ഓട്ടോയ്ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും 'നോ എൻട്രി'

ദേശീയപാത-66ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി.

കൂടാതെ കാൽനടയാത്രക്കാർക്കും ട്രാക്ടറിനും പാതയിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ബോർഡിലുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ് മാത്രം ഉപയോ​ഗിക്കാനേ അനുവാദമുണ്ടാകൂ.

നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അറുപത് മീറ്ററിലെ ആറ് വരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സര്‍വീസ് റോഡാണ്.

ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള വേഗം കുറഞ്ഞ വാഹനങ്ങൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നിൽ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ല.

ആറുവരിപ്പാതയിൽ വാഹനം ഓടിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം:

⭕വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് മാത്രമായി റോഡില്‍ വെള്ളവരയില്‍ അടയാളപ്പെടുത്തിയ കാര്യേജ് വേയില്‍ വാഹനം നിര്‍ത്തരുത്.

⭕കാര്യേജ് വേയുടെ അതിര്‍ത്തി വരയ്ക്ക് പുറമെ അര മീറ്ററെങ്കിലും മാറ്റി മാത്രമേ അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനം നിര്‍ത്താവൂ.

⭕നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളെയോ അഭിമുഖീകരിക്കുമ്പോഴും മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും പരമാവധി വേഗം കുറച്ച് ഇടതുവശം ചേര്‍ന്ന് മാത്രം ഓടിക്കുക.

⭕ഇരട്ട അല്ലെങ്കില്‍ കൂടുതല്‍ കാര്യേജ് വേകൾ ഉള്ളയിടങ്ങളില്‍ ലെയ്ന്‍ അച്ചടക്കം നിര്‍ബന്ധമായും പാലിക്കുക.

⭕ഇരട്ട കാര്യേജ് വേ റോഡുകളില്‍ ഇടതുവശത്തെ വേയില്‍ക്കൂടി മാത്രമേ ഓടിക്കാവൂ. വലതുവശത്തെ ട്രാക്ക് ഓവര്‍ടേക്ക് ചെയ്യാനും ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിനും ഉള്ളതാണ്.

⭕ഓവര്‍ടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ