മാഹി റെയില്‍വേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക്

മാഹി: മാഹി റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങള്‍ ഏർപ്പെടുത്തി മോടി കൂട്ടുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി വരുന്നു.

95 ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി പതിമൂന്നര കോടി രൂപ ചെലവിലാണ് ആധുനീകവല്‍ക്കരണം നടത്തിയത്. പ്ലാറ്റ്‌ഫോം പൂർണ്ണമായി ഫ്‌ളോറിംഗ് നടത്തിയിട്ടുണ്ട്. 24 കോച്ചുകളുടെ ദൈർഘ്യത്തില്‍ ഇരു പ്ലാറ്റ്‌ഫോമുകളുടേയും ഷെല്‍ട്ടർ ദീർഘിപ്പിച്ചു.
ടിക്കറ്റ് കൗണ്ടറുകള്‍ ആധുനീകവല്‍ക്കരിച്ചിട്ടുണ്ട്. വെയിറ്റിംഗ് ഹാള്‍, കംഫർട്ട് സ്റ്റേഷൻ, എന്നിവ കമനീയമാക്കി. പ്ലാറ്റ്‌ഫോമുകളില്‍ കമനീയമായ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തി. ശീതീകരിച്ച കുടിവെള്ള സംവിധാനമേർപ്പെടുത്തി.
രണ്ട് ഭാഗത്തേയും പ്രവേശന കവാടങ്ങളിലും വർട്ടിക്കല്‍ ഗാർഡനുകള്‍ നിർമ്മിച്ചിട്ടുണ്ട്. പ്രവൃത്തി കഴിയുന്നതോടെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്ന സ്റ്റേഷനില്‍ നിലവില്‍ 32 ഓളം തീവണ്ടികള്‍ക്ക് സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും, വന്ദേഭാരത് ഉള്‍പ്പെടെയുള്ള ദീർഘ ദൂര ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പനുവദിച്ചാല്‍, മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയില്‍ നിന്ന് ഒരു പരിധി വരെ കരകയറുന്നതിനും, പുഴയോര നടപ്പാത ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉണർവ് പകരാനും ഇത് കാരണമാകും.

ബസും ഇതുവഴി ഓടണം
മാഹിയുടെ പരിസര പ്രദേശമായ ഒളവിലത്തെ യാത്ര ദുരിതം പരിഹരിക്കുന്നതിനും റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് കോ ഓപ്പറേറ്റീവ് ബസ് മാഹിപ്പാലം-പെരിങ്ങാടി-ഒളവിലം -പള്ളിക്കുനി വഴി മോന്താലിലെത്തുന്ന രീതിയില്‍ സർവ്വീസ് നടത്തിയാല്‍ ജോലി ആവശ്യത്തിനും മറ്റും എത്തുന്നവർക്ക് യാത്രാ ക്ലേശം പരിഹരിക്കുന്നതിന് സഹായകമാകും. മാഹി എം.എല്‍.എ ഈ വിഷയത്തില്‍ മുൻകൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ