Posts

Showing posts from December, 2024

പുതുവത്സരാഘോഷത്തിന് കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം, കർശന പരിശോധന

Image
കണ്ണൂർ :പുതുവത്സരാഘോഷത്തിന് നഗരത്തിലേക്ക് കൂടുതൽ ജനങ്ങളെത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കാൻ ചൊവ്വാഴ്ച പൊലീസ് നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഗതാഗത പരിഷ്കരണമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തീരുമാനിച്ചത്. പുതുവത്സരാഘോഷത്തിന് പയ്യാമ്പലം ബീച്ചിലേക്ക് റെയിൽവേ സ്‌റ്റേഷൻ- പ്ലാസ് - പ്രഭാത് ജങ്ഷൻ - ഗസ്‌റ്റ്ഹൗസ് ജങ്ഷൻ വഴി പയ്യാമ്പലം ഗേൾസ് സ്‌കൂൾ റോഡിലൂടെയും സാവോയ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെയും വൺവേയായി പോകണം. പയ്യാമ്പലം ബീച്ചിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലാട് അമ്പലം റോഡ് വഴിയും മണൽ റോഡ് വഴിയും വൺവേ ആയി പോകണം. മുനീശ്വരൻ കോവിലിൽനിന്ന് എസ്എൻ പാർക്കിലേക്ക് വാഹനങ്ങളെ കടത്തിവിടില്ല. പയ്യാമ്പലത്തുനിന്ന് ടൗണിലേ വരുന്ന വാഹനങ്ങളെ മുനീശ്വരൻ കോവിൽ വഴി കടത്തി വിടും. പയ്യാമ്പലത്ത് പൊലീസ് നിർദേശിക്കുന്ന അഞ്ചിടങ്ങളിലേ പാർക്കിങ് അനുവദിക്കൂ. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും. ഐഒസി മുതൽ പ്ലാസ വരെയുള്ള റോഡ് വൺവേയാക്കും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അക്രമസംഭവങ്ങൾ ...

കണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു

Image
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിന് ഇടെയാണ് അപകടം.  പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഒന്നാം പ്ലാറ്റ്ഫോമിലാണ് അപകടം. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

7 വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ പച്ചത്തേങ്ങ ; ക്വിന്റലിനു 5200 രൂപ

Image
പുതുവർഷത്തെ വരവേറ്റു പച്ചത്തേങ്ങ വില റെക്കോർഡിൽ. ക്വിൻ്റലിനു 5200 രൂപയാണ് ഇന്നലത്തെ വില. 7 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ നവംബർ 14ന് ക്വിന്റലിന് 5000 രൂപയിലും 15ന് 5100 രൂപയിലും എത്തിയതേങ്ങ വിലയിൽ പിന്നീടു ചില്ലറ ഏറ്റക്കുറച്ചിലുണ്ടായി. ഈ മാസം തുടക്കത്തിൽ ക്വിന്റലിന് 4500 രൂപ വരെ താഴ്ന്ന്‌ ശേഷമാണ് ഇപ്പോഴത്തെ ഉയർച്ച. 18ന് ക്വിൻ്റലിന് 5100 രൂപ രേഖപ്പെടുത്തിയവില പിന്നീട് താഴ്ന്നിട്ടില്ല.

വള്ളിത്തോട് കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർലൈറ്റ് ഇടിച്ചു തകർത്തു

Image
ഇരിട്ടി : കിളിയന്തറയിൽ നിയന്ത്രണം വിട്ടകാർ റോഡരികിലെ സോളാർ ലൈറ്റിലും കലുങ്കിലും ഇടിച്ചു തകർന്നു.  വെള്ളിയാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലെ സോളാർ ലൈറ്റ് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കലുങ്കിൽ ഇടിച്ചു നിന്നതിനാൽ കാർ തോട്ടിലേക്ക് മറിഞ്ഞില്ല. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .

വയനാട്ടില്‍ നടത്തില്ല, ബോബി ചെമ്മണ്ണൂരിന്‍റെ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി

Image
ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസ് തുടങ്ങിയവ ഉണ്ടാകും. ഡിസംബർ 31 ന് വൈകിട്ട് 6 മുതല്‍ 10.30 വരെയാണ് പരിപാടി. അയ്യായിരം മുതല്‍ പതിനായിരം വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം. തൃശൂർ കോർപ്പറേഷൻ, വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനെജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പരിപാടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നി...

തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സംയുക്ത പരിശോധന നടത്തി

Image
തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടർ ദീപ്തിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ശുചിത്വം ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ കെട്ടിടത്തിന്റെ നമ്പറുകൾ, അനധികൃത നിർമ്മാണം, കാലപ്പഴക്കം, സ്ട്രക്ചർ സ്റ്റെബിലിറ്റി തുടങ്ങിയവ പരിശോധിച്ചു. കടൽപ്പാലം പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ കടലിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെപറ്റിയും അതിഥി തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതു സ്ഥലത്ത് പുകവലിക്കുന്നതിനെകുറിച്ചും വെറ്റില, തമ്പാക്ക് മുറുക്കി തുപ്പുന്നതിനെക്കുറിച്ചും , മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ അനുവദനീയമായതിൽ കൂടുതൽ എണ്ണത്തിൽ താമസിക്കുന്നതിനെക്കുറിച്ചും നഗരസഭയ്ക്ക് ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാപിറ്റൽ ലോഡ്ജ്, രാജധാനി ലോഡ്ജ്, കംഫർട്ട് ലോഡ്ജ്, ബീച്ച് ലോഡ്...

കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ട ശേഷം ഓടിപ്പോയ ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ

Image
കണ്ണൂര്‍ : കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുമൃഗങ്ങള്‍ തീപിടിത്തത്തിൽ ചത്തു. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം.

വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ മൃതദേഹങ്ങള്‍: വിവരമറിഞ്ഞത്‌ സമീപവാസിക്ക്‌ ലഭിച്ച ഫോണ്‍കോളില്‍നിന്ന്‌

Image
പാതയോരത്ത് കാരവനില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത് നാടിനെ ആശങ്കയിലാക്കി. തിങ്കള്‍ രാത്രി എട്ടോടെയാണ് കരിമ്ബനപ്പാലം കെടിഡിസിയുടെ ആഹാർ റസ്റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്ബലം മുടപ്പിലാശേരി പരിയാരത്ത് വീട്ടില്‍ മനോജ് കുമാർ, കണ്ണൂർ തിമിരി തട്ടുമ്മല്‍ നെടുംചാലില്‍ പറശേരി വിട്ടില്‍ ജോയല്‍ എന്നിവരാണ് മരിച്ചത്. കാരവൻ ഞായർ രാത്രിയോടെ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിങ്കള്‍ വൈകിട്ടോടെ സമീപവാസിക്ക് ഫോണ്‍ കോളിലൂടെ ലഭിച്ച വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയില്‍ ഡോറിന് സമീപത്തായി ഒരാള്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാള്‍ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. ഫ്രീ ലാൻഡ് ഗ്രൂപ്പ് ഓഫ് ലോജിസ്റ്റിക് മലപ്പുറത്തിന്റേതാണ് കാരവൻ. കണ്ണൂരില്‍ വിവാഹപാർട്ടിയെ ഇറക്കി തിരിച്ചുപോവുകയായിരുന്നു. സൈഡ് ഗ്ലാസ് മാത്രമുള്ള എയർകണ്ടീഷൻ ചെയ്ത വാഹനമാണിത്. ഭക്ഷണം കഴിച്ചശേഷം വാഹനത്തില്‍ കിടന്ന് ഉറങ്ങ...

മട്ടന്നൂര്‍ ടൗണില്‍ രണ്ട് കടകളില്‍ മോഷണം

Image
മട്ടന്നൂര്‍ ബസ് സ്റ്റാന്റിനു സമീപം രണ്ടു കടകളില്‍ മോഷണം. ഐ മാളിലെ മാഞ്ഞു ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് 67000 രൂപയും,          ബസ് സ്റ്റാന്റിലെ മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ എം.എ പച്ചക്കറി സ്റ്റാളില്‍ നിന്ന് പണമടങ്ങിയ ബാഗും സഹായ ഭണ്ഡാരങ്ങളിലെ പണവുമാണ് മോഷണം പോയത്.      മട്ടന്നൂര്‍ എസ്.ഐ ആര്‍.എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പാരസെറ്റമോള്‍ അപകടകാരിയെന്ന് പഠനം

Image
പ്രായമായവരില്‍ പാരസെറ്റമോളിന്റെ തുടര്‍ച്ചയായുള്ള ഉപയോഗം ആശങ്കയുണര്‍ത്തുന്നതായി നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ട്. പുതിയ പഠനം അനുസരിച്ച് 65 വയസിനുമുകളിലുള്ളവരില്‍ പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഡോസുകള്‍ ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. Arthritis Care and Reserch ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകും. clinical practice Reserch Datalink Gold ല്‍ നിന്നുളള 180,483 ആളുകളുടെ ആരോഗ്യ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 65 മുതല്‍ 75 വയസ് വരെ പ്രായമുള്ളവരിലും 1998 നും 2018 നും ഇടയില്‍ ജനിച്ചവരിലുമാണ് പഠനം നടന്നത്. പാരസെറ്റമോള്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത, ഒരേ പ്രായത്തിലുള്ള 402, 478 വ്യക്തികളുടെ നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ ദീര്‍ഘകാല ഉപയോഗം പെപ്റ്റിക് അള്‍സര്‍, ഹൃദയസ്തംഭനം, രക്താതിമര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

ധര്‍മ്മശാല -ചെറുകുന്ന് റൂട്ടില്‍ ബസ് പണിമുടക്ക്

Image
ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ സർവ്വീസ് നടത്തുന്ന ബസുകള്‍ ജനുവരി 3 മുതല്‍ അനിശ്ചിത കാല പണിമുടക്കു നടത്തുമെന്ന് ബസ്സുടമ സംഘടനകളും സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചു. തളിപ്പറമ്പ് ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ അടിപ്പാത നിർമ്മിച്ചിരിക്കുന്നത് ബസുകള്‍ക്ക് കടന്നുപോകുവാൻ പറ്റാത്ത രീതിയിലാണ്. ഈ വിഷയത്തില്‍ ബസുടമസ്ഥരുടെ സംഘടന നിരവധി തവണ അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അനുകൂലമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ഈ റൂട്ടില്‍ സർവ്വീസ് നടത്തുന്ന മുഴുവൻ ബസുകളും ജനുവരി 3 മുതല്‍ അനശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കുമെന്നാണ് ബസുടമസ്ഥ സംഘടനകളും, സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചത്.

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന

Image
കണ്ണൂർ : മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്ബ് മേഖലയില്‍ ഡിഎംഒയുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കൂള്‍ ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സ്‌ക്വാഡ് നടത്തിയ പരിശോധയില്‍ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തി. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി വിവരം ലഭിച്ചു. ഹെല്‍ത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങള്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതില്‍ ഇ- കോളിയുടെ സാനിധ്യം കണ്ടെത്താനായില്ല. നഗരത്തില്‍ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെ കുറിച്ച്‌ അന്വേഷണം നടത്തി വരികയാണ്. നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കൂടുതല്‍ സാമ്ബിളുകള്‍ പരിശോധനക്ക് ശേഖരിക്കും. കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ദ സംഘവും തളിപ്പറമ്ബ് മേഖല സന്ദർശിച്ച്‌ രോഗ ഉറവിടം കണ...

ഗ്ലോബൽ ജോബ് ഫെയർ: പ്രചാരണ ക്യാമ്പയിൻ 19ന് തുടങ്ങും

Image
കണ്ണൂർ : കണ്ണൂർ കോർപറേഷൻ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിൻ 19ന് തുടങ്ങും. പദ്ധതികൾക്ക് മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ് ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കും. ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, വ്‌ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരം എന്നിവ നടക്കും. 19ന് രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളജിൽ ക്യാമ്പസ് ഇൻ മേയർ പരിപാടി തുടങ്ങും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെബ്സൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.

കുന്നത്തൂര്‍ പാടിയില്‍ ഉത്സവം തുടങ്ങിയാലും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ ചടങ്ങുകള്‍ക്ക് സമയമാറ്റമോ മുടക്കമോ ഉണ്ടാകില്ല ; മടപ്പുര ഭാരവാഹികള്‍

Image
കണ്ണൂർ :കുന്നത്തൂർ പാടി ദേവസ്ഥാനത്ത് ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയില്‍ ചടങ്ങുകള്‍ക്കോ അടിയന്തിരാദികള്‍ക്കോ സമയമാറ്റമോ മുടക്കമോ ഇല്ലെന്ന് മടപ്പുര ഭാരവാഹികള്‍ അറിയിച്ചു .ഉത്തരകേരളത്തിലെ മുത്തപ്പൻ മഠങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂർപാടിയില്‍ ഡിസംബർ 17 നാണ് ഉത്സവം ആരംഭിക്കുന്നത്. അതേ സമയം പറശ്ശിനിമടപ്പുരയില്‍ എല്ലാ ദിവസവും പുലർച്ചെ 5.30 മണി മുതല്‍ രാവിലെ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. സന്ധ്യയ്ക്ക് 6.15 മണി മുതല്‍ രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരുത്തുന്നതാണ്. കുട്ടികള്‍ക്കുള്ള ചോറൂണ്‍, രണ്ട് നേരവുമുള്ള അന്നദാനം ചായ, പ്രസാദം വിതരണം എന്നിവ യാതൊരു വിധ മാറ്റവുമില്ലാതെ തുടരുന്നതാണെന്നും ഇത് സംബന്ധിച്ച്‌ ഭക്തജനങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പറശ്ശിനിമടപ്പുര ഭാരവാഹികള്‍ അറിയിച്ചു .

മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ മുണ്ടേരി സ്വദേശിക്ക് മെഡൽ

Image
നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തിയ 43മത് മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ സ്വർണ മെഡൽ കരസ്ഥമാക്കി മുണ്ടേരി സ്വദേശി. 10,000, 5,000 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും 1,500 മീറ്ററിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലുമാണ് ഒ.സുനീഷ് നേടിയത്. മുണ്ടേരി കോയ്യോട്ടു പാലം സ്വദേശികളായ സുകുമാരൻ-സാവിത്രി ദമ്പതികളുടെ മകനാണ് സുനീഷ്. ജില്ലാ മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന മേളയിൽ 15 കാറ്റഗറിയിലായി 17 ഇനങ്ങളിൽ ആയിരത്തിലേറെ കായിക താരങ്ങളാണ് മത്സരിച്ചത്. സംസ്ഥാന മത്സര വിജയികൾക്ക് ബെംഗളൂരുവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ദേശീയ മത്സര വിജികൾക്ക് കൊറിയയിൽ നടക്കുന്ന ലോക മത്സരത്തിലേക്കും അവസരം ലഭിക്കുന്നതാണ്.

ഫാമിലി വെഡിങ് സെന്റർ കണ്ണൂർ ഷോറൂമിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Image
കളർഫുളായ പരിപാടികളോ‌ടെ ഒന്നാം പിറന്നാൾ ആഘോഷം ​ഗംഭീരമാക്കി കണ്ണൂർ ഫാമിലി വെഡ്ഡിം​ഗ് സെന്റർ. 'കണ്ണൂരിന്റെ ഇഷ്‌‌ടങ്ങളറിഞ്ഞ ഒരു വർഷം' എന്ന പരിപാ‌ടിയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ IPS മുഖ്യാതിഥിയായി. ഫാമിലിയു‌ടെ ഏറ്റവും പുതിയ ടെലിവിഷൻ പരസ്യത്തിന്റെ ലോഞ്ചിം​ഗും പരിപാ‌ടിയിൽ ന‌ടന്നു.കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ഫാമിലി മെംബേഴ്സ് കമ്മീഷണറിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്റ്റാർ സിം​ഗർ ഫെയിം ദീപക് ജെ ആർ നയിച്ച സം​ഗീതനിശയും പരിപാ‌ടിയുടെ ഭാ​ഗമായി സംഘ‌ടിപ്പിച്ചിരുന്നു. ഫാമിലി വെഡ്ഡിം​ഗ്​ സെന്റർ ചെയർമാർ ഇമ്പിച്ചി അഹമ്മദ്, മാനേജിങ് ഡയറക്ടർമാരായ അബ്ദുസലാം, മുജീബ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ ഷോറൂം ജനറൽ മാനേജർ റിയാഖത്ത് സ്വാഗതവും, ​അസി. ജനറൽ മാനേജർ സുബെെർ നന്ദിയും പറഞ്ഞു. മാനേജ്മെന്റ് അംഗങ്ങളായ നിഷാദ്, ജിതിൻ രാജ്, സിയാദ്, മിഷാൽ, ഇർഷാദ്, നിജാസ്, സാബിത്, ​ഗ്രാൻഡ് ഹോം ഡയറക്‌ടർ മൂസ എന്നിവർ പരിപാ‌ടിയിൽ സംബന്ധിച്ചു.

കുറുക്കൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്

Image
കുറ്റ്യാട്ടൂർ പഴശ്ശി, മയ്യിൽ കാവിൻമൂല ഭാഗങ്ങളിൽ കുറുക്കൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പഴശ്ശി സ്വദേശികളായ കെ ഫാത്തിമ (63), വി ഒ ദേവി (62) എന്നിവർക്കും കാവിൻ മൂലയിലെ എ പി കാർത്യായനി (78) എന്നിവർക്കുമാണ് കടിയേറ്റത്. കാർത്യായനിയും ദേവിയും കണ്ണൂർ ജില്ലാ ആശുപത്രിയിലും ഫാത്തിമ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

തോട്ടട ഐടിഐ17ന് തുറക്കും

Image
കണ്ണൂർ : വിദ്യാർഥി സംഘർഷത്തെ തുടർന്ന് താൽക്കാലികമായി  അടച്ചിട്ട തോട്ടട ഐടിഐ ചൊവ്വാഴ്‌ച തുറന്ന് പ്രവർത്തിക്കാൻ  സർവകക്ഷി യോഗത്തിൽ തീരുമാനമായി. കണ്ണൂർ അസി. കമീഷണറുടെ ഓഫീസിൽ നടന്ന  അനുരഞ്ജന യോഗത്തിൽ സിപിഐഎം എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി, എസ് എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവ് മഹേന്ദ്രൻ,  ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, ജോ. സെക്രട്ടറി കെ നിവേദ് എന്നിവരും, കോൺഗ്രസ്, കെ എസ് യു, എബിവിപി  നേതാക്കളും പങ്കെടുത്തു

കണ്ണൂർ കൃഷ്ണ‌മേനോൻ സ്മാരക ഗവ. വനിതാ കോളേജ് അമ്പതാം വർഷത്തിലേക്ക്.

Image
കണ്ണൂർ : കണ്ണൂർ കൃഷ്ണ‌മേനോൻ സ്മാരക ഗവ. വനിതാ കോളേജ് അമ്പതാം വർഷത്തിലേക്ക്. ഉത്തരകേരളത്തിലെ പെൺകുട്ടികൾക്ക്  ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വഴിതുറന്ന പെൺകലാലയത്തിന് 2025ൽ അമ്പത് വയസ്സാവും. ജനുവരിയിൽ തുടങ്ങുന്ന സുവർണ  ജൂബിലി ആഘോഷങ്ങൾക്ക്  വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്തരമലബാറിലെ ഏക സർക്കാർ വനിതാ കോളേജായ  കൃഷ്ണമേനോൻ കോളേജ് 1975ൽ പയ്യാമ്പലം ഗേൾസ് സ്കൂളിന് സമീപത്തെ കെട്ടിടത്തിലാണ് പ്രവർത്തനമരംഭിച്ചത്. 1983ലാണ് പള്ളിക്കുന്നിലേക്ക് മാറിയത്. 1869 കാലഘട്ടത്തിൽ ബ്രിട്ടീഷ് ജയിൽ സൂപ്രണ്ടിന്റെ ഔദ്യോഗിക വസതിയും കുതിരാലയവും  പ്രവർത്തിച്ച സ്ഥലമാണിത്. 15 ഏക്കറിൽ ഈ കെട്ടിടങ്ങൾ  സംരക്ഷിച്ചാണ് കോളേജ് പ്രവർത്തിക്കുന്നത്. ആയിരത്തിലധികം വിദ്യാർഥിനികളാണ് കോളേജിൽ പഠിക്കുന്നത്. മൂന്ന് ബിഎസ്‌സി കോഴ്സുകളും നാല് ബിഎ കോഴ്‌സുകളും രണ്ട് എംഎ കോഴ്സു‌കളും ഒരു എംഎസ്‌സി കോഴ്സും ഒരു പിഎ ച്ച്‌ഡിയുമാണ് കോളേജിലുള്ളത്. കണ്ണൂർ സർവകലാശാലയിൽ അഫിലിയറ്റ് ചെയ്‌ത കോളേജ് നാക് എ ഗ്രേഡ് ഉൾപ്പെടെയുള്ള അക്കാദമിക് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കായികമേഖലയിലും വനിതാ കോളേജ് മി...

തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം

Image
കണ്ണൂർ : തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്.  ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

പൂവിന് പൊന്നുവില ; കിലോയ്ക്ക് 4500 ത്തിലെത്തി മുല്ലപ്പൂ വില

Image
തമിഴ്‌നാട്ടിൽ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയർന്നു. തുടർച്ചയായി മഴയിൽ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വിലകൂടിയതെന്ന് വ്യാപാരികൾ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് തെക്കൻജില്ലകളിൽ പെയ്‌ത മഴയിൽ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മൂല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടർന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. ജനുവരിവരെ വിലയുയർന്നുതന്നെ തുടരുമെന്നും വ്യാപാരികൾ പറഞ്ഞു. തമിഴ്നാട്ടിൽ മൂല്ലപ്പൂവ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബർ.

മുട്ടയുടെ ആവശ്യം കൂടി, ഒപ്പം വിലയും

Image
ക്രിസ്‌മസ് വിപണിയിലേക്കുള്ള ആവശ്യം വർധിച്ചതോടെ മുട്ട വില കൂടി. കേരളത്തിൽ 6.90 രൂപ മുതലാണു ചില്ലറവിൽപന വില. തമിഴ്‌നാട്ടിലെ നാമക്കല്ലിലെ മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ മുട്ടയുടെ അടിസ്ഥാനവിലയായി 5.90 രൂപ നിശ്ചയിച്ചു. നവംബർ 30 വരെ 5.65 രൂപയായിരുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഉൽപാദനക്കുറവും കയറ്റുമതി കൂടിയതുമാണു വില വർധിക്കാൻ കാരണമെന്നു ദേശീയ മുട്ട ഉൽപാദന സംഘം ഭാരവാഹികൾ പറയുന്നു. കേരളത്തിലേക്കു മുട്ട കൊണ്ടുവരുമ്പോൾ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജൻറുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാർ മുട്ട വിൽപന നടത്തുന്നത്.

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കടിയേറ്റു

Image
കണ്ണൂർ : കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം ഏഴ് പേർക്കാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കടിയേറ്റത്. 11 വയസുകാരിയായ ഹവ്വ എന്ന വിദ്യാ‍ത്ഥിനിക്ക് മദ്രസയിലെ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരാഴ്ച മുമ്ബ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് അന്ന് കടിയേറ്റത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ച നായ അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനില്‍ തിരക്കേറിയതോടെയാണ് കൂടുതല്‍ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. മൊത്തം 18 പേരെ നായ ആക്രമിച്ചു. ഇവരെല്ലാം ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

കണ്ണൂർ കാൽടെക്സിന് സമീപം കാർ മറിഞ്ഞു

Image
കണ്ണൂർ : ദേശീയ പാതയിൽ കാൽടെക്സിന് സമീപം ബസിനെ മറികടക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു. ടി ടി ഐക്ക് മുൻവശം വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് സംഭവം. മൂന്നാറിലേക്കുള്ള ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ആർക്കും സാരമായി പരിക്കില്ല. പോലീസ് ഇടപെട്ട് ക്രെയിൻ ഉപയോഗിച്ച് കാർ സംഭവ സ്ഥലത്ത് നിന്നും മാറ്റി. ബസിനെ യാത്ര തുടരാൻ അനുവദിച്ചു. ഒരു വശത്തേക്കുള്ള വാഹന ഗതാഗതം കുറച്ച് സമയം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ഇടപെട്ട് വാഹനങ്ങളെ കടത്തിവിട്ടു.

അടുപ്പും തീയും വേണ്ടാ, വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; 'മാജിക്കല്‍ റൈസ്' കേരളത്തിലും വിളഞ്ഞു

Image
അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ടുവെച്ചാല്‍, അരമണിക്കൂർകൊണ്ട് നല്ല തുമ്ബപ്പൂനിറമുള്ള ചോറ് തയ്യാർ. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറൻ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍ അരിയിട്ട് അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റു മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്ക്ക് പ്രശ്നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സണ്‍ ദീപ സുബ്രഹ്മണ്യൻ, എം.ഡി. വിശ്വനാഥൻ എന്നിവർ പറഞ്ഞു. ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. അസമില്‍നിന്ന് വിത്ത് എത്തിച്ച്‌ 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്‌, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനു മുൻപ്, ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്ര...