പഴശ്ശി അണക്കെട്ട് ഷട്ടറുകൾ നാളെ തുറക്കും
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ തുറക്കും.
ആയതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
Comments
Post a Comment