Posts

Showing posts from April, 2024

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം: കണ്ണൂർ കുടുംബശ്രീക്ക് ഒന്നാംസ്ഥാനം

Image
കണ്ണൂർ : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്‌തതിൽ കുടുംബശ്രീക്ക് റെക്കോഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷണം വിതരണം ചെയ്‌ത്‌ കണ്ണൂർ ജില്ല ഒന്നാമതെത്തി. രണ്ട് ദിവസംകൊണ്ട് ഭക്ഷണം വിതരണം ചെയ്‌ത്‌ നേടിയത് 37.1 ലക്ഷം രൂപയാണ്. പോളിങ് സ്റ്റേഷനുകൾക്ക് പുറമെ ജില്ലയിലെ 11 ഡിസ്ട്രിബ്യൂഷൻ, റിസപ്‌ഷൻ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകൾ പ്രവർത്തിച്ചു 501 കഫെ യൂണിറ്റുകൾ വഴി 1480 ബൂത്തുകളിൽ ഭക്ഷണം നൽകി. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 36.3ലക്ഷം രൂപയാണ് ലഭിച്ചത്. 482 കഫെ യൂണിറ്റുകൾ വഴി 2296 ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി. മൂന്നാംസ്ഥാനത്ത് കൊല്ലം ജില്ലയാണ്. 22.88 ലക്ഷം രൂപയാണ് വരുമാനം. 245 കഫെ യൂണിറ്റുകൾ വഴി 1306 ബൂത്തുകളിൽ ഭക്ഷണം വിതരണം ചെയ്തു.

ചപ്പാത്തിയെത്തിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു

Image
കണ്ണൂർ : കേരളത്തിൽ ചപ്പാത്തിയെത്തിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽനിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തിയെത്തിയത്. കണ്ണൂർ എ പി ജെ അബ്ദുൾ കലാം ലൈബ്രറിയിൽ നടന്ന പരിപാടി ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. കെ ജയരാജൻ അധ്യക്ഷനായി. പി കെ ബൈജു, പി എം സാജിദ്, ജനു ആയിച്ചാൻകണ്ടി, ഇ കെ സിറാജ് എന്നിവർ സംസാരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലവും ചപ്പാത്തി വന്നതിന്റെ പശ്ചാത്തലവും അടിസ്ഥാനമാക്കി സജിത്ത് കോട്ടയിൽ ചിത്രം വരച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്, ഗ്രൗണ്ടുകൾ സജ്ജമായില്ല; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ തന്നെ.

Image
കണ്ണൂർ : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിന് പിന്നാലെയാണിത്. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നുമാണ് നിർദേശം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകൾ സജ്ജമാക്കേണ്ടിയിരുന്നു. എന്നാൽ മാവേലിക്കരയിൽ മാത്രമാണ് പരിഷ്കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് സജ്ജമായത്. മന്ത്രിയുടെ നിർദേശപ്രകാരം 77 ഇടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിൽ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാൽ പുതിയ രീതിയിൽ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എംവിഡി. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തി പുറകോട്ട് ...

ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചില്ല ; കണ്ണൂർ സ്റ്റേഷനിൽ യാത്രക്കാർ വലഞ്ഞു

Image
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ യഥാക്രമം പ്രവർത്തിക്കാത്തതിനാൽ ഞായറാഴ്ച സ്റ്റേഷനിൽ അനുഭവപ്പെട്ടത് വൻ ജനത്തിരക്ക്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആറ് ടിക്കറ്റ് കൗണ്ടറുകളുണ്ടെന്ന് അവകാശപ്പെടു ന്നുണ്ടെങ്കിലും ഞായറാഴ്ച രണ്ട് കൗണ്ടറുകൾ മാത്രമേ തുറന്നുള്ളൂ. ഒന്നാം പ്ലാറ്റ്ഫോമിലെ രണ്ട് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങളും പ്രവർത്തിച്ചില്ല. വയോധികരും വിദ്യർഥികളും ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവരും ഏറെ നേരം നീണ്ട ക്യൂവിൽനിന്ന് ബുദ്ധിമുട്ടി. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നാട്ടിൽ എത്തിയവരും വീക്കെൻഡിൽ ജില്ലയിലേക്ക് എത്തിയവരും ഞായറാഴ്ച കൂട്ടത്തോടെ എത്തിയതിനാലാണ് തിരക്ക് അനുഭവപ്പെട്ടതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ ഞായറാഴ്ച യാത്രക്കാർ വർധിക്കാൻ സാധ്യ തയുണെന്ന് മനസിലാക്കിട്ടും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഒരുക്കാതിരുന്നത് റെയിൽവെ അധികൃതരുടെ അനാസ്ഥയാണെന്ന വിമർശനമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലും ഞായാറാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്. കൗണ്ടറുകൾ കൂടുതൽ ഇല്ലാത്തതിനാൽ ഇവിടെയും യാത്രകാർ പ്രതിഷേധിച്ചു. മുമ്പും പലപ്പോഴും ആഘ...

പണം മുടക്കി പണി വാങ്ങരുത്; 'ജിമ്മ'നാകാന്‍ കഴിക്കുന്ന പ്രോട്ടീൻ പൗഡർ തലച്ചോര്‍ മുതല്‍ കിഡ്നി വരെ കാർന്നുതിന്നും

Image
ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്‌താലേ ശരീരം ഫിറ്റായിരിക്കൂ എന്ന് വിശ്വസിക്കുന്ന ഒരു യുവതലമുറയാണ് ഇന്നത്തേത്. ജിം വർക്കൗട്ട് മാത്രം പോരെ മനസ് ആഗ്രഹിക്കുന്ന തരത്തിൽ ശരീരം ആകണമെങ്കിൽ പ്രോട്ടീൻ പൗഡർ നിർബന്ധമാണെന്നാണ് പല ജിം ട്രെയിനർമാർ മുന്നിലേക്ക് വെയ്‌ക്കുന്ന വ്യവസ്ത. അതിനായി എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുന്നവരാണ് ഏറെയും. എന്നാൽ പണം മുടക്കി പണി വാങ്ങാനൊരുങ്ങുന്നവർക്ക് പ്രോട്ടീൻ പൗഡറിന്റെ അപകടത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഡോ. സുൾഫി നൂഹ്. ജിം ട്രെയിനർ പറഞ്ഞു തരുന്ന ഇത്തരം പ്രോട്ടീനാദി ചൂർണ്ണത്തിൽ തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ പൗഡറിന് പകരം വീട്ടിലെ പയറും മുട്ടനും മീനുമൊക്കെ കഴിക്കാനാണ് ഡോക്ടർ കുറിപ്പിൽ പറയുന്നത്. *ഡോ. സുൾഫി നൂഹ് ഫെയ്സ്ബുക്ക് പോസ്റ്റ്* ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം 7000 രൂപയെ! ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന! അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു. മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ! ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ച...

ഹോർലിക്സ് ഇനി 'ഹെൽത്തി ഡ്രിങ്ക്‌' അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ നിർദേശം

Image
വർഷങ്ങളായി 'ഹെൽത്തി ഡ്രിങ്ക്‌സ്'എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്'. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് 'ഹെൽത്തി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ 'ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ' ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം 'ഹെൽത്ത് ഡ്രിങ്ക്‌സിന്' പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു. പാൽ, ധാന്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആ...

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ

Image
പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. ചെറുപ്പമാണല്ലോയെന്ന് കരുതി കൊളസ്ട്രോൾ പരിശോധിക്കാതെ നടക്കുന്ന ഭൂരിഭാഗം യുവാക്കളും ഒടുവിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞതിന്റേതായ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെടുകയില്ല. ക്ഷീണമോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടർ രക്തം പരിശോധിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെന്തെങ്കിലും ആവശ്യത്തിന്റെ ഭാഗമായി ഇത്തരക്കാർ രക്തപരിശോധന നടത്തുമ്പോഴാണ് കൊഴുപ്പിന്റെ അളവ് കുതിച്ചുയർന്നത് ശ്രദ്ധയിൽപ്പെടുക. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയത്തിലേക്കുള്ള ധമനികളിൽ തടസമുണ്ടാക്കുകയും രക്തം പമ്പ് ചെയ്യുന്നതിനെ ഉൾപ്പടെ ബാധിക്കുകയും ചെയ്യും. നിരവധി യുവാക്കളിൽ (40 വയസിന് താഴെയുള്ളവരിൽ) ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. എങ...

ചൂട്ടാട് ബീച്ചിൽ കര കടലെടുത്തു

Image
പഴയങ്ങാടി : ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്‌ടം ഉണ്ടായി. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കടപ്പുറത്ത് സ്‌ഥാപിച്ച സോളർ വിളക്ക്, ഇരിപ്പിടങ്ങൾ, ഫാം ട്രീ എന്നിവ കടലെടുത്തു. കടലോരത്ത് സ്‌ഥാപിച്ച ലൈഫ് ഗാർഡിൻ്റെ ഏറുമാടം, ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവയും കടലെടുത്തു. ബീച്ച് ഫെസ്‌റ്റിനായി ഒരുക്കിയ ആകാശത്തൊട്ടിൽ, കുട്ടികളുടെ താൽക്കാലിക പാർക്ക് എന്നിവ അപകടം മുന്നിൽ കണ്ട് ഇവിടെ നിന്നും മാറ്റി.

ഡ്രൈവിംങ് ടെസ്റ്റ് 2024 മെയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കി.

Image
ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് 2024 മെയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അതിനാൽ നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയ്യതി എടുത്ത് വേണം ടെസ്റ്റിന് ഹാജരാകാൻ. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നതിനാൽ മെയ് 1 മുതൽ ഡ്രൈവിംങ് ടെസ്റ്റുകളുടെ എണ്ണം പരമിതപ്പെടുത്തിയതിന്റെ ഭാഗമായാണിതെന്നും ജോയിൻ്റ് ആർ.ടി.ഒ പറഞ്ഞു

കണ്ണൂരിൽ ഇന്നും യെല്ലോ അലർട്ട്

Image
കണ്ണൂർ : താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്‌ച 11 ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  പാലക്കാട്ട് 40 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്.

ഗൂഗിളില്‍ മിന്നി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാൻ ഗൂഗിളിന് മാത്രം നല്‍കിയത് 39 കോടി

Image
തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നല്‍കിയത് 39 കോടി രൂപ. കണക്കുകള്‍ പ്രകാരം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ ഗൂഗിള്‍ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്. ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നല്‍കിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയില്‍ നല്‍കിയ പരസ്യത്തിന് മെറ്റക്ക് നല്‍കിയ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ ഓണ്‍ലൈൻ പ്രചാരണത്തിന് നല്‍കിയ തുക ഇരട്ടിയാകും. ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. ബി.ജെ.പി ലക്ഷ്യം വെക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിതാണെന്നാണ് പരസ്യക്കണക്കുകള്‍ പറയുന്നത്. 2024-ന്റെ തുടക്കത്തില്‍ തന്നെ ഓരോ സംസ്ഥാനത്തിനുമായി ബിജെപി രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഉത്തർപ്രദേശില്‍ പരസ്യം നല്‍കാനായി നൂറ് ദിവസത്തിനുള്ളില്‍ 3.38 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. എന്നാല്‍ ലക്ഷദ്വീപിനാണ് ഏറ്റവും കുറച്ച്‌ ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. 5000 രൂപയാണ് ദ്വീപിന് നല്‍കിയി...

സമൂഹത്തിൽ കരൾവീക്ക രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം

Image
കണ്ണൂർ :  മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം .  കരൾവീക്കം അഥവാ സിറോസിസ്, കരളിലെ അർബുദം എന്നിവയാണ് കരൾ രോഗങ്ങളിൽ പ്രധാനം. മദ്യപാനമാണ് കരൾവീക്കത്തിന് പ്രധാനമായ കാരണമായി നില്ക്കെ തന്നെ സാധാരണക്കാരിൽ വർധിച്ചു വരുന്ന ഫാറ്റിലിവർ' വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടു'ണ്ടെന്നും സൊസൈറ്റി വിലയിരുത്തി.  പല രോഗികൾക്കും ഫാറ്റിലിവർ കരൾവീക്കത്തിനും കരളിലെ കാൻസറിനും കാരണമായിത്തീരുന്നു. പുറമേ ഫാറ്റിലിവർ രോഗികളിൽ അസാമാന്യമായ പ്രമേഹം , അമിത രക്തസമ്മർദ്ദം , അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അൻപത് ശതമാനം പേർക്കും അമിതമായ ഫാറ്റിലിവർ കാണുന്നുണ്ടെന്നാ ണ് കണക്കാക്കുന്നത്. ഇത് ഭാവിയിൽ സമൂഹത്തിൽ സങ്കീർണമായ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറാമെന്നും സൊസൈറ്റി  കേരള ഘടകം വിലയിരുത്തി. ഫാറ്റിലിവർ എന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റിലിവർ, നമ്മളിൽ ആർക്കു വേണമെങ്...