Posts

Showing posts from May, 2025

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; ജൂൺ 9 അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

Image
സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്‍റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ്‌ 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത

Image
കണ്ണൂർ : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി മെയ് 29 ന് രാത്രി 11.30 വരെ 3.3 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ അതീവ ജാഗ്രതപാലിക്കണം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. 5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സു...

അതിശക്തമായ മഴ: കണ്ണൂർ ജില്ലയില്‍ വ്യാപക നാശനഷ്ടം

Image
കണ്ണൂർ : അതി ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 144 വീടുകള്‍ ഭാഗികമായി തകര്‍ന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 81 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12 പേര്‍ക്ക് പരിക്കുപറ്റി. 184 കുടുംബങ്ങളെയാണ് പ്രകൃതിദുരന്തം ബാധിച്ചത്.  ജില്ലയില്‍ മെയ് 20 മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 107 വില്ലേജുകളിലാണ് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം കപ്പണത്തട്ട്, തളിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുളിമ്പറമ്പ എന്നിവിടങ്ങളില്‍ മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടായി.

തളിപ്പറമ്പ് പട്ടുവം മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Image
പട്ടുവത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും കുന്നിടിഞ്ഞും മരങ്ങൾ കടപുഴകിയും ട്രാൻസ്ഫോർമർ നിലംപതിച്ചും  വൈദ്യുതി തൂണുകൾ മുറിഞ്ഞും വീടുകൾ തകർന്നും വ്യാപകമായ നഷ്ടം . കരിക്കാൽ അമ്പലം - മംഗലശേരി റോഡിലാണ് കുന്നിടിഞ്ഞത്.  ഇവിടെ മണ്ണ് ഖനനം നടത്തിയതിനാൽ കുന്ന് വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നും ഈ റോഡിൽ കൂടിയുള്ള വാഹനയാത്രയും കാൽനടയാത്രയും അപകടാവസ്ഥയിലുമാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു .  മംഗലശേരിയിലെ സ്നേഹലതയുടെ വീടിനു മുകളിൽ അയൽവാസിയുടെ മരം കടപുഴകി വീണു. മംഗലശേരിയിലെ വയൽ വീട്ടിൽ കർത്ത്യായനിയുടെ വീടിൻ്റെ മേൽക്കുരയുടെ പട്ടിക ഇളകി. ഓടുകൾ തകർന്നു. ഷീറ്റുകൾ കാറ്റിൽപാറി പോയി. വീട് അപകടാവസ്ഥയിലായതിനാൽഇവിടെ താമസിക്കുന്ന കാർത്ത്യായനി, മകൻ, മകൻ്റെ ഭാര്യ, മക്കൾ എന്നിവരെ ഗ്രാമപഞ്ചായത്ത് മെമ്പർ പി അജിത്ത് കുമാറിൻ്റെ നേതൃത്യത്തിൽ സമീപത്തെ കമലയുടെ ആൾ താമസമില്ലാത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു . മുറിയാത്തോട് കുളക്കാട്ട് വയലിലെ  കെ ലക്ഷമണൻ്റെ വീടിന് മുകളിൽ അയൽവാസിയുടെ മരം കടപുഴകി വീണു . മുറിയാത്തോട് അംഗൻവാടിക്കുസമീപത്തെ അത്തിലാട്ട് രാജീവൻ്റെ ...

അതിതീവ്ര മഴ; ജില്ലയില്‍ കൺട്രോൾ റൂമുകള്‍ സജ്ജം

Image
കണ്ണൂർ : കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. *താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:* ☎️കണ്ണൂര്‍: 0497 2704969 ☎️തളിപ്പറമ്പ: 0460 2203142 ☎️തലശ്ശേരി: 0490 2343813 ☎️ഇരിട്ടി: 0490 2494910 ☎️പയ്യന്നൂര്‍: 0498 5294844 ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം; 0497-2713266 മൊബൈല്‍: 9446682300 ടോള്‍ ഫ്രീ: 1077 ജില്ലയില്‍ നേരിടുന്ന പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിര സാഹചര്യം തുടങ്ങിയവയിലൊക്കെ സഹായം ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം.

വയനാട്ടിൽ നിയന്ത്രണം

Image
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തിവെച്ചു ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി.

പഴശ്ശി അണക്കെട്ട് ഷട്ടറുകൾ നാളെ തുറക്കും

Image
കണ്ണൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ തുറക്കും. ആയതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഓട്ടോയ്ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും 'നോ എൻട്രി'

Image
ദേശീയപാത-66ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. കൂടാതെ കാൽനടയാത്രക്കാർക്കും ട്രാക്ടറിനും പാതയിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ബോർഡിലുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ് മാത്രം ഉപയോ​ഗിക്കാനേ അനുവാദമുണ്ടാകൂ. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അറുപത് മീറ്ററിലെ ആറ് വരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സര്‍വീസ് റോഡാണ്. ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള വേഗം കുറഞ്ഞ വാഹനങ്ങൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നിൽ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ല. ആറുവരിപ്പാതയിൽ വാഹനം ഓടിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം: ⭕വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് മാത്രമായി റോഡില്‍ വെള്ളവരയില്‍ അടയാളപ്പെടുത്തിയ കാര്യേജ് വേയില്‍ വാഹനം നിര്‍ത്തരുത്. ⭕കാര്യേജ് വേയുടെ അതിര്‍ത്തി വരയ്ക്ക് പുറമെ അര മീറ്ററെങ്കിലും മാറ്റി മാത്രമേ അത്യ...

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

Image
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ സമരത്തിൻ്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റ് ബസ് ഉടമ സംഘടനകളുമായും തൊഴിലാളി സംഘടനകളു മായും ചർച്ച നടത്തിയ ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

ഇരിട്ടി മൈലാടും പാറയിൽ ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം; ഡ്രൈവർക്ക്‌ പരിക്ക് ഇരിട്ടി - പേരാവൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു

Image
ഇരിട്ടി : ഇരിട്ടി ടിപ്പർ ലോറി മരത്തിലിടിച്ച് അപകടംഇരട്ടി പേരാവൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. പായം മുക്കിന് സമീപം മയിലാടും പാറയിലാണ് അപകടം ഉണ്ടായത്.പേരാവൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്നടിപ്പർ ലോറി നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് റോഡിന് കുറുകെ നിൽക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നുലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക് പരിക്കേറ്റു.

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

Image
കൊട്ടിയൂർ : വൈശാഖ മഹോത്സവം തീയതി കുറിച്ചു. ജൂൺ എട്ട് മുതൽ ജൂലൈ 4 വരെയാണ് ഉത്സവം. ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത്. ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ വച്ചാണ് സ്ഥാനികരും അടിയന്തിരക്കാരും ചേർന്ന് ഉത്സവ തീയതി കുറിച്ചത്.

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Image
കണ്ണൂർ : രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവ ജില്ലയിൽ മേയ് 17 വരെ നിരോധിച്ചു. ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023ൻ്റെ വകുപ്പ് 163 പ്രകാരമാണ് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചത്.  ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. 

ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ ഹർത്താൽ

Image
ഇരിട്ടി : നഗരസഭാ സ്ഥിരം സമിതി ചെയർമാനും സിപിഐ എം നേതാവുമായ എ കെ രവീന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ശനിയാഴ്ച‌ പകൽ 12വരെ ഇരിട്ടി നഗരസഭാ പരിധിയിൽ  ഹർത്താൽ ആചരിക്കും. മൃതദേഹം ശനി രാവിലെ 10 വരെ കാളാന്തോടിലെ  വീട്ടിലും 10.30 ന് പുന്നാട് ടൗണിലും 11.30 ന് സിപിഐ എം ചാവശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി സ്മാരകത്തിലും പൊതുദർശനത്തിനു വയ്ക്കും. 12ന് ചാവശേരിപ്പറമ്പ് നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും. സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, വി കെ സനോജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചു.

SSLC ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Image
SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്. വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു. വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും. https://pareekshabhavan.kerala.gov.in https://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in https://sslcexam.kerala.gov.in https://results.kite.kerala.gov.in . എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 21ന്

Image
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്ന് വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടക്കുകയാണ്. 4,13,589 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കും.

വണ്ടി കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടര്‍ന്ന് തര്‍ക്കം; സര്‍വീസ് സ്റ്റേഷൻ ഉടമയെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം, യുവാവിനെതിരെ കേസ്

Image
കണ്ണൂർ : കാർ കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം. കണ്ണൂർ കാർത്തികപുരത്തായിരുന്നു സംഭവം. പണം നല്‍കാൻ തയ്യാറാകാതിരുന്ന യുവാവിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തില്‍ വണ്ടി കഴുകാൻ എത്തിയതായിരുന്നു യുവാവ്. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നല്‍കാൻ ഇയാള്‍ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. പിന്നാലെ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് സ്ഥാപന ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ വാഹനത്തില്‍ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു. സംഭവം കണ്ട ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് കാറുമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ കൈക്കും നടുവിനും പരിക്കേറ്റ ഇസ്മയിലിനെ കരുവഞ്ചാലിലെ ആശുപത്ര...

കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെഎസ്‌ഇബി

Image
എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പമ്ബ് സെറ്റ്, വാട്ടർ ഹീറ്റ‌ർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല. ഇക്കാര്യങ്ങള്‍ പകല്‍ സമയത്ത് ചെയ്‌താല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാനാകും. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.

കണ്ണൂര്‍ ചാലാട് തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരുക്ക്

Image
കണ്ണൂർ : തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറു പേർക്ക് പരുക്കേറ്റു. ചാലാട് - മണല്‍ ഭാഗത്ത് ശനിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് തെരുവ് നായയുടെ പരാക്രമം. മണലിലെ ചിറമ്മല്‍ ജിജിലിന്റെ മകൻ എയ്ൻ ചാലാട് അല്‍ ഫലാഹില്‍ കെ എൻ റയാൻ (10) ഇറ (12) എന്നിവർക്കും ധരുണ്‍ (40) മുഹമ്മദലി (70) കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്. ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പറയുന്നത്.കടിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.  കടിച്ച നായയുടെ സ്രവം പരിശോധിച്ചു പേവിഷ ബാധയുണ്ടോയെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കും.  കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പലർക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.