Posts

Showing posts from September, 2023

സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു

Image
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി.  കോവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്.  കോവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്താൻ കഴിയാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ലഹരി നിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാം ; രഹസ്യ വിവരങ്ങൾ അറിയിക്കാൻ നമ്പറുമായി കേരള പോലീസ്

Image
തിരുവനന്തപുരം : ലഹരി നിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പോലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാം. വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in  എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാമെന്ന് കേരള പോലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പോലീസ് നല്‍കുന്നു.

ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു ; വാർഷികത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്

Image
കണ്ണൂർ : ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു. വാർഷികത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ലോഗോയില്‍ 25 എന്ന് കൂടി ചേര്‍ത്താണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത് ഗൂഗിളിന്റെ പിറവി :  ഗവേഷകവിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബ്രിന്നും ലാറി പേജും ചേര്‍ന്നാണ് 25 വര്‍ഷം മുമ്പ് ഗൂഗിളിന് തുടക്കം കുറിച്ചത്. സ്റ്റാന്‍ഡ്‌ഫോര്‍ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ പിച്ച്എഡി എടുക്കുന്നതിനായി എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. തൊണ്ണൂറുകളുടെ അവസാനമായിരുന്നു ഈ കണ്ടുമുട്ടല്‍. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് സമാനമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് ഇരുവരും മനസ്സിലായി. ലോകത്തിലെ കംപ്യൂട്ടറുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന വേള്‍ഡ് വൈഡ് വെബ് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ഇരുവരും തീരുമാനിച്ചു. മികച്ചൊരു സെര്‍ച്ച് എന്‍ജിന്‍ തയ്യാറാക്കുന്നതിനായി ഇരുവരുടെയും കഠിനപരിശ്രമത്തിന്റെ നാളുകളായിരുന്നു പിന്നീട്. അതിന്റെ ഫലമായി വാടകയ്‌ക്കെടുത്ത ഗാരേജില്‍ ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗി...

പ്രവാസി നിക്ഷേപകർക്ക് വേണ്ടി കണ്ണൂരിൽ എൻ.ആർ.ഐ ബിസിനസ് സമ്മിറ്റ്ലോഗോ പ്രകാശനം ചെയ്തു.

Image
കണ്ണൂർ :  പുതു സംരംഭങ്ങൾക്ക് അടിത്തറയിട്ട് ജില്ലയുടെ വ്യവസായ കുതിപ്പിന് ശക്തി പകരാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം (കണ്ണൂർ എൻആർഐ സമ്മിറ്റ്) ഒക്ടോബർ 30'31 തീയതികളിൽ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർക്കും കണ്ണൂരിൽ പുതിയ സംരംഭങ്ങൾ (ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വേണ്ടിയാണ് ഈ നിക്ഷേപക സംഗമം ഒരുക്കിയിരിക്കുന്നത്. ടൂറിസം, വ്യവസായം, ആരോഗ്യം, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീറ്റെയ്ൽ മേഖല, സേവന മേഖല, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, എക്‌സ്പോർട്ട്, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ ഉൾപ്പെടുന്ന വിവിധ സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകർക്ക് അവരുടെ സ്വ...

ഇന്ന് ലോക ശ്വാസകോശ ദിനം ; ശ്വാസകോശ രോഗങ്ങളകറ്റാൻ ജീവിത രീതികളില്‍ നിങ്ങള്‍ കരുതേണ്ട 5 കാര്യങ്ങള്‍

Image
കണ്ണൂർ : സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവര്‍ക്കും ശ്വാസകോശരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക - ആരെയും മാറ്റിനിര്‍ത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിന്‍റെ സന്ദേശം. ഈ ദിനത്തില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 1.ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാര്‍ബുദം (ക്യാൻസര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത...

കാലവർഷം പിൻവാങ്ങുന്നു; സംസ്ഥാനത്ത് മഴ തുടരും

Image
തിങ്കളോടെ രാജ്യത്തുനിന്ന് കാല വർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തെക്കൻ കേരളത്തിലും മലയോരമേഖല കളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ജാർഖണ്ഡിനു മുകളിലും തെക്കൻ തമിഴ്നാടിനു മുകളിലു മുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണിത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസമില്ല.

കേരളാ പൊലീസ് നടപടി ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്

Image
സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്സൈറ്റുകളും ലോൺ ആപുകളും നീക്കം ചെയ്യണമെന്ന് ആവശ്വപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ്പിയാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സൗജന്യ ഡെന്റൽ ക്യാമ്പ്

Image
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സെപ്തംബർ 25, 26 തീയതികളിൽ നടക്കും. ദന്തരോഗ നിർണയം, പല്ല് പറിക്കൽ, പല്ല് വൃത്തിയാക്കൽ എന്നിവ സൗജന്യമായി ചെയ്യാം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്രലോകം

Image
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്. ശിവശക്തി പോയിന്റ് എന്നു പേരിട്ട ലാന്‍ഡിങ്ങ് സ്ഥാനത്തു സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാണ്. ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങിയാല്‍ 22ന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് ഐ എസ് ആര്‍ ഒയുടെ പ്രതീക്ഷ. ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊ കണക്കുകൂട്ടല്‍ ചന്ദ്രനെ കുറിച്...

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

Image
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടന സര്‍വ്വീസ്. ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും എന്നാണ് വിവരം.

തിരുവോണം ബമ്ബര്‍ ഭാഗ്യശാലികളെ ഇന്നറിയാം; നറുക്കെടുപ്പ് രണ്ട് മണിക്ക്

Image
തിരുവോണം ബമ്ബറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്ബര്‍ നറുക്കെടുക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ ആര്‍ക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര മുഴുവനും. നികുതി പിടിച്ച ശേഷം 15 കോടി 75 ലക്ഷം രൂപയാണ് ജേതാവിന് കൈയ്യില്‍ ലഭിക്കുക. ഇക്കുറി നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിരുവോണം ബമ്ബര്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 74.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. ടിക്കറ്റെടുത്ത ഇതര സംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാള്‍ അടക്കം മൊത്തം 21 പേര്‍ക്ക് കോടികള്‍ നേടാമെന്നതാണ് ഇക്കൊല്ലത്തെ നറുക്കെടുപ്പിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത.

ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ലക്ഷ്യ സ്ഥാനത്തേക്ക് ഇനി 110 ദിവസം

Image
രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ നിന്ന് പുറത്ത് കടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വിക്ഷേപണ ശേഷം ഇതുവരെ ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുക ആയിരുന്നു ആദിത്യ എല്‍ 1. നാല് തവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യ സ്ഥാനമായ ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ്. 110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനിയുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെ എത്തിയ ശേഷം സൂര്യനെ കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെ കുറിച്ചുമുള്ള പഠനം നടത്തും.

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

Image
കണ്ണൂർ : 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ ബി ഐയുടെ കണക്ക് അനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നത് ആര്‍ ബി ഐ പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റി വാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.

സ്ലീപ്പര്‍ കോച്ചുകള്‍ മലബാറിലും കുറയുന്നു; മാറ്റം കേരളത്തിലെ തിരക്കേറിയ 4 ട്രെയിനുകളില്‍

Image
കണ്ണൂർ : കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ. മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവെയുടെ നീക്കം.  കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയിൽവെ മാറ്റം വരുത്തിയത്. മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുക. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയർ കോച്ചിലേക്ക് മാറും. യാത്രയുടെ ചെലവുമേറും.  എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവെയുടെ പുതിയ നയം. വന്ദേഭാരത് അടക്കമുളള പ്രീമിയം സർവീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളിൽ ലഭിച്ചത്...

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം

Image
പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ് നോഡൽ ഓഫീസറായി ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റ് തുടങ്ങി. മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ള കമ്മിറ്റഡ് ലിഫ്റ്റായി ഉപയോഗിക്കും. വാർഡ് 505 ഐസോലേഷൻ വാർഡാക്കി. സന്ദർശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറമെയുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകൾ അടച്ചിടും. പുതിയ ലിഫ്റ്റുകൾ രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ചികിത്സയ്ക്കായി പ്രവേശിക്കുന്ന സമയത്ത് ഒരു രോഗിയുടെ കൂടെ ഒരു സഹായിയെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. മറ്റ് ലിഫ്റ്റുകൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ആസ്പത്രി അധികൃതർ അഭ്യർഥിച്ചു.

കെഎസ്ഇബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം; വൈദ്യുതി നൽകി മധ്യപ്രദേശ്

Image
കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസവുമായി മധ്യപ്രദേശ്. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുന്നത്. ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്. 5 വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത് 403 മെഗാവാട്ട് വൈദ്യുതിയാണ്. അതും ഉയർന്ന നിരക്കിൽ. അടുത്ത വർഷം തിരിച്ചു നൽകാമെന്ന സ്വാപ്പ് വ്യവസ്ഥയിൽ 2024 മെയ് വരെ പ്രതിമാസം 500 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറും ഫലം കണ്ടില്ല. വൈദ്യുതി നൽകാൻ കമ്പനികൾ താത്പര്യം അറിയിച്ചത് നവംബറിലും മാർച്ചിലും മാത്രം. പക്ഷേ ആവശ്യപ്പെട്ടതിലും വളരെ കുറവ് വൈദ്യുതിയേ കിട്ടൂ. ഒക്ടോബർ മുതൽ അടുത്ത മെയ് വരെ ഓരോ മാസവും 200 മെഗാവാട്ടോളം വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വർദ്ധനയെ കുറിച്ചും അലോചന ഉണ്ടായിരുന്നു. എന്നാല്‍ നിരക്ക് വർദ്ധനവ് ഉടന്‍ ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി കെ ക...

നിപ വൈറസ്; അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്‌ലൻസ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍

Image
                                                      കേരളത്തിലെ നിപ വൈറസ് സാഹചര്യത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്‌ലൻസ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം കടുപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. നിപയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താൻ ബോധവല്‍ക്കരണ പരിപാടികളും നിപ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഐസൊലേഷനില്‍ ആക്കാനും പിഎച്ച്‌സി തലത്തില്‍ വരെ പരിശീലനം നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഈ ടീമില്‍ ഒരു മൃഗ ഡോക്ടറും ഉള്‍പെടും. എല്ലാ ജില്ലാ ആശുപത്രികളിലും ഒരു ഐസിയു...

വരൾച്ച പ്രതിരോധം: തദ്ദേശസ്ഥാപനങ്ങൾ താൽക്കാലിക തടയണകൾ നിർമ്മിക്കണം

Image
കണ്ണൂർ : വരൾച്ച പ്രതിരോധിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികതലത്തിൽ താൽക്കാലിക തടയണകൾ നിർമ്മിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ഏതൊക്കെ ഇടങ്ങളിൽ തടയണകൾ നിർമ്മിക്കാൻ സാധിക്കുമെന്ന വിവരങ്ങളടങ്ങിയ പ്രൊപോസൽ തദ്ദേശസ്ഥാപനങ്ങൾ ജലസേചന വകുപ്പിൽ സമർപ്പിക്കണം.  മാവോയിസ്റ്റ് സാന്നിധ്യമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ജലഅതോറിറ്റി സമയബന്ധിതമായി പൂർത്തീകരിക്കണം.  വിവിധ തദ്ദേശസ്ഥാപനങ്ങൾ പരാതികൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ആരോഗ്യ ഗ്രാന്റ് പ്രൊജക്റ്റുകൾക്ക് യോഗം അംഗീകാരം നൽകി. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്തി. യൂസർഫീ ശേഖരണത്തിൽ 90- 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്ഥാപനങ്ങളെ അഭിനന്ദിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഷീ-ഹെൽത്ത് ക്യാമ്പയിനുമായി തദ്ദേശ സ്ഥാപനങ്ങൾ സഹകരിക്ക...

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ ; വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്

Image
കോഴിക്കോട് : കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു.

ആശുപത്രികളിൽ ജാഗ്രത ശക്തമാക്കും ; 16 ടീമുകൾ രൂപീകരിച്ചു; ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

Image
കോഴിക്കോട് : നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർ‍‍ജ്ജ്. ഒരു കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ആദ്യ പനിമരണം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ തന്നെ ആരോഗ്യവകുപ്പ് നിരീക്ഷണം ആരംഭിച്ചിരുന്നു. നിരീക്ഷണത്തിൽ നിന്നുള്ള കണ്ടെത്തലിന്റെയും ആ വ്യക്തിയിൽ നിന്നും രോഗം ബാധിച്ചു എന്ന് കരുതുന്നവരുടെ ആളുകളെ പരിശോധിച്ചതിന്റെയും ഭാഗമായി നിപ്പ ആണോ എന്ന സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ സ്വാഭാവികമായിനിപ്പപോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത് പൂനാ എൻഐവി ആണെന്നും സാമ്പിളുകൾ ഇന്നലെ രാത്രി അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധന ഫലത്തിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. പൊതുജനം ജാഗ്രത പാലിക്കുക മുന്നൊരുക്കം മാത്രമാണ് നടക്കുന്നത്. കൂടാതെ...

കണ്ണൂർ ദസറ; സംഘാടക സമിതിയായി

Image
കണ്ണൂർ: കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ആഘോഷം ഒക്ടോബർ 15 മുതൽ 23 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. മേയർ ടി ഒ മോഹനൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ഡെപ്യൂട്ടി മേയർ കെ ഷബീന, കെ പ്രദീപൻ, പി ഷമീമ, എം പി രാജേഷ്, പി ഇന്ദിര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ഒ മോഹനൻ (ചെയർമാൻ), കെ ഷബീന (ജനറൽ കൺവീനർ)

അഞ്ചരക്കണ്ടി പുഴയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഇന്ന്

Image
ഉത്തരമലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐ പി എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.  ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വൈകീട്ട് അഞ്ചിന് സമ്മാനദാനം നടക്കും. ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് നടക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളൻ വളങ്ങളാണ് പങ്കെടുക്കുക.  കണ്ണൂരിൽ നിന്ന് രണ്ടും കാസർകോടിൽ നിന്നും 12 ഉം ടീമുകളാണുള്ളത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക...

വിസ്മയ പാർക്ക് പ്രവർത്തനംസൗരോർജത്തിലേക്ക്: ഉദ്ഘാടനം നാളെ

Image
പറശ്ശിനിക്കടവ് : പതിനഞ്ച് വർഷം പിന്നിടുന്ന വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് പ്രവർത്തനം പൂർണമായി സൗരോർജത്തിലേക്ക് മാറുന്നു. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാന്റിൽ നിന്ന്‌ പാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരിസ്ഥിതി സൗഹാർദ പാർക്ക് എന്ന ലക്ഷ്യം നേടുന്നതിനാണ് ഇത്. 1200 യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിച്ച് പാർക്കിന്റെ പ്രവർത്തനം നടത്തുന്നതിന് അപ്പുറം അധികം വരുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നൽകാനാകും. ഏകദേശം 2.5 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒൻപതിന് രാവിലെ 9.30-ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

പാറപ്രം റെഗുലേറ്റർ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Image
പിണറായി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രത്ത് 55.42 കോടി രൂപ കിഫ്ബി സഹായത്തോടെ നിർമ്മിച്ച ലോക്കോടു കൂടിയ റെഗുലേറ്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച വൈകീട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ജലവിഭവ വകുപ്പിന്റെ സ്‌പെഷൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവും.

കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Image
കണ്ണൂർ :  കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. ചക്രവാത ചുഴിയുടെയും മണ്‍സൂണ്‍ പാതിയുടെയും സ്വാധീന ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ പരക്കെ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.