Posts

Showing posts from July, 2024

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി

Image
പറശ്ശിനി: വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിന് മുൻപിലെ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. രാത്രിയോടെ ക്ഷേത്രത്തിൽ നിന്നും വെള്ളമിറങ്ങി. ഇവിടെ നിന്നുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവച്ചു. ഇതേ തുടർന്ന് മുത്തപ്പൻ വെള്ളാട്ടം 6.50-ന് അവസാനിപ്പിച്ചിരുന്നു. ക്ഷേത്ര പരിസരത്തെ കടകൾക്ക് സമീപം വെള്ളം എത്തിയതിനെ തുടർന്ന് കടകളിലെ സാധനങ്ങൾ ഇന്നലെ തന്നെ മാറ്റിയിരുന്നു.

ഉരുൾപൊട്ടൽ ; വ്യോമസേന ഹെലികോപ്റ്ററുകൾ വയനാട്ടിലേക്ക്, സൈന്യവും എത്തും

Image
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് മന്ത്രി കെ രാജൻ. എയർഫോഴ്സിന്റെ എ.എല്‍.എച്ച്‌, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കല്‍പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ ഗ്രൗണ്ടിലെത്തും. എരിയല്‍ വ്യൂ ലഭ്യമാക്കി, എയർ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവർത്തനങ്ങള്‍ നടത്തും. എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുരന്ത സ്ഥലത്തേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവർത്തനം സംബന്ധിച്ച്‌ എല്ലാ ശ...

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകല്‍ സമയത്തെ നിരക്ക് കുറക്കും ; മന്ത്രി കെ കൃഷ്ണൻകുട്ടി

Image
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.  പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിച്ചും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ആലോചിക്കുന്നത്. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.  കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം...

ഇരിട്ടിയിൽ മിന്നല്‍ ചുഴലി ; വിവിധയിടങ്ങളിൽ വ്യാപക നാശം

Image
ഇരിട്ടി : വിവിധയിടങ്ങളിലെ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. മരംവീണും ഓടുകളും മേല്‍ക്കൂരയും പാറിപ്പോയും ആറോളം വീടുകള്‍ക്ക് ഭാഗികമായി നാശം നേരിട്ടു. മരങ്ങള്‍ കടപുഴകിയും പൊട്ടിയും വീണ് നിരവധി വൈദ്യുതിത്തൂണുകള്‍ തകർന്നു. നേരംപോക്ക്- നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം- കാലൂന്നുകാട് റോഡിലും മരങ്ങള്‍ വീണും വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പുരയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയവയാണ് ഏറെയും കടപുഴകിയത്.  നേരംപോക്ക് അമ്ബലം റോഡിലെ റിട്ട. അധ്യാപകൻ പി.എൻ. കരുണാകരൻ നായരുടെ വീടിനു മുകളില്‍ രണ്ട് തെങ്ങുകളും ഒരു കവുങ്ങും വീണ് വീടിന്റെ ടെറസിലും അടുക്കള ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. നരിക്കുണ്ടത്തെ കെ.പി. പ്രകാശൻ മാസ്റ്ററുടെ വീടിന്റെ രണ്ടാംനിലയിലെ ഒരു ഭാഗത്തെ ഓടുകള്‍ മുഴുവൻ കാറ്റില്‍ പാറിപ്പോയി. ഇതിന് സമീപത്തെ ചാത്തോത്ത് പ്രസന്നയുടെ വീടിന്റെ മേല്‍ക്കൂരയുടെ നിരവധി ഓടുകളും കാറ്റില്‍ ഇളകിവീണ് നശിച്ചു. അളോറ ശൈല...

വിദ്യാർഥികൾക്കൊരു ആശ്വാസ വാർത്ത; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി

Image
സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു പരാതിയാണ് ബാ​ഗുകളുടെ അമിത ഭാരം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പോലും ഒരുപാട് പുസ്തകഭാരം പേറേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. എന്നാൽ ആ ബുദ്ധിമുട്ടിന് അറുതി വരുന്നു. സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ക്ലാസിൽ 1.6 കിലോ മുതൽ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി അറിയിച്ചു. പത്താം ക്ലാസിൽ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിർദേശം ഉടൻ നൽകും. മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരി​ഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്...

നീറ്റ് പുതുക്കിയ ഫലം ; കേരളത്തിൽ ഒന്നാമൻ കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ

Image
കണ്ണൂർ : ദേശീയ മെഡിക്കൽ പ്രവേശന (നീറ്റ് യുജി) പരീക്ഷയുടെ പുതുക്കിയ ഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്ക് കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനദ് ഷർമിലിന്. ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ 17 വിദ്യാർഥികളിലൊരാളാണ് ശ്രീനന്ദ്. 99.999 പേർസന്റൈലാണ് നേടിയത്. ജൂൺ നാലിന് വന്ന ആദ്യ ഫലത്തിൽ ശ്രീനന്ദ് അടക്കം നാല് മലയാളികൾക്ക് ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 99.997 പേർസ സ്റ്റൈലാണ് ശ്രീനന്ദ് അടക്കമുള്ള 67 കുട്ടികളുടെ മാർക്ക്.

പാപ്പിനിശ്ശേരിയിൽ പോലീസുകാരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമം

Image
പാപ്പിനിശ്ശേരി : കണ്ണൂർ  അനധികൃത മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയേയും പോലീസുകാരനെയും മണല്‍ മാഫിയ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ പാപ്പിനിശേരി പാറക്കലിലായിരുന്നു സംഭവം. മണല്‍ കടത്ത് തടയാനെത്തിയ വളപട്ടണം എസ്‌ഐ ടി.എം.വിപിൻ(35), സിപിഒ കിരണ്‍(33) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.  പോലീസ് സ്കൂട്ടറില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ മണല്‍ കടത്ത് നടക്കുന്നുണ്ടോയെന്നറിയാൻ പ്രദേശത്ത് എത്തിയതായിരുന്നു. എന്നാല്‍, സ്കൂട്ടറിലെത്തി എസ്‌ഐയെ മനസിലായ പ്രതികളിലൊരാള്‍ ടിപ്പർ ലോറിയിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ പോലീസുകാർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ഇടിച്ച്‌ കടന്നുകളഞ്ഞ പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ

Image
സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ സവാരി വിളിക്കുന്നവരോട് ഓട്ടം വരാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ ഇനി മുതല്‍ നടപടി. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചില്ലെങ്കില്‍ പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.  യാത്രക്കാരില്‍ നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്ബര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്‌സ്‌ആപ്പ് നമ്ബറില്‍ പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്ബറിലേക്ക് വാട്‌സ്‌ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരി...

കുട്ടികള്‍ക്ക് മിക്സ്ച്ചറും ചിപ്‌സും വാങ്ങിക്കൊടുക്കാറുണ്ടോ? എങ്കില്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചോളൂ, കാരണം

Image
കണ്ണൂർ : മായം ചേർത്ത ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയില്‍ രജിസ്റ്റർ ചെയ്തത് 37 കേസുകള്‍. നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതില്‍ കമ്ബനികളും ഇവ വിറ്റഴിക്കുന്നതില്‍ വിപണിയും പിന്നോട്ടുപോകുന്നില്ലെന്നതിന്റെ സൂചനയാണിത്. കടുത്ത പ്രതിഷേധം ഉയരുന്നതിനാല്‍ വല്ലപ്പോഴും മാത്രമാണ് പരിശോധന നടക്കുന്നത്. ആ പരിശോധനയിലോ, പരാതി പ്രകാരമോ മാത്രമാണ് കേസെടുത്തത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ സന്ദർഭങ്ങളില്‍ പരിശോധന നടത്തി ശേഖരിച്ച്‌ അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധന നടത്തി അണ്‍സേഫായി പരിശോധനാ ഫലം ലഭിച്ച ഉത്പ്പന്നങ്ങളാണ് ഇവയെല്ലാം. ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്ബിള്‍ പരിശോധനാ ഫലം അണ്‍ സേഫായാല്‍ ഭക്ഷ്യ വസ്തുക്കളുടെ ഉത്പ്പാദകർ ,വില്‍പ്പന നടത്തുന്നവർ,വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസെടുക്കാം .2011ലെ മായം ചേർക്കല്‍ നിരോധന നിയമ പ്രകാരം പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ കുറ്റം ചെയ്തവർക്ക് ലഭിക്കും. എന്നാല്‍ കേസ് നടത്തിപ്പിലെ കാര്യക്ഷമത ഇപ്പോഴും സംശയത്തിലാണ്. *മായം ചേർക്കല്‍ കൂടുതല്‍* മിക്സ്ച്ചർ ,റസ്ക്, പച്ച പട്ടാണി, മുളക് പൊടി...

പുളിമിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

Image
പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് ഒരു കമ്ബനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. മൂന്ന് കുട്ടികളില്‍ നാലു വയസ്സുകാരി രണ്ടു പാക്കറ്റ് പുളിമിഠായും മറ്റു രണ്ടുപേർ ഓരോന്ന് വീതവുമാണ് കഴിച്ചിരുന്നത്. രണ്ടു പാക്കറ്റ് കഴിച്ച കുട്ടിയെ അവശനിലയിലായതിനെ തുടർന്ന് അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  മൂന്ന് ദിവസം ഐ.സി.യുവിലായിരുന്ന കുട്ടിയെ ചൊവ്വാഴ്ചയാണ് വാർഡിലേക്കു മാറ്റിയത്. വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ടു കുട്ടികളെയും ചൊവ്വാഴ്ചയോടെ ഡിസ്ചാർജ് ചെയ്തു. അതേസമയം ഡി.എം.ഒ ഓഫിസില്‍ വിഷയം ധരിപ്പിച്ചിട്ടും സംഭവത്തില്‍ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. ഭക്...

ഓണത്തിന് എ.എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ്; സ്‌പെഷ്യല്‍ പഞ്ചസാരയും

Image
ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ നടക്കും. ഓണത്തിന് എ.ഐ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഓണം മേളകള്‍, മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികള്‍ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും.  സൗജന്യ കിറ്റ് വിതരണം, സ്പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ ഓണത്തിന് മുമ്പ് വിതരണം ചെയ്യും.

കൂട്ടുപുഴയിൽ കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം

Image
ഇരിട്ടി : കർണാടകയിലെ ഷീരൂരില്‍ നാഷണല്‍ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ കാണാതായ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ല ലോറി ഓണേഴ്സും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെ കർണാടകയില്‍നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കൂട്ടുപുഴ അതിർത്തിയില്‍ തടഞ്ഞു. കാണാതായ അർജുന്‍റെ കുടുംബത്തെ നാഷണല്‍ ഹൈവേ അഥോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.  രക്ഷാപ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഭീമമായ തുക ടോള്‍ പിരിക്കുന്ന നാഷണല്‍ ഹൈവേ അഥോറിറ്റി തൊഴിലാളികള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കുന്നില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൂട്ടുപുഴയില്‍ നടന്ന സൂചനാ സമരത്തില്‍ അഷറഫ് എടക്കാട്, ജലീല്‍ പുന്നാട്, ഗഫൂർ കായലോട്, ഹാരിസ്,ഷാജി,ദില്‍ഷാദ്, നിതീഷ് ശിവപുരം, അസീസ് എടയന്നൂർ, ഷാജി സ്വരാജ് എന്നിവർ പങ്കെടുത്തു.

കനത്ത മഴയില്‍ വെള്ളക്കെട്ടിലമര്‍ന്ന് പയ്യാമ്ബലം ശ്മശാനം

Image
കണ്ണൂർ : വെള്ളക്കെട്ടിലമർന്ന് പയ്യാമ്ബലം ശ്മശാനം കാണുന്നവർ ചോദിക്കുന്നത് കണ്ണൂർ കോർപറേഷൻ ഭരണകൂടം ഇനിയെന്ന് കണ്ണ് തുറക്കുമെന്നാണ്. ദഹിപ്പിക്കാനായി കോർപ്പറേഷൻ ശേഖരിച്ച വിറകും ചിരട്ടയും മഴയില്‍ കുതിർന്നു കിടക്കുന്നു. അതുകൊണ്ടു തന്നെ മൃതദേഹങ്ങള്‍ കത്തിയാല്‍ കത്തി എന്നതാണ് നിലവിലെ സാഹചര്യം.    ചിതയൊരുക്കുന്ന സ്ഥലങ്ങളില്‍ മേല്‍ക്കുരയില്ലാത്തതിനാല്‍ പെരും മഴയിലും മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ട സ്ഥിതിയാണ്. വിറക്കും ചിരട്ടയും സൂക്ഷിക്കാൻ സുരക്ഷിതമായ മുറികള്‍ ഇല്ലാത്തതിനാല്‍ ശ്മശാനത്തിലെ തുറസായ സ്ഥലത്താണ് ഇവ സൂക്ഷിക്കുന്നത് .   വാതകശ്മശാനം അധികൃതരുടെ അനാസ്ഥ കാരണം അത് പൂർണ്ണമായും നശിച്ചു. രണ്ടാമതും പുനർ നിർമ്മാണം നടത്തി പ്രവർത്തനമാരഭിച്ചെങ്കിലും പ്രവർത്തന ക്ഷമമല്ലാത്തതിനാല്‍ അറ്റകുറ്റ പണിക്കെന്ന പേരില്‍ അടച്ചിട്ടിരിക്കുകയാണ്.     

മട്ടന്നൂർ -ഇരിക്കൂർ റോഡ് തിങ്കളാഴ്ച തുറക്കും

Image
മട്ടന്നൂർ : കലുങ്ക് നിർമിക്കുന്നതിനായി അടച്ചിട്ട മട്ടന്നൂർ -ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ച്ചയോളമായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് പരിഹരിക്കുന്നതിനാണ് ഇരിക്കൂർ റോഡ് ജംഗ്ഷനിൽ കലുങ്ക് നിർമിച്ചത്. നിർമാണം പ്രവൃത്തിക്കായി ഈ മാസം അഞ്ചു മുതലാണ് റോഡ് അടച്ചിട്ടത്. 50 വർഷം മുമ്പ് നിർമിച്ച കലുങ്കിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്ന് മഴവെള്ള റോഡിലൂടെ ഒഴുകുന്ന സ്ഥിതിയായിരുന്നു. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായ സാഹചര്യത്തിൽ പൊതുമരാമത്ത്, കെആർഎഫ്ബി അധികൃതരുമായി ചർച്ച നടത്തി പുതിയ കലുങ്ക് നിർമിക്കുകയായിരുന്നു. ഇരിക്കൂർ ഭാഗത്തേക്കുള്ളതും തിരിച്ചുമുള്ള വാഹനങ്ങൾ മറ്റു റോഡുകളിലൂടെ കടത്തി വിട്ടാണ് കലുങ്ക് നിർമിച്ചത്. കലുങ്ക് നിർമിച്ചത് കൊണ്ട് മാത്രം മഴ വെള്ളം റോഡിലൂടെ ഒഴുകുന്നതിന് പരിഹാരം പൂർണമാകില്ല.നിലവിൽ കലുങ്ക് പണിതതിന്ടെ പൂർത്തീകരണത്തിന് ഇരിക്കൂർ റോഡ് ജംഗ്ഷൻ മുതൽ കണ്ണൂർ റോഡിലെ ഓവുചാൽ പുതുക്കി പണിതാൽ മാത്രമേ വെള്ളത്തിന് ഒഴുകാനാകും

തളിപ്പറമ്പിൽ വീട്ടിലെ വാഷിംഗ് മെഷീനിൽ മൂർഖൻ പാമ്പ്

Image
പൂക്കോത്ത് തെരുവിൽ മുണ്ട്യക്കാവിനു സമീപത്തെ പി വി ബാബുവിന്റെ വീട്ടിലെ വാഷിംഗ് മെഷീനിൽ കയറിക്കൂടിയ മൂർഖൻ കുഞ്ഞിനെയാണ് പിടികൂടിയത് . വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടയിലാണ് മൂർഖൻ കുഞ്ഞിനെ വാഷിംഗ് മെഷിനുള്ളിൽ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിൻ്റെയും മലബാർ അവർ നസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെയും റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി മൂർഖൻ കുഞ്ഞിനെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് പൂർണ്ണ ഗതാഗത നിരോധനം

Image
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആർ എഫ് ബി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.                                                                                               

കലിതുള്ളി കാലവർഷം; ജില്ലയില്‍ ഇതുവരെ 10പേർ മുങ്ങിമരിച്ചു; 10 വീടുകള്‍ പൂര്‍ണമായി തകർന്നു

Image
കണ്ണൂർ : കാലവർഷത്തില്‍ ജില്ലയില്‍ ഇതുവരെ 10 പേർ മരിച്ചു. എല്ലാം മുങ്ങി മരണങ്ങളായാണ് റിപ്പോർട്ട് ചെയ്തത്.  ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണു ഒളവിലം സ്വദേശി ചന്ദ്രശേഖരൻ (63) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ചയായിരുന്നു സംഭവം.  ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ കാലവർഷത്തില്‍ ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ് താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതം പൂർണ മായി തകർന്നു. കണ്ണൂർ താലൂക്കില്‍ ഒരു വീടും പൂർണമായി തകർന്നു.  തലശേരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഭാഗികമായി തകർന്നത്. ഇവിടെ 60 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ഇരിട്ടിയില്‍ 54 ഉം, തളിപ്പറമ്ബില്‍ 46 ഉം പയ്യന്നൂരില്‍ 36 ഉം, കണ്ണൂരില്‍ 22 ഉം വീടുകള്‍ ഇതുവരെ ഭാഗികമായി തകർന്നു.                                              

കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട്

Image
കണ്ണൂർ : മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, വയനാട് ജില്ലകളിൽ റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സൂക്ഷിക്കുക, കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങരുത്

Image
കണ്ണൂർ : മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. അവധി ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകുന്നതും അപകടമാണ്. അധ്യാപകരും ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരം വീണും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീഴുന്നുണ്ട്. കെഎസ്ഇബിയിൽ അറിയിക്കുന്നതിനൊപ്പം ലൈനിൽ തൊടാതിരിക്കാനുള്ള നടപടിയും പൊതുജനങ്ങൾ സ്വീകരിക്കണം. യോഗത്തിൽ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രാമായണ പുണ്യം നിറച്ച്‌ കര്‍ക്കടകം പിറന്നു; ഇനി രാമകഥാ ശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങള്‍

Image
രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച്‌ ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തില്‍, തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോർക്കും. വീടുകളില്‍ 'രാമ രാമ' ധ്വനി മുഴങ്ങുന്ന ധന്യമാസമാണ് കർക്കടകം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഞ്ഞ മാസമായി ചിത്രീകരിക്കപ്പെട്ട കർക്കടകം അദ്ധ്യാത്മികതയുടെ പുണ്യം നെറുകയില്‍ ചൂടുന്ന രാമായണമാസമായി മാറുന്നത് 1982-ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ പി. പരമേശ്വർജിയുടെ ആഹ്വാനത്തിലൂടെയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഉയർന്നുവന്ന തീരുമാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികള്‍ക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. കർക്കടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാൻ രാമകഥകള്‍ പെയ്യുന്ന കർക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്. ഭാരതീയ സംസ്‌കാരത്തിന...

പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച പമ്ബ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

Image
കണ്ണൂർ : പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച പൊലീസുകാരനെതിരെ കേസ്. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലാണ് സംഭവം. കണ്ണൂർ എ.ആർ ക്യാമ്ബിലെ ഡ്രൈവർ സന്തോഷാണ് അതിക്രമം കാട്ടിയത്. ഇയാള്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസെടുത്തത്. സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ പൊലീസുകാരനെതിരെ ഉണ്ടാകുമെന്നാണ് വിവരം. പെട്രോള്‍ അടിച്ച ശേഷം പണം മുഴുവൻ നല്‍കാതെ പോകാൻ ശ്രമിച്ച കാർ പമ്ബ് ജീവനക്കാരൻ അനില്‍ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ടുപോവുകയായിരുന്നു. 2100 രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 നല്‍കി ഇതേയുള്ളൂവെന്നും പറഞ്ഞാണ് പൊലീസുകാരൻ വാഹനവുമായി പോയതെന്നും പമ്ബ് ജീവനക്കാർ പറഞ്ഞു.

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

Image
കണ്ണൂർ : കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം. മടപ്പള്ളി സീബ്രാലൈന്‍ അപകടത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴ ; കണ്ണൂർ കാസറഗോഡ് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Image
കാസർഗോഡ് : കാസർകോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയുടെ സാഹചര്യത്തിലാണ് അവധി. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് അവധി ബാധകമാകും കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നും തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കണ്ണൂര്‍ : ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

കെഎസ്ഇബി ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

Image
കേടായ മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ലൈൻ മാനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതര പരിക്കോടെ കരാർ ജീവനക്കാരനായ ലൈൻമാൻ തയ്യേനിയിലെ കെ അരുൺകുമാറി(33)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവുംന്തലയിൽ ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. മീറ്റർ റീഡർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നല്ലോമ്പുഴ സെക്ഷനിലെ കരാർ ജീവനക്കാരായ അരുൺകുമാറും കെ കെ അനീഷും ചേർന്ന് കേടായ മീറ്റർ മാറ്റിസ്ഥാപിക്കാനാണ് കാവുന്തലയിലെ മാരിപ്പുറം എം ജെ ജോസഫൻറെ വീട്ടിലെ ത്തിയത്. ഈ സമയത്ത് ജോസ്ഫ് വീട്ടിലുണ്ടായിരുന്നില്ല. വിളിച്ച് അറിയിച്ചപ്പോൾ തൻ്റെ വീട്ടിലെ മീറ്റർ മാറ്റരുതെന്ന് പറഞ്ഞു. എന്നാൽ അസിസ്റ്റൻ്റ് എൻജിനിയരുടെ നിർദേശത്തെ തുടർന്ന് ജീവനക്കാർ പുതിയ മീറ്റർ സ്ഥാപിച്ച്തിരിച്ച് ബൈക്കുകളിൽ മടങ്ങുമ്പോഴാണ് ജോസഫിന്റെ മകൻ സന്തോഷ് ജോസഫ് (48) ജീപ്പിൽ പിന്നാലെലെത്തി അരുൺകുമാറിനെ ജീപ്പുകൊണ്ട് ഇടിച്ചിട്ടത്. ബൈക്കിൽനിന്ന് വീണ അരുൺ കുമാർ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷ് ജീപ്പിൽ നിന്ന് ലിവർ വലിച്ചൂരി ക്രൂരമായി അക്രമിച്ചു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം ചീറ്റിയ അരുൺകുമാറിനെ കൂ...

പത്താം ക്ലാസ് പാസായവർക്ക് മലയാളം വായിക്കാനറിയില്ല; സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസവകുപ്പ്

Image
മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ പരിശോധന നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അതാത് ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി മൂന്ന് മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. 2018ലെ മലയാള ഭാഷാ പഠന ചട്ടം പ്രകാരം ആണ് നിർദേശം. CBSE, ICSE, സൈനിക/ കേന്ദ്രീയ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകൾ നടത്താൻ അതത് ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. 3 മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ സ്‌കൂളുകളിൽ പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. 2018ലെ മലയാള ഭാഷ പഠന ചട്ടങ്ങളുടെ അന്ത:സത്ത ഉൾക്കൊണ്ടുതന്നെ ഈ വർഷത്തെ സ്‌കൂൾ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. മുൻ വർഷം പരിശോ...