കണ്ണൂർ-തിരുവനന്തപുരം KSRTC സ്വിഫ്റ്റും മിനി ലോറിയും കൂട്ടിയിടിച്ചു

ദേശീയ പാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു.

രണ്ട് ഡ്രൈവർമാർക്കും മൂന്ന് യാത്രക്കാർക്കും പരുക്കേറ്റു. ലോറി ഡ്രൈവർ എറണാകുളം ഇടപ്പള്ളി വലിയ വീട്ടിൽ അബ്ദുൽ ജബാറിന് തലക്ക് സാരമായ പരുക്കുണ്ട്.

കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്. ബസിലെ യാത്രക്കാരായ വിഷ്ണു‌ നാഥ്, ഗൗരി എസ് നായർ എന്നിവരും പരുക്കുകളോടെ ചികിത്സ തേടി.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അപകടത്തെ തുടർന്ന് റോഡിൽ വീണ ഗ്ലാസ് ചില്ലുകളും മറ്റ് അവശിഷ്‌ടങ്ങളും സേന നീക്കം ചെയ്താണ് ഗതാഗതം പുന:സ്‌ഥാപിച്ചത്. 

സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ കൃഷ്‌ണ ദാസ്, സി കെ സജേഷ്, കെ ബി ഹാഷിം, ടി കെ കണ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ