ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ ഹർത്താൽ

ഇരിട്ടി: നഗരസഭാ സ്ഥിരം സമിതി ചെയർമാനും സിപിഐ എം നേതാവുമായ എ കെ രവീന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ശനിയാഴ്ച‌ പകൽ 12വരെ ഇരിട്ടി നഗരസഭാ പരിധിയിൽ 
ഹർത്താൽ ആചരിക്കും. മൃതദേഹം ശനി രാവിലെ 10 വരെ കാളാന്തോടിലെ 
വീട്ടിലും 10.30 ന് പുന്നാട് ടൗണിലും 11.30 ന് സിപിഐ എം ചാവശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി സ്മാരകത്തിലും പൊതുദർശനത്തിനു
വയ്ക്കും.

12ന് ചാവശേരിപ്പറമ്പ് നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും. സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, വി കെ സനോജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചു.



Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ