Posts

Showing posts from January, 2023

പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം; മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

Image
പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേർ കർണാടകയിൽ അറസ്റ്റിൽ. കേസിൽ മട്ടന്നൂരിലെ ലീഗ്‌ നേതാവിന്റെ മകനും പിടിയിൽ.  കൊടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്‌പദമായ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീർ എന്നിവർ ചേർന്ന് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയും പെൺക്കുട്ടി ബഹളം വെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഓടികൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് എത്തുകയും നാപോക് സ്വദേശിനിയായ ജസീലയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുക്കുകയും പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. തുടർന്ന് മൂന്ന് പേരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. ഇതിൽ അറസ്റ്റിലായ ഒരാൾ മട്ടന്നൂരിലെ പ്രമുഖ ലീഗ്‌ നേതാവിന്റെ മകനാണ്.

ഈവർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: അവസാന തീയതി ജനുവരി 27

Image
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചത്.  രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ ലഭ്യമാണ്. ജനുവരി 27ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.  മാർച്ച് 9മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാർച്ച്‌ 29ന് അവസാനിക്കും. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷാസമയം. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 25 വരെ നടക്കും.

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

Image
മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. മകരവിളക്ക് ശേഷം ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും. പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായയ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. തീർത്ഥാടനകാലത്ത് മാറ്റിനിർത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പൻ തിരികെ വിളിച്ചുകൊണ്ടുവരുന്നു എന്ന സങ്കല്പത്തിൽ എഴുന്നള്ളത്ത് തിരികെ വരുമ്പോൾ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാ...

വേങ്ങാട് വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു

Image
വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു. വേങ്ങാട് ഊർപ്പള്ളിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ജെ ജെ ഓയിൽ മില്ലാണ് കത്തി നശിച്ചത് ഫയർഫോഴ്സെത്തി തീയണച്ചു ലക്ഷങ്ങളുടെ നാശ നഷ്ടം ആണ് ഉണ്ടായത്.

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം:ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

Image
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി.  കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു ; വെള്ളിയുടെ വിലയും മുകളിലേക്ക്

Image
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ മാസം 2 ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ബസ്മതി അരിയിൽ കൃത്രിമ ​നിറവും മണവും വേണ്ട; മാനദണ്ഡങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Image
ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അരിക്ക് സ്വാഭാവിക ഗന്ധം ഉണ്ടാകണമെന്നും കൃത്രിമ ഗന്ധം, കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. തവിടുള്ള ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിടു നീക്കിയതുമായ അരി എന്നിവയുൾപ്പെടെ എല്ലാത്തരം ബസ്മതി അരിയുടെയും മാനദണ്ഡങ്ങൾ വ്യക്തമാക്കിയാണ് ഭക്ഷ്യ സുരക്ഷാ ചട്ടത്തിലെ ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങൾ, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം ഫുഡ് പ്രോഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് എന്ന ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം ഏഴ് മില്ലീമീറ്റർ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കിൽ 6.61 മില്ലീ മീറ്ററും അരി വേവിച്ച ശേഷമാണെങ്കിൽ നീളം 12 മില്ലീ മീറ്ററിൽ കൂടുതലുമായിരിക്കണം. അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിലുൾപ്പെടെ വ്യക്തത വരുത്തിയിട്ടുണ്ട്. യൂറി...

കണ്ണൂർ ജില്ലയിലും ജാഗ്രത

Image
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയും കാസർകോട് ജില്ലയിൽ പന്നിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത നടപടികളുമായി മൃഗ സംരക്ഷണ വകുപ്പ്. കർശനമായ രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് വകുപ്പ് ജില്ലയിലെ മൃഗ, പക്ഷി വളർത്തു കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയത്. മുണ്ടയാട് റീജണൽ പൗൾട്രി ഫാമിൽ ജൈവ സുരക്ഷ കർശനമാക്കി. പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. അയൽ ജില്ലകളിൽ നിന്ന്‌ തീറ്റയുമായി വരുന്ന വാഹനങ്ങൾക്ക് അണുനശീകരണം കർശനമായി നടപ്പാക്കാനും തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കോഴിക്കോട് ചാത്തമംഗലം റീജണൽ പൗൾട്രി ഫാമിലെ കോഴികൾ ചത്തതിനെ തുടർന്ന് കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ വിദഗ്ധർ ഫാമിലെത്തിയാണ് പക്ഷികളെ പരിശോധിച്ചത്. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും പക്ഷിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഫാമിലെ അയ്യായിരത്തോളം ഗ്രാമശ്രീ കോഴികളെ കൊന്ന് ശാസ്ത്രീയമായി മറവു ചെയാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് തുടങ്ങി. കണ്ണൂർ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ബാലഗോപാൽ, വെറ്ററിനറി സർജൻ ഡോക്ടർ രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തി...

ഇനി കീടനാശിനി പേടിയില്ല; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

Image
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചത്. ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം

Image
റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാൽ ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തില്‍ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും.  സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിങ് ജോലി നടത്തണമെന്നത് നിർബന്ധമാണ്. 

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും അനുമതി നല്‍കി ബോംബെ ഹൈകോടതി

Image
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ബോംബെ ഹൈകോടതി. കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കി കൊണ്ട് 2022 സെപ്തംബര്‍ 15ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകള്‍ അന്യായമാണെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ഗൗതം പട്ടേല്‍, എസ്.ജി ഡിഗെ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2018 ഡിസംബറില്‍ പിടിച്ചെടുത്ത ബേബി പൗഡറിന്റെ സാമ്ബിളുകള്‍ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിര്‍ദേശിച്ചതിലും ഉയര്‍ന്ന പി.എച്ച്‌ അളവ് പൗഡറില്‍ കണ്ടെത്തിയതായുള്ള ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവുകള്‍പാസാക്കിയത്. എന്നാല്‍ ബേബി പ്രൊഡക്ടിന്റെ എല്ലാ ബാച്ചുകളും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പുതിയ പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും; പുതിയ ചട്ടം കേരളത്തിലും

Image
മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം. വൈദ്യുതിക്ക് വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും.  ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.  വൈദ്യുതിക്ക് വിപണിയില്‍ വില കുറഞ്ഞാല്‍ ആ മാസങ്ങളില്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട നിരക്കിലും അതനുസരിച്ച് കുറവുണ്ടാകും. എന്നാല്‍ നിലവില്‍ ഇതിന് ചട്ടമില്ല.  കെഎസ്ഇബി ഉള്‍പ്പെടെയുള്ള വിതരണക്കമ്പനികള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാനാവുമെന്ന് കെഎസ്ഇബി അറിയിച്ചു.

മകരവിളക്കിനൊരുങ്ങി ശബരിമല; എരുമേലി പേട്ടതുള്ളൽ ഇന്ന്

Image
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളുന്നത്. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി.  രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘത്തിൽ 200 പേർ പേട്ടതുള്ളും. ഒരുമണിക്ക് അമ്പലപ്പുഴ സംഘം ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും.ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ നടക്കുക. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. 250 പേരാണ് ആലങ്ങാട് സംഘത്തിലുളളത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും.  പേട്ടതുള്ളൽ പ്രമാണിച്ച് ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. അതേസമയം മുൻ നിശ്ചയിച്ച പൊതുപരിപാടികൾക്ക...

നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ.

Image
നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാത്രിയോടെ മോളി തലകറങ്ങി വീഴുകയും ബോധരഹിതയായ. തുടർന്ന് ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൻ ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മോളി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി

Image
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിന് നിരോധിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

'ഷവർമ്മ മാർഗനിർദേശം' കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ

Image
പ്രഖ്യാപനങ്ങൾക്കപ്പുറം, തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ 'ഷവർമ്മ മാർഗനിർദേശം' പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്ന സ്ഥിതിക്കും മാറ്റമില്ല. ഹെയർ ക്യാപ്പുണ്ട്. പക്ഷെ കൈയിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ്, അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച. പാഴ്സൽ വാങ്ങുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഷവർമ്മ ഉണ്ടാക്കിയ സമയം, തിയതി എന്നീ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം എന്നായിരുന്നു മറ്റൊരു മാർഗനിർദേശം. ഇതാണ് ഷവർമ്മയ്ക്ക് മാത്രമായി പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ സ്ഥിതി. കടകൾക്ക് പ്രവർത്തിക്കാനുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശോധനകളാണ് മറ്റൊന്ന്. അനുമതി നൽകും മുൻപ് എല്ലായിടത്തും പരിശോധനയ്ക്കെത്താൻ സംവിധ...

ജിയോ 5ജി ഇന്ന് മുതൽ കോഴിക്കോടും തൃശ്ശൂരും

Image
റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇന്ന് മുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും. നേരത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇന്ന്മുതല്‍ അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും.  4ജി നെറ്റുവര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റുര്‍ക്കാണ് ജിയോയുടേത്. ജിയോ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം.  കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റുവര്‍ക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങള്‍ സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കാനുള്ള അർഹത ഉണ്ടായിരിക്കും.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു

Image
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു മുതൽക്കൂട്ടായി മാറാവുന്ന ഈ നടപ്പാത ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിന്റെയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് നവീന അനുഭവമായിരിക്കും നൂറ് മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പ്പാത. അടുത്തആഴ്ചയോടെ ഇത് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് ഇതിന്റെ സംഘാടകർ അറിയിച്ചിരിക്കുന്നത്.

പുതുവത്സരത്തിൽ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം, കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിൽ

Image
പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടും. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു.   ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു.  അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവു...