എടിഎമ്മില്‍ നിന്നു മേയ് ഒന്ന് മുതല്‍ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്

മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വർധന പ്രഖ്യാപിച്ചത്.
പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഒന്നാം തീയതി മുതല്‍ അത് 23 രൂപയാകും.
അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.
എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ