അതിതീവ്ര മഴ; ജില്ലയില്‍ കൺട്രോൾ റൂമുകള്‍ സജ്ജം
കണ്ണൂർ:
കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
*താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:*
☎️കണ്ണൂര്‍: 0497 2704969
☎️തളിപ്പറമ്പ: 0460 2203142
☎️തലശ്ശേരി: 0490 2343813
☎️ഇരിട്ടി: 0490 2494910
☎️പയ്യന്നൂര്‍: 0498 5294844
ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം; 0497-2713266
മൊബൈല്‍: 9446682300
ടോള്‍ ഫ്രീ: 1077
ജില്ലയില്‍ നേരിടുന്ന പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിര സാഹചര്യം തുടങ്ങിയവയിലൊക്കെ സഹായം ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം.
Comments
Post a Comment