Posts

Showing posts from July, 2023

പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിൻ്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു

Image
പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിൻ്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു. എക്സൈസ് കമ്മീഷണറാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ജൂലൈ രണ്ടാം തിയതി തമ്പാൻ കടവ് ഷാപ്പിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഷാപ്പ് മാനേജരേയും പെൺകുട്ടിയുടെ ആൺ സുഹൃത്തിനേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്ർറെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ മഴയ്ക്ക് സാധ്യത

Image
സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത് .

ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഒമിക്രോണിലും രണ്ടിരട്ടി അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍

Image
ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ജക്കാര്‍ത്തയിലെ രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 113 അദ്വിതീയ മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാല്‍ വൈറസ് ഏറെ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.  മുപ്പത്തിയേഴ് മാറ്റങ്ങള്‍ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നതാണ്. ഇത് കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാൻ കാരണമാകും. ഒമിക്രോണിന് ഏകദേശം 50 മ്യൂട്ടേഷനുകളാണ് സംഭവിച്ചത്. അതിലും രണ്ടിരട്ടിയാണിതെന്നത് കൂടുതല്‍ അപകട സാധ്യതയായി വൈറസ്-ട്രാക്കര്‍മാര്‍ കാണുന്നു.  ഇന്തോനേഷ്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ലോകത്ത് ആകമാനം നാശം വിതച്ച ഒമിക്രോണിലും ഇരട്ടി അപകടം വരുത്താൻ പുതിയ വേരിയെന്റിനാവും. നിലവില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് പേര് നല്‍കിയിട്ടില്ല.  ലോകമാകെ പകരാതിരിക്കാനുള്ള മുൻ കരുതലും ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നുണ്ട്. വലിയൊരു പകര്‍ച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിര്‍ദ്ദേശവും ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്.

നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

Image
സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. https://natboard.edu.in വഴി ആഗസ്റ്റ് 16വരെ അപേക്ഷിക്കാം. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷാലിറ്റി (നീറ്റ്-എസ്.എസ്2023) വിജ്ഞാപനവും വിശദ വിവരങ്ങളും https://natboard.edu.inൽ ലഭ്യമാണ്.  പരീക്ഷഫീസ് 4250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം

നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്.

Image
കോഴിക്കോട് : നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും 100 ബാങ്ക് നോട്ടുകളുടെ ഒരു പാക്കറ്റിനുള്ളില്‍ വികലമായി അച്ചടിച്ച നോട്ടുകള്‍ക്ക് പകരമായാണ് ഇത് ഉപയോഗിക്കുന്നതെന്നുമാണ് ആര്‍ബിഐയുടെ വിശദീകരണം. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ വിശദീകരണം. പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമായാണ് നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകള്‍ പുറത്തിറക്കുന്നത്. നമ്പര്‍ പാനലിലാണ് നക്ഷത്ര ചിഹ്നം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രീഫിക്‌സിനും സീരിയല്‍ നമ്പറിനും ഇടയിലാണ് നക്ഷത്ര ചിഹ്നം നല്‍കിയിരിക്കുന്നതെന്നും ആര്‍ബിഐയുടെ വിശദീകരണത്തില്‍ പറയുന്നു. 2006ന് മുന്‍പ് പുറത്തിറക്ക...

പ്രതിദിനം കേരളം കുടിക്കുന്നത് ആറുലക്ഷം ലിറ്ററോളം മദ്യം

Image
തിരുവനന്തപുരം : വര്‍ഷത്തിനുള്ളില്‍ മലയാളികള്‍ പ്രതിദിനം ഉപയോഗിക്കുന്ന മദ്യത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ വര്‍ധന.ബെവ്കോ കണക്കുപ്രകാരമാണിത്. 2021ല്‍ ബെവ്‌കോ നല്‍കിയ കണക്കുപ്രകാരം പ്രതിദിന വില്‍പ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കില്‍ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വില്‍പ്പന പ്രതിദിനം ആറുലക്ഷം ലിറ്ററാണ്. 2021 മേയ് മുതല്‍ 2023 മേയ് വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റര്‍ വിദേശമദ്യമാണ്. അതായത് ശരാശരി ആറ് ലക്ഷത്തോളം ലിറ്റര്‍ മദ്യം ദിവസവും വില്‍ക്കുന്നു. ഇക്കാലയളവില്‍ 16,67,26,621 ലിറ്റര്‍ ബിയറും വൈനും വിറ്റുപോയി. ശരാശരി രണ്ടുലക്ഷത്തിലധികം ലിറ്റര്‍ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് വ്യക്തമാകും. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലുള്ളതാണ് ഈ കണക്കുകള്‍. 2021 മേയ് മുതല്‍ 2023 മേയ് വരെയുള്ള കാലയളവില്‍ മദ്യവില്‍പ്പനയിലൂടെ ലഭിച്ച പണം 31911.77 കോടി രൂപയാണ്. ബിയറും വൈനും വിറ്റവകയില്‍ 3050.44 കോടി രൂപയും ലഭിച്ചു. ഇക്കാലയളവില്‍ ബെവ്കോ സര്‍ക്കാരിന് നികുതിയായി നല്‍കിയത് 24,539.72 കോടി രൂപ. മദ്യവില്‍പന ഇ...

കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി; റിപ്പോർട്ട്

Image
രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം തമിഴ്നാട്, കർണാടക, ​ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്. '14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായപ്പോൾ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി', ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ...

ഡോ.എ.പി.ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം

Image
ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഡോ.എപിജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂര്‍ണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ അദ്ദേഹം നല്‍കി. ഇന്ത്യന്‍ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കര്‍മനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുല്‍ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തില്‍ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂര്‍വം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍- വിശേഷണങ്ങള്‍ അനവധിയാണ്. രാമേശ്വരത്തെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു ബാലന്‍ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കര്‍മ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകള്‍ ഒരിക്കലും ജീവിതത്തില്‍ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്‌ഘോഷിച്ച ദീര്‍ഘ വീക്ഷണമുള്ള അപൂര്‍വ പ്രതിഭയായിരുന്നു അബ്ദുല്‍ കലാം . ലോക രാജ്യങ്ങള്‍ ...

ലഹരിക്ക് പൂട്ടിടാൻ സർക്കാർ; മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല

Image
മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനിമുതൽ പരോൾ ഇല്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ച സാഹചര്യത്തിൽ ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തിയിരിക്കുകയാണ് സർക്കാർ. അടിയന്തര പരോളും ഇനിമുതൽ നൽകില്ല.  ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിൻ്റെ  ഡ്രോൺ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ  ലൊക്കേഷൻ വിഡിയോയും ഫോട്ടോയും അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.  ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി.

ഇന്ന് കാർഗിൽ വിജയദിനം; വീരസ്മരണകൾക്ക് 24 വയസ്

Image
കാർഗിലിലേക്ക് നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ കാർഗിൽ വിജയ് ദിവസ് രാജ്യം ഇന്ന് ആചരിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ ധീര സൈനികരുടെ ഓർമകൾക്ക് പ്രണാമമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ എത്തും. ലഡാക്കിലെ ച‌ടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.   കാർഗിൽ സന്ദേശവുമായി ഡൽഹിയിൽ നിന്ന് കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി സവിശേഷതയാണ്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. ഇവരെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടി രണ്ടര മാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച ഇന്ത്യ ജൂലൈ 26ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമയാണ് കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നത്.

കോടികളുടെ ലാഭവുമായി കാനറാ ബാങ്ക്, ഒന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

Image
എറണാകുളം : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ ആരംഭിച്ച്‌ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ 74.83 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ 3,535 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വര്‍ഷം സമാനപാദത്തില്‍ 2,022 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ബാങ്കിന്റെ പ്രവര്‍ത്തനലാഭം 6,606 കോടി രൂപയില്‍ നിന്നും 15.11 ശതമാനം വര്‍ദ്ധിച്ച്‌ 7,604 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ് 20.80 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിട്ടുള്ളത്. മൊത്തം വായ്പകള്‍ മുൻ വര്‍ഷത്തേക്കാള്‍ 13.27 ശതമാനം ഉയര്‍ന്ന് 8.87 ലക്ഷം കോടി രൂപയായും, സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം ഉയര്‍ന്ന് 1.29 ലക്ഷം കോടി രൂപയുമായി. അറ്റപലിശ വരുമാനം പാദാടിസ്ഥാനത്തില്‍ 0.57 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനം, അറ്റ പലിശ മാര്‍ജിൻ എന്നിവ ഉയര്‍ന്നതും, നിഷ്ക്രിയ അനുപാതം കുറഞ്ഞതും കഴിഞ്ഞ പാദത്തില്‍ ബാങ്കിന് നേട്ടമായിട്ടുണ്ട്.

സാങ്കേതിക തകരാര്‍: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു

Image
എറണാകുളം : സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

4ജി കണക്റ്റിവിറ്റി, വില 16,000 രൂപ ; ജിയോ ബുക്ക് ജൂലായ് 31ന്

Image
റിലയൻസിന്റെ ആദ്യ ലാപ്ടോപ്പായ ജിയോബുക്ക് ജൂലായ് 31 ന് വിപണിയിലെത്തും. 2022 ഒക്ടോബറില്‍ തന്നെ ലാപ്ടോപ്പ് ഔദ്യോഗികമായി കമ്ബനി അവതരിപ്പിച്ചിരുന്നു. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി കണക്റ്റിവിറ്റിയുമുള്ള ലാപ്ടോപ്പ് ആണിത്. ഒട്ടുമിക്ക ആൻഡ്രോയിഡ് ആപ്പുകളും പ്രവര്‍ത്തിക്കുന്ന ജിയോ ഓഎസ് ആണ് ജിയോബുക്കിലുള്ളത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.  11.6 ഇഞ്ച് എച്ച്‌ഡി (1366 x 768) ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പില്‍ രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജമുണ്ട്. അധിക സ്റ്റോറേജിനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. 5000 എംഎഎച്ച്‌ ബാറ്ററിയില്‍ 8 മണിക്കൂര്‍ നേരം ചാര്‍ജ് കിട്ടും. ജിയോ സ്റ്റോര്‍ വഴി 16000 രൂപയ്ക്ക് ജിയോ ബുക്ക് വാങ്ങാം. ആമസോണിലും ഈ ലാപ്ടോപ്പ് ലഭിക്കും.  

മഴ ശക്തമാകുന്നു, കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Image
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രവചിക്കുന്നത്. എറണാകുളം മുതൽ കാസർകോട് വരെ ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.  ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപകമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍...

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Image
കണ്ണൂർ : കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു.  മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു.  വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും; വരുന്നു ഡ്രോണ്‍ എഐ ക്യാമറ

Image
ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ചു. ആകാശമാര്‍ഗം മുക്കിലും മൂലയിലും തിരഞ്ഞ് എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള എഐ ക്യാമറയുടെ പ്രത്യേകത. ഇതിനായി ഏത് തരം ഡ്രോണാണ് പര്യാപ്തമെന്ന് തെരഞ്ഞെടുക്കാന്‍ വിവിധ ഐ.ഐ.ടികളുടെ സഹായം മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. 300 കോടിയെങ്കിലും പദ്ധതിക്കായി ചെലവാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇത്തരം ആശയങ്ങള്‍ക്ക് കേന്ദ്ര സഹായവും ലഭ്യമാകും. ജൂണ്‍ 5 മുതലാണ് കേരളത്തില്‍ എഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങിയത്. ഒറ്റ മാസം കൊണ്ട് തന്നെ അപകടങ്ങളുടെ എണ്ണവും മരണ നിരക്കും ഗണ്യമായി കുറക്കാനായി‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ റോഡ് അപകടത്തില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞു. നിലവില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 726 എഐ ക്യാമറകളാണ് സ്ഥാപിച്ച...

ഹൈസ്‌കൂള്‍ ടീച്ചര്‍; ഇന്റര്‍വ്യൂ 25, 26, 27 തീയതികളില്‍

Image
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി - 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 25, 26, 27 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

കീം 2023: താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Image
2023 ലെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്കാലിക ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കാറ്റഗറി പട്ടിക സംബന്ധിച്ച്‌ സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷൻ നമ്ബര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 20 വൈകുന്നേരം 4 മണിക്കകം അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈൻ നമ്ബര്‍ : 0471-2525300.

സിനിമ നടൻ മാത്രമല്ല അറിയപ്പെടുന്ന ഒരു സംരംഭകൻ കൂടിയാണ് അരവിന്ദ് സ്വാമി

Image
ഒരു സിനിമ നടൻ എന്ന നിലയിൽ മാത്രമാകും അരവിന്ദ് സ്വാമിയെ അറിയുക.എന്നാൽ സിനിമ നടൻ മാത്രമല്ല അറിയപ്പെടുന്ന ഒരു സംരംഭകൻ കൂടി ആണ് അരവിന്ദ് സ്വാമി.അദ്ദേഹം തുടങ്ങിയ ടാലന്റ് മാക്സിമസ് എന്ന കമ്പനി പേ റോൾ പ്രോസസ്സിംഗ്, താത്കാലിക ജീവനക്കാരെ നിയമിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.ബെസ്റ്റ് സർവീസ് പ്രൊവൈഡർ ഇൻ എച്ച് ആർ ബെസ്റ്റ് പേ റോൾ ഔട്ട് സോഴ്സിങ് പാർട്ട്ണർ എന്നിങ്ങനെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുള്ള ടാലന്റ് മാക്സിമസ് എന്ന കമ്പനിയുടെ മൂല്യം 2022 ൽ 418 മില്യൺ ഡോളറായിരുന്നു (3300 കോടി രൂപ) എന്നാണ് റോക്കറ്റ് റീച്ച് പോലെയുള്ള ട്രാക്കിംഗ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.കമ്പനിയടെ ചുമതലകളിൽ സ്വാമി ഇപ്പോഴും തുടരുന്നു. 1991 -ൽ തന്റെ 20-ാം വയസിൽ മണിരത്നത്തിന്റെ ദളപതി എന്ന സിനിമയിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.മണിരത്നത്തിന്റെ തന്നെ 1992 ൽ പുറത്തിറങ്ങിയ റോജ, 1995 ൽ പുറത്തിറങ്ങിയ ബോംബെ എന്നീ സിനിമകളിലൂടെ സ്വാമി ജനഹൃദയങ്ങൾ വീണ്ടും വീണ്ടും കീഴടക്കി. തുടരെത്തുടരെ ഹിറ്റുകൾ. രജനിക്കും കമലിനും ശേഷം അരവിന്ദ് സ്വാമി എന്ന് പോലും അക്കാലത്ത് പറയപ്പെട്ടു.1990 കളുടെ അവസാനത്തിൽ അരവിന്ദ് സ്വാ...

ജനറൽ കോച്ചിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും; പദ്ധതിയുമായി റെയിൽവേ

Image
ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുടിവെള്ളവും നൽകുന്നതിനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് പുറത്തുവിട്ടു. ഭക്ഷണം നൽകുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകള്‍ക്ക് സമീപമുളള പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കും. ഭക്ഷണം രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏഴ് പൂരികളും കിഴങ്ങുകറിയും അച്ചാറും ഉൾപ്പടെയുള്ള വിഭവങ്ങൾ 20 രൂപയ്ക്ക് ലഭിക്കും. രണ്ടാമത്തെ ഭക്ഷണ വിഭാഗത്തിന് 50 രൂപ വിലവരും, കൂടാതെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ചോറ്, രാജ്മ, ചോലെ, ഖിച്ചി കുൽച്ചെ, ഭാതുർ, പാവ്-ഭാജി, മസാല ദോശ എന്നീ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. ജനറൽ കോച്ചുകൾക്ക് സമീപത്തെ പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന കൗണ്ടറുകൾ വഴി ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയായി മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും കുറഞ്ഞത് രണ്ട് ജനറൽ കോച്ചുകളെങ്കിലും ഉണ്ടാകും. ഒന്ന് ലോക്കോമോട്ടീവിന് സമീപവും ഒന്ന് ട്രെയിനിന്റെ അവസാനവുമായിരിക്കും ഉണ്ടാവുക. ഐആർസിടിസി...

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ; ഉയർന്ന തിരമാല സാധ്യത

Image
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കോഴിക്കോട്, കണ്ണൂർ കാസർക്കോട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ മൂന്ന് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്. 22നു മലപ്പുറം, കണ്ണൂർ കാസർക്കോട് ജില്ലകളിലും 23ാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും യെല്ലോ അലർട്ട്.  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനില്‍ക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമു​ദ്ര ​ഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാ​ഗ്രത പാലിക്കണം.  കട...

സ്വര്‍ണവില വീണ്ടും കൂടി; 16 ദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ

Image
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് 43,240 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ, 1200 രൂപയിലധികമാണ് വര്‍ധിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; അടുത്ത അഞ്ച് ദിവസം വ്യാപകമഴ

Image
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 18 മുതല്‍ 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്.  വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിന് പുറമേ എറണാകുളത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ...

പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കും; ഭവന വായ്പകള്‍ക്ക് ഇളവുമായി എസ്ബിഐ

Image
ഭവന വായ്പ എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ആശ്വാസവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എല്ലാത്തരം ഭവനവായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 മുതല്‍ നൂറ് ശതമാനം വരെ ഒഴിവാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഓഗസ്റ്റ് 31 വരെയായിരിക്കും എസ്ബിഐയുടെ ഈ ആനുകൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഗുലര്‍ ഭവന വായ്പകള്‍, എന്‍ആര്‍ഐ വായ്പകള്‍, പ്രിവിലേജ് വായ്പകള്‍ തുടങ്ങി വിവിധ ഭവന വായ്പകള്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാത്തരം ഭവന വായ്പകള്‍ക്കും ടോപ്പ് അപ്പ് ലോണുകള്‍ക്കും കുറഞ്ഞത് 2000 രൂപയും പരമാവധി 5000 രൂപയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഒഴിവാക്കുക.  പ്രോസസിംഗ് ഫീസിന് വരുന്ന ജിഎസ്ടിയും ഒഴിവാക്കും. ഇത്തരം വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഇനത്തില്‍ 50 ശതമാനമാണ് ഒഴിവാക്കുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍, പുനര്‍വില്‍പ്പന തുടങ്ങിയവയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ പെട്ടെന്ന് ലഭിക്കുന്ന ഇന്‍സ്റ്റാ ഹോം ടോപ്പ്അപ്പുകള്‍ക്കും വീട് പണയത്തിന് നല്‍കലിനും ഈ ആനുകൂല്യം ലഭിക്കില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

Image
കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. 1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ...