പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 21ന്

സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും.

മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്ന് വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടക്കുകയാണ്. 4,13,589 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.

ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കും.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ