Posts

Showing posts from March, 2022

ഇന്ധനവില വീണ്ടും കൂടി; തിരുവനന്തപുരത്ത് ഡീസല്‍ 100 കടന്നു

Image
കണ്ണൂർ : രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി.  ഇന്ന് കണ്ണൂരിലെ വില: പെട്രോള്‍ 111.42, ഡീസല്‍ 98.44 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100 കടന്നു. നഗരത്തിലെ വ്യാഴാഴ്ചത്തെ ഡീസല്‍ വില 100.14 രൂപ. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മുന്‍പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. നവംബര്‍ മൂന്നിന് എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില വീണ്ടും നൂറില്‍ താഴെയെത്തി.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Image
തിരുവനന്തപുരം : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. ഇന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

ദേശീയ പണിമുടക്കിൽ നിന്ന് മാനന്തവാടി താലൂക്കിനെ ഒഴിവാക്കി

Image
ദേശീയ പണിമുടക്കിൽ നിന്ന് മാനന്തവാടി താലൂക്കിനെ ഒഴിവാക്കി. തീരുമാനം വള്ളിയൂർക്കാവ് ഉത്സവം കണക്കിലെടുത്ത് മറ്റ് ജില്ലകളിൽ നിന്ന് കാവിലേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. 28,29 തീയതികളിലാണ് ദേശീയ പണിമുടക്ക്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍വര്‍ധന

Image
കണ്ണൂർ : സംസ്ഥാനത്തെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 38,000 കടന്നു. ഇന്നത്തെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം വിലയിലും വലിയ ഉയര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയാണ് ഉയര്‍ന്നത്. ഇന്നത്തെ വില ഒരു ഗ്രാമിന് 3960 രൂപ. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് വില.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സെൻസൊഡൈൻ ടൂത്ത് പേസ്റ്റ് കമ്പനിക്ക് 10 ലക്ഷം രൂപ പിഴ

Image
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് സെൻസൊഡൈൻ ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ദിവസത്തിനകം പരസ്യങ്ങൾ പിൻവലിക്കാനും നിർദേശിച്ചിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശിപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്കെതിരെയാണ് നടപടി. വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്താൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഫെബ്രുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു. ടെലിവിഷൻ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സെൻസൊഡൈൻ നൽകുന്ന തെറ്റായ പരസ്യങ്ങൾക്കെതിരെ സിസിപിഎ സ്വമേധയാ ആണ് നടപടികൾ ആരംഭിച്ചത്. ഇടുക്കി ലൈവ്. ഇന്ത്യക്ക് പുറത്ത് യു.കെയിലെ ദന്തഡോക്ടർമാർ പല്ലിന്റെ സെൻസിറ്റിവിറ്റിക്ക് പരിഹാരമായി സെൻസൊഡൈൻ റാപ്പിഡ് റിലീഫ്, സെൻസൊഡൈൻ ഫ്രഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യങ്ങളിൽ പറയുന്നുണ്ട്. 'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശിപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്ക് വിശദ...

പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും; സ്പീഡ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ

Image
ഭക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. സൊമാറ്റോ ഉടൻ തന്നെ 10 മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകൻ ദീപീന്ദർ ഗോയൽ വ്യക്തമാക്കി. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടെക് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു.ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കു വേഗത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നിലവിൽ ആപ്പിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷൻ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങൾക്കു വഴിവച്ചതെന്നും സൊമാറ്റൊ വ്യക്തമാക്കി.സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നത് വളരെ സാവധാനത്തിലാണെന്ന് തോന്നിയിട്ടുണ്ട്. കാലഹരണപ്പെട്ട ഇത്തരം സംവിധാനങ്ങളിൽ നമ്മൾ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരാൾ കൊണ്ടുവരും. ടെക് വ്യവസായത്തിൽ പിടിച്ചുനിൽക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങൾ ആദ്യം നടപ്പി...

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് സമരം

Image
തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരമാരംഭിക്കും. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പരീക്ഷ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ ബസുടമകള്‍ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. പലതവണ ചര്‍ച്ച നടന്നു. ഓരോ തവണ ചര്‍ച്ച കഴിയുമ്പോഴും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നല്ലാതെ എത്ര കൂട്ടും എപ്പോള്‍ നടപ്പിലാക്കും എന്ന ഉറപ്പ് മന്ത്രിയില്‍ നിന്ന് കിട്ടാത്തതാണ് ബസുടമകളെ ചൊടിപ്പിച്ചത്. ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് അവരുടെ മറുപടി. ഇന്ധന കമ്പനികള്‍ വീണ്ടും ഡീസല്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ്. നഷ്ടം സഹിക്കാനാകാത്തതിനാല്‍ സമരം തുടങ്ങുന്നു. ബസുടമകളുടെ നഷ്ടം സര്‍ക്കാരിനും അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകുന്നത്. കണ്‍സഷന്‍ നിരക്ക് 6 രൂപ ബസുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിസ്...

വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്‌‌മെന്റുമെടുക്കാം; 303 ആശുപത്രികളിൽ സംവിധാനം ലഭ്യമെന്ന് മന്ത്രി വീണാ ജോർജ്

Image
തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്‌പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഇ ഹെൽത്ത് സൗകര്യമുള്ള 303 ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്‌ടറുടെ സേവനം ലഭ്യമാണ്. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്‌ട‌‌റെ കാണാൻ സാധിക്കുന്നു. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാൻ കഴിയുന്നു. സ്‌മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യമായി യുണിക്ക് ഹെൽത്ത് ഐഡി സൃഷ്‌ടിക്കണം ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്‌ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ...

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

Image
രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്.  കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി.  കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. ചൊവ്വാഴ്ചയോടെയാണ് ഉയർന്ന വില പ്രാബല്യത്തിൽ വരിക. നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.

പാൽ വില കൂട്ടില്ല: മന്ത്രി ജെ. ചിഞ്ചുറാണി

Image
തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആലുവയിൽ ജില്ലാ ക്ഷീര സംഗമത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാൽ വില വർദ്ധിപ്പിച്ചാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിലയും നിലവാരവും കുറഞ്ഞ പാൽ കേരളത്തിലേക്ക് ഒഴുകും. നേരത്തെ പാൽ വില വർധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതെ സമയം ഉത്തരേന്ത്യയിൽ നിന്ന് വൈക്കോലും കാലിത്തീറ്റയ്ക്ക് ആവശ്യമായ ചേരുവകളും എത്തിക്കാൻ കിസാൻ റെയിൽ പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ കന്നുകാലികളെ ഇൻഷ്വർ ചെയ്യും. മൃഗാശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഒരു കോടി രൂപയുടെ ടെലി വെറ്ററിനറി യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആര്‍ടിസിയിൽ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നു

Image
കൊച്ചി : കെഎസ്‌ആര്‍ടിസി യാത്രയും സ്മാര്‍ട്ടാവുന്നു. സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം ഉടനെ ബസുകളില്‍ ഉപയോ​ഗിച്ച്‌ തുടങ്ങും.ചില്ലറയുടെ പേരിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തലവേദനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകളിലൂടെ പരിഹാരമാവും. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ എറണാകുളം കെഎസ്‌ആര്‍ടിസി ഓഫീസില്‍ എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് കാര്‍ഡ് എടുത്ത് അതില്‍ പണം ചേര്‍ത്ത് ചാര്‍ജ് ചെയ്താല്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ സ്കാനിയ, സൂപ്പര്‍ഫാസ്റ്റ് ബസുകളിലായിരിക്കും ഇത്‌ നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയില്‍ പണം നല്‍കിയാലും അത് കാര്‍ഡിലേക്ക് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ. ഫോണ്‍ പേ ആണ് ഏജന്‍സി. ഓരോ ബസിന്റെയും കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം എന്നിവയും...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Image
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ: Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024, Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand, NLT-40321, June 2023, Amoxycillin Oral Suspension IP:, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha-688522, X71161, February 2023, Pantopra...

2022 ലെ പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍

Image
തിരുവനന്തപുരം : 2022 ലെ പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂണ്‍ 11, 19 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂണ്‍ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തീരുമാനമറിയിച്ചിരുന്നു.  നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില

Image
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാന്‍ കാരണമായി എന്ന് കച്ചവടക്കാര്‍ പറയുന്നു. രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്‌-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വ...

കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്

Image
തിരുവനന്തപുരം : സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ കുത്തിവെപ്പ് നല്‍കു. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാവ...

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; മാർച്ച് 24 മുതൽ സർവീസ് നിർത്തിവയ്ക്കും

Image
തിരുവനന്തപുരം : ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ നൽകിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസുടമകൾ നോട്ടിസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക...

കേന്ദ്രം വാക്കുപാലിക്കുന്നില്ല ; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്

Image
ഡൽഹി : വിളകൾക്ക്‌ മിനിമം താങ്ങുവില ഉറപ്പാക്കി കേന്ദ്രം നിയമം കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻമോർച്ച ഏപ്രിൽ 11 മുതൽ 17 വരെ പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മിനിമം താങ്ങുവില, പ്രക്ഷോഭകാല കേസുകൾ പിൻവലിക്കൽ എന്നിവയിൽ സർക്കാർ വാക്ക്‌ പാലിക്കാത്തതിലും ലഖിംപുർ കേസ്‌ അട്ടിമറിനീക്കത്തിനെതിരെയും മാർച്ച്‌ 21ന്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധദിനം ആചരിക്കും. ഡൽഹി ഗാന്ധി പീസ്‌ ഫൗണ്ടേഷൻ ഹാളിൽ ചേർന്ന, 20 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.  വാരാചരണത്തിന്റെ ഭാഗമായി ധർണകൾ, പ്രകടനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തും. ലഖിംപുർ ഖേരി കേസിൽ ക്രിമിനലുകളെ സംരക്ഷിക്കാനും കർഷകരെ കുടുക്കാനും ഉത്തർപ്രദേശ്‌ പൊലീസും പ്രോസിക്യൂട്ടർമാരും ശ്രമിക്കുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിപുത്രനു ജാമ്യം ലഭിച്ചശേഷം കേസിലെ മുഖ്യസാക്ഷി ആക്രമിക്കപ്പെട്ടു. വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും കർഷകകുടുംബങ്ങൾക്ക്‌ സഹായം നൽകുമെന്നും യോഗം വ്യക്തമാക്കി. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ കർഷകർ സജീവമായി അണിച...

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ

Image
ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.  1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുൻ നഗരങ്ങളിലും ഭാഗിക ലോക്ഡൗൺ ഉണ്ട്. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്.   ദക്ഷിണ കൊറിയയിൽ തിങ്കളാഴ്ച 3,09,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദി...

സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് 22 മുതൽ; ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്ക് പരീക്ഷ ഇല്ല

Image
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്താന്‍ തീരുമാനമായി. അഞ്ചാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസുവരെയുള്ളവര്‍ക്കാണ് വാര്‍ഷിക പരീക്ഷ നടത്തുന്നത്.അതേസമയം, ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 30 നുള്ളില്‍ നടത്തി തീര്‍ക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച്‌ 22 മുതല്‍ 30 വരെയായിരിക്കും പരീക്ഷാ തീയതികള്‍ ക്രമീകരിക്കുക. ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കും. നേരത്തെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ ആദ്യ വാരത്തില്‍ നടത്താനായിരുന്നു അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. എന്നാല്‍ എസ്‌എസ്‌എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി പൂര്‍ത്തിയാക്കണം എന്നതിന്‍റെ ഭാഗമായാണ് മാര്‍ച്ച്‌ 30നുള്ളില്‍ അഞ്ച് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ തിയതികള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ 31നുമാണ് ആരംഭിക്കുന്നത്.

വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

Image
ഡൽഹി : ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോലിക്ക് വളരെ നിര്‍ണായകമാണ് ഇന്ന് തുടങ്ങുന്ന കരിയറിലെ 100ാം ടെസ്റ്റ് മത്സരം. താരം അവസാനമായി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്. അതിന് ശേഷം കളിച്ച 70 ഇന്നിങ്‌സുകളിലൊന്നിലും മൂന്നക്കം നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള കഴിഞ്ഞ 4 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ വിരാട് കോലി നേടിയത് 610 റണ്‍സാ...

പരശുറാം എക്‌സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്നുമുതൽ

Image
നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം വ്യാഴാഴ്ച നിലവിൽവരുന്നു. *സ്റ്റേഷൻ, എത്തുന്ന സമയം സ്റ്റേഷനിൽനിന്ന്‌ പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ* ഷൊർണൂർ ജങ്‌ഷൻ : 2.00 (2.05), പട്ടാമ്പി : 2.23 (2.24), കുറ്റിപ്പുറം: 2.41 (2.47), തിരൂർ :2.55 (2.57), താനൂർ : 3.04 (3.05), പരപ്പനങ്ങാടി : 3.11 (3.12), ഫറോഖ് : 3.31 (3.32), കോഴിക്കോട്: 4.25 (5.00), കൊയിലാണ്ടി : 5.18 (5.19), വടകര : 5.36 (5.37), മാഹി :6.03 (6.04), തലശ്ശേരി : 6.13 (6.14), കണ്ണൂർ: 6.35 (6.40), കണ്ണപുരം :6.52 (6.53) പഴയങ്ങാടി : 7.01 (7.02), പയ്യന്നൂർ :7.14 (7.15), നീലേശ്വരം : 7.35 (7.36), കാഞ്ഞങ്ങാട് : 7.45 (7.46), കാസർകോട്: 8.05 (8.07), മംഗളൂരു സെൻട്രൽ : 9.15

ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

Image
 കൊച്ചി :  ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ആര്യൻഖാൻ മയക്കുമരുന്ന് കേസിലെ ഗൂഢാലോചനയുടെ ഭാഗമോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമോ ആണെന്നതിന് തെളിവുകളിലെന്നും എസ്. ഐ.ടി വ്യക്തമാക്കിയതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.സമീർ വാങ്കഡയുടെ നേത്യത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ തങ്ങളുടെ അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടതായി എസ്. ഐ.ടി വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യൻഖാൻ മയക്കുമരുന്ന് കൈവശം വച്ചിട്ടില്ലെന്നും അതിനാൽ അയാൾക്ക് ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നെന്നും എൻ.സി.ബി റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചാറ്റുകൾ പരിശോധിക്കേണ്ടആവശ്യമില്ല. ചാറ്റുകൾ പരിശോധിച്ചതിൽ ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.എൻ.സി.ബിയുടെ ക്രൂയിസ് റെയ്ഡ് വീഡിയോ ...

സിയാലിന്റെ പയ്യന്നൂർ സൗരോർജ പ്ലാന്റ് ഉദ്‌ഘാടനം മാർച്ച് 6ന്

Image
പയ്യന്നൂർ : സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റത്തിന് ഹരിതശോഭ പകർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). സിയാലിന്റെ പയ്യന്നൂർ ഏറ്റുകുടുക്ക കിണർമുക്കിൽ പൂർത്തിയായ സൗരോർജ പ്ലാന്റിന്റെ ഉദ്‌ഘാടനം 2022 മാർച്ച് 6ന് 10:30 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കും.ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിയ വിമാനത്താവളമാണ് കൊച്ചി.അതോടൊപ്പം പരിസ്ഥിതി സൗഹൃദമായ പുതിയ പദ്ധതികളും ഏറ്റെടുക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് ഏറ്റുകുടുക്കയിൽ സജ്ജമായ സൗരോർജ പ്ലാന്റ് . 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പ്ലാന്റിൽ നിന്ന് പ്രതിദിനം 48000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യത്തെ ഭൂപ്രദേശാനുസൃതമായ സൗരോർജ പ്ലാന്റാണിത്.ചരിവുകൾ നികത്താതെ ഭൂമിയുടെ ഘടന അതേപടി നിലനിർത്തിക്കൊണ്ടാണ് പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ വരുന്ന കിണർമുക്കിലെ 35 ഏക്കർ സ്ഥലത്താണ് പ്ലാന്റ് പൂർത്തിയായിട്ടുള്ളത്.

കോവിഡ് കാലത്ത് ഇന്ത്യക്കാർ ദിവസത്തിൽ 4 മണിക്കൂറിലധികവും മൊബൈലിന് മുന്നിൽ; കുതിച്ചുയർന്ന് മൊബൈൽ ഉപഭോഗ നിരക്ക്‌

Image
കൊച്ചി : മൊബൈൽ നമ്മുടെ ശരീരത്തിന്റെ ഒരു അവയവം പോലെ മാറുന്ന കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നത്. കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി പോലും ഇപ്പോൾ മൊബൈലിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനെ സാധൂകരിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2021 ൽ ഇന്ത്യക്കാർ ദിവസത്തിൽ ശരാശരി 4 മണിക്കൂറും 42 മിനിറ്റും മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കുകയാണെന്നണ് പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പ് 2019 നേക്കാളും 27 ശതമാനം കൂടുതലാണ് ഈ കണക്കെന്നും അമേരിക്ക ആസ്ഥാനമായ ഡാറ്റ.എഐ എന്ന കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പോയ വർഷം ദിവസത്തിൽ ശരാശരി 3 മണിക്കൂറും 17 മിനിറ്റും ഇന്ത്യക്കാർ ടിവിക്ക് മുന്നിലായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ വർഷം മൊബൈൽ സ്‌ക്രീനിനു മുന്നിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ബ്രസീലുകാരാണ്. ദിവസത്തിൽ ശരാശരി 5 മണിക്കൂറും 24 മിനിറ്റും ബ്രസീലുകാർ മൊബൈൽ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ മൊബൈൽ വിപണിയിൽ 96 ശതമാനവും ആൻഡ്രോയിഡ് ഫോണുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അത...

പാചക വാതക വിലയിൽ വൻ വ‍ർധനവ്

Image
തിരുവനന്തപുരം : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക വിലയിൽ വൻ വർധനവ്. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വർധിച്ചത്. 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയിൽ ആനുപാതികമായി വർധനയുണ്ടാകും. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഹോട്ടലുകളിലും തട്ടുകടകളിൽ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോൾ വില കൂട്ടിയത്. സാധാരണ ഒന്നാം തീയതിതന്നെയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാർഹിക സിലിണ്ടറിന് വില വർധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്.. മാർച്ച് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിന് ശേഷം പാചക വാതക സിലിണ്ടറിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് മുമ്പ് ഡിസംബർ ഒന്നിന് 101 രൂപയും നവംബർ ഒന്നിന് 266 രൂപയും കൂട്ടിയിരുന്നു.