Posts

Showing posts from October, 2023

ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കാൻ ഫോൺ പേ: ‘പിൻകോഡിൽ’ പുതിയ സേവനങ്ങൾ ഉടൻ എത്തും

Image
കോഴിക്കോട് : ഫോൺപേയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘പിൻകോഡിൽ’ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾക്കാണ് ഇത്തവണ പിൻകോഡ് തുടക്കമിടുന്നത്. നിലവിൽ, ബെംഗളൂരു, മുംബൈ എന്നിവ ഉൾപ്പെടെയുള്ള 10 നഗരങ്ങളിൽ പിൻകോഡിന്റെ സേവനം ലഭ്യമാണ്. ഘട്ടം ഘട്ടമായി ടയർ-2, ടയർ-3 നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാൻ പിൻകോഡ് ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾ, ഫാർമ, ഫാഷൻ, ഇലക്ട്രിക് ഉൽപ്പന്നങ്ങൾ എന്നിവയാണ് പിൻകോഡ് മുഖാന്തരം ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാനാകുക. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം പ്രാദേശിക ഷോപ്പുകളിൽ നിന്നും, റസ്റ്റോറന്റുകളിൽ നിന്നും നേരിട്ട് ബ്രൗസ് ചെയ്യാനും, ഓർഡർ ചെയ്യാനും പിൻകോഡ് അവസരം നൽകുന്നുണ്ട്. നിരവധി പ്രാദേശിക ബ്രാൻഡുകൾ ഈ സേവനത്തിന് കീഴിൽ ലഭ്യമാണ്. ഈ വർഷം ഏപ്രിൽ മാസമാണ് ഫോൺപേ പിൻകോഡ് സേവനത്തിന് തുടക്കമിട്ടത്. സർക്കാർ സഹായമുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ കോമേഴ്സ് പ്ലാറ്റ്ഫോമിലാണ് ആദ്യമായി പിൻകോഡ് അവതരിപ്പിക്കപ്പെട്ടത്. ഏകദേശം ആറ് മാസത്തിനുള്ളിൽ 1.2 ദശലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ...

സംസ്ഥാനത്ത്‌ വരുന്ന 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ പെയ്യും ; ജാഗ്രത വേണം

Image
കണ്ണൂർ : സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ/വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കു...

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

Image
കോഴിക്കോട് : സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ (35) വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി ഭർത്താവും കുട്ടികളുമായി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. മരണ കാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും

Image
തലശ്ശേരി : യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരിയിൽ ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ രണ്ട് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തിരുന്നു.  വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിച്ചു എന്ന രീതിയിലാണ് പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇത് അകാരണമായ അറസ്റ്റാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. അതേ സമയം ഈ മിന്നൽ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികൾ ഇന്നലെ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം ചെ‌യ്ത് നടപ്പിലാക്കിയ പണിമുടക്കാണ്. പണിമുടക്കിനെ തുടർന്ന് വിദ്യാർത്ഥികളും സാധാരണക്കാരും വലയുന്ന സാഹചര്യമാണുള്ളത്.  കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നു. തലശേരി - തൊട്ടിൽപാലം,  കോഴിക്കോട് - തലശേ...

ഉള്ളിവില കുതിക്കുന്നു

Image
കോഴിക്കോട് : രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു. ദില്ലിയില്‍ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില്‍ 80 ലെത്തി. വില വന്‍തോതില്‍ ഉയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുതിച്ചത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും അങ്കലാപ്പിലാക്കി. പുതിയ ഖാരിഫ് വിളകള്‍ മാര്‍ക്കറ്റിലെത്തുംവരെ വില കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഡിസംബര്‍ പകുതിയായാല്‍ മാത്രമേ വില കുറയൂ. വില കൂടുമെന്ന് കണ്ടതിനെ തുടര്‍ന്ന് ഉള്ളി കയറ്റുമതിക്ക് കേന്ദ്രം നേരത്തെ 40 ശതമാനം തീരുവ ചുമത്തിയെങ്കിലും വില പിടിച്ചുനിര്‍ത്താനായില്ല. കരുതല്‍ശേഖരം വിപണിയിലിറക്കി വിലനിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. മഴ കുറവായതിനാല്‍ പല മേഖലകളിലും ഉല്‍പ്പാദനം പകുതിയിലധികം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള കാരണമായി പറയുന്നത്. നേരത്തെ തക്കാളി വില കുതിച്ചുയര്‍ന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു.

ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്നു: മുന്നറിയിപ്പ് നൽകി പോലീസ്

Image
കണ്ണൂർ : ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി പോലീസ്. സെക്കൻഡ് ഹാൻഡ് വാഹന വിപണി സോഷ്യൽ മീഡിയ സൈറ്റുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാർജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നുവെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാൾ കുറഞ്ഞ വില പരസ്യത്തിൽ നൽകി ആൾക്കാരെ ആകർഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കണ്ടു വാഹനം വാങ്ങാൻ തീരുമാനിക്കുന്നവരെ തട്ടിപ്പുകാർ കബളിപ്പിക്കുന്നു. വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ഓൺലൈൻ പണം ഇടപാടിലൂടെ അഡ്വാൻസോ മുഴുവൻ തുകയോ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വിലയായതിനാൽ വാഹനം മറ്റൊരാൾ വാങ്ങിയേക്കും എന്നു ഭയന്ന് ആൾക്കാർ പണം അയച്ചു നൽകുന്നു. പണം ലഭിച്ചു കഴിയുമ്പോൾ ഫോൺ നമ്പർ പ്രവർത്തനരഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കിൽ ഫോട്ടോയിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാർ സംഭവിച്ചേതോ ആയ വാഹനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നൽകിയ ആളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്ക...

അമിതവേഗം വിജയത്തിലേക്കുള്ള വഴിയല്ല : മുന്നറിയിപ്പുമായി കേരള പൊലീസ്

Image
കണ്ണൂർ : അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ സംഭവിക്കില്ലെന്ന ധാരണ കൊണ്ടാണ് പലർക്കും ജീവൻ നഷ്ട്ടപെടുന്നതെന്നും പരുക്കുകൾ ഉണ്ടാകുന്നതെന്നും കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. വേഗത വർധിക്കുന്നതനുസരിച്ച് മരണത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നുമാണ് കേരള പൊലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത് . ഇതിന്റെ മുന്നറിയിപ്പ് നൽകി കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ അമ്മയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ കഥയെ സൂചിപ്പിക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്. *കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം* ലക്ഷ്യത്തിലെത്താൻ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല.. വിവേകമാണ് !! അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ...

കണ്ണൂർ-കുവൈത്ത് അധിക വിമാന സർവീസ് 30 മുതൽ

Image
മട്ടന്നൂർ : കണ്ണൂർ - കുവൈത്ത് സെക്ടറിൽ ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ ആണ് പുതിയ സർവീസ്. പുലർച്ചെ 4.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 7.40-ന് കുവൈത്തിൽ എത്തി തിരികെ വൈകിട്ട് നാലിന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. നിലവിൽ വ്യാഴാഴ്ച മാത്രമാണ് കുവൈത്തിലേക്ക് സർവീസുള്ളത്. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ - കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്.

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം

Image
കോഴിക്കോട് : 699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ ഏർപ്പെടുത്തും. പി വി ആർ, ഐ നോക്‌സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ് ഏർപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും ആനുകൂല്യ നിരക്കുണ്ട്.ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ നിരക്കിൽ ലഭിക്കും.ചുരുങ്ങിയത് 3 മാസത്തേക്കാണ് ടിക്കറ്റ്എന്നാൽ ഈ ടിക്കറ്റ് കൈമാറാൻ കഴിയില്ല. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഈ പാസ്പോർട്ട് ടിക്കറ്റ് ഉപയോഗിച്ച് സിനിമ കാണാനാകുക.അതേസമയം 70 രൂപക്ക് സിനിമ കാണാം എന്നതാണ് സിനിമാസ്വാദകർക്ക് ഏറെ സന്തോഷം നൽകുന്നത്.

മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥ, വൈശാഖിൻ്റെ സംവിധാനം ; മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം, വമ്പൻ അപ്‌ഡേറ്റ് പുറത്ത്

Image
കണ്ണൂർ : കണ്ണൂർ സ്‌ക്വാഡിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് നായകനായെത്തുന്നത്. ടർബോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം ഉള്ളതാകും ടര്‍ബോ എന്നാണ് ഈ പോസ്റ്റർ വ്യക്തമാകുന്നത്. അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌ത മിഥുനും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ വമ്പര്‍ ഒരു പ്രോജക്ട് ആകും വരുന്നതെന്നാണ് സിനിമാ പ്രേക്ഷകർ വിലയിരുത്തുന്നത്. അതേസമയം, മമ്മൂട്ടി കമ്പനി നിർമ്മിച്ച റോഷാക്, നന്പകൾ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങൾ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളായിരുന്നു. വരാനിരിക്കുന്ന ജിയോ ബേബി ചിത്രം കാതലും അത്തരത്തിൽ മികച്ചതായിരിക്കും എന്ന് തന്നെയാണ് വി...

ഭാരത് പെട്രോളിയം കണ്ണൂര്‍ ഡിപ്പോ ഉടൻ മാറ്റില്ല

Image
കണ്ണൂർ : സുരക്ഷാ കാരണം പറഞ്ഞ് 2025 വരെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുള്ള കണ്ണൂര്‍ താവക്കരയില്‍ 72 വര്‍ഷമായി സ്ഥിതി ചെയ്യുന്ന ബിപിസിഎല്‍ പെട്രോളിയം ഡിപ്പോ മുന്നറിയിപ്പില്ലാതെ ഒക്ടോബര്‍ 28 മുതല്‍ അടച്ചുപൂട്ടുന്നതിനുള്ള ബിപിസി തീരുമാനത്തിന്നെതിരേ കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേര്‍സ് യൂണിയൻ കണ്ണൂര്‍ ജില്ല കമ്മറ്റി നടത്തിയ പ്രക്ഷോഭ സമരത്തിന്‍റെ ഭാഗമായി ഡിപ്പോ ഉടൻ മാറ്റാനുള്ള തീരുമാനം മാറ്റി. വി. ശിവദാസൻ എംപി യുടെ നേതൃത്വത്തില്‍ യൂണിയൻ ഭാരവാഹികളും ബിപിസിഎല്‍ അധികൃതരും എഡിഎമ്മിന്‍റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് താത്കാലികമായി അടച്ചുപൂട്ടേണ്ടെന്ന ധാരണയിലെത്തിയത്. ബിപിസിഎല്‍ സംസ്ഥാന മേധാവിയുമായി ശിവദാസൻ എംപി ഫോണില്‍ സംസാരിച്ച്‌ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.  ബിപിസില്‍ സംസ്ഥാന മേധാവി കണ്ണൂരില്‍ വന്ന് ശിവദാസൻ എംപി, എഡിഎം, തൊഴിലാളി സംഘടന നേതാക്കള്‍ എന്നിവരുമായി പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അതുവരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു പോലെ കണ്ണൂരില്‍ തന്നെ ഡിപ്പോ പ്രവര്‍ത്തിക്കുമെന്ന് കരാര്‍ ഇന്നലെ നടന്ന യോഗത്തില്‍ ഒപ്പിട്ടു. എഡിഎം കെ.കെ. ദിവാകരൻ, ന...

ജി പി ക്ക് ഇനി ഗോപിക അനിൽ സ്വന്തം : ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞു

Image
കോഴിക്കോട് : ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ‘ജി പി’. താരത്തിന്റെ കല്യാണ നിശ്ചയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ പങ്കാളിയാകുവാൻ പോകുന്നത് മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട നായികയാണ്.മറ്റാരുമല്ല സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്ര അവതരിപ്പിക്കുന്ന ഗോപിക അനിലാണ്. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സന്തോഷ വര്‍ത്തമാനം അറിയിച്ചത്.

ഇസ്രയേല്‍ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച്‌ കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്ബനി

Image
കണ്ണൂർ :  സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്ന കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്ബനിയായ മരിയൻ അപ്പാരല്‍സ് അറിയിച്ചു. ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച്‌ നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. 

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും

Image
കൊല്ലം : അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. 1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗ...

മഹേഷ് പി എൻ പുതിയ ശബരിമല മേൽശാന്തി; മാളികപ്പുറത്ത് പി ജി മുരളി

Image
കോഴിക്കോട് : ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂർ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേൽശാന്തിമാരാകും പൂജകൾ നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകൾ നറുക്കെടുത്തത്. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

Image
കണ്ണൂർ : തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും തന്നെയില്ല. നാളെ രാവിലെ പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30-ന് ഉഷപൂജ കഴിഞ്ഞതിന് ശേഷം പുതിയ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടക്കും. 7 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്നും എത്തുന്ന വൈദേഹും, നിരുപമ ജി വർമ്മയുമാകും മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുക. ഈ മാസം 22 വരെ ശബരിമല ദർശനത്തിന് സൗകര്യമുണ്ട്.

വില്‍പ്പനയ്ക്ക് എത്തുന്നത് ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിക്കോഴികള്‍ ; പ്രചാരണം ശരിയല്ലെന്ന് മന്ത്രി

Image
കോഴിക്കോട് : ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ഗൗരവതരമെന്നു മന്ത്രി ജെ ചിഞ്ചുറാണി. ഇതു തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പ്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്‍കിയ ട്രസ്റ്റ് ഓഫ് ടേസ്റ്റി ആന്‍ഡ് സേഫ്റ്റി (ടോസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹോര്‍മോണ്‍ കുത്തിവച്ചിട്ടുള്ള ഇറച്ചിക്കോഴിയാണ് സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചരണം ശരിയല്ല. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് അഭിമാന നേട്ടമെന്ന് വ്യവസായ മന്ത്രി പി. രാജീവ്; ഐബിഎം സോഫ്റ്റ്‍വെയര്‍ ലാബ് പ്രധാന ഡെവലപ്മെന്റ് സെന്ററായി മാറുന്നു.

Image
എറണാകുളം : പ്രമുഖ ഐടി കമ്ബനിയായ ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ്‍വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കി മാറ്റാനൊരുങ്ങി കമ്ബനി.  കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്ബനി ഇക്കാര്യം അറിയിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേരളത്തിനാകെ അഭിമാനാര്‍ഹമായ തീരുമാനമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്‍റെ സോഫ്‌റ്റ്‌വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്ബനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വര്‍ധിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്‍റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായിട്ടുണ്ടെന്...

കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് തിരിതെളിയും

Image
കണ്ണൂർ : കണ്ണൂർ : കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിന് ഞായറാഴ്ച തിരശീല ഉയരും. വൈകുന്നേരം 5 മണിക്ക് മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ടി പത്മനാഭൻ ദീപം തെളിയിക്കും. സിനിമാതാരം രമേഷ് പിഷാരടി, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, സജീവ് ജോസഫ് എം എൽ എ, എസ് ചന്ദ്രശേഖരൻ ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് ആവണി രാഗേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് സോമേശ്വരി തിരുവാതിര ടീം അവതരിപ്പിക്കുന്ന തിരുവാതിരക്കളി. ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ സംഗീതനിശ എന്നിവ അരങ്ങേറും. 

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പനിയും ഛര്‍ദ്ദിയും, 12 കുട്ടികള്‍ ആശുപത്രിയില്‍

Image
കോഴിക്കോട് : കോഴിക്കോട് വളയം പൂവ്വംവയല്‍ എല്‍.പി സ്കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ബസ് ഡ്രൈവര്‍, പാചകതൊഴിലാളി, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യം ഇവരെ ഇവരെ വളയത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് ഉച്ചയോടെയാണ് പനിയും ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പന്ത്രണ്ട് കുട്ടികള്‍ക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂളില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് നിഗമനത്തിലെത്തിയത്. ഇന്നലെ സ്കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ കൂട്ടുകറി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രശ്നമുണ്ടായി...

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

Image
കോഴിക്കോട് : പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു. മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ​ഗം​ഗാധരന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു. കാണാക്കിനാവ് എന്ന ചിത്രത്തിന് 1997 ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000 ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച...

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക : യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്

Image
കോഴിക്കോട് : ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. (forbes india rich list yousafali is the richest malayali) മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളിയാണ്. 7.1 ബില്യൺ ഡോളർ ആസ്തിയാണുള്ളത്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം. ഏറ്റവും ധനികരായ ...

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

Image
കോഴിക്കോട് : സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ബെവ്കോ മാനേജർമാർക്കാണ് നിർദ്ദേശം നൽകിയത്. ഈ മാസം ഒന്ന് മുതലാണ് വില വർധിപ്പിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കുകയുള്ളൂ.

ഒ‍ളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു: ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ഉള്‍പ്പെടുത്തും

Image
നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് വേദിയിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന് എല്‍ എ28 നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.ഫ്‌ളാഗ് ഫുഡ്‌ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്‌സിൽ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയിരുന്നു. 2028 ലെ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നതോടെ 128 വർഷങ്ങൾക്ക് ശേഷമാകും ക്രിക്കറ്റിന്റെ മടങ്ങിവരവ്. 1896 ലെ ഏഥന്‍സ് ഒ‍ളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരിക്കാന്‍ ടീമുകള്‍ ഇല്ലാത്തതിനാല്‍ ഒ‍ഴിവാക്കി. 1900 ല്‍ പാരിസ് ഒളിമ്പിക്സ് ബ്രിട്ടന്‍, ബെല്‍ജിയം, ഹോളണ്ട് ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വന്നെങ്...

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

Image
സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.