Posts

Showing posts from August, 2023

വരുന്നു ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം

Image
കോഴിക്കോട് : വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.  ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെ. നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ. ബ്ലൂ മൂണിനൊപ്പം ശനി ഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും.

സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; ഒരാഴ്ചയ്ക്കിടെ കൂടിയത് 700 രൂപ

Image
കണ്ണൂർ : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000ല്‍ എത്തിയത്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്., തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 700 രൂപയാണ് വര്‍ധിച്ചത്.

തിരുവോണ ദിവസവും ജോലി; ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ഓണസമ്മാനങ്ങള്‍ നല്‍കി മന്ത്രി

Image
തിരുവനന്തപുരം : തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും, നല്‍കിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രി വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു. അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി വീണാ ജോർജ് സന്ദര്‍ശനം നടത്തി. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു. അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ ...

അറിഞ്ഞു കഴിച്ചോളൂ,ഓണസദ്യയേക്കാള്‍ കേമൻ മറ്റൊന്നിനുമില്ല

Image
കണ്ണൂർ : മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചോറ് ചെമ്ബാവരി ചോറില്‍ 'ബി' വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ - അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്ബാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ് ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്ബുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക്...

ലക്കി ബിൽ ആപ്‌ ഇനി കേന്ദ്ര ജിഎസ്‌ടിയിലേക്ക്‌ ; കേരളത്തെ പിന്തുടർന്ന്‌ കേന്ദ്രവും

Image
കോഴിക്കോട് : ജിഎസ്‌ടി നികുതി അടവ്‌ ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കിയ ‘ലക്കി ബിൽ ആപ്‌’ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. മേരാ ബിൽ മേരാ അധികാർ എന്നപേരിൽ ആപ്‌ ഉടൻ രാജ്യവ്യാപകമായി നടപ്പാക്കാനാണ്‌ ആലോചന. പദ്ധതിക്ക്‌ സാങ്കേതിക സഹായം നൽകിയ കേരള ഡിജിറ്റൽ സർവകലാശാലയുമായി കേന്ദ്ര ജിഎസ്‌ടിവകുപ്പ്‌ ആശയവിനിമയം നടത്തി. ജിഎസ്‌ടി ഒടുക്കിയ ഇൻവോയ്‌സ്‌, ‘ലക്കി ബിൽ’ മൊബൈൽ ആപ്‌ വഴിയോ പ്ലാറ്റ്ഫോമിലൂടെയോ സമർപ്പിക്കുന്നതിലൂടെ നികുതിദായകർക്ക്‌ വിവിധ സമ്മാനങ്ങൾ ഉറപ്പാക്കുന്നതാണ്‌ പദ്ധതി. കേരള ജിഎസ്‌ടി വകുപ്പാണ്‌ രാജ്യത്ത്‌ ആദ്യമായി ഈ നൂതന സംരംഭത്തിന്‌ തുടക്കമിട്ടത്‌. ജിഎസ്‌ടി ഒടുക്കിയത്‌ രേഖപ്പെടുത്തിയ ഇൻവോയിസ്‌ ഉറപ്പാക്കുകവഴി വ്യാപാരികളുടെ നികുതിവെട്ടിപ്പ്‌ തടയുകയാണ്‌ ലക്ഷ്യം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കാൻ ലക്കി ബിൽ ആപ്‌ സഹായകമായി. കഴിഞ്ഞവർഷം ആഗസ്‌തിൽ തുടങ്ങിയ പദ്ധതിയിൽ ഏതാണ്ട്‌ 16 ലക്ഷത്തിലധികം ഇൻവോയിസുകൾ സമർപ്പിച്ചതായാണ്‌ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ കണക്ക്‌. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പി...

അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ; യൂണിറ്റിന് 19 പൈസ ഈടാക്കാന്‍ തീരുമാനം

Image
സെപ്റ്റംബർ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര നിലയങ്ങളിലെ തകരാർ മൂലം ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നത് പരിഹരിച്ചിട്ടുണ്ട്. എന്നാൽ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകൾ അനുസരിച്ച് തുടർന്നും വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും ഉൽപാദക കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല.

വരുന്നത് തുടര്‍ച്ചയായ 5 ദിവസത്തെ ബാങ്ക് അവധി, സെപ്തംബറിൽ 9 അവധികൾ

Image
ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം. വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസം ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.  സെപ്തംബർ മാസത്തിൽ കേരളത്തിലെ അവധി ദിനങ്ങള്‍ സെപ്റ്റംബർ 3: ഞായറാഴ്ച സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച സെപ്റ്റംബർ 10: രണ്ടാം ഞായറാഴ്ച സെപ്റ്റംബർ 17: മൂന്നാം ഞായറാഴ്ച സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബർ 23: നാലാം...

69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ അല്ലു അര്‍ജ്ജുന്‍, മികച്ച നടിയായി ആലിയയും കൃതിയും; ഇന്ദ്രന്‍സിന് പ്രത്യേക പരമാര്‍ശം

Image
കണ്ണൂർ : 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. ( National Film Awards 2023 full list ) 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. പ്രധാന പുരസ്‌കാരങ്ങൾ : മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി മികച്ച ഓഡിയോഗ്രഫി – ചവിട്ട് മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ മികച്ച ഗായിക – ശ്രേയ ഘോഷാൽ മികച്ച സഹനടി – പല്ലവി ജോഷി മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ ) മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം മികച്ച കന്നഡ ചിത്രം – 777 ചാർലി മികച്ച സഹനടൻ- പങ്കജ് തൃപാഠി മികച...

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം

Image
ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ലാൻഡർ ഇറങ്ങിയതിനാൽ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നുതുടർന്ന് ഇത് ലാൻഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും..ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്...

കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന

Image
കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയില്‍ പരിശീലനം തുടങ്ങി.മംഗളൂരുവില്‍ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം - മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. നിലവില്‍ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോടെത്തും. ഇതേ സമയത്ത് രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുമെന്നാണ് സൂചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച്‌ രണ്ട് മണിയോടെ പുറപ്പെട്ടാല്‍ രാത്രി 11 മണിക്കുള്ളില്‍ മംഗളൂരുവിലെത്തും. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശദാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക. എക്സിക്യൂട്ടീവ് കുറ്റിപ്പുറം മുതല്‍ 30 മിനിട്ട് വരെ വൈകും. കണ്ണൂരില്‍ രാത്രി 11.10ന് തന്നെയെത്തും. മംഗളൂരുവില്‍ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്‌ലൈൻ സജ്ജമായി. നിലവില്‍ മംഗളൂരു...

രാത്രി 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറക്കാനാവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Image
ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.രാത്രി 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചത്.  അതില്‍ നിയന്ത്രണം സാധ്യമായില്ലെങ്കില്‍ ലോഡ് ഷെഡിങ് വെക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിലവില്‍ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. വിഡിയോകളിലൂടെ അടക്കം കൂടുതല്‍ ബോധവത്കരണം നടത്തി നിയന്ത്രിക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി

Image
ബാംഗ്ലൂർ : ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി. ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും. അമേരിക്ക, ചൈന, സോവിയറ്റ...

സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ കിറ്റ് വാങ്ങാം

Image
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ റേഷൻ കടയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. 5,87,691 എ എ വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. കിറ്റുകൾ നാളെ മുതൽ ഞായർ വരെ റേഷൻ കടകളിൽനിന്ന്‌ കൈപ്പറ്റാം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌. തിരുവോണം മുതൽ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകൾ അവധിയായിരിക്കും.

മുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്ന് വിൽപന; ആറ് കച്ചവടക്കാർക്കെതിരെ കേസ്, കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി

Image
കണ്ണൂർ : കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത്‌ റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാൽ സ്കെയിൽ ഉപയോഗിച്ച് അളക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഇന്ത്യയിൽ മുല്ലപ്പൂ വി...

റേഷൻ കടകൾ ഞായറും, ഉത്രാട ദിവസവും( 27, 28 ) തുറക്കും ; തിരുവോണം മുതൽ‌ മൂന്ന് ദിവസം അവധി

Image
സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതൽ 31 (വ്യാഴാഴ്ച) വരെ തുടർച്ചയായ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധി നൽകി. ഭക്ഷ്യപൊതുവിതരണ കമ്മീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും. 

റെഡ് ലൈറ്റ് ലംഘിച്ച് പോയാൽ, ലൈസൻസ് പോകും

Image
വണ്ടിയുമായി പായുമ്പോൾ റെ‍ഡ് സിഗ്നൽ മറികടന്ന് കുതിച്ചാൻ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്ന വിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് പരി​ഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു. 2017-ലെ ചട്ടപ്രകാരമാണിത്. ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർ നടപടിയെടുക്കുന്നത്. അതേസമയം കാമറ പിടികൂടുന്ന കേസുകൾ കോടതിക്ക് കൈമാറും.

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി കാണാം

Image
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിജയത്തിന് തൊട്ടരികിൽ. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഈ ദൃശ്യങ്ങൾ ഐ എസ് ആർ ഒ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും. ഓഗസ്റ്റ് 23 വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൂരദർശൻ നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് കാണാം. ⭕ISRO Website https://www.isro.gov.in/ ⭕YouTube https://youtube.com/watch?v=DLA_64yz8Ss ⭕Facebook https://facebook.com/ISRO

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ആഗസ്റ്റ് 25 മുതല്‍

Image
കണ്ണൂർ : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഓണം അവധി അനുവദിച്ച്‌ ഉത്തരവിറങ്ങി. അതേസമയം, ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച്‌ നല്‍കും.29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. ആഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വനിത ടി.ടി.ഇക്ക് നേരെയാത്രക്കാരന്റെ ആക്രമണം

Image
കണ്ണൂർ : ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മംഗളൂരു - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ട്രെയിന്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനോട് കോച്ചില്‍ നിന്ന് മാറി ഇരിക്കണമെന്ന് ടി ടി ഇ ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് കൂട്ടാക്കിയില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഇയാൾ ടി ടി ഇയുടെ മുഖത്തടിച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ഇയാളെ പിടിച്ച് മാറ്റിയെങ്കിലും ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി ടി ഇയെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് ഇറങ്ങി മറ്റൊരു കോച്ചില്‍ കയറുകയും ചെയ്ത ഇയാളെ യാത്രക്കാര്‍ പിടികൂടുക ആയിരുന്നു.

റോഡിലെ അമിതവേഗക്കാർ ഇനി കുടുങ്ങും

Image
  കണ്ണൂർ : റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്. എ.ഐ. ക്യാമറകൾ ഘടിപ്പിച്ച് പരിശോധനയ്ക്കായി സജ്ജമാക്കിയ വാഹനം ഇരിട്ടി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിലെത്തി. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴചുമത്തുന്ന മൈക്രോ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.  സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള നാല്‌ വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ ബേസ് സ്റ്റേഷൻ. മറ്റു ജില്ലകളിൽ നിശ്ചിതദിവസങ്ങളിൽ പരിശോധനയ്ക്കായി വാഹനം വിട്ടുനൽകും. കണ്ണൂർ ജില്ലയിൽ 10 ദിവസമാണ് എം.എസ്.വി.ഡി.എസ്. സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുക. നിയമലംഘനം കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട്‌ സിസ്റ്റം പ്രവർത്തിപ്പിച്ചാൽ വാഹനങ്ങളുടെ വേഗപരിധി എ.ഐ. ക്യാമറവഴി റെക്കോർഡ് ചെയ്യും. നിയമലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് നൽകി ഇ-ചലാൻ നൽകുകയും ചെയ്യും. രാത്രികാലപരിശോധനയ്ക്ക് ലൈറ്റ് സ...

സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞു

Image
കോഴിക്കോട് : ഒരാഴ്ച മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോൾ 50ലെത്തി. വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂപ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​അ​ച്ചി​ങ്ങ 90ൽ​നി​ന്ന് 60ഉം ​പ​ച്ച​മു​ള​ക് 80ൽ​നി​ന്ന് 60ഉം ​വെ​ണ്ട​ക്ക 60ൽ​നി​ന്ന് 35 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. കാ​ര​റ്റ് വി​ല കുറ​യാ​തെ 80 രൂ​പ​യി​ൽ നിൽ​ക്കു​കയാണ്. എന്നാൽ വിലയിൽ മുന്നിലുള്ള ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്പ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 20 രൂപയാണ്. അതേസമയം, കർണാടക,​ തമിഴ്നാട്,​ ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്. എന്നാൽ, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള ഉല്പാദനം വർദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ചരക്ക് സര്‍വീസ് ഇന്ന് ആരംഭിക്കും

Image
മട്ടന്നൂർ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ സര്‍വീസിന് ഇന്ന് തുടക്കമാകും. ഷാര്‍ജയിലേക്കാണ് ആദ്യ സര്‍വീസ്. ഫ്ലാഗ് ഓഫ് വൈകുന്നേരം നാലിന് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ നിര്‍വഹിക്കും. ദ്രാവിഡൻ ഏവിയേഷൻ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് സര്‍വീസ് നടത്തുന്നത്. സ്‌പൈസ് ജെറ്റിന്‍റെ ഫ്രൈറ്റ് കാരിയര്‍ വിമാനമാണ് ഉപയോഗിക്കുക. ഇതിന് 18 ടണ്‍ വരെ ചരക്കുവഹിക്കാൻ കഴിയും. രണ്ടാമത്തെ സര്‍വീസ് നാളെ രാത്രി ഒൻപതിന് ദോഹയിലേക്കാണ്. 19ന് ദോഹയില്‍ നിന്ന് തിരികെ കണ്ണൂരിലേക്കും സര്‍വീസുണ്ട്.