മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ആരോഗ്യത്തിന് മഹാ വിപത്ത് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ട്
കണ്ണൂർ: മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠന റിപ്പോർട്ടിൽ ക്യാൻസർ അടക്കമുള്ള മാരക അസുഖങ്ങൾക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ടെത്തൽ. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച് മുതൽ അഴീക്കൽ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽ വെള്ളവും പ്രധാനമായും പഠന വിധേയമാക്കിയത്. ഒരു ലിറ്റർ കടൽ വെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെക്കാൾ വളരെ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിൻ്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട...