Posts

Showing posts from February, 2023

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

Image
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്.

25 ദിവസത്തിനിടെ 1800 രൂപയുടെ ഇടിവ്; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Image
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,080 രൂപയായി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.  ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Image
ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം.രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാള്‍ തുടരും. മാര്‍ച്ച്‌ 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.  മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച്‌ കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യല്‍ ഓഫീസര്‍ ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഹരിത പ്രോട്ടോക്കോള്‍ പരിശോധനക്കായി സ്‌ക...

വില കുത്തനെ ഇടിഞ്ഞു; 20 ടൺ ഉള്ളികൃഷി നശിപ്പിച്ച് കർഷകൻ

Image
വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോ​ഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും പാഴായെന്നും ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കൃഷിയിറക്കാനായി ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ ഉള്ളിയുടെ വിപണി വില ക്വിന്റലിന് 550 രൂപയായി കുറഞ്ഞു. ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തുച്ഛമാണ്. വിള നശിപ്പിക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി.  2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും കർഷകൻ പറഞ്ഞു. 13 ട്രാക്ടർ ട്രോളികൾ വാടകക്കെടുക്കണം. ഓരോന്നിനും 15 ക്വിന്റൽ ഉള്ളി കൊണ്ടുപോകാനേ സാധിക്കൂ. ​​ഇതിന് രണ്ട് ലക്ഷം രൂപ ചെലവാകും. കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000...

പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് വെട്ടേറ്റു മരിച്ചു

Image
പാലക്കാട് ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ശ്രീജിത്തിനെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ കുത്തികൊലപ്പേടുത്തുകയായിരുന്നു. രക്ഷിതാക്കളെ അടക്കം ഉപദ്രവിക്കാന്‍ ജയദേവന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീജിത്തിനെ കുത്തിയത്. പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പികെ ദാസ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പകല്‍ച്ചൂടില്‍ ഉരുകി കണ്ണൂർ

Image
കണ്ണൂര്‍ : ചൂട് കാരണം പകല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നിലവില്‍. വെന്തുരുകുകയാണ് ജില്ല. സംസ്ഥാനത്ത് ഈ വര്‍ഷം കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയില്‍ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കുകളാണിത്. 13-ന് ഇരിക്കൂറിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെല്‍ഷ്യസ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതേദിവസവും 10-നും 40.3 ആയിരുന്നു. നാലിന് 40.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ബുധനാഴ്ച ആറളം, അയ്യന്‍കുന്ന്, ചെമ്പേരി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ 39-ന് മുകളിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ 39.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. വ്യാഴാഴ്ച അയ്യന്‍കുന്ന്, ചെമ്പേരി, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലും 39-ന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കണ്ണൂര്‍ നഗരത്തില്‍ ചൂട് കുറവാണ്. ഇതുവരെ 38 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് പോയിട്ടില്ല. ബുധനാഴ്ച 34.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേ...

സ്മൃതി പരുത്തിക്കാട് മീഡിയാവണില്‍ നിന്നും രാജിവച്ചു ; സ്മൃതിയുടെ പുതിയ തട്ടകം നികേഷ്കുമാര്‍ വില്‍പ്പന നടത്തിയ റിപ്പോര്‍ട്ടര്‍ ചാനൽ

Image
റിപ്പോര്‍ട്ടര്‍ ടി.വിയുടെ വില്‍പ്പനയോടെ സജീവമായ സംസ്ഥാനത്തെ വാര്‍ത്താ ചാനല്‍ രംഗത്തെ കൂടുമാറ്റത്തിന് ഉശിര് പകര്‍ന്ന് വീണ്ടും വന്‍മാറ്റം.സംസ്ഥാനത്തെ പ്രധാന വാര്‍ത്താ അവതാരകരില്‍ ഒരാളും മീഡിയാവണിന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാട് ചാനല്‍ വിട്ടതാണ് ശ്രദ്ധേയമായ പുതിയമാറ്റം. എം.വി.നികേഷ് കുമാറില്‍ നിന്ന് മാംഗോ മൊബൈല്‍സ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ടി.വിയുടെ തലപ്പത്തേക്കാണ് മീഡിയാ വണ്‍ വിട്ടുളള സ്മൃതിയുടെ വരവ്. ഏപ്രില്‍ 1 മുതല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ എക്സിക്യൂട്ടിവ് എഡിറ്ററായി സ്മൃതി ചുമതലയേല്‍ക്കും. ഇതിന്‍റ ഭാഗമായി ഇന്നലെ മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രമോദ് രാമനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പ്രിന്‍സിനും രാജിക്കത്ത് നല്‍കി. പ്രധാന അവതരാകനായിരുന്ന അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസിലേക്ക് പോയതോടെയാണ് മീഡിയാ വണ്‍ മാനേജ്മെന്റ് മാതൃഭൂമി ന്യൂസില്‍ നിന്ന് സ്മൃതി പരുത്തിക്കാടിനെ ചാനലില്‍ എത്തിച്ചത്.

ഫിറ്റ്‌നസ് ബസുകള്‍ പര്യടനമാരംഭിച്ചു; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Image
സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് കാമ്പയിൻ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായുള്ള ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. തിരുവനന്തപുരം വലിയതുറ ജിആര്‍എഫ്ടി ആന്‍ഡ് വിഎച്ച്എസ്എസില്‍ നിന്നാണ് ഫിറ്റ്‌നസ് ബസുകളുടെ പര്യടനം തുടങ്ങിയത്. അഞ്ചു റൂട്ടുകളിലായി അഞ്ചു ഫിറ്റ്‌നസ് ബസുകള്‍ 14 ജില്ലകളിലും പര്യടനം നടത്തും. റൂട്ട് ഒന്നില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പര്യടനം മാര്‍ച്ച് രണ്ടു വരെ തുടരും. റൂട്ട് രണ്ടില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. റൂട്ട് രണ്ടിന്റെ പര്യടനം ഈ മാസം 27നാരംഭിച്ച് മാര്‍ച്ച് അഞ്ചിനു സമാപിക്കും. ഈ മാസം 27നാരംഭിക്കുന്...

മദ്യപിച്ചുള്ള ഡ്രൈവിങ്; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Image
മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടും. ഈ മാസം ആറുമുതല്‍ പന്ത്രണ്ട് വരെയായിരുന്നു പരിശോധന. ട്രാഫിക് വിഭാഗം ഐജി അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേൃത്വത്തിലാണ് ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാ വ്യാപകമായി പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ സിറ്റിയില്‍ മാത്രം 530 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയില്‍ 304 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം 13ന് കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്തിയതില്‍ 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിലായിരുന്നു. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെട്ടിരുന്നു. മദ്യപിച്ചും, അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്...

ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

Image
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു.  കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്.  രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ...

വാഹനത്തിലെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെങ്കില്‍ പണികിട്ടും

Image
വാഹനത്തിലെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെങ്കില്‍ ഇനി പണികിട്ടും. വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും മാറ്റം വരുത്തുവാന്‍ ആർക്കും അവകാശമില്ല. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല. ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

തില്ലങ്കേരിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ആകാശ് തില്ലങ്കേരി ക്കെതിരായ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പി ജയരാജൻ പങ്കെടുക്കും

Image
കണ്ണൂര്‍ : യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തില്ലങ്കേരിയില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെ പങ്കെടുപ്പിക്കാന്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിച്ചത്. നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ സി.പി.എം മാറ്റം വരുത്തി. പി. ജയരാജന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട് . പി. ജയരാജന്‍ ആകാശിനെ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം . തിങ്കളാഴ്ച തില്ലങ്കേരി ടൗണിലാണ് പൊതുയോഗം.വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് സി.പി.എം. പൊതുയോഗം വിളിച്ചത്.

സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

Image
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

വേനൽ ചൂട് കനത്തു; അപകട ഭീതിയിൽ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ

Image
കണ്ണൂർ : തളിപ്പറമ്പിൽ പോലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച അനേകം വാഹനങ്ങൾ കത്തിയമർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകടഭീതിയുടെ നിഴലിൽ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളും. വിവിധ സ്റ്റേഷൻ വളപ്പുകളിലും സ്റ്റേഷൻ അധീനതയിലുള്ള സ്ഥലങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് സുരക്ഷയേതുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. എല്ലാം വിവിധ കേസുകളിൽ ഉൾപ്പെട്ടവ. വേനലിന് കാഠിന്യമേറിയതോടെ എല്ലായിടത്തുമുണ്ട് തീപ്പിടിത്ത ഭീതി. ഒരു മാസത്തിനിടെ 217 തീപ്പിടിത്തം കണ്ണൂരിലുണ്ടായി എന്ന അഗ്നിരക്ഷാ സേനയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതിൽ 65 എണ്ണവും വ്യാഴാഴ്ച വൻ അഗ്നിബാധയുണ്ടായ തളിപ്പറമ്പ് മേഖലയിൽ ആണെന്നതും ശ്രദ്ധേയമാണ്. അപകടം, ലഹരി-പൂഴിക്കടത്ത്, മോഷണം, ട്രാഫിക് നിയമലംഘനം തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളാണ് പോലീസ് ഇത്തരത്തിൽ തള്ളുന്നത്. കേസ് തീരുമ്പോേഴക്കും വാഹനങ്ങൾ പൂർണമായും തുരുമ്പെടുത്ത് നശിച്ചിരിക്കും.

രണ്ടാഴ്ചക്കിടെ 1200 രൂപയുടെ ഇടിവ്; സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയിൽ

Image
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വര്‍ണവില. 40 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5200 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്.

കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ ശ്രദ്ധിക്കുക.കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്

Image
വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് ഓൺലൈൻ പണം തട്ടിപ്പ് നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക.  ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെടുമ്പോഴോ ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം നഷ്ടമായാലോ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തിരയുന്നവരാണ് ഇത്തരം തട്ടിപ്പിനിരയാകുന്നത്.  ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്സൈറ്റ് നിർമിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. യഥാർഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങുന്നു. കസ്റ്റമർ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും തങ്ങളുടെ വിവരങ്ങളും കൈമാറുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലുള്ള പണം സംഘം തട്ടിയെടുക...

മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല'; ഈ ബോര്‍ഡ് ഇനി വേണ്ട, ഒഴിവാക്കി ക്ഷേത്ര കമ്മിറ്റി

Image
കണ്ണൂര്‍ : ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉത്സവപ്പറമ്ബിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം കൈയാങ്കളിയുടെ വക്കിലെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച്‌ വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്തിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ഒരു പ്രശ്‌നവും ഉണ്ടായില്ല. സംക്രമ പൂജയ്ക്ക് ശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുമ്ബാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടാണ് ബോര്‍ഡ് വേണ്ടെന്ന തീരുമാനമറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു.

ത്രിപുരയില്‍ ഇന്ന് കൊട്ടിക്കലാശം

Image
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ് . മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ത്രിപുരയില്‍ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി നേതൃത്വം ത്രിപുരയില്‍ പതിനെട്ടടവും പയറ്റുകയാണ്. നരേന്ദ്ര മോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഒന്നിലേറെ തവണയാണ് ത്രിപുരയില്‍ പ്രചാരണത്തിനെത്തിയത്. സ്വതന്ത്ര്യവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ത്രിപുരയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം. ത്രിപുരയില്‍ ബിജെപി മണിപവറും മസില്‍പവറും ഉപയോഗിക്കുന്നതായി സിപിഐഎം ഇതിനകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടം വോട്ടായി മാറിയാല്‍ ത്രിപുര വീണ്ടും ചുവക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം കേന്ദ്രങ്ങള്‍. സിപിഐഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം അധികാരത്തില്‍ എത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധത...

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ

Image
ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ക്ക് ഇന്ന് പ്രണയാഘോഷത്തിന്റെ സമ്മോഹനമുഹൂര്‍ത്തം. പ്രണയദിനം പ്രമാണിച്ച് റൊമാന്റിക് മൂഡിലേക്ക് മാറിയിരിക്കുകയാണ് ഗൂഗിള്‍ ഡൂഡിലും. പ്രണയദിനത്തിന്റെ ഫീല്‍ സമ്മാനിക്കുന്ന നിലയിലാണ് ഗൂഗിള്‍ ഡൂഡിലും ഹോംപേജും ഒരുക്കിയിരിക്കുന്നത്. മഴതുള്ളിയുടെ സാന്നിധ്യമുള്ള പ്രണയവര്‍ണ്ണങ്ങള്‍ നിറച്ചാണ് ഡൂഡില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഹോംപേജിന്റെ ഇരുവശങ്ങളില്‍ ഇടംപിടിച്ചിരിക്കുന്ന പ്രണയചിഹ്നവും പ്രണയദിനത്തിന്റെ ഗൂഗിള്‍ അടയാളമാകുന്നുണ്ട്. ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണ്. പരസ്പരം സമ്മാനപൊതികള്‍ കൈമാറുന്നതും പരസ്പരം പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതുമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്. പ്രണയം മടിയിലാതെ തുറന്നുപറയാന്‍ തെരഞ്ഞെടുക്കുന്ന ദിവസമെന്ന പ്രത്യേകതയും ഫെബ്രുവരി 14നുണ്ട്.യഥാര്‍ത്ഥത്തില്‍ വാലന്റൈന്‍ ദിനം ഒരാഴ്ച നീളുന്ന ആഘോഷമാണ്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. ഇതില്‍ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ...

പുൽവാമ ഭീകരാക്രമണത്തിന്റെ നാലാം വാർഷികം

Image
രാജ്യം ഞെട്ടലോടെയാണ് പുൽവാമ ഭീകരാക്രമണത്തിന്റെ ഓരോ നിമിഷവും ഓർത്തെടുക്കുന്നത്.നാലാം വര്ഷം കടന്നുപോകുമ്പോൾ പുൽവാമ ആക്രമണവും അതിന് ശേഷം ഉണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങളും ഇന്നും മറക്കാനാകില്ല. 2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമയിൽ രക്തസാക്ഷികളായത്. സ്ഫോടക വസ്തു നിറച്ചെത്തിയ ഒരു വാഹനം സിആർപിഎഫ് സംഘം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ജമ്മു കാശ്മീർ ദേശീയപാതയിലായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാൻ ബന്ധം വീണ്ടും യുദ്ധമുഖം വരെ എത്തി. പുൽവാമയ്ക്ക് മറുപടിനൽക്കാൻ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഫെബ്രുവരി 26 ന് നിയന്ത്രണരേഖ കടന്നു. പാകിസ്ഥാനിലേക്ക് കടന്ന യുദ്ധവിമാനങ്ങൾ ബാലകോട്ടിലെ പാക് ഭീകര ക്യാമ്പിൽ ബോംബുകൾ വർഷിച്ചു. മുന്നൂറിലധികം ഭീകരരെയാണ് ആക്രമണത്തിൽ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഫെബ്രുവരി 27ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് വ്യോമാക്രമണം നടത്തി.പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ തു...

വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതുമൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്ന് നടന്‍ ജോജു ജോര്‍ജ്

Image
വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതുമൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്ന് നടന്‍ ജോജു ജോര്‍ജ്. ഒരു കലാകാരനെന്ന നിലയില്‍ എന്നെ അംഗീകരിച്ചവര്‍ക്ക് നന്ദി പറയുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതു മൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ്. ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എല്ലാ സിനിമകളെയും പിന്തുണയ്ക്കണമെന്നും ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. ‘ഇരട്ട എന്ന എന്‍റെ പുതിയ സിനിമയോട് നിങ്ങള്‍ കാണിച്ച് സ്‌നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്‌സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടണം. ഞാന...

പുതുമയോടെ കൈരളി ഓണ്‍ലൈൻ

Image
സമൂഹ മാധ്യമ രംഗത്ത് പുതു ചുവടുവെപ്പിനായി കൈരളി ഓണ്‍ലൈന്‍. കൈരളി വാര്‍ത്ത വിഭാഗത്തിന് ഒപ്പമുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നതിലുപരി സ്വതന്ത്ര വെബ്-ഡിജിറ്റല്‍ പ്‌ളാറ്റ് ഫോമായി കൈരളി ഓണ്‍ലൈന്‍ മാറുകയാണ്. പുതിയ വെബ്-ഡിജിറ്റല്‍ പേജുകളിലേക്കുള്ള ലോഗോ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി പ്രകാശനം ചെയ്തു. മുംബൈയില്‍ നടന്ന കെയര്‍ ഫോര്‍ മുംബൈ പരിപാടിക്കിടെയായിരുന്നു ലോഗോ പ്രകാശനം. ഇതോടൊപ്പം പുതിയ വെബ് സൈറ്റും മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി, നടന്‍ രമേഷ് പിഷാരടി, സിനിമ നിര്‍മാതാവ് ആന്റോ ജോസഫ്, കൈരളി ഓണ്‍ലൈന്‍ വിഭാഗത്തില്‍ നിന്ന് പി ആര്‍ സുനില്‍, അജിന്‍ ജെ ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാദ കൗ ഹഗ് ഡേ സർക്കുലർ പിൻവലിച്ചു

Image
ഫെബ്രുവരി 14 പ്രണയ ദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു. സർക്കുലർ വിവാദമായതിന് പിറകെ കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. പശു ഇന്ത്യൻ സംസ്കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ . ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്.

ഉണ്ണിക്ക് തിരിച്ചടി; നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

Image
നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ്. വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഹർജിയാണ് ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാവുമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി.

പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന തുടങ്ങിയെന്ന് മന്ത്രി

Image
പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന.  നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Image
മാനന്തവാടി : തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

സംസ്ഥാനത്തെ സ്കൂളുകൾക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍: സ്കൂൾ അടയ്ക്കുംമുൻപ് വിതരണം

Image
സംസ്ഥാനത്തെ സ്കൂളുകളുടെ ഐടി പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട നാല് പ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. മന്ത്രിനടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകളിലേക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂള്‍ സ്കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‍ടോപ്പുകള്‍. ഹൈടെക് സ്കൂള്‍ പദ്ധതി വഴി 16500 ലാപ്‍ടോപ്പുകള്‍ കിഫ്ബി ധനസഹായത്തോടെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളില്‍ 59532 ലാപ്‍ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്ക്രീനുകളും 4545 ടെലിവിഷനുകളും 4609 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളുമെല്ലാം ...

യുപിഐ ലൈറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി പേടിഎമ്മും ഫോണ്‍ പേയും; പണമയക്കാം ഇന്റര്‍നെറ്റില്ലാതെ

Image
പേടിഎമ്മും ഫോണ്‍ പേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ലൈറ്റ് ഉടന്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പേടിഎമ്മില്‍, ഒരു മാസത്തിനുള്ളില്‍ യുപിഐ ലൈറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 200 രൂപ വരെയുള്ള ചെറിയ ടിക്കറ്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതാണ് യുപിഐ ലൈറ്റ്.  എന്താണ് യുപിഐ ലൈറ്റ്?  പിന്‍/ പാസ്സ്‌വേര്‍ഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുന്‍കൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇടപാട് സമയങ്ങളില്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല. എന്നാല്‍ നിലവില്‍ വാലറ്റില്‍ പണം നല്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകള്‍ ഉള്‍പ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നര്‍ത്ഥം. യുപിഐ ലൈറ്റിനുള്ള ഇടപാട് പരിധി നാഷണല്‍ പേയ്‌മെന്റ്...

ഇന്ധനം ടാങ്ക് നിറച്ചടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും: പേടിപ്പിക്കാന്‍ വീണ്ടും വ്യാജ സന്ദേശം

Image
കണ്ണൂർ : ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം. കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോള്‍പമ്ബുവരെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച്‌ വായുവിന് ഇടംനല്‍കുക. പരമാവധി പെട്രോള്‍ നിറച്ചതിനാല്‍ ഈയാഴ്ച അഞ്ച് സ്‌ഫോടന അപകടങ്ങള്‍ സംഭവിച്ചെന്നും സന്ദേശത്തില്‍ പറയുന്നു. പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈസന്ദേശം മറ്റുള്ളവര്‍ക്ക് അയക്കാനും നിര്‍ദേശിക്കുന്നു. ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു. വ്യാജസന്ദേശം -ഐ.ഒ.സി.എല്‍. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഭ...

വാഹനങ്ങളിലെ എക്‌സ്ട്രാ ഫിറ്റിങ്സ് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ; കണ്ണൂരില്‍ റെയ്ഡ് ശക്തമാക്കി

Image
കണ്ണൂര്‍ : ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ച്‌ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ച സംഭവത്തെ തുടര്‍ന്ന് കണ്ണൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന ശക്തമാക്കി. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിങ്ങുകള്‍ നീക്കണമെന്ന മുന്നറിയിപ്പ് ഉടമകള്‍ക്കു നല്‍കുന്നതിനാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന നടത്തി വരുന്നത്. കണ്ണൂര്‍ ജില്ലയില്‍ വാഹനങ്ങള്‍ കത്തിയുള്ള അപകടം പതിവാകുന്നതോടെയാണ് സുരക്ഷ പരിഗണിക്കാതെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധയാരംഭിച്ചത്. മിക്ക വാഹനങ്ങളിലും അനധികൃത കൂട്ടിച്ചേര്‍ക്കല്‍ പരിശോധനയില്‍ കണ്ടെത്തുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടിയ വിലയില്‍നിന്ന് രക്ഷപ്പെടാനാണ് ഫുള്‍ ഓപ്ഷന്‍ ഒഴിവാക്കി തൊട്ടുതാഴെയുള്ള ഓപ്ഷന്‍ വാഹനങ്ങള്‍ മിക്കവരും തിരഞ്ഞെടുക്കുന്നത്. ഫുള്‍ ഓപ്ഷന്‍ വാഹനങ്ങളുടെ സൗകര്യങ്ങള്‍ മിക്കതും കുറഞ്ഞ ചിലവില്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാലും വാഹന കംപനികള്‍ ഫുള്‍ ഓപ്ഷനു വാങ്ങുന്ന തുകയാകില്ലെന്നതാണ് ഇതിലെ...