Posts

Showing posts from February, 2025

സോഡവില കൂട്ടുന്നു

Image
കണ്ണൂർ : സോഡ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വില വർധന കാരണം ജില്ലയിൽ മാർച്ച് ഒന്ന് മുതൽ സോഡ, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ വില യഥാക്രമം 10 രൂപ, 12 രൂപ എന്നീ തരത്തിൽ കൂട്ടുന്നതായി മാനുഫാക്ചേഴ്സ് ഓഫ്‌ സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക് കേരള ജില്ലാ കമ്മിറ്റി അറിയിച്ചു.

ഗതാഗതക്കുരുക്കിലമര്‍ന്ന് ദേശീയപാത ജങ്ഷൻ

Image
ഗതാഗതക്കുരുക്കില്‍ പെട്ട് വലയുകയാണ് നീലേശ്വരം നഗരവും ഹൈവേ ജങ്ഷനും. ദേശീയപാത വികസത്തിന്റെ ഭാഗമായി നീലേശ്വരം പ്രവേശന കവാട ജങ്ഷൻ അണ്ടർ പാസ് നിർമാണം മൂലം വീതി കുറഞ്ഞത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഹൈവേയില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങളും നീലേശ്വരം നഗരത്തില്‍ പ്രവേശിക്കുന്നതും കടന്നു പോകുന്നതുമായ വാഹനങ്ങള്‍ ജങ്ഷനില്‍ എത്തുമ്ബോള്‍ എങ്ങോട്ടും പോകാൻ കഴിയാതെ നിശ്ചലമായി നില്‍ക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ കിലോമീറ്ററോളം നീണ്ട വരിയായി കിടക്കുന്നു. എന്നിട്ടും ട്രാഫിക് നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലും നിയമിക്കുന്നില്ല.  ഹൈവേയിലെ ഗതാഗത സ്തംഭനം മൂലം രാജാ റോഡും ഗതാഗതക്കുരുക്കില്‍ അമരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡിലെ അനിയന്ത്രിതമായ വാഹന പാർക്കിങ്ങും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ഇതുമൂലം ആംബുലൻസുകള്‍ അടക്കം കുരുക്കില്‍ പെടുന്ന കാഴ്ചയും കാണാം. ദേശീയപാതയില്‍ നിന്ന് അഞ്ചു മിനിറ്റില്‍ ബസ് സ്റ്റാൻഡില്‍ എത്തുന്ന ബസുകള്‍ക്ക് ഇപ്പോള്‍ അര മണിക്കൂർ സഞ്ചരിക്കേണ്ടി വരുന്നു. മാത്രമല്ല ഗതാഗത സ്തംഭനത്തില്‍ നിന്ന് രക്ഷനേടാൻ ദീർഘദൂര ബസുകള്‍ സ്റ്റാൻഡില്‍ കയറാ...

ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം

Image
ചാലോട് : ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്. ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, ഹർത്താൽ തുടങ്ങി

Image
ഇരിട്ടി : ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കളക്ടർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന നാട്ടുകാർ ഒടുവിൽ പൊലീസ് നടത്തിയ ചർച്ചക്ക് ഒടുവിലാണ് അയഞ്ഞത്. വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷിയോഗം ചേരും. ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയിരുന്നു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പ...

കൊട്ടിയൂർ പാൽച്ചുരത്ത് കാറിന് തീപിടിച്ചു

Image
കൊട്ടിയൂർ : പാൽച്ചുരത്ത് കാറിന് തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു വയനാട്ടിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വന്ന കാറിനാണ് തീ പിടിച്ചത് കമ്പളക്കാട് സ്വദേശികളുടേതാണ് കാർ അപകടത്തിൽ ആർക്കും പരിക്കില്ല.

രണ്ടായിരം രൂപ അക്കൗണ്ടില്‍ എത്തും; പിഎം കിസാന്‍ സമ്മാന്‍ നിധി അടുത്ത ഗഡു തിങ്കളാഴ്ച

Image
കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു തിങ്കളാഴ്ച അനുവദിക്കും. 9.8 കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടുമ്ബോഴും 2,000 രൂപ വീതം ലഭിക്കും. വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുന്നത്. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 19-ാം ഗഡു കൂടി നല്‍കുന്നതോടെ,പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറുന്ന തുക 3.68 ലക്ഷം കോടി രൂപയായി ഉയരും. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പിഎം കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡിബിടി (ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതിയാണ്. വിത്തുകളും വളങ്ങളും വാങ്ങുന്നതിനുള്ള കര്‍ഷകരുടെ ചെലവുകള്‍ വ...

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് ; ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം

Image
കണ്ണൂർ : ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് എഴുതുന്ന രണ്ടാംവർഷ വിദ്യാർഥികളുടെയും കംപാർട്മെന്റൽ വിദ്യാർഥികളുടെയും ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം. മാർച്ച് 29 ന് 9.30 മുതൽ 12.15 വരെ നടക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംഗ്ലിഷ് പരീക്ഷയ്ക്കൊപ്പം തന്നെ ഇവരുടെയും പരീക്ഷ നടക്കും. ഹാൾ ടിക്കറ്റിൽ ഉച്ചയ്ക്കു ശേഷമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് മാറ്റിയത്.

16 വർഷത്തെ സൗഹൃദവും പഠനയാത്രയും പി എച്ച് ഡി നേട്ടമായി; അഭിമാനമായി മാറി ശുഭയും നീതുവും

Image
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തുടങ്ങിയ ഒരുമിച്ചുള്ള പഠനം ഗവേഷണം വരെ എത്തി എല്ലാവർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ശുഭയും നീതുവും.   രണ്ട് വിദ്യാർത്ഥിനികളുടെ നേട്ടം പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നു. ഹയർസെക്കൻഡറി മുതൽ പി എച്ച് ഡി വരെയുള്ള പതിനാറ് വർഷം നീണ്ട പഠനയാത്രയുടെ കഥ പറയുകയാണ് എ ശുഭയും പി നീതുവും. ഇരുവരും ഒന്നിച്ചാണ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും വഴി തിരഞ്ഞെടുത്തത്.  കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തളിപ്പറമ്പ്  സർ സയ്യിദ് കോളേജിൽ ബോട്ടണി വിഭാഗം മേധാവി ഡോ: പി ശ്രീജ  യുടെ കീഴിലാണ് രണ്ടു പേരും ഗവേഷണം പൂർത്തിയാക്കിയത്.   ഇരുവരും സി എസ് ഐ ആർ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയാണ് ഗവേഷണം ചെയ്തത്.  നീണ്ട അഞ്ച് വർഷ ഗവേഷണങ്ങൾക്ക് ഒടുവിൽ ഇരുവരും ഒരേ ദിവസം  പി എച്ച് ഡി പ്രബന്ധം സമർപ്പിക്കുകയും, ഡിസംബർ 20, 23 തീയതികളിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി നടത്തുകയും ചെയ്തു. സാമൂഹ്യ പാരിസ്ഥിതിക പ്രാധാന്യം ഉള്ള വടക്കേ മലബാറിലെ ക്ഷേത്ര കുളങ്ങളുടെ ആവാസ വ്യവസ്ഥയും സാമ്പത്തിക മൂല്യ നിർണയവും കേന്ദ്രീകരിച്ചാണ് ശുഭയുടെ പഠനം. എത്ര കുളങ്ങ...

ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു, മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനിമുതല്‍ പണം നല്‍കേണ്ട!'; കടുത്ത നടപടിയുമായി എംവിഡി

Image
മീറ്റർ ഇടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാല്‍ പെർമിറ്റ് റദ്ദാക്കും. മാർച്ച്‌ ഒന്നുമുതല്‍ മീറ്റർ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്ന് എംവിഡി നിർദേശം. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.(MVD Instructions to autorickshaw drivers kerala.) ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്.keralanews അതേസമയം ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. keralanewsമീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും. 'മീറ്റർ ഇട്ടില്ലെങ...

എഴുന്നള്ളിപ്പിന് റോബോട്ട് ആനയെ സൗജന്യമായി നൽകാൻ പെറ്റ ഇന്ത്യ

Image
ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആന തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നവരെ സമാധാനിപ്പിച്ച് നിർത്താൻ റോബോട്ട് ആനകളുമായി തൃശ്ശൂരിലെ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സും ‘പെറ്റ ഇന്ത്യ’ (പ്യൂപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഫോർ ആനിമൽ) എന്ന സന്നദ്ധസംഘവും. കൊയിലാണ്ടിയിൽ ആന എഴുന്നള്ളിപ്പിനിടെ ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർ മരിക്കാനും, ഒട്ടേറെപ്പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെ തുടർന്നാണ്, ഭാവിയിൽ ഈ ക്ഷേത്രത്തിൽ ജീവനുള്ള ആനകളെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തില്ലെന്ന് രേഖാമൂലം അറിയിച്ചാൽ പകരം സംവിധാനം എന്ന നിലയിൽ റോബോട്ട് ആനയെ നൽകാമെന്ന വാഗ്ദാനവുമായി പെറ്റ ഇന്ത്യ രംഗത്തെത്തിയത്. മൃഗങ്ങളെ സന്മാർഗികമായി ഉപയോഗപ്പെടുത്താൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന ആണിത്. തൃശ്ശൂർ തിരുവമ്പാടി കുന്നത്ത് ലെയ്‌നിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പെറ്റ ഇന്ത്യ റോബോട്ട് ആനകളെ ദാനമായി നൽകുക. റോബോട്ട് ആനയെ വേണ്ടാത്തവർക്ക് രഥമോ, തേരോ ദാനം ചെയ്യാനും പെറ്റ ഇന്ത്യ ഒരുക്കമാണ്. കണ്ണിലെ കൃഷ്ണമണി ചലിക്കുകയും ചെവിയും തുമ്പികൈയും വാലും ചലിക്കുകയും ചെയ്യുന്...

മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി

Image
കണ്ണൂർ : മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി. ശനിയാഴ്ച രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ് സ് മെന്റ് സ്‌ക്വാഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ. സന്തോഷ് കുമാർ, ഇ.എസ്. ഷഫീർ അലി തുടങ്ങിയവരുടെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ വൈഡൂര്യ ടൂറിസ്റ്റ് ഹോമിലെ പാമ്പേഴ്സ് ഉൾപ്പെടെ ഉള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ട് തള്ളിയതെന്ന് സമ്മതിച്ചു. ഇതേ തുടർന്ന് മാലിന്യം ടൂറിസ്റ്റ് ഹോമിലേക്ക് തിരി തിരിച്ചെടുപ്പിക്കുകയും ടൂറിസ്റ്റ് ജീവനക്കാരനായ തലശ്ശേരി ഉമ്മൻചിറ എ.കെ. ഹൌസിൽ എ.കെ. ജലീൽ (54), തൃശൂർ അഞ്ചേരി വളക്കാവിലെ ചേറൂർ വീട്ടിൽ പ്രസാദ് (50) എന്നിവർക്കെതിരെ കേസെടുത്തു.  മാലിന്യം തള്ളാൻ ഉപയോഗിച്ച കെ എൽ 13 എൽ 7991 സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ തന്നെ രാത്രി 9 ന്പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഹോട്ടൽ ഭക്ഷണം തള്ളിയതിന് ഇ...

താഴെചൊവ്വ വർക്ക് ഷോപ്പിൽ അറ്റകുറ്റ പണിക്കിടെ കാർ കത്തി നശിച്ചു

Image
താഴെചൊവ്വ : വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുവന്ന കാർ കത്തി നശിച്ചു. താഴെചൊവ്വ കിഴുത്തള്ളിക്ക് സമീപം വർക്ക് ഷോപ്പിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാറിന്റെ അടിയിൽ വെൽഡിങ്‌ ജോലിക്കിടെയാണ് തീ പടർന്നതെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു. കെട്ടിടത്തിന് കേടില്ല. കരിയും പുകയും പടർന്നിരുന്നു. അഗ്നിരക്ഷസേന എത്തി തീ കെടുത്തി.

ഗുണ്ടാ വിളയാട്ടം തുടരുമ്പോഴും കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡിലെ പോലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞു തന്നെ

Image
കണ്ണൂർ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും ഗുണ്ടകളുടെയും താവളമായി മാറുമ്ബോള്‍ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നു.രാപ്പകല്‍ നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുകയും ദീർഘദൂര ബസുകള്‍ക്കായി കാത്തു നില്‍ക്കുകയും ചെയ്യുന്ന ഇവിടം മദ്യപൻമാരുടെയും ലഹരിവില്‍പ്പനക്കാരുടെയും ലഹരി മാഫിയക്കാരുടെയും സ്ഥിരാം താവളമാണ് നിരവധി യാത്രക്കാർ ഇവിടെ നിന്നും പട്ടാപ്പകല്‍പോലുംപിടിച്ചു പറിക്ക് ഇരയായിട്ടുണ്ട്. മദ്യപാനിയായ ഗുണ്ടയുടെ ഇരുമ്ബ് വടികൊണ്ടുള്ള തലയ്ക്ക് അടിയേറ്റ് തളിപ്പറമ്ബ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിട്ട് ഏകദേശം ഒരു വർഷം മാത്രമേയായിട്ടുള്ളു. പേരിന് പോലും പൊലിസ് ഇവിടേക്ക് എത്തി നോക്കുന്നില്ലെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. ആകെയുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റും അടച്ചിട്ടിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തില്‍ ഗുണ്ടാ വിളയാട്ടം പെരുകുന്നതിന് കാരണം പൊലിസിൻ്റെ അനാസ്ഥയാണെന്നാണ് വ്യാപാരി സംഘടനകള്‍ ആരോപിക്കുന്നത്. പഴയ ബസ്റ്റാൻ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ വിളയാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപ...

സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു: ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം

Image
കണ്ണൂർ : സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കാൻ ലേബർ കമ്മീഷണർ നിര്‍ദേശം നൽകി. ഫെബ്രുവരി 11 മുതൽ മെയ് പത്ത് വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമാണ മേഖലയിലും റോഡ് നിർമാണ ജോലിക്കാർക്ക് ഇടയിലും കർശനമായി സമയ ക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മേലെചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി

Image
മേലെചൊവ്വ : ദേശീയ പാതയിൽ മേലെ ചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി. തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് സംഭവം. മേലെ ചൊവ്വ കവലയിൽ ഡിവൈഡർ തുടങ്ങിയിടത്ത് വച്ചാണ് കാർ കയറിയത്. ആർക്കും പരിക്കില്ല. വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോഴിക്കോടേക്ക് മടങ്ങി പോകുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡിവൈഡർ കാണാതിരുന്നതാണ് അപകടത്തിന് കാരണമായത്. പെയിന്റിങ് നടത്താത്തതിനാൽ ഡിവൈഡർ കരിപിടിച്ച് കിടക്കുക ആണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് കാർ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഇനി തെരുവുനായ്ക്കളുടെ വിശപ്പകറ്റാന്‍ 'പവിയേട്ടന്‍' ഇല്ല; സഹജീവി സ്‌നേഹത്തിന്റെ മാതൃക ഓര്‍മ്മയായി- വിഡിയോ

Image
കണ്ണൂര്‍ : ഓമനിച്ചു വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ അനാഥരാക്കി കണ്ണൂര്‍ അഞ്ചരക്കണ്ടി കാവിന്‍ മൂലയിലെ പവിത്രന്‍ (78) ഓര്‍മ്മയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  കാവിന്‍ മൂലയ്ക്ക് സമീപത്തെ പുറത്തെക്കാടിലെ വീട്ടില്‍ പത്തോളം തെരുവ് നായ്ക്കളെ പവിത്രന്‍ ഭക്ഷണം കൊടുത്തു സ്ഥിരമായി വളര്‍ത്തിയിരുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതു കൂടാതെ കാക്കകളും പൂച്ചകളും ഇദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്നു. ഉച്ച ഭക്ഷണം കഴിക്കുമ്ബോള്‍ കാക്കയെ ഇടം കൈവെളളയില്‍ വെച്ചു ഊട്ടിയിരുന്ന പവിത്രന്റെ സഹജീവി സ്‌നേഹം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. നാട്ടുകാര്‍ പവിയേട്ടനെന്നു വിളിക്കുന്ന പവിത്രേട്ടന്‍ കണ്ണൂര്‍ നഗരത്തില്‍ അര നൂറ്റാണ്ടിലേറെക്കാലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഇതിനു ശേഷം കാവിന്‍ മൂലയിലും അദ്ദേഹം ജോലി ചെയ്തു. കഴിഞ്ഞ കുറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. വീട്ടില്‍ മാത്രമല്ല എന്നും രാവിലെ ഏഴിന് കാവിന്‍ മൂല ടൗണില്‍ ചായ കുടിക്കാനെത്തിയാല്‍...

കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്ക്

Image
മയ്യിൽ : കാര്യംപറമ്പിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്ക്. വൈകിട്ട് ഏഴോടെ കർണാടക റജിസ്ട്രേഷനിനുള്ള കാറാണ് റോഡിന് അരികിലെ ട്രാൻസ്ഫോമർ തകർത്ത് അപകടത്തിൽപെട്ടത്. കാര്യംപറമ്പിലെ റോഡിന്റെ വീതി കുറവും പോറോലം ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡായ മെക്കാഡം ടാറിങ് നടത്തിയ മയ്യിൽ കാഞ്ഞിരോട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മയ്യിൽ തായംപൊയിൽ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. കൂടാതെ പ്രധാന റോഡിലെ വളവും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടന്നത്.

മാട്ടൂൽ - അഴീക്കൽ ഫെറി സർവീസ് നടത്തുന്ന ബോട്ടിൽ നിന്നും വെള്ളത്തിൽ ചാടിയയാളെ സർക്കാർ ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തി

Image
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂൽ - അഴീക്കൽ ഫെറി സർവീസ് നടത്തുന്ന എസ്-48-ാം നമ്പർ ബോട്ടിൽ നിന്നും വെള്ളത്തിൽ ചാടിയയാളെ രക്ഷപ്പെടുത്തി. ഹംസ മാട്ടൂൽ എന്നയാളെയാണ് ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തിയത്. വളപട്ടണം പുഴ അറബിക്കടലിനോട് ചേരുന്ന ശക്തമായ ഒഴുക്കുള്ള അഴിമുഖം കടന്നാണ് ബോട്ട് സർവീസ് നടത്തുന്നത്. അഞ്ച് വർഷം മുമ്പ് വരെ സ്വകാര്യ ബോട്ട് ആണ് ഫെറി സർവീസ് നടത്തിയിരുന്നത്. തുടർച്ചയായി പല അപകടങ്ങളും, സുരക്ഷാ വീഴ്ചയും ഉണ്ടായതിനെ തുടർന്ന്, പൊതുജനങ്ങളുടെയും തദ്ദേശവാസികളുടേയും വിനോദ സഞ്ചാരികളുടേയും ആവശ്യപ്രകാരം കേരള സർക്കാർ ഫെറിസർവീസ് എറ്റെടുത്ത്, സംസ്ഥാന ജലഗതാഗത വകുപ്പിനെ സർവീസ് നടത്താൻ ചുമതലപ്പെടുത്തുകയായിരുന്നു. സർക്കാർ ബോട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരായ രതീഷ് കെ.ആർ, ശ്രീജിത്ത് എച്ച്, അനിൽകുമാർ.എസ്, നിയാസ് വി.ഇ, രമേശൻ.ടി.വി എന്നിവരോടൊപ്പം അഴീക്കൽ വി.എച്ച്.എസ്.എസ് വിദ്യാർത്ഥി ഷമ്മാസ് മടക്കരയും രക്ഷപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ മലിനജലം ; ദുർഗന്ധത്തിൽ പൊറുതിമുട്ടി യാത്രക്കാരും കച്ചവടക്കാരും

Image
കണ്ണൂർ : റെയിൽവേ സ്റ്റേഷനും മുനീശ്വരൻ കോവിലിനും ഇടയിലുള്ള കച്ചവടക്കാരും യാത്രക്കാരും ദിവസങ്ങളായി മലിനജലത്തിന്റെ ദുർഗന്ധം സഹിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡിലാണ് മലിനജലട്രീറ്റ്മെന്റ് പ്ലാന്റിലേക്കുളള പൈപ്പിൽ നിന്ന് മലിനജലം ഒഴുകുന്നത്. ആദ്യദിനം ചെറിയ രീതിയിലായിരുന്നു മലിനജലം ഒഴുകിയത്. പിന്നീടുളള ദിവസം ശക്തി കൂടിയതോടെ കച്ചവടക്കാർക്കും യാത്രക്കാർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധമാണ്. മൂക്കുമൂടി ടവ്വൽ കെട്ടിയാണ് ഇരിക്കുന്നതെന്ന് സമീപത്തെ കടയുടമകൾ പറഞ്ഞു. സ്റ്റേഷൻ പരിസരത്തുളള ചില ഹോട്ടലുകളിൽ നിന്നും ചെറുകിട ജ്യൂസ് കടകളിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലത്തിന്റ പൈപ്പ് പൊട്ടി ചോർന്നതാണ് രൂക്ഷഗന്ധത്തിന് കാരണമെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. പ്രശ്നം കോർപ്പറേഷനിൽ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ജീവനക്കാരെത്തി പരിശോധിച്ചു. എറണാകുളത്തുനിന്ന് പ്രത്യേക യന്ത്രം എത്തിച്ചാൽ മാത്രമേ തടസ്സം നീക്കാൻ കഴിയൂ. സ്വന്തമായി യന്ത്രം വാങ്ങണമെങ്കിൽ 36 ലക്ഷത്തിലേറെ രൂപ വേണമെന്നും ചൊവ്വാഴ്ച‌ വാടകയ്ക്ക് യന്ത്രം എത്തിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചതായും കച്ചവടക്കാർ പറഞ്ഞു. കച്ചവടക്കാരുട...

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്ക്

Image
ദേശീയ പാതയിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരുക്ക്.  ദേശീയ പാതയിൽ നിന്നും അശ്രദ്ധയോടെ ബസ് സ്റ്റാൻഡ് റോഡിലേക്ക് പ്രവേശിച്ച സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. പരുക്കേറ്റ മാതമംഗലം പുറക്കുന്നിലെ സാരംഗിനെയും (26), സഹോദരൻ ശ്രാവണിനെയും (28) ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ ദേശീയപാതയിൽ  കെ എസ് ഇ ബി ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഏഴാംമൈൽ മാരുതി കാർ ഷോറൂമിലെ ജീവനക്കാരനാണ് സാരംഗ്  മാങ്ങാട്ടുപറമ്പ കെ എ പി ക്യാംപിലെ ജീവനക്കാരനാണ് ശ്രാവൺ. ഇവർ സഞ്ചരിച്ച ബൈക്ക് ധർമ്മശാല ഭാഗത്തേക്ക് പോകവെ കണ്ണൂരിൽ നിന്ന് കാസർക്കോട് ഭാഗ ത്തേക്ക് പോകുന്ന റോയൽ റോസ് ബസ് ഇടിക്കുകയായിരുന്നു. ദേശീയ പാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ അശ്രദ്ധമായി കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ടു.  ഇരു വർക്കും കാലിനാണ് പരിക്കേറ്റത്. സാരംഗിന്റെ കാലിന് പരുക്ക് ഗുരുതരമാണ്. ഇരുവരെയും നാട്ടുകാർ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുണ്ടേരിയിലെ വീട്ടിൽ മോഷണം: അതിഥി തൊഴിലാളി കസ്റ്റഡിയിൽ

Image
മുണ്ടേരി : വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ. അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കൽ പോലീസ്‌ പിടിയിലായത്. മുണ്ടേരി ചിറക്ക് സമീപം പണ്ടാര വളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ആണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്.  മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയ മോഷ്‌ടാവ് ഏറെ സമയം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ മുറിക്കകത്ത് പൂട്ടിയിടുക ആയിരുന്നു. മുറിയിൽ ഉണ്ടായിരുന്ന ഉലക്ക ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച റോൾഡ് ഗോൾഡ് സ്വർണമാണെന്ന് കരുതി മോഷ്‌ടാവ് കൊണ്ടുപോയി. ചക്കരക്കൽ പോലീസും സ്‌ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് നടന്ന വിശദ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂരില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബസിടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Image
കണ്ണൂർ : കണ്ണൂർ ചെറുകുന്നില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബസിടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു. കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയാണ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ വാഹനങ്ങളുടെ കൂട്ടിയിടി

Image
കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ ദേശീയ പാതയില്‍ താത്കാലിക സർവീസ് റോഡില്‍ ട്രക്ക് പിറകോട്ട് നീങ്ങി പിറകെ വന്ന കാറിലും കാറ് തൊട്ടു പിറകിലുണ്ടായിരുന്ന സ്വകാര്യ ബസിലുമിടിച്ചു. ഇന്നലെ ഉച്ചക്ക് നടന്ന അപകടത്തില്‍ വൻ ദുരന്തം വഴി മാറിയത് തലനാരിഴക്കാണ്. ഇവിടെ സർവീസ് റോഡ് വളവും കയറ്റവുമാണ്. ഈ കയറ്റം കയറുന്നതിനിടയിലാണ് വലിയ ട്രക്ക് പിറകോട്ട് നീങ്ങിയത്. ഇത് തൊട്ടു പിറകിലുണ്ടായിരുന്ന കാറിന്‍റെ മുൻവശത്ത് ഇടിച്ചു. ഇടിയെ തുടർന്ന് പിറകോട്ട് നീങ്ങിയ കാർ പയ്യന്നൂർ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്‍റെ മുൻഭാഗത്ത് ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.  കാർ രണ്ട് വലിയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടുവെങ്കിലും ആർക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മെഡിക്കല്‍ കോളജ് റോഡിലേക്ക് പോകുന്ന സർവീസ് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ചാലോടിൽ പേപ്പട്ടിയുടെ അക്രമം; 5 പേർക്ക് കടിയേറ്റു

Image
ചാലോടും പരിസര പ്രദേശത്തും പേപ്പട്ടി പരാക്രമം. 5 പേർക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരക്കണ്ടി റോഡിൽ നിന്നു വന്ന നായ കാൽനടയാത്രക്കാരായ 2 പേരെയും വഴിയിൽ കണ്ട മറ്റു നായകളെയും കടിച്ചു. നായയെ പിന്തുടർന്നെത്തിയ നാട്ടുകാർ നായയെ തല്ലിക്കൊന്നു. ചാലോടും പരിസര പ്രദേശത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. കൊളോളം, ടവർ ‌സ്റ്റോപ്, തൊഴെ കൊളോളം, മുട്ടന്നൂർ ഭാഗങ്ങളിലായാണ് മറ്റൊരു നായ 3 പേരെയും ഒരു പശുവിനെയും കടിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു