Posts

Showing posts from May, 2022

എസ് എസ് എൽ സി മൂല്യ നിർണയം മേയ് 27ന് പൂർത്തിയായി; പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

Image
എസ് എസ് എൽ സി മൂല്യ നിർണയം മേയ് 27ന് പൂർത്തിയായി. മെയ് 12 നാണ് മൂല്യനിർണയം ആരംഭിച്ചത്. പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഈ വർഷത്തെ എസ്എസ്എൽസിയിൽ റഗുലർ വിഭാഗത്തിൽ നിന്നും 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്....

നോട്ട്ബുക്ക് ഉൾപ്പെടെയുള്ള കടലാസ് നിർമിത ഉത്പന്നങ്ങൾക്ക് വില ഉയരും

Image
തിരുവനന്തപുരം : അവധിക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിർമ്മിത ഉൽപ്പന്നങ്ങൾക്കുമാകും. പേപ്പറിൻറെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവർദ്ധനയാണ് ഇതിന് കാരണം. ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപ്പറുകൾക്ക് അമ്പത് ശതമാനത്തിലേറെ വിലവർധനയാണ് ഉണ്ടായിട്ടുള്ളത് പേപ്പറിനും അനുബന്ധ സാമഗ്രികൾക്കും വില കുത്തനെ ഉയർന്നതോടെ നോട്ട്ബുക്ക്അച്ചടി വ്യവസായ മേഖല നേരിടന്നത് ഗുരുതര പ്രതിസന്ധിയെയാണ്. ഓഫ്‌സെറ്റ് പ്രിൻറിംഗിൻറെയും ബൈൻഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് ഈ മേഖലയെ പലരും കയ്യൊഴിയുകയാണ്. ആറ് മാസത്തിനിടെ വിവിധയിനം പേപ്പറുകളുടെ വില വർദ്ധിച്ചത് അമ്പത് ശതമാനത്തിലേറെ. ഇത് പ്രതിഫലിക്കുക അടുത്ത അധ്യയനവർഷക്കാലത്താകും.  നോട്ടുബുക്കിൻറെ വില കൈപൊള്ളും. അച്ചടിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കൾക്കും വിലയേറും കോവിഡ് കാലത്ത് ഇലക്ട്രോണിക്‌സമൂഹ മാധ്യമങ്ങൾ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾക്ക് ഈ വിലവർധന താങ്ങാവുന്നതിനുമപ്പുറത്താണ്. ചെറുകിട പ്രസുകാർ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ...

സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി കൂടുന്നു

Image
സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 80-ലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ രോഗം ബാധിച്ചത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്.  രോഗകാരണം കണ്ടെത്താനായിട്ടില്ല.  കൃത്യമായ രോഗലക്ഷണങ്ങളുണ്ടാകില്ലെന്നതിനാൽ ഇവ കണ്ടെത്താനും വൈകുന്നുണ്ട്. രോഗബാധിതർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന നിറത്തിലുള്ള കുമിളകൾ കാണപ്പെടും. അതിനാലാണ് തക്കാളിപ്പനിയെന്ന് വിളിക്കുന്നത്.  ചൊറിച്ചിൽ, ചർമത്തിൽ തടിപ്പ്, ശരീരവേദന, പനി, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ബാധിക്കുന്ന അതേ വൈറസുകളാണ് തങ്കാളിപ്പനിക്കും കാരണമാകുന്നത് എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല.  ശരിയായി ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗം വേഗം പകരുകയും ചെയ്യും. ശരീരത്തിൽ കുമിളകൾ കണ്ടാൽ അവ ചൊറിയാനോ പൊട്ടിക്കാനോ പാടില്ല. ഇത് തൊലി പറിഞ്ഞു പോകുന്നതിന് കാരണമാകും. രോഗബാധിതർക്ക് നിർജ്ജലിനീകരണമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഇടക്കിടെ ധാരാളം വെള്ളം നൽകണമെന്ന് കൊച്ചി അമൃത ആശുപത്രി ഇന്റേണൽ മ...

ഇനി ആരും അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റാകാം

Image
വാട്‌സ്ആപ്പ് തങ്ങളുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി അടുത്തിടെ മെസേജ് റിയാക്ഷന്‍ ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. എല്ലാ അപ്പ്‌ഡേറ്റിലും മികച്ച ഫീച്ചേഴ്‌സാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോഴിതാ ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ്പ്. എല്ലാവരും അറിയുമല്ലോയെന്നോര്‍ത്താണ് പലപ്പോഴും താല്പര്യമില്ലെങ്കിലും നമ്മളില്‍ പലരും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തുടരുന്നത്. എന്നാല്‍, ആരും അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റാകാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് തയ്യാറാക്കുന്നത്. നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ആളുകള്‍ ലെഫ്റ്റാകുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരും കാണുന്ന രീതിയില്‍ ഒരു സിസ്റ്റം മെസേജ് വരും. എന്നാല്‍ പുതിയ ഫീച്ചറിലൂടെ നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇത്തരമൊരു മെസേജ് ആരും കാണില്ല. പുതിയ ഫീച്ചര്‍ വരുന്നതോടെ നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍നിന്നെല്ലാം ആരും അറിയാതെ ലെഫ്റ്റാകാം. മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിച്ചേക്കും. ഇത്തരമൊര...

സ്കൂളുകളിൽ മൊബൈൽ ഫോണിന് വിലക്ക് തുടരും

Image
തിരുവനന്തപുരം : പുതിയ അധ്യയനവർഷം ക്ലാസുകൾ പൂർണമായും സാധാരണരീതിയിലാകും. അതേസമയം ക്ലാസുകളിൽ മൊബൈൽഫോണിനുള്ള വിലക്ക് തുടരും.  കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈൻ വഴിയായതിനാൽ മൊബൈൽ ഫോണുകൾ പ്രധാന പഠനസാമഗ്രിയായി മാറിയിരുന്നു. ക്ലാസുകളിൽ കുട്ടികൾ മാത്രമല്ല, അധ്യാപകരും മൊബൈൽഫോൺ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചത് 2019 ഒക്ടോബർ പത്തിനാണ്.  സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽഫോണുകൾ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല, ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽഫോൺ ഉപയോഗിക്കുകയോ ഫെയ്‌സ്‌ബുക്ക്, വാട്ട്സാപ്പ് മുതലായ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്.

Image
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്തി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്.കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ മാര്‍ഗങ്ങളാണ് കെഎസ്ആര്‍ടിസി സ്വീകരിക്കുന്നത്. നിലവില്‍ സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. അതിനുപിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പരീക്ഷണം.വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സര്‍ക്കാര്‍. അതൊടൊപ്പം സര്‍വ്വീസ് നടത്താത്ത ബസുകള്‍ക്ക് ജീവന്‍ നല്‍കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നില്‍.

പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകർ; ബാലാവകാശ കമ്മീഷ​ന്റെ ഉത്തരവ്

Image
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിർബന്ധമാക്കുന്നു. സ്കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാർ​ഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷ​ന്റെ ഉത്തരവിലാണ് നിർദേശം.വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേൽനോട്ടമുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപെടുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. പെൺകുട്ടികൾ മാത്രമുള്ള സ്പോർട്സ് ഹോസ്റ്റലുകൾ പൂർണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാകണം. കായിക പരിശീലകൻ കുട്ടികളോട് ശിശുസൗഹാർദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ വകുപ്പുതല നടപടികൾ സ്വീകരിക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും ശ്രദ്ധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ അം​ഗം ബി.ബബിത നിർദേശം നൽകി. .

കോർബെ വാക്സിന് 250 രൂപ

Image
തിരുവനന്തപുരം : അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ് പ്രതിരോധവാക്സിനായ കോർബെ വാക്സിന്റെ വിലകുറച്ചു. മുമ്പ് 840 രൂപയ്ക്ക് വിറ്റിരുന്ന വാക്സിന് ജി.എസ്.ടി. അടക്കം 250 രൂപയാണ് പുതിയവിലയെന്ന് വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ ഇ-ലിമിറ്റഡ് അറിയിച്ചു. ഇതിനുപുറമേ സർവീസ് ചാർജായി 150 രൂപയും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് ഈടാക്കാം. അഞ്ചിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് കുത്തിവെപ്പ് നൽകാൻ ഏപ്രിലിൽ ഡ്രഗ്സ് കൺട്രോളർ അനുമതിനൽകിയിരുന്നു.

ജോ ജോസഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തൃക്കാകരയിലെത്തും; കെവി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

Image
എറണാകുളം  : ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃക്കാക്കരയിലെത്തും.വൈകുന്നേരം പാലാരിവട്ടത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇതോടെ കെ വി തോമസ് ആദ്യമായി എത്തുന്ന ഇടതുമുന്നണിയുടെ പ്രചാരണ വേദിയായി തൃക്കാകര മാറും. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി തൃക്കാക്കരയില്‍ എത്തുന്നതോടെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും. ഇടതുമുന്നണിയുടെ വികസന നിലപാടുകളെ പിന്തുണച്ച്‌ സംസാരിച്ച കെ വി തോമസ് ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് വ്യക്തമാക്കിയതോടെ വന്‍ പ്രാധാന്യമാണ് പരിപാടിക്ക് കൈ വന്നിട്ടുള്ളത്. എല്‍ഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച്‌ നടക്കും. എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ്...

ഒ ബി സി സംവരണം; അന്യസംസ്ഥാനക്കാർക്ക് കേരളത്തിൽ സംവരണം അവകാശപ്പെടാനാകില്ല: സുപ്രീംകോടതി

Image
തിരുവനന്തപുരം : കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മയിലിന്റെ നിയമനം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി ശരിവെച്ചത്. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല ഐ..ടി വിഭാഗത്തിലാണ് കര്‍ണാടക സ്വദേശിയായ ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നത്. എന്നാല്‍ പരാതിയെത്തിയതോടെ ഈ നിയമനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വകലാശാലയും, മുഹമ്മദ് ഇസ്മയിലും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. 2018 ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ദേശിയ അടിസ്ഥാനത്തില്‍ നടത്തിയ ഇന്റര്‍വ്യൂവിന...

പാചകവാതകവില  വീണ്ടും കൂട്ടി.ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്

Image
തിരുവനന്തപുരം : വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്നു ജനങ്ങൾക്ക് വലിയ തരിച്ചടിയാണ് തുടർച്ചയായുണ്ടാകുന്ന ഗാർഹിക സിലിണ്ടർ വില വർധനയും. 

ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്; 43 ലക്ഷം രൂപയിലേറെ തട്ടിയെന്ന് പരാതി

Image
കൊച്ചി : നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്. വരാപ്പുഴ വലിയപറമ്പില്‍ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ല്‍ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പ...

രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസ്.

Image
തിരുവനന്തപുരം : രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസ്.പോലീസിന്റെ പോള്‍ ആപ്പ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ല്‍ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാര്‍ക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തില്‍ നല്‍കിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോള്‍ ബ്‌ളഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദാതാക്കള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്കും പ്‌ളേസ്റ്റാര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേര്‍. കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ആയിരത്തിലധികം പേര്‍ പോള്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേരൂര്‍ക്കട എസ്. എ. പി ക്യാമ്ബിലെ പോള്‍ ബ്‌ളഡ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്...

എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15നകം; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Image
  തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂൺ പതിനഞ്ചിനകം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയർസെക്കണ്ടറി കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.   ശരിയായ ഉത്തരം എഴുതിയ എല്ലാവർക്കും മാർക്ക് കിട്ടും. മാര്‍ക്ക് വാരിക്കോരി നൽകില്ല. ഇതാണ് സർക്കാർ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യം തയ്യാറാക്കിയ ഉത്തര സൂചികയിൽ ഒരു തെറ്റുമില്ല. ചില കാര്യങ്ങൾ കൂടി ചേർത്ത് ഉത്തര സൂചിക തയ്യാറാക്കി പുതുതായി ഇറക്കി. ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.   മുന്നറിയിപ്പില്ലാതെ മൂല്യനിര്‍ണയക്യാമ്പ് ബഹിഷ്കരിച്ച അധ്യാപകരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു നീക്കമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

Image
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. താപനില കൂടിയതോടെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ സൃഷ്ടിച്ചതാണ് മഴക്ക് കാരണം. ഇടുക്കി ലോവര്‍ റേഞ്ച് മുതല്‍ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യവും മഴക്ക് കാരണമായി. ചക്രവാതചുഴി ഏഴിന് ന്യൂന മര്‍ദമായി മാറിയേക്കും. നിലവില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Image
സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ധവെയാണ് മീഡിയവണിനായി ഹാജരാകുന്നത്.വിലക്ക് ചോദ്യം ചെയ്തുള്ള ഹരജിയില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരുന്നു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു

Image
രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. അമിത് ഷായുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഊർജ, റെയിൽ, കൽക്കരി മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്. ആറ് വർഷത്തെ ഏറ്റവും വലിയ ഊർജ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായതെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്.കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള കൽക്കരി സംസ്ഥാനങ്ങൾക്ക് എത്തിച്ച് നൽകിയതായി കൽക്കരി മന്ത്രി യോഗത്തെ അറിയിക്കും. വൈദ്യുതി ഉൽപാദനത്തേക്കാൾ ഉപഭോഗം കൂടിയതാണ് പ്രധാന വെല്ലുവിളി.ചൂട് കൂടുന്നതിനനുസരിച്ച് രാജ്യത്തെ ഊർജ ഉപയോഗവും വർധിക്കുന്നുണ്ട്. താപ വൈദ്യുത നിലയങ്ങൾ നേരിടുന്ന കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കൽക്കരി എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. അടുത്ത പത്തു ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൽക്കരി എത്തിച്ചു നൽകുന്നതിനായി കൂടുതൽ വാഗണുകളും സജ്ജമാക്കിയിട്ടുണ്ട്. 537 വാഗണുകളാണ് കൽക്കരി നീക്കത്തിനായി ഇന്ന് ഉപയോഗിച്ചത്.