Posts

Showing posts from April, 2023

സർക്കസ് കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ച് ; വാരത്ത് നാളെ ഉച്ചവരെ ഹർത്താൽ

Image
കണ്ണൂർ : സർക്കസ് കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ചാണ് വാരം ടൗണിൽ സർവ്വകക്ഷി ഹർത്താൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ ചതുരക്കിണർ വരെയാണ് ഹർത്താൽ. വാഹന ഗതാഗതത്തിന് തടസമുണ്ടാകില്ല

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ പ്രകാശനം 28-ന്

Image
കണ്ണൂർ : സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാള പരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ കെ ശൈലജ പറഞ്ഞു.

അക്ഷയ തൃതീയ നാളെ

Image
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. അക്ഷയ തൃതീയയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കേയാണ് സ്വർണവില വർധിച്ച് വീണ്ടും 45000ന് അരികിൽ എത്തിയത്. ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 44,840 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5605 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണവില. 14ന് 45,320 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്. എന്നാൽ ഒരു പരിധിക്ക് താഴെ വില കുറയില്ല എന്ന സൂചന നൽകിയാണ് സ്വർണവില വീണ്ടും തിരിച്ചുകയറുന്നത്. ഓഹരിവിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകർച്ചയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത്.

പുല്‍വാമ വെളിപ്പെടുത്തലില്‍ ഡി.സി.സി കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൂര്‍ യുദ്ധസ്മാരകത്തിന് മുന്‍പില്‍ പ്രതിഷേധജ്വാല നടത്തി

Image
കണ്ണൂര്‍ : പുല്‍വാമ വെളിപ്പെടുത്തലില്‍ ഡി.സി.സി കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൂര്‍ യുദ്ധസ്മാരകത്തിന് മുന്‍പില്‍ പ്രതിഷേധജ്വാല നടത്തി രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സൈനികരെ കുരുതി കൊടുത്ത് രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭീകരമുഖമാണ് പുല്‍വാമ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.പ്രതിഷേധ ജ്വാല ഡിസിസിയില്‍ നിന്ന് ആരംഭിച്ച്‌ ഗാന്ധി സര്‍ക്കിള്‍ പരിസരത്ത് സമാപിച്ചു.നേതാക്കളായ കെ സി മുഹമ്മദ് ഫൈസല്‍ , കെ പ്രമോദ് , വി വി പുരുഷോത്തമന്‍ ,രാജീവന്‍ എളയാവൂര്‍ , റിജില്‍ മാകുറ്റി ,സുരേഷ് ബാബു എളയാവൂര്‍ ,അഡ്വ റഷീദ് കവ്വായി ,അഡ്വ സി ടി സജിത്ത് ,എം പി വേലാ യുധന്‍ ,ബിജു ഉമ്മര്‍ ,പി മുഹമ്മദ് ഷമ്മാസ് ,കൂക്കിരി രാഗേഷ് , സി ടി ഗിരിജ ,ശ്രീജ മഠത്തില്‍ ,കല്ലിക്കോടന്‍ രാഗേഷ് , സുധീഷ് മുണ്ടേരി ,വി സി പ്രസാദ് , കാപ്പാടന്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

ലാമിനേറ്റഡ് ലൈസന്‍സുകള്‍ക്ക് വിട ; നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ട്

Image
സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു.ലൈസന്‍സിന്റെ വിതരണോദ്ഘാടനം ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സ് ആണ് നിലവില്‍ വരുന്നത്. വൈകാതെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. *വാഹനവകുപ്പിന്റെ പോസ്റ്റ്  നിലവാരമുള്ള ലൈസന്‍സ് കാര്‍ഡ് വേണമെന്ന മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം സഫലമാകുകയാണ്. നിരവധി തടസ്സങ്ങളെ അതിജീവിച്ച്‌ ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നി...

പാലിന് വില കൂട്ടി മിൽമ വില കൂടുക പച്ച മഞ്ഞ കവറിലുള്ള പാലിന്

Image
നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് വര്‍ഷങ്ങളായി നല്‍കിവന്ന ആനുകൂല്യം നിർത്താൻ ആലോചന

Image
പത്താം ക്ലാസ്സിൽ പഠിച്ച അതേ സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ വെയിറ്റേജായി നല്‍കുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാന്‍ ആലോചന.  ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന വേണ്ടെന്ന് നിലവിലെ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ അധികമായി മാര്‍ജിനല്‍ സീറ്റ് അനുവദിക്കരുതെന്ന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു. 50 കുട്ടികളാണ് ഒരു ബാച്ചിലെങ്കിലും പ്രവേശനം ആരംഭിച്ച ശേഷം കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിക്കാറുണ്ട്. ഇത് പഠന നിലവാരത്തെ ബാധിക്കും. വേണ്ടത്ര കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം അതത് ജില്ലകളില്‍ കുറയ്ക്കാനും, ആവശ്യമുള്ളിടത്ത് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുമുള്ള നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍, മതിയായ കുട്ടികളില്ലെന്ന കാരണത്താല്‍ തെക്കന്‍ ജില്ലകളിലെ ബാച്ചുകള്‍ കുറയ്ക്കുന്നത് ഗ്രാമീണ, ആദിവാസി മേഖലകളില്‍ പ്രവേശനത്തിന് ബുദ്...

രാത്രികാല ചൂടും കുത്തനെ ഉയരുന്നു; 28 ഡിഗ്രിയിലേക്ക്

Image
പകൽചൂടിന് പുറമെ സംസ്ഥാനത്ത് രാത്രികാല ചൂടും കുത്തനെ ഉയരുന്നു. ഞായറാഴ്ച കണ്ണൂരിൽ 28.4 ഡിഗ്രിയും കോഴിക്കോട് 28.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ താപമാപിനികളിൽ കൊല്ലം ജില്ലയിലെ പുനലൂർ (22 ഡിഗ്രി സെൽഷ്യസ്) ഒഴികെ മറ്റ് കേന്ദ്രങ്ങളിലെല്ലാം ശരാശരി താപനില 27 ഡിഗ്രിക്ക് മുകളിലാണ്. വൈകീട്ട് 5.30 മുതൽ അടുത്ത ദിവസം രാവിലെ 8.30 വരെയുള്ള ചൂടാണിത്. സംസ്ഥാനത്ത് വെയിലിലെ അൾട്രാവയലറ്റ് (യു.വി) തോത് പതിവിലും അപകടകരമായ നിലയിലാണ്. 11ന്​ മുകളിൽ കടക്കുന്നതുതന്നെ അതിതീവ്രമാണെന്നിരിക്കെ 12 യൂനിറ്റിലും അധികമാണ് സംസ്ഥാനത്ത് പലയിടത്തും രേഖപ്പെടുത്തിയത്.

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം ; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Image
കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരില്‍ എത്തേണ്ട സമയം. ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച്‌ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും.

തലശേരി ആര്‍ച്ച്‌ ബിഷപ്പിനെ സന്ദര്‍ശിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍

Image
കണ്ണൂർ : ബി.ജെ.പി നേതാക്കള്‍ തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനിയെ സന്ദര്‍ശിക്കുന്നതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി .സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ ശനിയാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യജനാധിപത്യരാജ്യമാണ് ആര്‍ക്കും ആരെയും കാണാനും അവരുടെ അഭിപ്രായങ്ങള്‍ പറയാനുമുളള അവസരമുണ്ട്. ബി.ജെ.പിക്കും ഇതിനു സ്വാതന്ത്ര്യമുണ്ട്. അവരത് ചെയ്യുന്നതില്‍ തെറ്റില്ലെന്നുംഅതാണ് ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യമെന്നും കെ.സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരകാലം മുതല്‍ രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചു നോക്കിയാല്‍ ക്രൈസ്ത വിഭാഗമെന്നും മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനോടൊപ്പം നിന്നവരാണെന്ന് കാണാം. സംസ്ഥാനത്തെ എല്ലാമതമേലധ്യക്ഷന്‍മാരുമായി നല്ല സ്‌നേഹബന്ധമാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്.കര്‍ഷകരാണ് ക്രിസ്ത്യന്‍സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗം. അവര്‍ ഇവിടെ കഷ്ടപ്പെടുകയാണ് എന്നും കര്‍ഷകന്റെ നട്ടെല്ലിനു പുറത്ത്‌വിശ്വാസത്...

വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

Image
കണ്ണൂർ : ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്. കേരളത്തിൽ ഇന്നലെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. തൃശ്ശൂർ പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസും പാലക്കാട് മലമ്പുഴ ഡാമിൽ 43.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി. 14 ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിലാണ് നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

ചർച്ച പരാജയം, പെട്രോൾ പമ്പ് സമരം തുടരും

Image
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. റീജിയണൽ ജോ. ലേബർ കമ്മീഷണർ വിപിൻ ലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്.

സപ്ലൈകോയുടെ എക്സ്സ്പ്രസ് മാര്‍ട്ട് കണ്ണൂർ പോലീസ് മൈതാനത്ത് തുറന്നു.

Image
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 11മുതല്‍ 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിചിരിക്കുന്നത്.

ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല

Image
കണ്ണൂർ   സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചക വാതകം കൊണ്ട് പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം കർശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ട് പോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറക്കാന്‍ അനുവദിക്കു. ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ട് പോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്.

ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി

Image
കണ്ണൂർ : ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . കണ്ണൂര്‍ കടമ്ബൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. കടമ്ബൂരിലെ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്ത ശേഷം റംലത്ത് എന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. വന്‍ ജനപിന്തുണയാണ് ലൈഫ് പദ്ധതിക്കെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.  കടമ്ബൂരിന് പുറമെ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ഭവനസമുച്ചയങ്ങള്‍ ഇന്ന് കൈമാറിയത്. പുനലൂരില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ താക്കോല്‍ കൈമാറി. കോട്ടയം വിജയപുരത്ത് മന്ത്രി വിഎന്‍ വാസവനും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറി. 174 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ഇന്ന് വീട് സ്വന്തമായത്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സം...

മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി

Image
മീഡിയ വണ്‍ വാര്‍ത്താ ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിലക്ക് നീക്കിയത്‌. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത്‌ ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്.

ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ "സൂര്യാംശു’ ഓളപ്പരപ്പിലേക്ക്

Image
കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ "സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങിയിരിക്കുകയാണ്. 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്.  കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട 'ഹള്‍' ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ 6 മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് 7 മണിക്കൂർ ദൈർഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ്.

റെക്കോര്‍ഡിട്ട് സ്വര്‍ണവില; പവന് 45,000 രൂപ

Image
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. ആദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

ട്വിറ്ററില്‍ നിന്ന് പക്ഷിയെ പറപ്പിച്ച്‌ ഇലോണ്‍ മസ്‌ക് ; ഡോഗി മീം പുതിയ ലോഗോ

Image
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പുതിയ പരിഷ്‌കാരങ്ങളുമായി സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ലോഗോ ആയ നീല പക്ഷിയെ മാറ്റുന്നു.പകരം ഡോഗികോയിന്‍ ബ്ലോക് ചെയിനിലെയും ക്രിപ്‌റ്റോകറന്‍സിയിലെയും ഡോഗി മീം ലോഗോയാക്കും. 2013ല്‍ സൃഷ്ടിക്കപ്പെട്ട ഡോഗി മീം തിങ്കളാഴ്ചയാണ് ട്വിറ്ററിന്റെ വെബ് ബേര്‍ഷനില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മൊബൈല്‍ ആപ്പില്‍ മാറ്റമില്ല. നീല പക്ഷി തന്നെ ലോഗോ ആയി തുടരും.ട്വിറ്ററിന്റെ ലോഗോ 'ഡോഗി' മീം ആയി മാറ്റിക്കൂടെയെന്ന് 2022 മാര്‍ച്ച്‌ 26ന് ഒരു അക്കൗണ്ട് ഉടമ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. 'വാഗ്ദാനം ചെയ്യപ്പെട്ട പോലെ' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് മാറ്റം അറിയിച്ചത്. 44 ബില്യണ്‍ യൂ.എസ് ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഡോഗി മീമിലെ ലോഗോയായി നിശ്ചയിച്ചതിനു പിന്നാലെ ഡോഗികോയിന്റെ ഓഹരിമൂല്യം 20% ഉയര്‍ന്നു.

ട്രെയിനില്‍ തീവെച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

Image
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് സൂചന. എന്നാല്‍ പ്രതിയുമായി സാമ്യമുള്ളയാള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അക്രമി തന്നെയാണോ ഇത് എന്നുറപ്പിക്കാന്‍ പൊലീസ് സംഘവും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അക്രമിയെക്കണ്ടാല്‍ തിരിച്ചറിയാം എന്നും പ്രധാന ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയുടെ ദൃശ്യങ്ങളല്ല എന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ബൈക്കില്‍ കയറിപ്പോയത് വിദ്യാര്‍ത്ഥി എന്നാണ് ഒടുവില്‍ വരുന്ന വിവരങ്ങള്‍. ഇത് കാപ്പാട് സ്വദേശിയാണ് എന്നാണ് പൊലീസ് പറയുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2...

ട്രെയിനിലെ അക്രമിയെന്ന സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്

Image
ആലപ്പുഴ - കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചുവന്ന കള്ളികളുള്ള ഷർട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോൺ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാൾ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്സാക്ഷി നൽകിയ സൂചനകളെല്ലാം യോജിക്കുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്.  ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.  അതിനിടെ, എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ അക്രമിയുടേതെന്ന് കരുതുന്ന ബാഗും കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.