Posts

Showing posts from April, 2025

എടിഎമ്മില്‍ നിന്നു മേയ് ഒന്ന് മുതല്‍ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്

Image
മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വർധന പ്രഖ്യാപിച്ചത്. പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഒന്നാം തീയതി മുതല്‍ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന

Image
തലശ്ശേരി : കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കലം കുടുങ്ങിയത്. അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന്  കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.   അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവർത്തനം.

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

Image
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.  ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദേശം നല്‍കി. അട്ടരി ചെക്‌പോസ്റ്റ് വഴി പാകിസ്ഥാനില്‍ പോയി ഇന്ത്യക്കാര്‍ മെയ് ഒന്നിനകം മടങ്ങിയെത്തണം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ...

ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട. ഇ-സ്‌കൂട്ടര്‍ റെഡി

Image
തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.

മാഹി റെയില്‍വേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക്

Image
മാഹി : മാഹി റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങള്‍ ഏർപ്പെടുത്തി മോടി കൂട്ടുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി വരുന്നു. 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി പതിമൂന്നര കോടി രൂപ ചെലവിലാണ് ആധുനീകവല്‍ക്കരണം നടത്തിയത്. പ്ലാറ്റ്‌ഫോം പൂർണ്ണമായി ഫ്‌ളോറിംഗ് നടത്തിയിട്ടുണ്ട്. 24 കോച്ചുകളുടെ ദൈർഘ്യത്തില്‍ ഇരു പ്ലാറ്റ്‌ഫോമുകളുടേയും ഷെല്‍ട്ടർ ദീർഘിപ്പിച്ചു. ടിക്കറ്റ് കൗണ്ടറുകള്‍ ആധുനീകവല്‍ക്കരിച്ചിട്ടുണ്ട്. വെയിറ്റിംഗ് ഹാള്‍, കംഫർട്ട് സ്റ്റേഷൻ, എന്നിവ കമനീയമാക്കി. പ്ലാറ്റ്‌ഫോമുകളില്‍ കമനീയമായ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തി. ശീതീകരിച്ച കുടിവെള്ള സംവിധാനമേർപ്പെടുത്തി. രണ്ട് ഭാഗത്തേയും പ്രവേശന കവാടങ്ങളിലും വർട്ടിക്കല്‍ ഗാർഡനുകള്‍ നിർമ്മിച്ചിട്ടുണ്ട്. പ്രവൃത്തി കഴിയുന്നതോടെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്ന സ്റ്റേഷനില്‍ നിലവില്‍ 32 ഓളം തീവണ്ടികള്‍ക്ക് സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും, വന്ദേഭാരത് ഉള്‍പ്പെടെയുള്ള ദീർഘ ദൂര ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പന...

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട: നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

Image
വാഹന പരിശോധനയില്‍ സുപ്രധാന നിർദേശവുമായി ഗതാഗത കമ്മീഷണർ. ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു. ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകല്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീർത്തി ഉളവാക്കുന്നതുമാണ്. അതിനാല്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയർ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാൻ മോട്ടോർവാഹന നിയമത്തിലോ മറ്റ് സർക്കാർ ഉത്തരവുകളിലോ നിർദേശിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്‌സി വാഹനങ്ങളി...

കണ്ണൂർ-തിരുവനന്തപുരം KSRTC സ്വിഫ്റ്റും മിനി ലോറിയും കൂട്ടിയിടിച്ചു

Image
ദേശീയ പാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു. രണ്ട് ഡ്രൈവർമാർക്കും മൂന്ന് യാത്രക്കാർക്കും പരുക്കേറ്റു. ലോറി ഡ്രൈവർ എറണാകുളം ഇടപ്പള്ളി വലിയ വീട്ടിൽ അബ്ദുൽ ജബാറിന് തലക്ക് സാരമായ പരുക്കുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്. ബസിലെ യാത്രക്കാരായ വിഷ്ണു‌ നാഥ്, ഗൗരി എസ് നായർ എന്നിവരും പരുക്കുകളോടെ ചികിത്സ തേടി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തെ തുടർന്ന് റോഡിൽ വീണ ഗ്ലാസ് ചില്ലുകളും മറ്റ് അവശിഷ്‌ടങ്ങളും സേന നീക്കം ചെയ്താണ് ഗതാഗതം പുന:സ്‌ഥാപിച്ചത്.  സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ കൃഷ്‌ണ ദാസ്, സി കെ സജേഷ്, കെ ബി ഹാഷിം, ടി കെ കണ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ചേരയും നീര്‍ക്കോലിയും വനം വകുപ്പിന്റെ സംരക്ഷിത പട്ടികയില്‍, കൊന്നാല്‍ മൂന്നുവര്‍ഷം വരെ തടവ്

Image
ചേര പാമ്ബിനെയും നീർക്കോലിയെയും കൊന്നാല്‍ ലഭിക്കുന്നത് മൂന്നുവർഷംവരെ തടവ് ശിക്ഷ. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തില്‍ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല്‌ ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേരയും നീർക്കോലിയും മുതല്‍ മൂർഖൻ, അണലി, രാജവെമ്ബാല, പെരുമ്ബാമ്ബ് തുടങ്ങിയ ഇനം പാമ്ബുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. എന്നാല്‍, ചേരയെ കൊന്നതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. എന്നാല്‍ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഒന്നാം ഷെഡ്യൂളിലാണ്. ഇവയെ കൊന്നാല്‍ മൂന്നുവർഷത്തില്‍ കുറയാതെ, ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. സാധാരണ കാണുന്ന എലികള്‍, വാവല്‍, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാല്‍ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളില്‍പ്പെടുന്നുണ്ട്. കാട്ടുപന്...

മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം:2 പേർക്ക് പരിക്ക്

Image
കണ്ണൂർ : മട്ടന്നൂർ ഉരുവച്ചാലിൽ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി 2 രൂപ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

Image
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും.

തനിനാടൻ വാറ്റ് കൊച്ചിയില്‍ വില്‍പനയ്‌ക്കെത്തി; 'മണവാട്ടി' വരുന്നത് യുകെയില്‍നിന്ന്

Image
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യൻ വാറ്റുചാരായമായ 'മണവാട്ടി' കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വില്പനയ്ക്കെത്തി. യൂറോപ്യൻ നിലവാരത്തിലുള്ള കർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുകെയിലാണ്'മണവാട്ടി'യുടെ നിർമാണം. പൂർണമായും ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ട് പ്രകൃതിദത്തമായ രീതിയിലാണ് ഉത്പാദനം. 44% ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള 'മണവാട്ടി'യില്‍ കൃത്രിമ മധുരമോ നിറങ്ങളോ ഫ്ളേവറോ കൊഴുപ്പോ ചേർത്തിട്ടില്ലെന്ന് നിർമാതാക്കളായ ലണ്ടൻ ബാരൻ ലിമിറ്റഡ് അവകാശപ്പെടുന്നത്. യുകെ മലയാളിയായ ജോണ്‍ സേവ്യറാണ് ഈ ആശയത്തിന് പിന്നില്‍. ശ്രീലങ്ക, ജപ്പാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന തനത് വാറ്റുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ വൻ ഡിമാൻഡ് ആണ്. ഇന്ത്യയിലും ഇത്തരം നാടൻ മദ്യനിർമ്മാണരീതികള്‍ പ്രചാരത്തിലുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ കാരണം വിപണിയില്‍ ലഭ്യമായിരുന്നില്ല. ആ കുറവാണ് ''മണവാട്ടി'' പരിഹരിക്കുന്നത്. ഇന്ത്യയിലെ നാടൻ വാറ്റ് രീതിക്കൊപ്പം അത്യാധുനിക മദ്യനിർമാണ ഉപകരണങ്ങളും കൂടി സമന്വയിപ്പിച്ചാണ...

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, സസ്പെഷൻ

Image
കണ്ണൂർ : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരൻ്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെൻ്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് പൊലീസുകാരന് സസ്പെൻഷൻ നല്‍കിയത്.

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കണ്ണൂർ : അടുത്ത 3 മണിക്കൂറിൽ കണ്ണൂർ  ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.