Posts

Showing posts from March, 2023

കണ്ണൂർ ഡിപ്പോയിൽ എത്തിയത് എട്ട് ലക്ഷം പാഠപുസ്തകങ്ങൾ

Image
കണ്ണൂർ : 2023-24 വർഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് നിർവഹിച്ചു. എട്ട് ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ ഡിപ്പോയിൽ എത്തിയത്. കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്, പാപ്പിനിശ്ശേരി, തളിപ്പറമ്പ് ഉപ ജില്ലകളിലേക്കുള്ള പുസ്തകങ്ങൾ തരം തിരിച്ച് കഴിഞ്ഞു. 16 ലക്ഷത്തോളം പുസ്തകങ്ങൾ ഇനിയും എത്താനുണ്ട്. പുസ്തകങ്ങൾ എത്തുന്നതിന് അനുസരിച്ച് തരം തിരിക്കലും വിതരണവും തുടരും.  കുടുംബശ്രീയുടെ നേതൃത്വത്തിൽ തരം തിരിച്ച പുസ്തകങ്ങൾ സൊസൈറ്റികളിലേക്കാണ് വിതരണം ചെയ്തത്. സൊസൈറ്റികളിൽ നിന്ന് സ്കൂളുകളിലേക്കും വിദ്യാർഥികളിലേക്കും അധ്യാപകർ മുഖേന പുസ്തകങ്ങൾ വിതരണം ചെയ്യും. ജില്ലാ പാഠ പുസ്തക ഡിപ്പോ സൂപ്പർവൈസർ കെ വി ജിതേഷ് നേതൃത്വം നൽകി. ഡിഡിഇ ഓഫീസ് സൂപ്രണ്ടുമാരായ ടി വി ഗിരീഷ്, പി എ ബിന്ദു എന്നിവർ പങ്കെടുത്തു.

റംസാൻ നോമ്പ് ഇന്നു മുതൽ ; വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് തുടക്കമായി

Image
ഇസ്ലം മതവിശ്വാസികള്‍ക്ക് ഇനിയുള്ള മുപ്പത് ദിവസങ്ങൾ വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ ഇന്ന് മുതൽ റംസാന്‍ വ്രതാരംഭത്തിന് തുടക്കമായി.  ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ദിവസങ്ങൾ. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍. ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലേയ്ക്ക്. ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.  ഒമാന്‍റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാ...

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലാക്കാന്‍ ആലോചന: മുഖ്യമന്ത്രി

Image
അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമിക ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചേക്കും. പ്രഥമ കേരള എമര്‍ജെന്‍സി മെഡിസിന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തിര ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ എല്ലാ ആശുപത്രികളിലും വിന്യസിക്കുകയും, മികച്ച സേവനം ഉറപ്പാക്കുന്നതിനായി ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അവശ്യസാധനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ ട്രോമകെയര്‍ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം ട്രോമകെയര്‍ പോളിസി നടപ്പിലാക്കിയതായും, ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ല താലൂക്ക് ആശുപത്രികള്‍, പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിപുലമായ സൗകര്യമൊരുക്കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന ...

നാരങ്ങയ്ക്ക് പൊള്ളുന്ന വില

Image
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഒന്നാണ് നാരങ്ങ വെള്ളം. എന്നാൽ, ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. വേനൽ വരും ദിവസങ്ങളിൽ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരും. റമദാൻ കൂടി എത്തിയാൽ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ വില കൂടാനാണ് സാധ്യത. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്.  നാരങ്ങ സോഡയ്ക്കും നാരങ്ങ വെള്ളത്തിനുമൊക്കെ വില കൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. നാരങ്ങയ്ക്ക് മാത്രമല്ല തണ്ണിമത്തനും മറ്റ് പഴവർ​ഗങ്ങൾക്കും വില കൂടി തുടങ്ങി. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികളും പഴവർ​ഗങ്ങൾ എത്തുന്നത് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.  നാരങ്ങയുടെ വില കയറിയത് നാരങ്ങാവെള്ളത്തിന്റെ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. അച്ചാർ ഉത്...

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; 44,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്

Image
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നവെ പവന്‍ വില 200 രൂപ വര്‍ധിച്ചതോടെ 43,000 കടന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായാണിത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു പവന്‍ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ്വില ഉയരാന്‍ കാരണം.

സംസ്ഥാനത്ത് സ്വര്‍ണ വില ഒറ്റയടിക്ക് 400 രൂപ കൂടി

Image
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,840 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വിപണി വില 5355 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ വര്‍ധിച്ച് 4435 രൂപയായി. ഇന്നലെ അഞ്ച് രൂപ കുറഞ്ഞിരുന്നു.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

Image
ഇടുക്കി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.നവജാത ശിശു മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയി. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റിൽ രണ്ട് പേരെയും കണ്ടെത്തിയത് ഫയർ ഫോഴ്സിനെ ബന്ധുക്കൾ വിവരം അറിയിച്ചു. ഇവരെത്തിയാണ് ...

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാന്‍ ആലോചന

Image
സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ നിയമന മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് പുതിയ നീക്കം സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിനുള്ള നിലവിലെ പ്രായപരിധി 40 വയസ്സാണ്. ഒ ബി സി വിഭാഗത്തില്‍ 43 വരെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാം. അസി. പ്രൊഫസര്‍ തസ്തികയിലേക്ക് ഗവേഷണ ബിരുദം ഉള്ളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളും നിയമനത്തിന് സഹായകമാകും. ഇത്തരം യോഗ്യതകള്‍ നേടുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാല്‍ പലര്‍ക്കും പ്രായപരിധി ഒരു വില്ലനാകുന്നു. ഭൂരിഭാഗം പേര്‍ക്കും അപേക്ഷിക്കാന്‍ പോലും കഴിയുന്നില്ല എന്ന് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ പ്രായപരിധി ഒഴിവാക്കിയാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും നിര്‍ദേശത്തില്‍ ഉണ്ട്. അസി. പ്രൊഫസര്‍ നിയമനത്തിനുളള യു.ജി.സി മാനദണ്ഡത്തിലും പ്രായപരിധി വേണമെന്ന് പറയുന്നില്ല. അതുകൊണ്ടുത...

മുതിര്‍ന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ 50 ശതമാനം വരെ ഇളവ്! പുനസ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതി

Image
കോവിഡിന് മുൻപ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റെയില്‍വേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. മെയില്‍, എക്സ്പ്രസ്, രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങി എല്ലാ ക്ലാസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ നല്‍കിയിരുന്ന ഈ ഇളവ് 2020 മാര്‍ച്ച്‌ 20 മുതലാണ് നിര്‍ത്തലാക്കിയത്.60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാര്‍ക്ക് യാത്രാക്കൂലിയില്‍ 40 ശതമാനവും 58 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു ഇളവ്.  ബിജെപി എംപി രാധാ മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെച്ചു. ഈ സമിതിയുടെ മുന്‍ റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശം നല്‍കിയിരുന്നു.രാജ്യം ഇപ്പോള്‍ കോവിഡിന്റെ ദുരിതത്തില്‍ നിന്ന് കരകയറിയതായും റെയില്‍വേ വരുമാനത്തിലെ വളര്‍ച്ച സാധാരണ നിലയിലായതായും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയില്‍ പറഞ്ഞു.  സ്ലീപ്പര്‍ ക്ലാസിലെയും 3 എ ക്ലാസിലെയും മുതിര്‍ന്ന പൗരന്മാര്‍ക്ക...

എച്ച്‌ 3 എന്‍ 2: കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ വേണമെന്ന് ‍‍ഡോക്ടര്‍മാര്‍; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തെല്ലാം?

Image
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എച്ച്‌ 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ പനിയെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സൂചന നല്‍കിയത്. ഇതിനിടെ, പനിക്കു സമാനമായുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ചികിത്സയക്കെത്തുന്ന ഓരോ 10 കുട്ടികളില്‍ ആറു പേര്‍ക്കും പനിക്കു സമാനമായ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രായമായവരും കുട്ടികളും എച്ച്‌ 3 എന്‍ 2 വൈറസിനെതിരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പനിക്കു സമാനമായ ലക്ഷണങ്ങളുമായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി ഡല്‍ഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധന്‍ ഡോക്ടര്‍ ദിനേശ് രാജ് പറഞ്ഞു. പനിയും പനിക്കു സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരുമായ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്ന് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ യോഗേഷ് കുമാര്‍ ഗുപ്തയും പറഞ്ഞു. എച്ച്‌ 3 എന്‍ 2 അണുബാധ സാധാര...

ടൈംടേബിളിൽ മാറ്റം ; ഒമ്പതാം ക്ലാസുവരെയുള്ള വാർഷിക പരീക്ഷ നാളെ തുടങ്ങും

Image
സംസ്ഥാനത്തെ പൊതുവിദ്യാ ലയങ്ങളിലെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ തിങ്കളാഴ്ച ആരംഭി ക്കും. പകൽ 1.30ന് പരീക്ഷകൾ ആരംഭിക്കും. 30വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധി യെത്തുടർന്ന് പരീക്ഷ മാറ്റി വയ്ക്കേണ്ട സാഹചര്യമു ണ്ടെങ്കിൽ അത് 31ന് നടത്തും. നേരത്തേ പ്രസിദ്ധീകരിച്ച ടൈടേബിളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ടൈംടേബിൾ പരിഷ്കരിച്ചിട്ടുണ്ട്. ഒരേ ബെഞ്ചിൽ കൂടുതൽ കുട്ടികൾ ഇരുന്നു പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളുടെ ദിവസങ്ങളും  പരസ്പരം മാറ്റിയിട്ടുണ്ട്. എസ് എസ്എൽസി പരീക്ഷയ്ക്ക് സ് ക്രൈബ് ആവശ്യമാണെങ്കിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളെ യാണ് നിയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ സ്ക്രൈ ബുകളാകുന്ന കുട്ടികൾക്ക് രാ വിലെ മുതൽ വൈകിട്ട് വരെ പരീക്ഷ എഴുതുന്ന സാഹചര്യം ഒഴിവാക്കാനാണ് ഒമ്പതിലെ പരീക്ഷ എസ്എസ് എൽസി നടക്കുന്ന ദിവ സങ്ങളിൽ ഒഴിവാക്കി പുനക്രമീകരിച്ചത്. വെള്ളിയാഴ്ചകളിൽ പരീക്ഷ  2.30 മുതൽ 4. 45 വരെയായിരിക്കും . അന്ന് കൂൾ ഓഫ് ടൈം 2.15 മുതൽ 2.30 വരെയാകും.

കണ്ണൂരിന്റെ മൊബൈൽ ഇലക്ട്രോണിക്സ് ഡിജിറ്റൽ വിപണിയിൽ ഇനി മത്സരം കടുക്കും

Image
കണ്ണൂർ : മൊബൈൽ ഫോൺ വിപണിയിൽ കേരളം അറിയപ്പെടുന്ന ബ്രാൻഡ്യായി വളർന്നു പന്തലിച്ച മൈജി കൂടുതൽ ഷോറൂമുകൾ വിവിധ സ്ഥലങ്ങളിൽ തുറന്നുകൊണ്ട് വലിയ ബിസിനസ്‌ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത് ഇപ്പോൾ അവർ ഡിജിറ്റൽ ഗാഡ്‌ജറ്റ്കളുടെയും പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെയും കേരളത്തിലെ പ്രമുഖ വിൽപ്പനക്കാരന്. മൈജി ഡിജിറ്റൽ എന്ന ബ്രാൻഡിൽ ഇപ്പോൾ വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കേരളത്തിലെ പ്രമുഖ വില്പനക്കാരുമാണ് മൈജി ഇപ്പോൾ. ഈ മാസം 11 തീയതി അവരുടെ കണ്ണൂരിലെ ഡിജിറ്റൽ ഗാഡ്‌ജറ്റുകളുടെ അതിവിശാലമായ ഷോറൂം കണ്ണൂർ താണയിൽ അഹല്യ ഐ കെയർ ഹോസ്പിറ്റലിനു സമീപം രാവിലെ 11 മണിക്ക് പ്രമുഖ സിനിമാതാരം ഭാമ ഉത്ഘാടനം നിർവഹിക്കുകയാ ണ്. ഉത്ഘാടനത്തോടാനുബന്ധിച് കസ്റ്റമർക്ക് നിരവധി ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്. " *കണ്ണൂർ ഇനി ഡിജിറ്റൽ ഗാഡ്‌ജറ്റ്കളുടെ തലസ്ഥാനം"* എന്ന പേരിൽ വിപുലമായ പരസ്യ ക്യാമ്പെയിനും മൈജി നടത്തിക്കൊണ്ടിരിക്കുകയാണ് ഇനി കണ്ണൂർ കാണാൻ പോകുന്നത് ഈ മേഖലയിൽ കടുത്ത മത്സരമായിരിക്കും ഇത് ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു നാളെ ഭാമ പങ്കെടുക്...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും

Image
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും (മാർച്ച്‌ 3 & 4 )  ഉയർന്ന താപനില  സാധാരണയിൽ നിന്നും  3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു  ഈ ജില്ലകളിൽ ഉയർന്ന താപനില  39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.  🔸 പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.  🔸 ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. 🔸 പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.  🔸 നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്  സോഫ്റ്റ്  ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.  🔸 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്ത...

ഉപതിരഞ്ഞെടുപ്പ് മൂന്നിടത്തും LDFന് മിന്നും വിജയം

Image
മയ്യിൽ ഗ്രാമ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ LDF ലെ ഇ പി രാജൻ 301 വോട്ടിന് വിജയിച്ചു ശ്രീകണ്ഠാപുരം നഗരസഭ കോട്ടൂർ വാർഡിൽ LDFലെ കെ സി അജിത 189 വോട്ടിന് വിജയിച്ചു പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ LDF ലെ ടി രഗിലാഷ് 146 വോട്ടിന് വിജയിച്ചു

ഭക്ഷ്യസുരക്ഷ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി

Image
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹെൽത്ത് കാർഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റസ്റ്ററന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകി. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.