Posts

Showing posts from November, 2022

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

Image
മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില. നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും.

അനര്‍ഹരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് ധനമന്ത്രി.

Image
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും.

സ്വര്‍ണവില താഴേക്ക് ; വിപണി നിരക്ക് അറിയാം

Image
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണിയില്‍ ഇന്ന് രു പവന്‍ സ്വര്‍ണത്തിന്റെ വില 38760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണിയില്‍ ഇന്നത്തെ വില 4845 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4015 രൂപയാണ്. അതേസമയം, സംസ്‌ഥാനത്ത്‌ വെള്ളിയുടെ വിലായി മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

പോലീസ് സ്റ്റേഷനുകൾ ഇനി ക്യാമറ നിരീക്ഷണത്തിൽ

Image
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദനമുറകള്‍ വര്‍ധിക്കുെന്നന്ന് നിരന്തര പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്യാമറകൾ സ്ഥാപിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 39.64 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 520 സ്റ്റേഷനുകളിൽ ആകും ക്യാമറകൾ സ്ഥാപിക്കുക. ഇതിനായി ഡല്‍ഹി ആസ്ഥാനമായുള്ള ടെലി കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ (ടി.സി.ഐ.എല്‍) ലിമിറ്റഡുമായി 39.64 കോടിയുടെ കരാറില്‍ സംസ്ഥാനം ഒപ്പുവെച്ചു. 11.88 ലക്ഷം മുന്‍കൂറായി നല്‍കി. രാത്രി വെളിച്ചക്കുറവുള്ള പൊലീസ് സ്റ്റേഷന്‍റെ ഭാഗങ്ങളുള്‍പ്പെടെ വ്യക്തതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശബ്ദം റെക്കോഡ് ചെയ്യാനും കഴിയുന്ന തരത്തിെല ക്യാമറയാണ് സ്ഥാപിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷനുകളിലെ കാമറകളിലെ ദൃശ്യങ്ങളും പൊലീസിന്‍റെ പ്രവര്‍ത്തനവും നേരിട്ട് കാണാനുമാകും. 18 മാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാം. വൈദ്യുതി തടസ്സം നേരിട്ടാലും പ്രവര്‍ത്തിക്കും. മൂന്ന് കൊല്ലത്തേക്ക് ഇടക്കാല വാറന്‍റിയും വീണ്ടും രണ്ട് കൊല്ലം വാറന്‍റിയുമുണ്ട്. തുടര്‍ന്ന് അഞ്ചുവര്‍ഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.

പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്

Image
നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ശ്രദ്ധിക്കണം 2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്.  2023 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023-ൽ അത് പ്രവർത്തനരഹിതമാകും.  പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു.

മണ്ഡലകാല മഹോത്സവത്തിന് നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു

Image
ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.മണ്ഡലകാല മഹോത്സവത്തിന് നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52,85,56840 രൂപ.കഴിഞ്ഞ വര്‍ഷം ഇതേ സമയം ആകെ വരവ് 9,92,14963 രൂപയായിരുന്നു.അരവണ വിറ്റുവരവിലാണ് കൂടുതല്‍ തുക ലഭിച്ചത്, 23,57,74800 രൂപ.ഇക്കാലയളവില്‍ 2,52,20640 രൂപ അപ്പം വിറ്റ് വരവിലൂടെ ലഭിച്ചു. 12,73,75320 രൂപയാണ് കാണിക്ക ഇനത്തില്‍ ലഭിച്ചത്.അക്കോമഡേഷന്‍ ഇനത്തില്‍ 48,84,549 രൂപയും, നെയ്യഭിഷേകത്തിലൂടെ 31 ലക്ഷം രൂപയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.

ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആഘോഷിക്കും

Image
ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്ന്, നാല് തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച് ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.  ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ നാലിന് ദേവസ്വം വക വിളക്കാഘോഷം. മൂന്നിനും നാലിനും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. ഗജരാജൻ കേശവൻ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബർ രണ്ടിന് നടത്തും. ചെമ്പൈ സംഗീതോത്സവം ഡിസംബർ മൂന്നിന് സമാപിക്കും.  ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.  പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992- 93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ ഡിസംബർ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനു...

ശബരിമലയിൽ റെക്കോഡ് തിരക്ക്; ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത് 85,000 പേർ

Image
ശബരിമല ദർശനത്തിന് ഇന്ന് ദർശനത്തിനായി 85,000 പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. അയ്യപ്പദർശനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിന് മുമ്പ് ഏറ്റവുമധികം ഭക്തർ എത്തിയത് തിങ്കളാഴ്ച്ചയായിരുന്നു. 73,000 പേരാണ് ദർശനത്തിനായി തിങ്കളാഴ്ച മാത്രം ബുക്ക് ചെയ്തിരുന്നത്. ബുക്ക് ചെയ്ത സമയത്ത് തന്നെ ഭക്തർ എത്തുന്നത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഓൺലൈൻ ബുക്കിങ് മുഖേനെ ആയിരങ്ങളാണ് ദർശനം നടത്തിയത്. വെള്ളിയാഴ്ച 65,000 പേർ എത്തി. കൂടുതൽ ഭക്തർ എത്തുന്നുണ്ടെങ്കിലും ശബരിമലയിൽ അമിതമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. വ്യാഴാഴ്ച മാത്രം 3. 84 ഭക്തർ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശബരിലയിൽ ഇത്തവണ കൂടുതൽ ഭക്തർ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ്‌ മുഖേനെ എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. പല ദിവസങ്ങളിലും നടപ്പന്തൽ നിറഞ്ഞാണ് തിരക്ക്. രാത്രി സമയങ്ങളിൽ താഴെതിരുമുറ്റം അയ്യപ്പഭക്തന്മാരെ കൊണ്ട് നിറയുന്ന കാഴ്ചയും സാധാരണമാണ്.

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു ; തുടക്കമിട്ടത് എയർടെൽ

Image
ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന, ഒഡീഷ സർക്കിളുകളിലാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. 57 ശതമാനമാണ് വർധന. 28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ 99 രൂപയിൽ നിന്ന് 155 രൂപ ആയി വർധിച്ചു. 99 രൂപ ടോക്ക് ടൈമും 200 എംബി 4ജി ഡേറ്റയും ലഭിക്കുന്ന പ്ലാൻ ആയിരുന്നു ഇത്. ഇത്തരത്തിൽ എല്ലാ സർക്കിളുകളിലെയും 28 ദിവസ കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനിന്റെ താരിഫ് എയർടെൽ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില

Image
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,840 രൂപയാണ്. തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്നലെ ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,855 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 30 രൂപ ഉയര്‍ന്നിരുന്നു. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,025 രൂപയാണ്. ഇന്നലെ 25 രൂപ വരെ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ഇന്ന് വെളളി വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ദ്ധിച്ച്‌ 63 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില.

സെൽഫോൺ കണക്ടിവിറ്റിക്കായി ഫ്രീക്വൻസികൾ നിശ്ചയിച്ചു, വിമാനങ്ങളിലും ഇനി മികച്ച 5ജി സേവനം ലഭിക്കും

Image
വിമാനങ്ങളിൽ 5ജി സേവനങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സെൽഫോൺ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വൻസികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ എയർലൈനുകളെ അനുവദിക്കുന്നതാണ്. പിക്കോ- സെൽ എന്ന പ്രത്യേക നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് 5ജി സേവനം ലഭ്യമാക്കുക. വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തരം നെറ്റ്‌വർക്കാണ് പിക്കോ- സെൽ. 2022- ൽ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ മൊബൈൽ വയർലെസ് ഫ്രീക്വൻസുകൾ വഴി ഇൻ- ഫ്ലൈറ്റ് വോയിസ്, ഡാറ്റ സേവനങ്ങൾ എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. എന്നാൽ, എയർലൈൻ പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡർമാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി പിൻവലിക്കുകയായിരുന്നു.

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Image
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും. മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും. 70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.   അതേസമയം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 10 മുതൽ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക. മാതൃക പരീക്ഷ ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളിലായിരിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്റ്റിക്കല്‍ പരീക്ഷകൾ ഫെബ്രുവരി 1ന് തുടങ്ങും. മെയ് 25നുള്ളില്‍ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും.

കണ്ണൂര്‍ സര്‍വകലാശാലയിലെ 30000ലധികം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

Image
കണ്ണൂർ : കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കര്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കൊച്ചിയിലെ സ്വകാര്യ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയാണ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം. കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഹാക്കര്‍മാര്‍ അവരുടെ ഫോറങ്ങളിലൊന്നില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്ബര്‍, ഫോട്ടോകള്‍, ഫോണ്‍ നമ്ബര്‍ എന്നിവ കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത്  നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസ...

മണ്ഡലകാലാരംഭം: ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

Image
ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം, പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലുംu മേല്‍ശാന്തി അഗ്‌നി പകരും. തുടര്‍ന്ന് ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.  നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കല്‍ ചടങ്ങുകളും ഇന്ന് വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവ...

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും

Image
കണ്ണൂർ : സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും. ഖാദി ബോര്‍ഡ് തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി ധരിക്കണമെന്ന നിര്‍ദേശത്തിന് പുറമെയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള ബോര്‍ഡിന്‍റെ നീക്കം. ദേശീയ മെഡിക്കല്‍ മിഷന്‍ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഖാദി കോട്ട് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനുമുന്നില്‍ ഖാദി ബോര്‍ഡ് സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച്‌ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഡോക്ടര്‍മാക്കും നഴ്സുമാര്‍ക...

പാൽ വില ആറ് രൂപ കൂടും ? ലിറ്ററിന് ഏഴ് മുതൽ എട്ട് വരെ കൂട്ടണമെന്ന് ശുപാർശ

Image
പാൽ വില ലിറ്ററിന് ഏഴ് മുതൽ എട്ട് വരെ കൂട്ടണമെന്ന് ശുപാർശ. പാൽ വില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. വില വർധന ചർച്ചചെയ്യാൻ പാലക്കാട് കല്ലേപ്പുള്ളിയിൽ ഇന്ന് മിൽമയുടെ അടിയന്തര യോഗം ചേരും. മൂന്ന് യൂണിയനുകളിൽ നിന്ന് പ്രതിനിധികൾ യോഗത്തിനെത്തും. യോഗ തീരുമാനം സർക്കാരിനെ അറിയിച്ച ശേഷമാകും പുതിയ വില പ്രഖ്യാപിക്കുക. പാലിന് ലിറ്ററിന് ആറ് രൂപയിലധികം കൂട്ടിയേക്കുമെന്നാണ് സൂചന. പാൽ വില ലിറ്ററിന് ഏഴു മുതൽ എട്ടു രൂപ വരെ വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മിൽമയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇങ്ങനെ കൂട്ടിയാൽ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറ് രൂപയെങ്കിലും കർഷകന് ലഭിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തവണ പാൽ വില നാലു രൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു.

ശബരിമല തീര്‍ഥാടനം ; ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ചു

Image
ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ച്‌ ജില്ലാ കലക്റ്റര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവായി. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം. നികുതിയടക്കമുള്ള വിലവിവരം ചുവടെ: കുത്തരി ഊണ് (എട്ടു കൂട്ടം, സോര്‍ട്ടക്സ് അരി) -70 രൂപ ആന്ധ്രാ ഊണ് (പൊന്നിയരി)- 70 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) (750മി.ലി.) -35 ചായ (150 മി.ലി.)- 11 മധുരമില്ലാത്ത ചായ (150 മി.ലി.)- 10 കാപ്പി (150 മി.ലി.)- 10 മധുരമില്ലാത്ത കാപ്പി (150 മി.ലി.)- 10 ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)- 15 കട്ടന്‍ കാപ്പി (150 മി.ലി.)- 9 മധുരമില്ലാത്ത കട്ടന്‍കാപ്പി (150 മി.ലി.)- 7 കട്ടന്‍ചായ(150 മി.ലി.)-9 മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-7കട്ടന്‍ചായ(150 മി.ലി.)-9 മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-7 ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-10 ദോശ (1 എണ്ണം,50 ഗ്രാം)-10 ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-10 പാലപ്പം (1 എണ്ണം, 50 ഗ്രാം)-10 ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-10 ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കു...

ആധാർ പുതുക്കലിന് അനുബന്ധ രേഖകൾ

Image
പത്ത് വർഷം കൂടുമ്പോൾ ആധാർ പുതുക്കാൻ മൈ ആധാർ പോർട്ടൽ, ആപ്പ് എന്നിവയിൽ ജാലകം തുറന്നു. ആധാർ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് നൽകിയും പുതുക്കാം. പുതുക്കലിന് അനുബന്ധരേഖയായി പാസ്പോർട്ട്, പാൻകാർഡ്, റേഷൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പ് കാർഡ്, പെൻഷനർ ഫോട്ടോ കാർഡ് തുടങ്ങിയവ സമർപ്പിക്കാം.

രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് 'ദേശീയ താല്‍പ്പര്യമുള്ള' പരിപാടി കാണിക്കണം: മാർ​ഗനിർദേശങ്ങളുമായി കേന്ദ്രം

Image
രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ 2022ന്  കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. ഇത് അനുസരിച്ച്  ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.  മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. ഈ സമയത്ത് ചാനലുകൾക്ക് ദേശീയതാല്‍പ്പര്യമുള്ള  പരിപാടികള്‍ സംപ്രേഷണം  ചെയ്യണമെന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്.  പൊതു താല്‍‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്.  ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്‍റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും  മികച്ച താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്‍റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.  പ്രക്ഷേപകരുമായും  കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക...

എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്!, ഈ സന്ദേശത്തില്‍ വീഴരുത്; മുന്നറിയിപ്പ്

Image
പാന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ക്ക്‌ ലഭിക്കുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യുമെന്നും ഉടന്‍ തന്നെ വിളിച്ച് പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ഇ-മെയില്‍, എസ്എംഎസ് വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയേക്കാം. എസ്ബിഐയുടെ പേരിലാണ് വ്യാജ സന്ദേശം. യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യുമെന്നും സേവനം തുടര്‍ന്നും ലഭിക്കാന്‍ ഉടന്‍ തന്നെ വിളിച്ച് പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചാണ് വ്യാജ സന്ദേശം. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ report.phishing@sbi.co.in ഇതില്‍ റിപ്പോര്‍ട്ട് ചെയ്യാനും പിഐബി ഫാക്ട് ചെക്ക് നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം 1930ല്‍ വിളിച്ച് പര...

മിന്നൽ പണിമുടക്ക്

Image
കണ്ണൂർ : കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. വൈകീട്ട് 4 ന് ബസ് ഉടമ-തൊഴിലാളികളുമായി ടൌൺ പോലീസ് ചർച്ച നടത്തും.

ചാറ്റും മീറ്റും പൊളിയാകും, തകർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

Image
ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.  ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് നേരത്തെ ജി മെയിലിന്റെ ഇന്റർഫേസ് മാറ്റിയിരുന്നു. ഈ വർഷം തന്നെ പുതിയ ലേ ഔട്ടിലേക്കും ജി മെയിലിനെ മാറ്റിയിരുന്നു എങ്കിലും പഴയ സൗകര്യം ഇപ്പോഴും ജി മെയിലിൽ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് വന്ന സ്ഥിതിയ്ക്ക് ഇനി മുതൽ പഴയ ലേ ഔട്ട് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ രൂപത്തിലേക്ക് ജിമെയിൽ അപ്ഡേറ്റ് ചെയ്തത് ഫെബ്രുവരിയിലാണ്. പതിയെ ഇത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. കൂടാതെ പുതിയ ഡിസൈൻ ഇഷ്ടപ്പെടാത്ത ഉപയോക്താക്കൾ ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഴയ ഡിസൈൻ തന്നെ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഇതുവരെ നൽകിയിരുന്നത്. പുതിയ അപ്ഡേറ്റ് അനുസരിച്ച് ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇനി എളുപ്പത്തിൽ ഉപയോഗിക്കാം. ഇപ്പോൾ ജി മെയിൽ ഓപ്പൺ ചെയ്...

പാലിന്റെ വില വര്‍ധിപ്പിക്കും: മില്‍മ ചെയര്‍മാന്‍

Image
പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധന കണക്കിലെടുത്തുമാണ് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്നും കെ എസ് മണി പറഞ്ഞു. കേരളത്തിലെ പാല്‍ ഉല്‍പാദനത്തിന്റെ ചെലവും മറ്റും പഠിക്കാന്‍ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് നവംബര്‍ 15നകം ലഭിക്കും.  ഇതിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഫെഡറേഷന്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധന നടപ്പാക്കും. ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഉപഭോക്താക്കള്‍ വിലവര്‍ധന ഉള്‍ക്കൊള്ളണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

കണ്ണൂർ സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു

Image
ചക്കരക്കൽ : കണ്ണൂർ സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി എ എസ് പി നിഥിൻരാജ് ഐ എ എസ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്,കടമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി വി പ്രേമവല്ലി,ബ്ലോക്ക്‌ മെമ്പർ എം രമേശൻ, പഞ്ചായത്ത്‌ അംഗം സി കെ അനിൽ കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കൃഷ്ണൻ കുറിയ, പി പി പ്രദീപൻ, സി ആർ വിനോദ് കുമാർ, വി പി കിഷോർ, എം വി ദേവദാസ്, പി മുകുന്ദൻ, രമേശൻ കരുവാത്ത്, കെ ഉണ്ണികൃഷ്ണൻ, എം മഹേഷ്‌കുമാർ, പി വി ജ്യോതി, സി ദിനേശ് ബാബു, കെ പ്രജുഷ, എ സങ്കീർത്ത് സംസാരിച്ചു. പ്രിൻസിപ്പൽ ഒ എം ലീന സ്വാഗതവും പി ഒ ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 85 വിദ്യാലയങ്ങളിൽ നിന്നും ഏഴായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്.

ഇരിട്ടിയിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

Image
ഇരിട്ടി : നഗരസഭാ പ്രദേശത്ത് അംഗീകാരമില്ലാത്ത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാൻ ഇരിട്ടി നഗരസഭയിൽ വച്ച് ചേർന്ന നഗര കച്ചവട സമിതിയിൽ തീരുമാനം.  വഴിയോര കച്ചവട ജീവനോപാധി സംരക്ഷണവും, കച്ചവട നിയന്ത്രണവും നിയമം 2014 പ്രകാരം സർവ്വേ നടത്തി കണ്ടെത്തി നഗര കച്ചവട സമിതി അംഗീകരിച്ച വഴിയോര കച്ചവടക്കാർ അവർക്കു അനുവദിച്ച സ്ഥലങ്ങളിൽ വാഹന ഗതാഗതത്തിനും, പൊതു ജന സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കാതെ മാത്രമേ കച്ചവടംചെയ്യാൻപാടുള്ളു. സർവേയിൽ ഉൾപ്പെടാത്തതും, അംഗീകാരം ലഭിക്കാത്തതുമായ അനധികൃത കച്ചവടങ്ങളെ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.  കച്ചവട നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കണ്ടെത്തി അംഗീകരിച്ച കച്ചവടക്കാർക്ക് 2022 നവംബർ 14ന് തിരിച്ചറിയൽ കാർഡ് നൽകുവാനും തീരുമാനിച്ചു.

ഇന്ന് പൂർണ ചന്ദ്രഗ്രഹണം

Image
ചൊവ്വാഴ്ച പൂർണ ചന്ദ്രഗ്രഹണം പകൽ 2.40ന് തുടങ്ങുന്ന ഗ്രഹണത്തിന്റെ അവസാന ഭാഗം കേരളത്തിൽ ദൃശ്യമാകും. തുടക്കം പകലായതിനാൽ ആദ്യ ഭാഗം കാണാനാകില്ല. സൂര്യാസ്തമയത്തിനു ശേഷവും ഗ്രഹണം നീണ്ടുനിൽക്കുന്നതിനാലാണ് അവസാനഭാഗം ദൃശ്യമാകുന്നത്. മൂന്നര മണിക്കൂറിലധികം നീളുന്നതാണ് ഗ്രഹണം. വെളുത്ത വാവായതിനാൽ സൂര്യാസ്തമയ സമയത്തുതന്നെ ചന്ദ്രൻ കിഴക്കുദിക്കും. ഭൂമിയുടെ നിഴലിൽനിന്ന് പുറത്തുവരുന്ന ചന്ദ്രനെ 20 മിനിറ്റിലധികം കാണാൻ കഴിയും. കിഴക്കുഭാഗം മറവില്ലാത്ത ഉയർന്ന സ്ഥലത്തുനിന്നുവേണം നോക്കാൻ നഗ്നനേത്രംകൊണ്ട് നിരീക്ഷിക്കാം. ചന്ദ്രഗ്രഹണം കാണാൻ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടു ണ്ടെന്ന് ആസ്ട്രോ ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.

മട്ടന്നൂരിൽ ആക്രികടയിൽ വൻ തീപ്പിടുത്തം

Image
കണ്ണൂർ : മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. മനോഹരൻ്റെ ഉടമസ്ഥതയിൽ ഉള്ള ആക്രി കടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്. മട്ടന്നൂർ അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രവീൺ കുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചക്കരക്കൽ സ്വദേശി മരിച്ചു

Image
കണ്ണൂർ : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന ചക്കരക്കൽ സ്വദേശി മരിച്ചു. കാവിൻമൂല ശ്രീനിലയത്തിൽ അളിച്ചേരി രവീന്ദ്രനാണ് മരിച്ചത്.  ഒക്ടോബർ 21 ന് വീട്ടിൽ വെച്ചുണ്ടായ തീപിടിത്തത്തിലാണ് രവീന്ദ്രനും ഭാര്യ നളിനിക്കും, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിലിനും പരിക്കേറ്റത്. മരിച്ച രവീന്ദ്രന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. 

നാല്‍പ്പത്തിയൊമ്ബതിന്റെ നിറവില്‍ ഐശ്വര്യ റായ്, വിസ്‍മയിപ്പിക്കുന്ന താരജീവിതം

Image
വെള്ളിത്തിരയുടെ നിറസൗന്ദര്യം. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്‍യ്‍ക്ക് ഇന്ന് 49ന്റെ 'യൗവനം'.25 വര്‍ഷമായി ഇന്ത്യയുടെ മുന്‍നിര നായികയായി തുടരുന്നുവെന്നതു തന്നെ ഐശ്വര്യ റായ്‍യുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം. ഏറ്റവും ഒടുവില്‍ എത്തിയ 'പൊന്നിയിന്‍ സെല്‍വനി'ലും ജ്വലിച്ചുനിന്ന ഐശ്വര്യ റായ്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകവും താരലോകവും. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്‍താണ് കലാരംഗത്തെ ഐശ്വര്യ റായ്‍യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്ത്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്ത്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു.ലോക സുന്ദരിപ്പട്ടം നേടിയതിന് പിന്നാലെ ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ ഐശ്വര്യ റായ്‍യെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഐശ്വര്യ റായ് തെരഞ്ഞെടുത്തത് തമിഴകത്തെയായിരുന്നു. മണിരത്നം സംവിധാനം ചെയ...

നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ ; കേരളത്തിൽ 6 ദിവസം അവധി

Image
തിരുവനന്തപുരം : റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്.  നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയില്ല. നവംബർ 6 ഞായറാഴ്ചയാണ് നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ, പാട്‌ന ഒഴികെ നിരവധി സ്ഥലങ്ങളിൽ ബാങ്ക് അവധിയായിരിക്കും. നവംബർ 11ന് കനകദാസ ജയന്തിയാണ്. അന്ന് ബംഗളൂരുവിലും ഷില്ലോംഗിലും ബാങ്ക് അവധിയായിരിക്കും. നവംബർ 12 രണ്ടാം ശനിയാണ്. നവംബർ 13, 20 തിയതികൾ ഞായറാണ്. ശേഷം വരുന്ന നവംബർ 23 ന് ഷില്ലോംഗിൽ മാത്രം ബാങ്ക് അവധിയായിരിക്കും. നവംബർ 26, 27 തിയതികൾ നാലാം ശനിയും ഞായറുമാണ്. കേരളത്തിൽ നാല് ഞായറുകളും രണ്ടാം ശനിയും നാലാം ശനിയും മാത്രമാകും ബാങ്ക് അവധി. മറ്റ് വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അവധികൾ കേരളത്തിന് ബാധകമല്ല.