Posts

Showing posts from August, 2024

ഫുട്പാത്തിലൂടെ ഇരുചക്രവാഹനം ഓടിച്ചാൽ പിടിവീഴും.

Image
ട്രാഫിക് ബ്ലോക്കിനിടെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ്. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാമെന്നും വീഡിയോയിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതിയോടൊപ്പം ചേർക്കണം. നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. വാഹനങ്ങൾ ഈ വഴിയിലൂടെ കയറുന്നത് കാൽനടയാത്രക്കാരുടെ ഫുട്പാത്തിലൂടെയുള്ള യാത്ര അപകടകരമാക്കും. കൂടാതെ ഇരുചക്രവാഹനങ്ങൾ ഈ വഴി പോകുമ്പോൾ അപകടത്തിൽപ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരുക്കേൽക്കും. മാത്രമല്ല, മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട്പാത്തിലെ ഇന്റർലോക്ക് ടൈലുകൾ തകരുന്നതും പലയിടത്തും പതിവാണ്. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റ് യാത്രക്കാർക്കും അപകട...

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കെത്തല്‍: കഠിനം കഠിനം

Image
പരിയാരം : ദേശീയപാത നിർമ്മാണത്തിനായി എടുത്ത കുഴികളും നിയന്ത്രണങ്ങളും പരിയാരം കണ്ണൂർ മെഡിക്കല്‍ കോളേജില്‍ എത്തുന്ന നൂറുകണക്കിന് രോഗികളെ വലയ്ക്കുന്നു. കനത്ത മഴയും ചെളിയും മണ്‍കൂനകളുമൊക്കെയായി അപകടകരമായ വഴിയിലൂടെയാണ് ഇവർ കടന്നുപോകേണ്ടത്. മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നവർ പ്രധാന റോഡ് മുറിച്ചുകടന്ന് ഈ ചെളിയിലൂടെയാണ് നടക്കേണ്ടത്. ആശുപത്രിയുടെ കവാടം വരെ ദുരിതയാത്ര നീളും. കണ്ണൂർ പയ്യന്നൂർ ദേശീയപാത വഴി ദീർഘദൂര ബസുകളില്‍ കയറി എത്തുന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും നിർമ്മാണം നടക്കുന്ന പാത മുറിച്ചുകടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കനത്തമഴയെ തുടർന്നുള്ള വഴുക്കലില്‍ വീണ് അപകടത്തില്‍ പെടുന്ന സംഭവങ്ങളും കുറവല്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവർക്ക് പുറത്തുനിന്നുള്ള മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങണമെങ്കിലും ചെളിവെള്ളവും കുഴികളും കടക്കണം. *റോഡ് നവീകരിക്കാൻ പാലം പൂർത്തിയാകണം:* ഈ ഭാഗത്തെ മേല്‍പ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചാലുടനെ മെഡിക്കല്‍ കോളേജിലേക്കുള്ള റോഡ് നവീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അടുത്തകാലത്തൊന്നു...

അഞ്ചരക്കണ്ടി പുഴയോരത്ത് കരയിടിച്ചില്‍ രൂക്ഷം

Image
ചക്കരക്കല്ല് : അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളില്‍ കരയിടിച്ചില്‍ രൂക്ഷമായി. പുഴയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ കരയിടിച്ചില്‍. അഞ്ചരക്കണ്ടി-പാളയം റോഡില്‍ മൂയിക്കല്‍ ഭാഗം കരയിടിഞ്ഞ് അപകടാവസ്ഥയിലായി.  വീതികുറഞ്ഞ റോഡില്‍ രണ്ടുവാഹനങ്ങള്‍ ഒരേസമയം വന്നാല്‍ അപകടത്തില്‍പെടാനുള്ള സാധ്യതയെറെയാണ്. കാടുപിടിച്ചു കിടക്കുന്നതിനാല്‍ കരയിടിഞ്ഞത് കൃത്യമായി കാണാൻ സാധിക്കില്ല. മൂയിക്കല്‍, ചാമ്ബാട്, മുണ്ടമെട്ട, മാമ്ബ തുടങ്ങിയ സ്ഥലങ്ങളിലും കരയിടിച്ചില്‍ രൂക്ഷമാണ്. കനത്ത മഴയില്‍ പ്രദേശത്ത് വലിയ നാശനഷ്ടമാണുണ്ടായത്. തീരസംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യമായ സഹായം ലഭിക്കുന്നില്ല. കരയിടിഞ്ഞ മൂയിക്കല്‍ ഭാഗത്ത് സംരക്ഷണവേലി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ചരക്കണ്ടി പുഴയുടെ തീരസംരക്ഷണത്തിന് നടപടി വേണമെന്ന് കർഷകരും ആവശ്യപ്പെടുന്നു.

ജീവിതം 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' സിനിമ പോലെയാകണം; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച്‌ ശ്രീവിദ്യ മുല്ലച്ചേരി

Image
സമൂഹമാദ്ധ്യമങ്ങളില്‍ സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. കോമഡി ഷോകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോള്‍ വിവാഹ ഒരുക്കങ്ങളിലാണ്. വർഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ സുഹൃത്തായിരുന്ന രാഹുലിനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാൻ പോകുന്നത്. സംഗീത് നൈറ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനിടെ ദാമ്ബത്യജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും സ്വപ്നങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്. സംഗീത് നൈറ്റിന്റെ ഒരുക്കങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയിലാണ് ഭാവിയെക്കുറിച്ച്‌ മനസ് തുറക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രം പോലുള്ള ജീവിതമാണ് തങ്ങള്‍ പ്ലാൻ ചെയ്യുന്നതെന്നും എന്നാല്‍ മേജർ രവിയുടെ സിനിമയെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയാകും നടക്കാൻ പോകുന്നതെന്നും ഇരുവരും പറഞ്ഞു. ജനിക്കാൻ പോകുന്ന കുഞ്ഞിനിടാനുള്ള പേരുകളും ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. അധികമാർക്കും ഇല്ലാത്ത പേരിടാനാണ് തനിക്ക് താത്പര്യമെന്നും ശ്രീവിദ്യ പറഞ്ഞു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഒരുപാട് നേരത്തെ തന്നെ തുടങ്ങിയതായി ഇരുവരും പറഞ്ഞിരുന്നു. ശബരിനാഥാണ് സ്റ്റൈലിസ്റ്റായി വരുന്നതെന്നും അദ്ദേഹം കൂടെയുള്ള...

കണ്ണൂരിന്റെ സ്വന്തം മൂന്നാര്‍ ; സഞ്ചാരികളെ മാടി വിളിച്ച് പൈതല്‍മല

Image
സമുദ്ര നിരപ്പില്‍ നിന്നും 4500 അടി ഉയത്തില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൈതല്‍ മലകണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടം കൂടിയാണിത് . മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകള്‍ ആസ്വദിക്കുവാനായി പൈതല്‍ മലയിലേക്ക് നിരവധിപേരാണ് ഈ എത്തിച്ചേരുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദ്രിശ്യങ്ങളും പൈതല്‍ മലയെ കാഴ്ച്ചയുടെ നവ്യാനുഭൂതി നല്കുന്നു. മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകള്‍ക്ക് തുടക്കമിടുന്ന പോയിൻറ്. ഇവിടെ നിന്നും നോക്കിയാല്‍ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങള്‍ അതിമനോഹരമായി കാണാം. ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവും. മണ്‍സൂണ്‍ സമയത്ത് ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതല്‍ മല. മഴക്കാലത്തെ ട്രെക്കിങ് യാത്ര കുറച്ച്‌ ദുഷ്കരവുമാണ്. കോടമഞ്ഞിനാല്‍ സമൃദ്ധമാണിവിടം. വൈതല്‍ മല ദൂരെ നിന്ന് വീക്ഷിക്കുമ്ബോള്‍ ആനയുടെ ആകൃതിയില്‍ കാണപ്പെടുന്നു . ഏകദേശം രണ...

ചരക്കുലോറി റെയിൽവേ മേൽപ്പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ചുകയറി

Image
പാപ്പിനിശേരി : ചരക്കുലോറി പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. വൻ ദുരന്തം വഴിമാറിയത് തലനാരിഴക്ക്. നാമക്കലിൽനിന്ന് കാസർകോട്ടേക്ക് കോഴിവളവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൽ കയറിയയുടൻ നിയന്ത്രണം തെറ്റി. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയശേഷമാണ് കൈവരിയിലിടിച്ചത്. വേഗതയി ലായതിനാൽ കോൺക്രീറ്റ് കൈവരികൾ അഞ്ച് മീറ്ററിലധികം ഇടിച്ചുതകർത്തു. ഇതിനിടയിൽ എൻജിന് തകരാർ സംഭവിച്ചതിനാലാണ് ലോറി നിന്നത്. ടയറും പൊട്ടി. പാലത്തിന്റെ രണ്ടടിയോളം പുറത്തേക്ക് തള്ളിയാണ് ലോറി നിന്നത്. ലോറി അപടത്തിൽപ്പെട്ട സമയത്ത് താഴത്തെ സർവീസ് റോഡുവഴി വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരു വാഹനമെത്തിച്ച് ചരക്ക് നീക്കം ചെയ്തശേഷം ഒമ്പത് മണിക്കൂറോളം പണിപ്പെട്ടാണ് ലോറി നീക്കി ഗതാഗതം പൂർവസ്ഥിതിയി ലാക്കിയത്.

തളിപ്പറമ്പ് ഏഴാം മെയിലിൽ ബസുകൾ തമ്മിൽ കൂട്ടിയടിച്ചു; നിരവധി പേർക്ക് പരിക്ക്

Image
തളിപ്പറമ്പ : ദേശിയപാതയിൽ ഏഴാംമൈൽ എം ആർ എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.  കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പർ ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന KL58 D1699 നമ്പർ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.  രണ്ട് ബസിലെയും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിറ്റുണ്ട്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

മണ്‍വീടും വനവുമായി കണ്ണൂരിലെ ജൈവകര്‍ഷകനും കുടുംബവും

Image
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യജീവിതമെന്ന് ഗാന്ധിജിയുടെ സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍ മഹാത്മാവിന്റെ ദര്‍ശനത്തിലൂന്നി ജീവിക്കുന്ന ഒരാള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. ചക്കരക്കല്‍ മാമ്ബയിലെ ഹരിചക്കരല്ലാണ് പ്രകൃതി ജീവനത്തിലൂടെ വ്യത്യസ്തനാകുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ ശ്വസിക്കുന്ന വീടും വീട്ടുപറമ്ബില്‍ ചെറുവനവും പാടങ്ങളും ജൈവകൃഷിയും പശുവളര്‍ത്തലും കൊണ്ടു സമ്ബന്നമാണ് ഹരിയുടെ ജീവിതം. പരിസ്ഥിതി പ്രവര്‍ത്തകയായ ജീവിത പങ്കാളി ആശയും ഇതിനൊപ്പം ചേരുന്നതോടെ പൂര്‍ണമായും പച്ചപ്പുചേര്‍ന്ന ജീവിതമാണ് ഇവര്‍ നയിക്കുന്നത്. പ്രകൃതി ജീവനം മറ്റുളള സഹജീവികള്‍ക്കു കഴിയുമെങ്കില്‍ അതു മനുഷ്യനും സാധ്യമാണെന്നാണ് ഹരി പറയുന്നത്. പ്രകൃതിയോടൊത്തു ജീവിക്കുമ്ബോള്‍ രോഗങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഓരോരുത്തരെയും വിട്ടകലുന്നു. ആവശ്യത്തിന്റെ അളവു തിരിച്ചറിയുകയെന്നതാണ് ആനന്ദത്തിന്റെ താക്കോല്‍. ഭക്ഷണമായാലും ഭൂമിയായാലും ഊര്‍ജ്ജമായാലും നമുക്ക് ആവശ്യമുളളതു മാത്രമെടുക്കുകയെന്നതാണ് ഹരിയുടെ ജീവിതസന്ദേശം. മണ്ണുകൊണ്ടുളള കൊച്ചുവീട്, വീടിനുമുന്‍പിലും ചുറ്റുവട്ടത്തുമായി ചെറുവനം, നെല്ലും പച്ചക്കറിയും പഴങ്ങളും വിളയു...

വീട്ടിനുള്ളില്‍ കയറിയ മൂര്‍ഖനെ പിടികൂടി

Image
അരിമ്ബ്രയിലെ വീട്ടിന്‍റെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമില്‍ കയറിയ മൂർഖൻ പാന്പിനെ പിടികൂടി. ഉച്ചയ്ക്ക് പാന്പ് വീട്ടിനകത്തേക്ക് കയറുന്നത് കണ്ട വീട്ടമ്മ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗവും സ്നേക്ക് റസ്ക്യൂവറു അധ്യാപകനുമായ പരിപ്പായിലെ വിജയകുമാർ എത്തി പാന്പിനെ പിടികൂടി അതിന്‍റെ ആവാസ വ്യവസ്ഥയില്‍ വിട്ടു.

രാത്രിയില്‍ നഗ്നനായെത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം

Image
കണ്ണൂർ : കണ്ണൂർ പുതിയ തെരുവിലെ വീട്ടില്‍ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിലാണ് വീട്ടുകാർ. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷർട്ടും മാസ്കും ധരിച്ച്‌ അജ്ഞാതനെത്തി വീടിന് ചുറ്റും നടന്ന ശേഷം യുവാവ് വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയല്‍ വീട്ടില്‍ നിന്നുമെടുത്ത കസേര വീടിന് പിന്നില്‍ കൊണ്ടുവെച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു വിവരമറിയച്ചയുടനെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് അരിച്ച്‌ പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതല്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവില്‍ പട്രോളിംങും ഏർപ്പെടുത്തിയിട്ടുണ്ട്.

ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു.

Image
മട്ടന്നൂർ : ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു. വളോര സ്വദേശി നജീബിന്റെ വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11: 15 ഓടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വളോരയിൽ വച്ച് വാഹനത്തിൻറെ ചെയിൻ കുടുങ്ങി വീഴുകയും സ്കൂട്ടർ കത്തുകയും ചെയ്തത്. വാഹനത്തിൽ നിന്ന് ഇയാൾ ഇറങ്ങിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.

പിണറായിയില്‍ 285 കോടി രൂപ ചെലവില്‍ എജുക്കേഷൻ ഹബ്ബ്; നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Image
ധർമടം : ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കണ്‍വെൻഷൻ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. പോളിടെക്‌നിക് കോളേജ്, ഐ എച്ച്‌ ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവില്‍ സർവ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്‍റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്ക...

അന്താരാഷ്ട്ര തുറമുഖം അഴീക്കലിൽ

Image
കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്‌ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീല്‍ഡ് അന്താരാഷ്‌ട്ര തുറമുഖമായ അഴീക്കല്‍ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്‍റർനാഷണല്‍ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാന്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ നിർമാണ കന്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതല്‍തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഇഒഐയില്‍ ഉള്‍പ്പെടുത്തും. കേന്ദ്രസർക്കാരില്‍നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കി. അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 2.5 കിലോമീറ്ററോളം മാറി അഴിമുഖം ഭാഗത്തായാണ് നിർദിഷ്ട തുറമുഖം വിഭാവനം ചെയ്യുന്നത്. സംസ്ഥാന തുറമുഖ വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കല്‍ അന്താരാഷ്‌ട്ര ഗ്രീൻഫീല്‍ഡ് പോർട്ടും അതോടനുബന്ധിച്ച്‌ ഇൻഡസ്ട്രിയല്‍ പ...

വിശ്വസിച്ചെങ്ങനെ കഴിക്കും! വന്ദേ ഭാരത് എക്സ്പ്രസിൽ കൊടുത്ത പരിപ്പ് കറിയിൽ ചത്ത പാറ്റ; പ്രതികരിച്ച് റെയിൽവേ

Image
വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സില്‍ പങ്കുവെച്ചത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ജെസ്വാനി നൽകിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.  ട്രെയിനിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നത് വീഡിയോയിൽ കാണാം. സംഭവത്തില്‍ ഐഎസ്ആർടിസി പ്രതികരിച്ചിട്ടുണ്ട്. ''സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗ...

ശ്രദ്ധിക്കുക ; തേരട്ട പുറപ്പെടുവിക്കുന്ന രാസവസ്തു മനുഷ്യന് അപകടം

Image
ഇഴ ചന്തുക്കളുടെ ശല്യം രൂക്ഷമാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈച്ചയും പാറ്റയും മുതല്‍ പാമ്ബുകളുടെ ശല്യം വരെയാണ് ഈ കാലത്ത് ഉണ്ടാകുക. അതുകൊണ്ട് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ മഴക്കാലത്ത് പ്രത്യേക ശ്രദ്ധയും പുലർത്താറുണ്ട്. മഴക്കാലത്ത് എല്ലായിടത്തും കാണുന്ന ഒരു ജീവിയാണ് തേരട്ട. ഇതില്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ തേരട്ടയാണ് വളരെ കൂടുതലായി വീടിന്റെ പരിസരങ്ങളില്‍ കാണാറുള്ളത്. മണ്ണെണ്ണപ്പുഴു, കല്യാണി പുഴു എന്നെല്ലാം ഇത് അറിയപ്പെടാറുണ്ട്. പൊതുവെ പരിസ്ഥിതിയ്ക്ക് വലിയ ദോഷം ഉണ്ടാക്കാ ജീവികള്‍ ആണ് ഇത്തരം തേരട്ടകള്‍. എന്നാല്‍ ഇവ മനുഷ്യന് ദോഷമാണ്. ഇവ പുറപ്പെടുവിയ്ക്കുന്ന പ്രത്യേക തരം രാസവസ്തുവാണ് നമുക്ക് ഭീഷണിയാകുന്നത്. അതുകൊണ്ട് തന്നെ ഇവയെ തുരത്തേണ്ടതും അത്യാവശ്യമാണ്. കരിയിലകളും മാലിന്യങ്ങളും ധാരാളമായുള്ള സ്ഥലങ്ങളാണ് ഇത്തരം തേരട്ടകളുടെ വാസകേന്ദ്രം. അന്തരീക്ഷത്തില്‍ തണുപ്പുണ്ടാകുമ്ബോഴാണ് ഇവ കൂട്ടത്തോടെ പുറത്തുവിടാറുള്ളത്. ഈ കാലയളവില്‍ തന്നെ ഇവയുടെ പ്രജനനവും നടക്കും. മുട്ടയിടുകയാണ് ഇവയുടെ രീതി. അതിവേഗം ഇഴഞ്ഞ് നീങ്ങാൻ കഴിവുള്ള ജീവിയാണ് ഇത്തരം തേരട്ടകള്‍. ശത...

സ്വകാര്യ ബസില്‍ നിന്നും യാത്രക്കാരിയുടെ മാല കവരാൻ ശ്രമം ; തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

Image
കണ്ണൂർ  : സ്വകാര്യ ബസ് യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. പാവന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസില്‍ വെച്ചാണ് സംഭവം.പുതിയതെരു കാഞ്ഞിരത്തറ സ്വദേശിനിയുടെ മൂന്നര പവൻറെ മാലയാണ് കവരാൻ ശ്രമിച്ചത്. സംഭവത്തില്‍ രാധ, കറുപ്പായി, മഹാലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മറ്റു യാത്രക്കാർ തടഞ്ഞു വച്ച്‌ ബസ് ടൗണ്‍ സ്റ്റേഷനിലെത്തിച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു. ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.ഐ രേഷ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിയിലായവർ മോഷണ ശ്രമം നടത്തിയതായി സമ്മതിക്കുകയായിരുന്നു. മറ്റ് ചില മാല കവർച്ചാ കേസുകളിലും ഇവർ പ്രതികളാണെന്ന് സംശയമുണ്ട്. എടക്കാട് മുൻപ് നടന്ന ഒരു മാല കവർച്ചയില്‍ ഇവരുടെ സി സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Image
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് സാരമായി പരിക്കേറ്റു ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി വഴിമാറി ഓടിയത് നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലേക്ക് ; ഒഴിവായത് വൻ അപകടം

Image
കണ്ണൂര്‍ : കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച്‌ സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്ബാണ് കാബിന്‍ കുടുങ്ങിയത്. ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി

സ്കൂളില്‍ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 100 ലേറെ പേര്‍ക്ക് ഛര്‍ദ്ദി, വയറുവേദന

Image
കണ്ണൂർ : കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എന്നതാണ് മനസ്സിലാക്കുന്നത് തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്...

മാഞ്ഞുപോകുമോ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷൻ

Image
പാപ്പിനിശേരി : നൂറ്റാണ്ടിന്റെ പഴക്കമുള്ള പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷൻ റെയില്‍വേയുടെ ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോകുമോയെന്നതാണ് ഇപ്പോള്‍ ട്രെയിൻ യാത്രികരുടെയും നാട്ടുകാരുടെയും ആശങ്ക. ഹാള്‍ട്ട് സ്റ്റേഷനായി റെയില്‍വേ തരംതാഴ്ത്തിയ പാപ്പിനിശ്ശേരിയെ ടിക്കറ്റ് ഏജന്റുമാരും കൈയൊഴിയുകയാണ്. 2022 ഏപ്രില്‍ 11നാണ് പാപ്പിനിശ്ശേരിയെ ഹാള്‍ട്ട് സ്റ്റേഷനാക്കി തരം താഴ്തി കരാർ അടിസ്ഥാനത്തില്‍ ടിക്കറ്റ് ഏജന്റുമാരെ നിയമിച്ചത്. ഇതോടൊപ്പം പാലക്കാട് ഡിവിഷന്റെ കീഴില്‍ ഏഴിമല, തലശ്ശേരി ജഗന്നാഥ ടെമ്ബിള്‍ എന്നിവയേയും ഇതേ രീതിയില്‍ തരംതാഴ്തിയിരുന്നു. അഞ്ചു വർഷമായിരുന്നു ഹാള്‍ട്ട് ഏജന്റുമാരുടെ നിയമന കാലാവധി. എന്നാല്‍ പാപ്പിനിശ്ശേരിയില്‍ കരാർ എടുത്ത ഹാള്‍ട്ട് ഏജന്റ് രണ്ടു വർഷം കഴിയുമ്ബോള്‍ തന്നെ സ്ഥാനം ഒഴിയുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഹാള്‍ട്ട് ഏജന്റിനെ തേടുകയാണ് റെയില്‍വേ. പുതിയ ഹാള്‍ട്ട് ഏജന്റിനെ നിയമിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം ഇന്നലെ വൈകീട്ട് മൂന്നു വരെയായിരുന്നു. ആരും തന്നെ അപേക്ഷയുമായി എത്തിയില്ല. റെയില്‍വേ സ്റ്റേഷനോടുള്ള കടുത്ത അവഗണനയാണ് ഹാള്‍ട്ട് ഏജന്റുമാർ പോലും കാലാ...

കണ്ണുരുകാരിക്ക് മിസിസ് കാനഡ എർത്ത് കിരീടം ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ

Image
മലയാളികള്‍ക്ക് അഭിമാന നിമിഷം. മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്‌കര്‍. മത്സരത്തില്‍ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘മാധവം’ വീട്ടില്‍ ടിസി ഭാസ്‌കരന്റെയും ജയയുടെയും ഏക മകളാണ് മിലി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ഈ നേട്ടം കൈവരിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറാണ് മിലി. 2016ലാണ് ഭര്‍ത്താവ് മഹേഷ് കുമാറിനും മക്കളായ തമന്ന, അര്‍മാന്‍ എന്നിവര്‍ക്കുമൊപ്പം കാനഡയില്‍ എത്തിയത്. മിസിസ് കാനഡ എര്‍ത്ത് മത്സരത്തില്‍ ജേതാവായതോടെ മിലി അടുത്ത വര്‍ഷം മിസിസ് ഗ്ലോബല്‍ എര്‍ത്ത് മത്സരത്തില്‍ കാനഡയെ പ്രതിനിധീകരിക്കും. യോഗ പരിശീലക കൂടിയാണ് മിലി. ഐടി എഞ്ചിനീയറാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍. പിതാവ് ഭാസ്‌കരന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ്. അമ്മ ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജരും. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലും പിന്നീട് കാസര്‍കോട് എല്‍ബിഎസ് എന്‍ജിനീയറിങ് കോളജിലുമായാണ് പഠനം. എല്‍ബിഎസ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സില്‍ ബിരുദവും ബെംഗളൂരു ജെ...

കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനി പത്തിരട്ടി - അതീവ ജാഗ്രത പുലർത്തുക

Image
കണ്ണൂർ : ജില്ലയിലെ ഡെങ്കിപ്പനി കേസുകളിൽ മുൻ വർഷങ്ങളെക്കാൾ പത്തിരട്ടി വർധനയെന്നു കണക്കുകൾ. ഈ വർഷം ഓഗസ്റ്റ് 2 വരെ റിപ്പോർട്ട് ചെയ്തത് 3,200 കേസുകളാണ്.  ഈ വർഷം ജൂൺ വരെ ഇത് 2200 കേസുകളായിരുന്നു. അതേസമയം 2022, 2023 വർഷങ്ങളിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം 300ൽ താഴെ മാത്രമായിരുന്നു. *അറിയാം ഡെങ്കിപ്പനിയെ* ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്ടസ് കൊതുകുകളാണു സാധാരണ ഡെങ്കിപ്പനി പരത്തുന്നത്. പൂർണ വളർച്ചയെത്തിയ, മുട്ടയിടാൻ പാകമായ ഒരു പെൺകൊതുകിന് ഒരാഴ്ചയ്ക്കുള്ളിൽ ശരാശരി 200 പുതിയ കൊതുകുകളെ സൃഷ്ടിക്കാനാകും.  മൂന്നോ നാലോ തവണ ഇത്തരത്തിൽ പെൺകൊതുകുകൾ മുട്ടയിടും. ഡെങ്കി വൈറസുള്ള കൊതുകിന്റെ ഉമിനീരിൽനിന്നാണു മനുഷ്യനിലേക്കു രോഗാണു എത്തുന്നത്.  രോഗാണുക്കൾ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.  കടുത്ത പനി, കഠിനമായ തലവേദന, കൈകാലുകൾക്കു വേദന, പേശികൾക്കും സന്ധികൾക്കും വേദന, കണ്ണുകൾക്കു പിറകിൽ വേദന, ഓക്കാനം, ഛർദി, കടുത്ത ക്ഷീണം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.  രോഗം ആരംഭിച്ചു മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകൾ പ...

രാവിലെ അടുക്കളയില്‍ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് 7 അടി നീളമുള്ള രാജവെമ്ബാല, ഒടുവില്‍ ചാക്കിലാക്കി

Image
കണ്ണൂർ : രാവിലെ അടുക്കളയില്‍ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്ബാല. ചെറുവാഞ്ചേരി - കൈതച്ചാല്‍ അനി നിവാസില്‍ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്ബാല കയറിയത്. വിറക് അടുപ്പിന് കീഴില്‍ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്ബാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്ബാല ചീറ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്ബാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ർ സുധീർ നാരോ ത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനില്‍കുമാറിൻ്റെയും നിർദ്ധേശത്തെ തുടർന്നാണ് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും കൂടി ഏകദേശം 7 അടിയോളം നീളമുള്ള രാജവെമ്ബാലയെ പിടികൂടിയത്. പിന്നീട് ഈ രാജവെമ്ബാലെ ഉള്‍വനത്തില്‍ തുറന്നു വിടുകയായിരുന്നു.  ജൂലൈ മാസത്തില്‍ കണ്ണ...

യുവനടിയെ അധിക്ഷേപിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

Image
യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

കേന്ദ്രഫണ്ട് എത്തിയില്ല വെണ്ടോട് പാലം പുനർനിർമ്മാണം വൈകുന്നു

Image
കണ്ണാടിപ്പറമ്പ് : നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡില്‍ ഉള്‍പ്പെടുന്ന വെണ്ടോട് വയല്‍ പാലം തകർന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മാണത്തിന് വഴി തെളിഞ്ഞില്ല. കേന്ദ്ര ധനകാര്യ ഫണ്ടായ നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിക്കപ്പെട്ട പാലത്തിന്റെ പുനർനിർമ്മാണത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. നാറാത്ത് പഞ്ചായത്ത് കണ്ണൂർ മുൻസിപ്പല്‍ കോർപ്പറേഷൻ മുഖേനയാണ് നഗരസഞ്ജയ പദ്ധതി സഹായം ലഭിക്കേണ്ടത്. പാലത്തിനായി 41ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പ്രവർത്തനാനുമതിയുമായി. ബി.സി. കം ബ്രിഡ്ജാണ് ഇവിടെ നിർമ്മിക്കേണ്ടത്. ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണ ഉള്‍പ്പെടെ നിർമ്മിക്കുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് സാങ്കേതികതകള്‍ പൂർത്തിയാക്കിയത്. എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ടെൻഡർ തുടങ്ങാൻ സാധിച്ചിട്ടില്ല. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കാല്‍നടയായും മറ്റും സഞ്ചരിക്കുന്ന ഈ വഴിയില്‍ എത്രയും പെട്ടെന്ന് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . അപകട സൂചന ബോർഡുകള്‍ സ്ഥാപിച്ചിട്ടും തകർന്ന പാലത്തിലൂടെ വ...