Posts

Showing posts from June, 2024

തളിപ്പറമ്പിൽ ആധാർ മേള

Image
തളിപ്പറമ്പ് : ജൂലായ് ഒന്ന് മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിൽ ആധാർ മേള നടക്കും. ആധാർ തിരുത്തൽ, പുതുക്കൽ, 18 വയസ്സിന് താഴെ ഉള്ളവർക്ക് ആധാർ എൻറോൾമെന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 10.30 മുതൽ മൂന്ന് മണി വരെയാണ് സേവനം.

കൂത്തുപറമ്പ് മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് സ്ത്രീ മരിച്ചു; 2 പേർക്ക് പരിക്ക്

Image
കൂത്തുപറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ വി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്‌ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.  ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്‌പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.

കാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി ലാഭമെടുക്കില്ല, 'സീറോ പ്രോഫിറ്റിൽ' നൽകും; നിര്‍ണായക ഇടപെടലുമായി സർക്കാർ

Image
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്.  വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ 'ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കും. ജൂലൈ മാസത്തില്‍ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ...

കണ്ണൂർ ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു

Image
കണ്ണൂർ : ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ജഡം കണ്ടെത്തിയത്. തിമിംഗലത്തിന്റെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. വിവരം ലഭിച്ചതനുസരിച്ച്‌ തളിപ്പറമ്ബില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റർ സി.പ്രദീപൻ, ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, എം. ഷാജി, എ.പവിത്രൻ എന്നിവർ സ്ഥലത്തെത്തി. പയ്യന്നൂരിലെ സീനിയർ വെറ്ററിനറി സർജർ ഡോ. സന്തോഷ്കുമാർ, രാമന്തളി മൃഗാശുപത്രിയിലെ ഡോ. ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയാക്കി. ജെ.സി.ബിയുടെ സഹായത്തോടെ ജഡം മറവു ചെയ്തു.

രണ്ട് ദിവസമായി വാട്‌സാപ്പില്‍ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുൻപ് ചിലത് അറിഞ്ഞിരിക്കണം

Image
കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളില്‍ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെറ്റ എഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തില്‍ വൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണിത്. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഇന്ത്യൻ ഉപഭോക്താക്കള്‍ക്കാകും. കൂടാതെ meta.ai എന്ന യുആർഎല്‍ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് എഐ സേവനങ്ങള്‍ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂള്‍ ഉപയോഗിക്കാനാകും. മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്‌ഠിത സേവനങ്ങള്‍ ലാമ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ നിർമിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്. മെറ്റ എഐ വരുന്നതോടെ വാട്...

കാറിന് മുകളിൽ മരം പൊട്ടി വീണു

Image
കനത്ത കാറ്റിലും മഴയിലും നായാട്ടുപാറ ടൗണിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം പൊട്ടി വീണു. ചൊവ്വാഴ്ച‌ വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥൻ പാളാട്ടെ ബിജുവിൻ്റെ കാറിന് മുകളിലാണ് മരം വീണത്. കാർ ഭാഗികമായി തകർന്നു. സംഭവ സമയത്ത് ബിജു കാറിൽ ഉണ്ടായിരുന്നില്ല.

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

Image
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് ഇളവ്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുക. കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകർ. സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. SC/ST വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം. ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും.ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്...

കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം -ഹൈകോടതി.

Image
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് ഹൈകോടതി. മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്ത് 2019ൽ കൊണ്ടുവന്ന ഭേദഗതി ഇതിന് അനുമതി നൽകുന്നുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്. കുട്ടികൾ കുറ്റക്കാരെന്ന് ബാലനീതി ബോർഡ് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരായ കേസ് നിലനിൽക്കും. കുറ്റക്കാരല്ലെങ്കിൽ ഇവർക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടായ അപകടത്തിൽ തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വാഹനയുടമകളും സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ തള്ളിയാണ് ഉത്തരവ്.

50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

Image
50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ് എം സി ജി ഉൽപ്പന്നങ്ങൾ 50 ദിവസത്തേക്ക് 50 ഉൽപ്പന്നങ്ങൾ 50% വിലക്കുറവായി നൽകും. സപ്ലൈകോയുടെ 50 ആം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 2 മണി മുതൽ 3 മണിവരെ 50 % വിലക്കുറവിൽ സാധങ്ങൾ. 14 ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കും. ഭക്ഷ്യ സാധനങ്ങൾ ഏറ്റവും വിലക്കുറവ് ലഭിക്കുന്നത് സപ്ലൈകോ വഴിയാണ്. ഔട്ട്ലെറ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സിഗ്നേച്ചർ മാർക്കറ്റ് എന്ന പേരിൽ എല്ലാ ജില്ലകളിലും ഓരോ വിപുലീകരിച്ച ഔട്ട്ലെറ്റുകൾ തുടങ്ങും. സപ്ലൈകോയുടെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

Image
കണ്ണൂര്‍ മട്ടന്നൂര്‍ നായാട്ടുപാറയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. സിപിഐഎം കുന്നോത്ത് സെന്‍ട്രല്‍ ബ്രാഞ്ചംഗം പി മഹേഷിന്റെ ബൈക്കാണ് കത്തിച്ചത്. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

മട്ടന്നൂർ-ചാലോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

Image
ചാലോട് : മട്ടന്നൂർ-ചാലോട് റോഡിൽ മരം വീണ് ഇലക്ട്രിക് ട്രാൻസ്ഫോർമർ തകർന്നു. ഇതിനെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ കൊതേരിയിലാണ് കൂറ്റൻ മരം കനത്ത മഴയിൽ കടപുഴകി വീണത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മരത്തിന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമർ പൂർണമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ റോഡിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. മട്ടന്നൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് നീക്കി.

നാളെ കെഎസ് യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Image
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‌യുവും എഎസ്എഫും. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌ നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളും. മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‌യു പ്രവർത്തകർ. ഓഫീസിന് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചതിനെ പ്രവർത്തകർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥയായി. തുടർന്ന് കൂടുതൽ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡന്റ് വി ടി സൂരജുൾപ്പെടെ ഏഴു പേരെയും അറസ്റ്റ് ചെയ്‌ത്‌ നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എംഎ...

കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം

Image
സർവീസ് ആരംഭിച്ച ശേഷവും കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള പുതിയ കരാർ നിലവിൽ വരുന്നതോടെ ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും യാത്രക്കാർക്ക് പണം നൽകാം. സംസ്ഥാനത്തെ ദീർഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഇറങ്ങുന്നതിന് അനുസരിച്ച് ഒഴിയുന്ന സീറ്റുകളുടെ എണ്ണം മനസിലാക്കി യാത്രക്കാർക്ക് റിസർവ് ചെയ്ത് സീറ്റുറപ്പിക്കാം. ENTE KSRTC Neo ആപ് വഴിയാണ് ബുക്കിങ്. ആദ്യ ഘട്ടമായി ‘ചലോ ആപ്’ ഇപ്പോൾ സ്വിഫ്റ്റ് സർവീസുകളിലും തിരുവനന്തപുരത്തെ ചില ഡിപ്പോകളിലും നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി പുതിയ ബസുകളയയ്ക്കാൻ കഴിയുന്ന ഡേറ്റാ അനാലിസിസ് സൗകര്യവും ഈ ആപ് വഴി കെഎസ്ആർടിസിക്കു ലഭ്യമാകും .

പച്ചക്കറി വില കുതിച്ചതോടെ തൊടിയിലെ ആര്‍ക്കും വേണ്ടാത്ത ഐറ്റങ്ങളൊക്കെ വിപണിയിലെ താരമായി, ചേമ്ബിലയ്ക്ക് 25 രൂപ

Image
വാഴപ്പിണ്ടി, ചേമ്ബിൻ താള്‍, ചേനതണ്ട്, തഴുതാമ, മുരിങ്ങയില... തൊടിയിലും പറമ്ബിലും ഒരു കാലത്ത് സുലഭമായി ഇവയ്ക്ക് ഇന്ന് വിപണിയില്‍ പൊന്നുവിലയാണ്. എവിടെയുണ്ടെന്ന് അറിഞ്ഞാലും ആവശ്യക്കാർ അവിടെ എത്തുന്ന സ്ഥിതിയാണ്. പുത്തൻ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള ഇവയ്ക്ക് സമീപകാലത്ത് ആവശ്യക്കാരേറിയെന്ന് വ്യാപാരികള്‍ പറയുന്നു. പച്ചക്കറി വിലയിലുണ്ടായ വർദ്ധനവും ആളുകള്‍ ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുന്നതും ഈ മാറ്റത്തിന് കാരണമായതായി പറയുന്നു. പാമ്ബാടിയിലെ കാർഷിക വിപണന കേന്ദ്രത്തില്‍ ഉള്‍പ്പെടെ വാഴപ്പിണ്ടിക്കും ചേമ്ബിൻ താളിനുമൊക്കെയായി നിരവധിയാളുകള്‍ എത്തുന്നുണ്ട്.അതേസമയം വില കുതിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ആവശ്യക്കാർ കുറയുകയും ചെയ്തു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേയ്ക്ക് ഏറ്റവുമധികം പച്ചക്കറികള്‍ എത്തുന്നത്. *കാലാവസ്ഥ വില്ലനായി* ജില്ലയില്‍ വെള്ളരി, പടവലം, പാവല്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിളവ് നന്നേ കുറഞ്ഞു. പ്രതികൂല കാലാവസ്ഥയില്‍ ഇവ പഴുത്തുപോയതും ഉത്പാദനത്തെ ബാധിച്ചു. *വില ഇങ്ങനെ* ◾ചേമ്ബിൻ താള്‍: 25 രൂ...

സാമൂഹ്യസുരക്ഷ പെൻഷൻ: മസ്റ്ററിങ് ചൊവ്വ മുതൽ

Image
സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് 25ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ആഗസ്ത് 24വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്ക ണമെന്ന് ധനവകുപ്പ് ഉത്തര വിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾ ക്ക് നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല.

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം; നടപടി ഇങ്ങനെ

Image
ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും വിഐപി/സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജൂലൈ ഒന്നുമുതല്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല.  പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍, കെപി വിശ്വനാഥന്‍, അഡ്മിന...

ഉണക്കമീനിനും 'പിടയ്ക്കുന്ന' വില; വിലവർദ്ധന വിപണിയിലെത്തിക്കാൻ മീനില്ലാതായതോടെ

Image
കണ്ണൂർ : ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്കമീൻ ആരാധകർ വിഷമത്തിലാണ്. പച്ചമീനിന് വില കൂടിയപ്പോൾ ഉണക്ക മീൻ സെയ്ഫാണെന്ന് കരുതി. അതും പാളി. ഉണക്ക് നത്തലിന്‍റെ വില 100ൽ നിന്ന് 200 രൂപയിലേക്ക് ഉയർന്നു.  ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 രൂപയായി വർദ്ധിച്ചു. ഉണക്ക മുള്ളന്‍റേതാകട്ടെ 130 - 150ൽ നിന്ന് 300 - 350 രൂപയായി ഉയർന്നു. ഒറ്റയടിക്ക് വില കുത്തനെ കയറുകയായിരുന്നു. ഉണക്ക മത്തിയാണെങ്കിൽ കിട്ടാനുമില്ല.  ഉണക്കമീൻ ഉണ്ടെങ്കിൽ ചോറ് തീവണ്ടി പോലെ പോകുമെന്നാണ് വാങ്ങാനെത്തിയവർ പറയുന്നത്. പച്ച മീനിനേക്കാള്‍ രുചിയെന്ന് മറ്റു ചിലർ. ഹാർബറിൽ പോയി ഞെട്ടിയവർക്ക് മാർക്കറ്റിലെത്തിയപ്പോൾ നിരാശയാണ്. വേറെ വഴിയില്ലാത്തതു കൊണ്ട് വന്നവരൊക്കെ കുറച്ച് ഉണൻക്കമീൻ പൊതിഞ്ഞു വാങ്ങി കീശകാലിയാക്കാതെ തിരിച്ചുപോയി.  മത്തിയുടെ വിലയാകട്ടെ കിലോയ്ക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.  വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

Image
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ നിരക്ക്‌ തന്നെയാണ്‌. കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇഞ്ചിയുടെ വില 50 രൂപയോളം കുറഞ്ഞു. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇഞ്ചി വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്‌. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയ...

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു; ടെലഗ്രാമിലും ഡാര്‍ക് വെബിലും

Image
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഎ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. പരീക്ഷയുടെ ചോദ്യപ്പേര്‍ 48 മണിക്കൂര്‍ മുന്‍പേ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെറ്റ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണം കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയം സിബിഐക്ക് വിട്ടിരുന്നു. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 'നെറ്റ്' യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നത...

സ്കൂളിൽ 220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

Image
ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ​ഗുണമേന്മ വികസനസമിതി യോഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ യോഗത്തിൽ ചുമതലപ്പെടുത്തി. ഒൻപതും പത്തും ക്ലാസുകൾക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങൾ തീരുമാനമെടുക്കും. ഈ അധ്യായവ വർഷത്തെ പ്രവൃത്തി ദിനങ്ങൾ 220 ആക്കി കൂട്ടിയതിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോ​ഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളിൽ നിന്ന് ഒഴിവാക്കണമെന്ന് യോ​ഗത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. ദിവസം അധിക അധ്യായന സമയം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ എകെഎസ്‌ടിയു നിർദേശം മുന്നോട്ടുവെച്ചു. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ 20 ദിനങ്ങൾ കുറച്ച് ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങൾ തുടരണമെന്ന് കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു.               ...

ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

Image
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവർ ചുരുക്കമാകും. യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ.  രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. 2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികൾ യോഗ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിന...

വിമാനത്തിൽ തീപിടുത്തം

Image
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീ പിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിച്ചു. ആളപായമില്ല. സഹയാത്രികർ പവർ ബാങ്ക് ചവട്ടി പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്സസിറ്റ്‌ ഡോറുകൾ തുറന്ന രണ്ട് പേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പടെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Image
കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലല്‍ യെല്ലോ അലർട്ട് ആണ്. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കണ്ണൂരും പാലക്കാടും കെഎസ്‌യു മാർച്ചിൽ സംഘര്‍ഷം

Image
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരും പാലക്കാടുമാണ് സംഘർഷമുണ്ടായത്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കണ്ണൂരിലും പാലക്കാടും കെഎസ്‌യു മാർച്ച് നടത്തിയത്. കണ്ണൂരിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് മുഴുവൻ പ്രതിഷേധക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പാലക്കാട് കളക്ടറേറ്റിലേക്ക് നടന്ന മാർച്ചില്‍ പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇത് സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ...

മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ്; പഞ്ചസാര ഇപ്പോഴും കിട്ടാക്കനി

Image
പുതിയ സാമ്പത്തിക വർഷം വന്ന് പ്രതിസന്ധി മാറിയെന്ന് ഭക്ഷ്യവകുപ്പ് അവകാശപ്പെടുമ്പോഴും മാവേലി സ്റ്റോറിൽ പഞ്ചസാര ഇപ്പോഴും കിട്ടാക്കനി. ഏതാണ്ട് ഒരുകൊല്ലമായി സപ്ളൈകോ സ്റ്റോറുകളിൽ പഞ്ചസാര എത്തിയിട്ട്. മൊത്തവ്യാപാരികൾ ‍ടെണ്ടറിൽ പങ്കെടുക്കാത്തത് കൊണ്ടാണ് സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ പഞ്ചസാര എത്തിക്കാത്തതെന്നാണ് മന്ത്രി ജി ആർ അനിലിന്റെ വിശദീകരണം. സൂപ്പർ മാർക്കറ്റായി ഉയർത്തി ഇന്നലെ പുതിയ കെട്ടിടത്തിലേക്ക് മാറിയ പുന്നപ്രയിലെ മാവേലി സ്റ്റോറിലെയും അവസ്ഥ മറ്റൊന്നല്ല. റാക്കുകളില്ലാം സാധനങ്ങൾ ഉണ്ടെങ്കിലും സബ്സിഡി സാധനങ്ങളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവാണുളളത്. മാവേലി സ്റ്റോറിൽ പഞ്ചസാര വിൽപ്പനക്ക് എത്താതെയായിട്ട് ഒരു കൊല്ലം കഴിഞ്ഞു. പഞ്ചസാര മാത്രമല്ല, പൊതുവിപണയിൽ കിലോഗ്രാമിന് 200 രൂപ വിലയുളള തുവര, 130 രൂപയിലേറെ വിലയുളള ചെറുകടല, എന്നിവയുമില്ല. പഞ്ചസാരയുടെ അവസ്ഥ അല്ലെങ്കിലും സബ്സിഡി സാധനങ്ങളുടെ കുറവ് കൂടുതലായി വരുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

വാഹനത്തിലിരുന്ന് തുപ്പുകയോ ഛര്‍ദ്ദിക്കുകയോ ചെയ്യാറുണ്ടോ? നിങ്ങളെ പൊക്കാൻ തൊട്ടുപിന്നാലെ എംവിഡിയുണ്ട്

Image
റോഡിനെ വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിച്ച്‌ കേരള മോട്ടോർ വാഹനവകുപ്പ് (എംവിഡി). കാല്‍നടയാത്രക്കാരെ ഗൗനിക്കാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നതും സ്വന്തം ഭക്ഷണാവശിഷ്ടങ്ങള്‍ ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നതും കേരള മോട്ടോർ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം കുറ്റകരമായ പ്രവർത്തിയാണെന്നും എംവിഡി ഫേസ്ബുക്കില്‍ കുറിച്ചു. 'നിരത്തിനെ കോളാമ്ബിയാക്കുന്നവർ. പാൻ മസാല ചവച്ച്‌ ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിള്‍ഗം ചവച്ച്‌ തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദില്‍ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണാവശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്ബന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്. പാൻമസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല. പലപ്...