Posts

Showing posts from January, 2024

കണ്ണൂരില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു; ചുവന്ന ഷാള്‍ അണിയിച്ച്‌ സ്വീകരണമൊരുക്കി എം വി ജയരാജൻ

Image
കണ്ണൂര്‍ : ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്‌എസ് മുൻ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ധനേഷ് മൊത്തങ്ങളെ പൂര്‍ണ മനസോടെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ് ധനേഷ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് ചേരുന്നത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിശ്വാസവും മതവും വ്യക്തിപരമാണ്. സിപിഎം അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ജയരാജൻ പറഞ്ഞു. ധനേഷ് മൊത്തങ്ങയെ ചുവന്ന ഷാള്‍ അണിയിച്ച്‌ സ്വീകരിക്കുന്നതിന്‍റെ ചിത്രം എം വി ജയരാജൻ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും എം വി ജയരാജൻ ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് കോബി എന്ന് വിശേഷിപ്പിക്കുന്നത്. ഗാന്ധിഘാതകരും ഗാന്ധിശിഷ്യരും തമ്മിലുള്ള കൂട്ടുകെട്...

കണ്ണൂരിൽ ഉയർന്ന ചൂട് : കരുതലോടെ വേണം ജല ഉപയോഗം

Image
കണ്ണൂർ: കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂരാണ്. 35.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് കണ്ണൂർ രേഖപ്പെടുത്തിയത്. ശനിയാഴ്ചയും കണ്ണൂരിൽതന്നെയായിരുന്നു ചൂട് കൂടുതൽ. ഈ വർഷമാദ്യം പലതവണ ജില്ല രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലമായി. ഫെബ്രുവരി തുടങ്ങുന്നതിനുമുൻപേ പൊള്ളുന്ന വെയിലാണു പുറത്ത്. കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ മഴക്കുറവ് 22 ശതമാനമാണ്. 3277 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്തു കഴിഞ്ഞ വർഷം ലഭിച്ചത് 2552 മില്ലീമീറ്റർ മഴ മാത്രം. ഏറ്റവും മഴക്കുറവുള്ള 2016ലെ വരൾച്ച ഇത്തവണ ഉണ്ടാകില്ലെന്നാണു മുന്നറിയിപ്പെങ്കിലും വെള്ളത്തിന്റെ വിനിയോഗം ഇത്തവണ കരുതിത്തന്നെ വേണം. പ്രത്യേകിച്ചും മലയോര മേഖലകളിൽ. 27 ശതമാനം കൂടുതൽ തുലാമഴ സംസ്ഥാനത്തു ലഭിച്ചിട്ടും കണ്ണൂരിൽ തുലാമഴ സാധാരണ ലഭിക്കേണ്ട അളവിൽ ലഭിച്ചിട്ടില്ലെന്ന വസ്തുത ഓർത്തുവേണം ജലം വിനിയോഗിക്കാൻ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്നു കണക്കാക്കിയാണ് കേര...

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം; രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമര്‍പ്പിക്കും

Image
മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.  അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മതസൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മതാവിഭാഗങ്ങളില്‍പ്പെട്ട വർ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. 

അടിയറയെത്തി; അണ്ടലൂർ ഉത്സവം ഫെബ്രുവരി 14ന് തുടങ്ങും

Image
തലശ്ശേരി : അണ്ടലൂർക്കാവ് തിറ മഹോത്സവം ഫെബ്രുവരി 14 മുതൽ 20വരെ, ആണ്ടുതിറയുത്സവത്തിന്റെ കേളി. കൊട്ടായി തിങ്കളാഴ്ച രാത്രി അണ്ടലൂർ കാവിൽ അടിയറയെത്തി. മകര മാസം 15ന് അടിയറ വരവോടെയാണ് ഉത്സവത്തിനായി കാവുണരുന്നത്. ദേവനുള്ള കാഴ്ച ദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കും ഭാഗത്തുനിന്നും കിഴക്കെ പാലയാട്, അംബേദ്‌കർ കോളനിയിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടി യോടെയാണ് വർണശബളമായ, അടിയറ ഘോഷയാത്ര യെത്തിയത്. തിറയുത്സവത്തിന് തുടക്കംകുറിക്കുന്ന പ്രധാന ചടങ്ങാണിത്. ഫെബ്രുവരി 14 ന് തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന്റെ പ്രധാനച്ചടങ്ങുകൾ ആരംഭിക്കും.

മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; അതിശൈത്യം, താപനില പൂജ്യത്തിന് താഴെ

Image
മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്ന് പുലര്‍ച്ചെയാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. ഗുണ്ടുമല, കടുകുമുടി, ദേവികളും മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യം എത്തുന്നത്. വരും ദിവസങ്ങളില്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

വടക്കുംനാഥന് മുന്നില്‍ ഗോപികയെ താലിചാര്‍ത്തി ജിപി.

Image
തൃശൂർ : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളുള്‍ മാത്രമാണ് പങ്കെടുത്തത്. ഒരാഴ്ചയായി വിവാഹ ഒരുക്കത്തിലാണ് ജിപിയും ഗോപികയും ഇത് സംബന്ധിച്ചുള്ള ഓരോ വീഡിയോയും ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പപങ്കുവയ്‌ക്കാറുണ്ടായിരുന്നു. ഹല്‍ദി ആഘോഷത്തിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സത്ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളായ മിയ, പൂജിത, ഷഫ്‌ന, കുക്കു, ജീവ തുടങ്ങി നിരവധി താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആദ്യം ആരംഭിച്ചത് ഗോപികയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച്‌ ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 'ആസ്താ സ്പെഷ്യല്‍' ട്രെയിനുകള്‍; സര്‍വീസ് എന്നുമുതല്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Image
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍‌ സർവീസ് നടത്തും. നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച്‌ മാസങ്ങളിലായാണ് ട്രെയിനുകള്‍‌. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 2,9,14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 2,8,13,18, 23,28, മാർച്ച്‌ നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്.

കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം

Image
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം 24 മാസത്തിൽ കൂടുതൽ അംശാദായം അടക്കാത്തത് കാരണം അംഗത്വം നഷ്ടപ്പെട്ടവർക്ക് പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് 31 വരെ സമയം അനുവദിച്ചു. ഫോൺ: 0471 2729175

ഹജ്ജ് വളണ്ടിയർ അപേക്ഷ ക്ഷണിച്ചു

Image
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in വഴി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2024 ഫെബ്രുവരി 15നകം സമർപ്പിക്കേണ്ടതാണ്. കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സീനിയര്‍ ഓഫീസർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാന്‍ അർഹരല്ല. അപേക്ഷകർക്ക് 2024 ഫെബ്രുവരി 15നോ അതിന് മുമ്പോ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2024 മാർച്ച് 31ന് 50 വയസ്സ് കവിയരുത്. (31-03-1974നോ അതിന് ശേഷമോ ജനിച്ചവർ). മുമ്പ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. ആയതിന്‍റെ രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ഇന്‍റർവ്യൂ സമയത്ത് ഹജ്ജ്/ഉംറ വിസയുടെ ഒർജിനൽ രേഖകൾ ഹാജരാക്കുകയും ചെയ്യണം. ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പ...

ആസ്റ്റർ മിംസ് കണ്ണൂരിലെ ഡോ : എം കെ നന്ദകുമാറിന്ദേശീയ ഫെലോഷിപ്പ്

Image
കണ്ണൂർ :  പ്രമുഖ ശിശുരോഗ വിദഗ്ധനും കണ്ണൂർ ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ എം കെ നന്ദകുമാറിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ ഫെലോഷിപ്പ് ലഭിച്ചു. കൊച്ചിയിൽ തുടങ്ങിയ ഐ എ പി ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് ഡോ ജി വി ബസവരാജ് ഫെലോഷിപ്പ് വിതരണംചെയ്തു. ശിശു രോഗ ചികിത്സാ രംഗത്തുള്ള സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ദേശീയതലത്തിൽ ഫെലോഷിപ്പ് നൽകുന്നത്. കേരളത്തിൽ നിന്ന് രണ്ടു പേർക്കാണ് ഇത്തവണ ദേശീയ ഫെലോഷിപ്പ്. ഐ എ പി ദേശീയ കമ്മിറ്റി അംഗം, കണ്ണൂർ ബ്രാഞ്ച് മുൻ പ്രസിഡൻറ്, മുൻ പ്രസിഡൻറ് റോട്ടറി സീ സൈഡ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ ബീന നമ്പ്യാരാണ് ഭാര്യ. ഡോ നമിത, ഡോ അമൃത മക്കളാണ്.

10,000 പുതിയ എടിഎമ്മുകൾ എത്തുന്നു; ബാങ്കുകൾ ലക്ഷ്യം വെക്കുന്നത് വമ്പൻ മാറ്റം

Image
അടുത്ത 12-18 മാസത്തിനുള്ളിൽ ബാങ്കുകൾ 40,000 പഴയ എടിഎമ്മുകൾ മാറ്റിസ്ഥാപിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ 10,000 ത്തോളം പുതിയ  എടിഎമ്മുകൾ  കൂട്ടിച്ചേർക്കുകയും ചെയ്യും. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ചേർന്ന് 2023 സാമ്പത്തിക വർഷത്തിൽ 4,452 എടിഎമ്മുകൾ  പുതിയതായി സ്ഥാപിച്ചു. ഇതോടെ 2023 മാർച്ച് അവസാനം ആയപ്പോഴേക്കും ആകെ എടിഎമ്മുകളുടെ എണ്ണം 2,19,513 ആയി.2022-23-ൽ, മൊത്തം എടിഎമ്മുകളുടെ എണ്ണം 3.5 ശതമാനം വർധിച്ചു, പല മെഷീനുകളും പഴകിയതിനാൽ എടിഎമ്മുകളിൽ സാങ്കേതിക തടസ്സങ്ങളുണ്ട്. അവയെല്ലാം പുതുക്കേണ്ടതുണ്ട്. എടിഎം ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും ഇപ്പോൾ തന്നെ ധാരാളം പ്രശ്നങ്ങളുണ്ട്. ഇതാണ് പഴയ എടിഎമ്മുകൾ വേഗത്തിൽ മാറ്റാൻ ബാങ്കുകളെ  പ്രേരിപ്പിക്കുന്നത്. സ്വകാര്യ മേഖലാ ബാങ്കുകൾ ക്യാഷ് ഡിസ്പെൻസറുകളിൽ നിന്ന് ക്യാഷ് റീസൈക്ലറുകളിലേക്ക് മാറുകയാണ്. പണം പിൻവലിക്കുന്നതിനും ഡെപോസിറ്റ് ചെയ്യുന്നതിനും സാധിക്കുന്ന ടെർമിനലാണ് ക്യാഷ് റീസൈക്ലറുകൾ. ഇത് ബാങ്ക് ബ്രാഞ്ചുകളിൽ തിരക്ക് കുറയുന്നതിന്  സഹായിക്കും. മൊത്തത്തിലുള്ള പ്രവർത്തന ചെലവും കുറയും. ചില പ്രധാന പൊതുമേഖലാ ബാങ്കുകളും...

ഹജ്ജ് സർവീസിന് കണ്ണൂരിൽ നിന്ന് സൗദി എയർലൈൻസ്

Image
മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ്‌ ബോഡി വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 14-ന് ആണ് ഈ വർഷം ഹജ്ജ് തീർഥാടനം തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു കഴിഞ്ഞ തവണ കണ്ണൂരിൽ നിന്ന് സർവീസ് നടത്തിയിരുന്നത്. ഇത്തവണ കോഴിക്കോട് നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗദി എയർലൈൻസ് ഉൾപ്പടെയുള്ള വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ എത്തിയിരുന്നു.

പഴശ്ശി പദ്ധതി കനാലിൽ ട്രയൽ റൺ 31ന്

Image
ഇരിട്ടി : പതിനാറുവർഷത്തിന് ശേഷം പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ വഴി 46.5 കിലോ മീറ്ററിൽ വെള്ളം ഒഴുക്കാനുള്ള ട്രയൽ റൺ 31-ന് രാവിലെ ഒൻപതിന് നടക്കും. പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 46.5 കിലോമീറ്ററും വളയാൽ മുതൽ പാത്തിപ്പാലം വരെയുള്ള 16 കിലോ മീറ്ററും മാഹി ഉപ കനാൽ വഴി 16 കിലോമീറ്ററുമാണ് ഒഴുക്കുക. 2025 ഡിസംബറോടെ മുഴുവൻ കനാലുകളും പുനരുദ്ധീകരിച്ച്‌ വെള്ളം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന് നാല്‌ ബജറ്റുകളിലായി അമ്പത് കോടിയോളം രൂപ അനുവദിച്ചിരുന്നു. 31-ന് രാവിലെ ഒൻപതിന് പ്രധാന കനാൽ വഴി വെളളം ഒഴുക്കുമ്പോൾ കനാൽ പരിധിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.

20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ് -ന്യൂ ഇയര്‍ നറുക്കെടുപ്പ് ഇന്ന്

Image
ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ലോട്ടറി നറുക്കെടുക്കും. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി അറുപതുസമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്. 40 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വിൽപനയ്ക്ക് എത്തിച്ചത്. മൂന്നാം സമ്മാനമായി 30പേർക്ക് പത്തുലക്ഷം വീതവും നാലാം സമ്മാനമായി 20 പേർക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടുലക്ഷം വീതവും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 400രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. കഴിഞ്ഞ വർഷം 16കോടിയായിരുന്നു ഒന്നാം സമ്മാനം.

കണ്ണും മനസ്സും നിറച്ച് ഹാപ്പിനസ് ചലച്ചിത്രമേളക്ക് കൊടിയിറങ്ങി

Image
തളിപ്പറമ്പ് : ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിത്രം പോലെ, കാഴ്ചയുടെ വേറിട്ട തലങ്ങള്‍ ഒരു കുടക്കീഴിലാക്കിയ ഹാപ്പിനസ് അന്തരാഷ്ട്ര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. മൂന്നുനാള്‍ പ്രേക്ഷകന്റെ കണ്ണും മനസും നിറച്ചാണ് തളിപ്പറമ്പില്‍ ലോക സിനിമയുടെ ജാലകം അടഞ്ഞത്. തളിപ്പറമ്പ് മണ്ഡലത്തിന്റെ സാംസ്‌കാരിക മേഖലക്ക് കൂടുതല്‍ ഉണര്‍വ്വേകാന്‍ ഹാപ്പിനസ് കള്‍ച്ചറല്‍ കലക്ടീവ് എന്ന കൂട്ടായ്മ ആരംഭിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ തളിപ്പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വിവിധ സാംസ്‌കാരിക കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവര്‍ത്തനം. ഇതിലൂടെ ചലച്ചിത്രമേളകള്‍, ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍, പുസ്തകമേള, കള്‍ച്ചറല്‍ ഫെസ്റ്റിവലുകള്‍ തുടങ്ങിയവ നടത്തും. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ തളിപ്പറമ്പിനെ അടയാളപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കള്‍ച്ചറല്‍ കലക്ടീവിന്റെ നേതൃത്വത്തില്‍ നടത്തുക.  തളിപ്പറമ്പ് ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 98 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നട...

കെ സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Image
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭ്യമാക്കും. ഇതിനായി കെസ്മാര്‍ട്ടിന്റെ ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. കെസ്മാര്‍ട്ട് ആപ്ലിക്കേഷന്റെ രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങള്‍ വളരെ ഈസിയാണ്. അതിനായി ⭕ആപ്പ് മുഖേന രജിസ്‌ട്രേഷന്‍ ➡️ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 'KSMART LOCAL SELF GOVERNMENT' എന്ന പേരില്‍ ആപ്ലിക്കേഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ➡️ഇതോടെ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ആകും. അതില്‍ Open എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്യുക. ➡️തുടര്‍ന്ന് 'Get started' എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്യുക. ➡️പിന്നാലെ തുറന്നുവരുന്ന പേജിന്റെ ഏറ്റവും താഴെ 'Create account' എന്ന് കാണാനാകും. അവിടെ click ചെയ്യുക. ➡️തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ചേര്‍ക്കുന്നതിനായുള്ള ഇടം കാണാം. അവിടെ ഫോണ്‍ നമ്ബര്‍ നല്‍കുക. താഴെ 'Get OTP' എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. 'OTP' നിങ്ങളുടെ മൊബൈലില്‍ എസ്‌എംഎസ് ആയി ലഭിക്കും. അത് എന്റര്‍ ചെയ്ത ശേഷം 'Register' എന്...

അനാവശ്യ മെയിലുകൾ ഇനി അണ്‍സബ്സ്‌ക്രൈബ് ചെയ്യാം; പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ

Image
ആവശ്യമില്ലാത്ത മെയിലുകൾ എളുപ്പത്തിൽ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്‌ഷൻ ആഡ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ഗൂഗിൾ അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളെ സംബന്ധിച്ച് അനാവശ്യ ഇമെയിലുകൾ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന പുതിയ അപ്‌ഡേഷനുകൾ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു. വെബിലെ ത്രെഡ് ലിസ്റ്റിൽ ഹോവർ പ്രവർത്തനങ്ങളിലേക്ക് അണ്‍സബ്സ്‌ക്രൈബ് ബട്ടണ്‍ നീക്കുകയാണെന്നും വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു. അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെയിലിങ് വിലാസത്തില്‍ നിന്ന് ഉപയോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ അയച്ചയാള്‍ക്ക് ഒരു http അഭ്യര്‍ത്ഥന അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കും. ഉപയോക്താവിന്റെ ആന്‍ഡ്രോയിഡ്, ഐഒഎ...

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പേര് ചേർക്കാത്തവർക്ക് തിരഞ്ഞെടുപ്പ് വരെ അവസരം

Image
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആകാത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172). കുറവ് വോട്ടർമാർ ഉള്ള ജില്ല വയനാട് (6,21,880). ആകെ പ്രവാസി വോട്ടർമാർ 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകൾ 25,177. ആകെ ഭിന്നലിംഗ വോട്ടർമാർ 309. അന്തിമ വോട്ടർ പട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത്‌ ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാം. യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ.ഡി കാർഡ് കേസിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജ കാർഡുമായി വന്നാൽ വോട്ട് ചെയ്...

ഷെയർ ട്രേഡിങ് തട്ടിപ്പ് ചാർട്ടേഡ് അക്കൗണ്ടന്റിന് 6 ലക്ഷം നഷ്ട‌മായി

Image
കണ്ണൂർ : വാട്ട്സ് ആപ്പിൽ ഷെയർ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാമെ ന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടിന്റെ ആറ് ലക്ഷത്തിലധികം രൂപ തട്ടി. പാനൂർ സ്വദേശിയുടെ 6,32,000 രൂപയാണ് പല തവണകളായി തട്ടിയെടുത്തത്. പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് കതിരൂർ സ്വദേശിയിൽനിന്നും 88,500 രൂപയും തട്ടിയെടുത്തു. ഇൻസ്റ്റയിൽ പരസ്യം കണ്ട് ക്രെഡിറ്റ്‌ കാർഡ് വഴി 1000 രൂപ അടച്ച് ഓർഡർ നൽകിയ തലശേരി സ്വദേശിക്കും പണം നഷ്ടമായി. കണ്ണൂർ സൈബർ പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു. സൈബർ തട്ടിപ്പിൽ നിരവധി പേർക്കാണ് പണം നഷ്ടമാകുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്ക ണമെന്ന് പൊലീസ് അറിയിച്ചു.

സിമന്റ് വിലയിൽ വൻ ഇടിവ്

Image
നിർമാണത്തിന് പൂർണവിരാമം വന്ന കോവിഡ് കാലത്തെ അതേ നിലയിലേക്ക് എത്തി സിമന്റ് വില. ഒരു മാസം മുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340. ഒന്നാംനിര സിമന്റിന്റെ മൊത്ത വിതരണ വിലയാണിത്. ചില്ലറ വിൽപ്പന വിപണിയിൽ അഞ്ച് മുതൽ പത്ത് വരെ കൂടും. രണ്ട് വർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിൽ എത്തിയിരുന്നു. പുതിയ കമ്പനികളുടെ വരവും അമിതമായ ഉത്പാദനവുമാണ് വിലയിടിവിന് കാരണമായത്. അധിക കാലം സൂക്ഷിച്ച് വെക്കാനാകില്ല എന്നതിനാൽ ആനുകൂല്യം പരമാവധി നൽകി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമാതാക്കൾ. എന്നാൽ ചില്ലറ വിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ട് മാസം കഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്. തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിട വ്യപാരികൾക്കിത് പ്രശ്നമാവുന്നുണ്ട്. 25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് സിമന്റ് എത്തിച്ച് കൊടുക്കുന്നുമുണ്ട്. ഇത് ചെറുകിട വ്യാപാരികളെ ബാധിച്ചു തുടങ്ങി. മാർച്ച് വരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്.

കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിഹ്‌ മഠത്തിലിനെ തെരഞ്ഞടുത്തു

Image
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ TO മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിംലീഗിന്റെ പാർട്ടി ലീഡർ ആണ് മുസ്ലിഹ്‌ മഠത്തിൽ. 36വോട്ട് നേടിയാണ് മുസ്ലിഹ്‌ മഠത്തിൽ വിജയിച്ചത് . സിപിഎമ്മിലെ എൻ സുകന്യയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിആയി മത്സരിച്ചത് .18 വോട്ടാണ് LDFലെ സുകന്യ നേടിയത്.അസാധു വോട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല UDF ന് ldf ന്റെ ഒരു വോട്ട് അധികം ലഭിച്ചു. ബിജെപി അംഗം വി കെ ഷൈജു തെരഞ്ഞെടുപ്പ്ൽ പങ്കെടുത്തില്ല.

"റൺ ഫോർ യൂണിറ്റി"

Image
"റൺ ഫോർ യൂണിറ്റി"എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടം ജില്ലാ പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബാങ്ക് മിഡ്നൈറ്റ് യൂണിറ്റി റണ്ണിന്റെ നാലാമത് എഡിഷൻ 2024 ഫെബ്രുവരി 3 ന് രാത്രി 11 മണിക്ക് കണ്ണൂരിൽ നടക്കും . ലോക സർവ മത സൗഹാർദ്ദ വാരാഘോഷത്തോട് അനുബന്ധിച്ച് കണ്ണൂർ കളക്ടറേറ്റിൽ നിന്നാണ് മാരത്തോണിന് തുടക്കമാവുക. തുടർന്നു താവക്കര , ഫോർട്ട് റോഡ്, പുതിയ ബസ്സ് സ്റ്റാന്റിലേക്കുള്ള റോഡ് വഴി പ്രഭാത് ജംഗ്ഷൻ ,സെൻറ് മൈക്കിൾസ് സ്കൂൾ ,പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ ,ശ്രീ നാരായണ പാർക്ക് ,മുനീശ്വരൻ കോവിൽ ,പഴയ ബസ് സ്റ്റാൻഡ് ,കണ്ണൂർ കോർപ്പറേഷൻ , പോലീസ് ഗ്രൗണ്ട് , ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കും.7 കിലോമീറ്റർ ദൂരം 3 ന് രാത്രി 11 മണിക്ക് തുടങ്ങി 4 ന് പുലർച്ചെ 12 .30 മണിയോടെ താണ്ടിയെത്താനാണ് ഉദ്ദേശിക്കുന്നത്.  5 പേർ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാരത്തോണിന് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവർക്ക് ടീ ഷർട്ട് ലഭിക്കും. മാരത്തോൺ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മെഡലും നൽകുന്നതാണ് . പകൽ സ...

പയ്യാമ്പലത്ത് രാത്രിജീവിതം സാധ്യമാക്കുന്ന വിധത്തിൽ ഒരുക്കിയെടുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി

Image
കണ്ണൂർ : മലബാറിലെ സുന്ദരമായ കടൽത്തീരങ്ങളിലൊന്നായ പയ്യാമ്പലത്ത് രാത്രിജീവിതം (നൈറ്റ് ലൈഫ്) സാധ്യമാക്കുന്ന വിധത്തിൽ ഒരുക്കിയെടുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലയിൽ ഇത്തരത്തിൽ ഉല്ലസിക്കാനുള്ള സ്ഥലം ഇപ്പോഴില്ല. പയ്യാമ്പലത്ത് ഇതിനുള്ള സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. എല്ലാ ബീച്ചുകളും ശുചിത്വത്തോടെ നിലനിർത്തുന്നതിന് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച ‘ശുചിത്വസാഗരം, സുന്ദര തീരം’ എന്ന പദ്ധതിയുടെ ചുവടുപിടിച്ചാണിത്. രാത്രി എത്ര വൈകിയും സുരക്ഷിതമായി സഞ്ചരിക്കാനും ഉല്ലസിക്കാനും പറ്റുന്ന വിധത്തിൽ പയ്യാമ്പലത്തെ മാറ്റിയെടുക്കുന്നതിന്റെ മുന്നോടിയായി പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കുന്നത്. ഇതിനായി 22-ന് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘാടകസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. കടൽക്കാഴ്ചകൾ കാണാനും കാറ്റ് കൊള്ളാനും ദിവസേന നൂറുകണക്കിനാളുകൾ പയ്യാമ്പലത്തെത്തുന്നുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ പ്ലാസ്റ്റിക്കും ഐസ് ക്രീം കപ്പുകളും ബീച്ചിൽ ഉപേക്ഷിച്ചുപോകുന്നത് വലിയ പാരിസ്ഥികിക പ്രശ്നം സൃഷ്ടിക്കുന്നു. ഇതിനെക്കാളും ...

മട്ടന്നൂര്‍ - മാനന്തവാടി വിമാനത്താവള റോഡ് : ആശങ്കയുടെ നാലുവരി പാത

Image
മട്ടന്നൂർ : നിര്‍ദിഷ്ട മട്ടന്നൂര്‍ - മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മാനന്തവാടി എയര്‍പോര്‍ട്ട് റോഡ്. 2017ല്‍ നടപടികള്‍ ആരംഭിച്ച റോഡിന്‍റെ പ്രവര്‍ത്തികള്‍ 2024ല്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നുള്ളതാണ് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കുന്നത്.  2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും എന്ന പ്രഖ്യാപനവുമായാണ് 2017ല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെയായി 100 ശതമാനംഅലൈൻമെന്‍റ് പോലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് കടന്നുപോകുന്ന പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ ഭാഗത്തേയും മണത്തണ അമ്ബലത്തിന്‍റെ ഭാഗത്തേയും അലൈൻമെന്‍റില്‍ വ്യക്തത വരുത്താൻ കേരള റോഡ് ഫണ്ട് ബോര്‍ഡിന് ആയിട്ടില്ല.  ചിലയിടങ്ങളിലെങ്കിലും പ്രദേശവാസികളും കേരള റോഡ് ഫണ്ട് ബോര്‍ഡും തമ്മില്‍ തര്‍ക്കങ്ങളും നിലനില്ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന വാക്കാലുള്ള ഉറപ്പു മാത്രമാണ് ഇതുവരെയും പ്രദേശവാസികള...

മട്ടന്നൂരിലെ അങ്കണവാടി അടുക്കളകള്‍ സ്‌മാര്‍ട്ടാകുന്നു

Image
മട്ടന്നൂർ : നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി.വാര്‍ഷിക പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.  കൂടാതെ ചെറുധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണങ്ങളുമൊരുക്കും. പോഷകാഹാരങ്ങള്‍ ആഹാരശീലത്തിന്‍റെ ഭാഗമാക്കി കുട്ടികളുടെ ശരിയായ വളര്‍ച്ചയും ബുദ്ധിവികാസവും ഉറപ്പാക്കാനാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി വഴി നഗരസഭ ലക്ഷ്യമിടുന്നത്. അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സിഡിഎസ് ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ. പ്രീത അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ദീപാ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ വി.കെ. സുഗതന്‍, പി. ശ്രീനാഥ്, പി. അനിത, പി. പ്രസീന, കൗണ്‍സിലര്‍ പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ട്രെയിൻ കോഴിക്കോടുവരെ മാത്രം

Image
കണ്ണൂർ : ട്രാക്കിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് ബുധനാഴ്ച കോഴിക്കോടുവരെയേ സർവീസ് നടത്തുകയുള്ളൂ.19, 23, 30 തീയതികളിലും കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തില്ല.