കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന

തലശ്ശേരി: കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കലം കുടുങ്ങിയത്.

അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന് 

കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ്

കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്. 

 അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവർത്തനം.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ