Posts

Showing posts from December, 2023

കെ- സ്മാര്‍ട്ട്, ബാങ്ക് ലോക്കര്‍, പുതിയ സിം കാര്‍ഡ് ; നാളെ മുതല്‍ ഈ മാറ്റങ്ങള്‍ വിശദമായി

Image
കണ്ണൂർ : പുതുവര്‍ഷം വരുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.ജനുവരി ഒന്നുമുതല്‍ വിവിധ രംഗങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: കെ- സ്മാര്‍ട്ട് പദ്ധതി: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.  ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും.   കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം...

തലശേരി ഹെറിറ്റേജ് റൺ നാളെ

Image
തലശ്ശേരി: പൈതൃക സ്മ‌ാരകങ്ങളെ ബന്ധിപ്പിച്ചുള്ള തലശേരി ഹെറിറ്റേജ് റൺ ഞായറാഴ്ച. മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ആറിന് ആരംഭിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്യും. സ്പ‌ീക്കർ എ എൻ ഷംസീറടക്കം നിരവധി പ്രമുഖർ പങ്കെടുക്കും. സ്വീഡൻ, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘദൂര ഓട്ടക്കാരും രജിസ്‌റ്റർ ചെയ്ത‌വരിലുണ്ട്. ഞായറാഴ്‌ച സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. 18 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിൽ തലശേരി കോട്ട, സെൻ്റ് ആംഗ്ലിക്കൻ ചർച്ച്, ജവഹർഘട്ട്, കടൽപാലം, തായലങ്ങാടി തെരുവ്, സൈദാർപള്ളി, ജഗന്നാഥക്ഷേത്രം, തിരുവങ്ങാട് ക്ഷേത്രം, സി എസ്ഐ പള്ളി, ഓടത്തിൽ ജുമാമസ്‌ജിദ്, സ്‌റ്റേഡിയം ജുമാമസ്‌ജിദ്, തലശേരി കോടതി തുടങ്ങിയ പൈതൃക സ്മാരകങ്ങൾ സ്‌പർശിക്കും. ആൺ, പെൺ വിഭാഗത്തിലെ വിജയികൾക്ക് അരലക്ഷം രൂപ വീതമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് കാൽ ലക്ഷം വീതവും മൂന്നാമതെത്തുന്ന വർക്ക് 8 10000രൂപ വീതവും. ഭിന്നശേഷിക്കാർ, സീനിയർണ്ണ സിറ്റിസൺസ്, ട്രാൻസ്‌ജെൻഡേഴ്‌സ്‌ എന്നിവർക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ആദ്യമെത്തുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനം നൽകും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെഎൻ ബാലഗോപാൽ

Image
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌ മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. കാസ്‌പിൽ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉൾപ്പെടുന്നുണ്ട്. കുടുംബത്തിന്‌ ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന്‌ അർഹതയുണ്ട്‌. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാ സഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്.

ഹാപ്പിനസ് ഫെസ്റ്റിവൽ ഒഴുകിയെത്തി ആയിരങ്ങൾ; കൊടിയിറക്കം പുതുവത്സരപ്പിറവിയിൽ

Image
ധർമശാല: ധർമശാലയെ ആഹ്ലാദാരവത്തി ലുയർത്തിയ നാടിൻ്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിന് കൊടിയിറങ്ങാൻ ഇനി രണ്ടു നാൾ. കലാപരിപാടികളിലും രുചി വൈവിധ്യത്തിൻ്റെ കലവറ ഒരുക്കിയ ഫുഡ് ഫെസ്‌റ്റിലും അമ്യൂസ്മെന്റ് പാർക്കിലും പ്രദർശന വിപണന മേളയിലും ജനങ്ങൾ ഒഴുകിയെത്തുകയാണ്. 31ന് അർധരാത്രി പുതുവത്സര പിറവിയോടെയാണ് ഫെസ്‌റ്റ് സമാപിക്കുന്നത്. വെള്ളി രാവിലെ പത്തിന് ഫുഡ്കോർട്ടിന് സമീപത്തെ വേദിയിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടക്കും. രാത്രി ഏഴിന് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ ജാനറ്റ് ജയിംസിൻ്റെ നൃത്തസന്ധ്യ. രാത്രി 8.30ന് സുദീപ് പാലനാട്, അഞ്ജു ജോസഫ് ആൻഡ് ജിയോ ആന്റോ ടീമിൻ്റെ മ്യൂസിക് ബാന്റ്. ശനി രാവിലെ പത്തിന് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ "പ്രാദേശിക ഭരണകൂടവും സുസ്ഥിര വികസനവും' സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പകൽ 11ന് "അരങ്ങിൽ അയൽക്കൂട്ടം' കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. പകൽ രണ്ടിന് തൊഴിൽ ദായകരുടെയും സംരംഭകരുടെയും സംഗമം ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പാരീസ് ലക്ഷ്മി, രൂപ രവീന്ദ്രൻ എന്നിവരുടെ നൃത്തസന്ധ്യ. തുടർന്ന് ...

കെഎസ്‌ആര്‍ടിസി സിറ്റി ബസുകളില്‍ ഇനി ഓണ്‍ലൈൻ പണമിടപാട്

Image
ഓണ്‍ലൈൻ പണമിടപാട് നടത്താൻ ഒരുങ്ങി കെഎസ്‌ആര്‍ടിസി സിറ്റി ബസുകള്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്‌ ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സര്‍വീസുകളിലും ഡിസംബര്‍ 28 മുതല്‍ പരീക്ഷണാര്‍ഥം ഓണ്‍ലൈൻ പണമിടപാട് ആരംഭിക്കും. യാത്രക്കാര്‍ക്ക് ബസ് സമയ വിവരങ്ങള്‍ അറിയുന്നതിനും ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും ചലോ ആപ്ലിക്കേഷൻ ഉള്‍പ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നിവ ഉപയോഗിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാം. കേരളത്തിലെ എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ശബരിമല നടയടച്ചു; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

Image
മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക.  41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. രാവിലെ ഒൻപതരയോടെ നെയ്യഭിഷേകം പൂർത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി പി.എൻ.മഹേഷ് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാനത്തിലാക്കി നടയടച്ചു. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശ...

യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

Image
യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ്. ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. 4.5 ബില്യൺ (450 കോടി) വിഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മോദി ചാനലിന്. സബ്സ്ക്രൈബേഴ്സ്, വിഡിയോ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബിൽ മുന്നിൽ. ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്. ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം പ്രധാനമന്...

ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് ഡിസംബര്‍ 30 ന്

Image
വന്ദേഭാരത് എക്പ്രസിന് പിന്നാലെ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാമക്ഷേത്ര ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ്. ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത്.എറണാകുളം - ഗുവാഹത്തി റൂട്ടിലും അമൃത് ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന അമൃത് ഭാരത് എക്‌സ്പ്രസ് പുഷ്- പുള്‍ ട്രെയിനുകളാണ്. കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കുന്ന ട്രെയിനില്‍ അധികം കുലുക്കവും അനുഭവപ്പെടില്ല. ഓറഞ്ച്, ചാര നിറങ്ങളിലാണ്‌ പുറത്തിറങ്ങുക. 22 കോച്ചുകളില്‍ എട്ടെണ്ണം റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കുള്ള ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ്. 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും രണ്ട് ഗാര്‍ഡ് കംപാര്‍ട്ട്‌മെന്റുകളുമുണ്ടാവും. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കോച്ചുകളുണ്ടാവും. കുഷ്യനുകളുള്ള സീറ്റും ലഗേജ് റ...

സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കണം; നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

Image
ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നല്‍കുന്നതില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.  മെറ്റാ, ഗൂഗിള്‍, ടെലിഗ്രാം, കൂ, ഷെയര്‍ചാറ്റ്, ആപ്പിള്‍, എച്ച്പി, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ നിര്‍ദേശം. ഡീപ് ഫേക്കുകളുമായി ബന്ധപ്പെട്ട ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയായി.  എടി നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂള്‍ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ അതിന്റെ നിബന്ധനകള്‍ ഉള്‍പ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയില്‍ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നാണ് നിര്‍ദേശം.

ഉയിരിനും ഉലകിനുമൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര

Image
കൊച്ചി : കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര. കൊച്ചിയിൽ അമ്മയ്ക്കും പ്രിയതമനും മക്കൾക്കുമൊപ്പമായിരുന്നു നയൻസിന്റെ ക്രിസ്മസ് ആഘോഷം. സ്നേഹത്തിലും പ്രാര്‍ഥനയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളെന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞുള്ള ഉയിരിന്‍റെയും ഉലഗിന്‍റെയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. മക്കളായ ഉയിരിനും ഉലഗിനുമൊപ്പം പ്രിയതമൻ വിഘ്നേഷിനെയും അമ്മയുടെയും ചിത്രങ്ങളില്‍ കാണാം. കുഞ്ഞുങ്ങൾ നയൻതാരയുടെ അമ്മയുടെ മടിയിലിരിക്കുന്ന ഫോട്ടോ യും പങ്കുവെച്ചിട്ടുണ്ട്.

മക്രേരി അമ്പലത്തിൽ ത്യാഗരാജ അഖണ്ഡ സംഗീതാരാധന അര്‍ച്ചന 30ന് തുടങ്ങും

Image
കണ്ണൂര്‍ : വടക്കെമലബാറിലെ അതിപ്രശസ്തമായ ആഞ്ജനേയ ആരാധാനാകേന്ദ്രമായ മക്രേരി അമ്ബലത്തില്‍ ആഞ്ജനേയ ലക്ഷാര്‍ച്ചനയും ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധാനാര്‍ച്ചനയും ഡിസംബര്‍ 29,30,31-തീയ്യതികളില്‍ ക്ഷേത്രം അങ്കണത്തില്‍ നടക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍അജിത്ത് പറമ്ബത്ത് അറിയിച്ചു. 29ന് രാത്രി ഏഴുമണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഏരിയാകമ്മിറ്റി ചെയര്‍മാന്‍ ടി.കെ സുധി അധ്യക്ഷനാകും. കണ്ണൂര്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ.വിജയന്‍ഉദ്ഘാടനം ചെയ്യും.  കെ. ഇ ശങ്കരന്‍ നമ്ബൂതിരി, കെ. ഇ മനോജ് നമ്ബൂതിരി എന്നിവര്‍ക്ക് കലക്ടര്‍ പുരസ്‌കാരം നല്‍കും.പ്രൊഫ.കുമാര കേരളവര്‍മ്മ, പാറശാലരവി,ടി. പരമേശ്വര പൊതുവാള്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.രാത്രി 7.30ന് എട്ടേയാര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതകച്ചേരി, രാത്രി എട്ടുമണിക്ക് ഉപാസന കലാകേന്ദ്രം എടക്കാടിന്റെ നൃത്താര്‍ച്ചന. ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് അഖണ്ഡ സംഗീരാധാനാര്‍ച്ചന തുടങ്ങി പിറ്റേദിവസം രാവിലെ എട്ടുമണിക്ക് സമാപിക്കും.

എടക്കാട് ബീച്ച്‌ റോഡ് തുറന്നു

Image
എടക്കാട് : എടക്കാട്, പാച്ചാക്കര ബീച്ച്‌ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച്‌ റോഡ് അധികൃതര്‍ തുറന്നു കൊടുത്തത്. സര്‍വിസ് റോഡിന്റെ പണി ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പ്രവൃത്തിക്ക് തടസ്സമില്ലാത്ത രീതിയില്‍ ബീച്ച്‌ റോഡ് താല്‍ക്കാലികമായി തുറന്നുകൊടുത്തതെന്നും അധികൃതര്‍ പറഞ്ഞു.  നിലവില്‍ മുഴപ്പിലങ്ങാട് കുളംബസാറിലെയും എഫ്.സി.ഐ ഗോ ഡോണിന് സമീപത്തേയും എടക്കാട് ബസാറിലെയും അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ യാത്രക്കാരും നാട്ടുകാരും ഏറെ ദുരിതം അനുഭവിക്കുകയാണ്. അതിനിടെ എടക്കാട് ബീച്ച്‌ റോഡും അടച്ചത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ബീച്ച്‌ റോഡ് താല്‍കാലികമായെങ്കിലും ഗതാഗതത്തിന് വിട്ടുകൊടുക്കാൻ അധികൃതര്‍ തയാറായത്. എടക്കാട് പെട്രോള്‍ പമ്ബ് മുതല്‍ എടക്കാട് പൊലീസ് സ്റ്റേഷൻ വരെ പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡാണ് പൂര്‍ത്തിയാവാൻ ബാക്കിയുള്ളത്. നിര്‍മാണം പുരോഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സര്‍വിസ് റോഡിന്റെ പണി പൂര...

അതിവ്യാപനശേഷി ; സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു

Image
കണ്ണൂർ : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത് . ലോകത്ത് അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപവകഭേദമാണ് ജെ എന്‍ വണ്‍. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് ഒരാള്‍ക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിള്‍ പരിശോധനയില്‍ കോഴിക്കോട് നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഉള്ളതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. അതിനാല്‍ ഈ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ച് ക്രിസ്മസ്, പുതുവത്സര ഉത്സവ സീസണ്‍ ആയത് കൊണ്ട് രോഗബാധ വ്യാപിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. പ്രായമായവരും മറ്റു രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതാണ് അഭികാമ്യം എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആക്ടീവ് കേസുകളുടെ എണ്ണം മൂവായിരമായിരിക്കുകയാണ്. രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.

ബാരാപോളിന് മാവോവാദി ഭീഷണി ; അതീവ സുരക്ഷ

Image
കണ്ണൂർ : അയ്യൻകുന്നിലെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണി. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല പൊലീസ് സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഡി.ഐ.ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ്.പി എം.ഹേമലത, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നേരത്തേ വയനാട്ടില്‍നിന്ന് പിടിയിലായ മാവോവാദി സംഘങ്ങളില്‍ നിന്നാണ് ബാരാപോളിന് ഭീഷണിയുണ്ടെന്നകാര്യം പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെ ഉന്നതതല പൊലീസ് സംഘം മാസങ്ങള്‍ക്ക് മുമ്ബ് മേഖലയില്‍ രഹസ്യ സന്ദര്‍ശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സംഘം പദ്ധതി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. പ്രധാന പ്രവേശന കവാടം ഉള്‍പ്പെടെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള മേഖലകളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21ഓളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുറമെ നിന്നുള്ള സന്ദര്‍ശകര...

വായ്പ, നിക്ഷേപ വിവരങ്ങള്‍, ബാങ്ക് ഫോമുകള്‍ ; എസ്ബിഐ വാട്‌സ്ആപ്പ് ബാങ്കിങ് വഴി 15 സേവനങ്ങള്‍, വിശദാംശങ്ങള്‍

Image
കണ്ണൂർ : ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. എടിഎമ്മില്‍ പോകാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് വാട്സ് ആപ്പില്‍ സേവനം ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നി സേവനങ്ങളാണ് വാട്സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിഞ്ഞിരുന്നത് ഇപ്പോള്‍ സേവനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവയ്ക്ക് പുറമേ 13 സേവനങ്ങള്‍ കൂടി വാട്സ്ആപ്പ് വഴി ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. പെന്‍ഷന്‍ സ്ലിപ്പ്, ബാങ്കിങ് ഫോമുകള്‍, വിവിധ നിക്ഷേപങ്ങളുടെ വിവരങ്ങള്‍, വിവിധ വായ്പകളുടെ വിവരങ്ങള്‍, എന്‍ആര്‍ഐ സേവനം, ഇന്‍സ്റ്റാ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഡെബിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നഷ്ടപ്പെട്ടതും മോഷണം പോയതുമായ കാര്‍ഡിന്റെ വിവരങ്ങള്‍, അടുത്തുള്ള എടിഎം, ബാങ്ക് ശാഖ എന്നിവ ലോക്കേറ്റ് ചെയ്യുന്നതിനുള്...

പഴശ്ശി ഗാർഡനിൽ ക്രിസ്മ‌സ്-ന്യൂ ഇയർ ഫെസ്‌റ്റ് നാളെ മുതൽ

Image
കണ്ണൂർ : ടൂറിസം വകുപ്പിന്റെയും ഡിടി പിസിയുടെയും കീഴിലുള്ള പഴശ്ശി ഡാം ഗാർഡനിൽ ക്രിസ്മസ് ന്യൂഇയർ ഫെസ്റ്റിന്റെയും പുതിയ റൈഡുകളുടെയും ഉദ്ഘാടനം വെള്ളിയാഴ്ച്‌ നടക്കുമെന്ന് പാർക്ക് മാനേജർ കെ പി ദിൽന വാർത്താസമ്മേ ളനത്തിൽ അറിയിച്ചു. പെറ്റ് സ്റ്റേഷൻ, അഡ്വഞ്ചർ റൈഡു കൾ, ബോട്ടിങ് എന്നിവയ്ക്ക് പുറമേ പുതുതായി ഒരുക്കിയ വാട്ടർ പൂൾ ആക്ടിവിറ്റി റെയിൻ ഷവർ, ഇലക്ട്രിക് ട്രെയിൻ, ബഞ്ചീ ജമ്പിങ്, ബൗൺസി മെക്കാനിക്കൽ മെൽട്ട് ഡൗൺ എന്നിവ പ്രവർത്തനം തുടങ്ങും. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ ശ്രീലത, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, നഗരസഭ കൗൺസിലർ പി ബഷീർ എന്നിവർ ഉദ്ഘാടനംചെയ്യും. 22ന് ഇശൽ നൈറ്റ്, 23ന് അക്രോബാറ്റ് ഫയർ ഡാൻസ്, 24ന് ഗാനമേള, 25ന് ഡി ജെ, 26ന് ഇശൽ സന്ധ്യ, 27ന് ‌സ്റ്റേജ് ഷോ, 2ന് അഷറഫ് ഷോ, 29ന് മാപ്പിളപ്പാട്ട്, 30ന് സൂഫി ഡാൻസ്, അറബിക് ഡാൻസ് എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ പി മുസ്‌തഫ മയ്യിൽ പങ്കെടുത്തു.

യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകളും; കേരളത്തിലെത്താന്‍ ടിക്കറ്റിന് 6,000 രൂപ വരെ

Image
ബംഗളൂരു : അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് ഇരട്ടിയിലേറെ നിരക്കുമായി സ്വകാര്യ ബസുകള്‍. നാളെയും മറ്റന്നാളുമെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്‌സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍. എന്നാല്‍ നാളെ അത് 6000 രൂപയാകും. ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്‍ എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി റിജാസ് പറഞ്ഞു. നിലവില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ നിരക്ക് നിശ്ചയിക്കാന്‍ ഏകീകൃത സംവിധാമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ല. അതി...

ഡീപ്ഫേക്ക് വീഡിയോകളെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Image
ഡീപ്ഫേക്ക് വീഡിയോകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പുതിയ സാങ്കേതിക വിദ്യയില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിെൻറ ഗ്രാൻഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ സാങ്കേതിക വിദ്യയില്‍ നാം ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. ഇവ ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എ.ഐയുടെ സഹായത്തോടെ നിര്‍മ്മിച്ച ഡീപ്ഫേക്ക് വീഡിയോകളെക്കുറിച്ച്‌ അറിഞ്ഞിരിക്കണമെന്നും മോദി പറഞ്ഞു. ഡീപ്ഫേക്ക് വീഡിയോകള്‍ കബളിപ്പിക്കുന്നവയാണ്. അതിനാല്‍, ഒരു വീഡിയോയുടെയോ ചിത്രത്തിെൻറയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്ബ് ഏറെ കരുതല്‍ വേണം. രശ്മിക മന്ദാനയും കജോളും ഉള്‍പ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പരാമര്‍ശം. നവംബര്‍ 22ന് നടന്ന വെര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍, പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലെ ഡീപ്ഫേക്കുകളെ കുറിച്ച്‌ സംസാ...

ജെ എൻ വൺ കോവിഡ് ഉപവകഭേദ വ്യാപനം ; കുടകിൽ പരിശോധന ശക്തമാക്കി

Image
കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിലും ജെ എൻ വൺ കോവിഡ് ഉപവകഭേദം റിപ്പോർട്ട് ചെയ്തതിനേയും തുടർന്ന് കർണ്ണാടകത്തിലെ കുടക് ജില്ലയിൽ പരിശോധന ശക്തമാക്കി. മാക്കൂട്ടം ചുരം പാത വഴി കേരളത്തിൽ നിന്നും കുടകിലേക്ക് പോകുന്നവരുടെ ശരിരോഷ്മാവ് പരിശോധിക്കുന്നതിന് മാക്കൂട്ടത്തും പെരുമ്പാടിയിലുമാണ് പരിശോധന തുടങ്ങിയത് .  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പാടി ചെക്ക് പോസ്റ്റിൽ രണ്ട് ദിവസം മുൻമ്പ് പരിശോധന ആരംഭിച്ചിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റിലും ചൊവ്വാഴ്ച്ച മുതൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിന്നും എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വാഹന നമ്പർ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.  കേരളത്തിൽ രോഗ വ്യാപനം നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുടകിൽ മുൻകരുതൽ നടപടികൾ അവലോകനം ചെയ്തു. കുടകിൽ സർക്കാർ ആസ്പത്രികളിൽ ഒക്‌സിനജൻ, മാസ്‌ക്ക്, പി പി കിറ്റ്, കിടക്ക എന്നിവയുടെക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽ...

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും; 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും

Image
കണ്ണൂർ : സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും.  1600 ഓളം ഔട്ട്ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും. ഓണച്ചന്തകള്‍ക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. 30ന് ചന്തകള്‍ അവസാനിക്കും.

കോവിഡ്: എടക്കാട് ജാഗ്രതാ നിർദേശം

Image
എടക്കാട് : എടക്കാട് കോവിഡ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് എടക്കാട് ബീച്ച് റെയിൽവേ ഗേറ്റ് ഇ എം എസ് റോഡിൽ കളത്തിൽ അബ്ദുൾ റസാഖ് (65) ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

ചാൽ ബീച്ച് ഫെസ്റ്റ് 21 മുതൽ

Image
അഴീക്കോട്  : ചാൽ ബീച്ച് ഫെസ്റ്റ് 21 മുതൽ ജനുവരി മൂന്ന് വരെ നടത്തും. ദിവസവും വൈകിട്ട്‌ 7.30-ന് വിവിധ കലാപരിപാടികൾ, സംഗീതസന്ധ്യ, നാടൻപാട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.

കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പന ഉത്സവത്തിന് ഇന്ന് തുടക്കമാകും

Image
ഉത്തരകേരളത്തിലെ മുത്തപ്പന്‍ മഠങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ ഒരു മാസത്തെ തിരുവപ്പന ഉത്സവം ഇന്നാരംഭിക്കും. മലമുകളിലെ മുത്തപ്പ സന്നിധിയില്‍ ഉത്സവത്തിന് മുന്നോടിയായുള്ള പാടിയില്‍പ്പണികള്‍ പൂര്‍ത്തിയായി. ഘോരവനാന്തരത്തിലെ മുത്തപ്പ സന്നിധിയില്‍ കഴിഞ്ഞ ഉത്സവകാലത്തിനു ശേഷം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കാടുമൂടി കിടക്കുന്ന മുത്തപ്പസന്നിധിയില്‍ പുല്ലും ഓലയും ഉപയോഗിച്ച്‌ താത്കാലിക മടപ്പുര നിര്‍മ്മിക്കുന്നതിന്റെയും സ്ഥാനികപ്പന്തലൊരുക്കുന്നതിന്റെയും പണികള്‍ പൂര്‍ത്തിയായി. സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് താത്കാലിക മടപ്പുരയും വാണവര്‍ അടിയന്തിരക്കാര്‍ എന്നിവര്‍ക്ക് സ്ഥാനികപ്പന്തലുകളൊരുക്കി. ഇന്ന് മുതല്‍ ജനുവരി 16 വരെയാണ് തിരുവപ്പന മഹോത്സവം. ഉത്സവത്തിന്റെ ആദ്യദിനം മാത്രം മുത്തപ്പന്റെ നാല് ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച്‌ പുതിയമുത്തപ്പന്‍, പുറംകാലമുത്തപ്പന്‍, നാടുവാഴിശന്‍ ദൈവം. തിരുവപ്പന എന്നീ രൂപങ്ങള്‍ കെട്ടിയാടും. മറ്റുത്സവ ദിനങ്ങളില്‍ വൈകുന്നേരം 4.30ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30ന് തിരുവപ്പനയും കെട്ടിയാടും. മുത്തപ്പന്റെ അമ്മയാ...

സാരി ഡോറിന് ഇടയില്‍ കുരുങ്ങി, മെട്രോ ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം

Image
ദില്ലി :  ദില്ലിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. യുവതി ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോയെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് യുവതി മരിച്ചത്. പശ്ചിമ ദില്ലിയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ ബന്ധു വിക്കി വിശദമാക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചുപോയ ഇവര്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. സംഭവത്തില്‍ മെട്രോ സേഫ്റ്റി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാരി ഡോറില്‍ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നും ദില്ലി പൊലീസ് വിശദമാക്കി.

'കെഎസ്ആർടിസി' കേരളത്തിനു മാത്രമല്ല, കർണാടകയ്ക്കും ഉപയോ​ഗിക്കാം; മദ്രാസ് ഹൈക്കോടതി

Image
 കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പ്. നേട്ടം പക്ഷേ കർണാടകയ്ക്കാണ്. 'കെഎസ്ആർടിസി' എന്ന പേര് കർണാടക ഉപയോ​ഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.  ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് നിയമ പോരാട്ടത്തിന്റെ തുടക്കം.  കർണാടക, ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർ‍ഡിനെ സമീപിച്ചു. പിന്നാലെ ബോർഡ് തന്നെ ഇല്ലെതായായി. അതോടെ കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു. തിരുവിതാംകൂർ രാജ കുടുംബമാണ് പൊതു ​ഗതാ​ഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ൽ കെഎസ്‍ആർടിസിയായി. കർണാടക 1973 മുതലാണ് കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു ഉപയോ​ഗിച്ചു തുടങ്ങിയത്.