Posts

Showing posts from January, 2025

മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

Image
പയ്യന്നൂർ: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.500 ലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിൽസയിൽ കഴിയുന്നത്. 25 മുതൽ 28 രെ നടന്ന കളിയാട്ടത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യവിഷബാധയേറ്റവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. 27 ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടിയറയെത്തി; അണ്ടലൂരിൽ ഉത്സവകാലം

Image
അണ്ടലൂർ കാവിൽ തിറമഹോത്സവം ഫെബ്രുവരി 13 മുതൽ 19 വരെ. ഉത്സവത്തിന്റെ കേളി കൊട്ടായി ബുധൻ രാത്രി അണ്ടലൂർ കാവിൽ അടിയറ യെത്തി. മകരം 15ന് അടിയറ വരവോടെയാണ് എല്ലാവർഷവും ഉത്സവവരവേൽപ്പിനായി കാവുണരുന്നത്. കാഴ്ചദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കുംഭാ ഗത്തുനിന്നും കിഴക്കെ പാലയാട് അംബേദ്‌കർ നഗറിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണശബളമായ അടിയറഘോഷയാത്ര കാവിലെത്തി. ഉത്സവത്തിന് തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങാണ് കാഴ്ചവരവ്. ഫെബ്രുവരി 13 ന് തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവം തുടങ്ങും.

മാര്‍ച്ച്‌ 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം

Image
സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്.  KSRTC , സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച്‌ 31ന് മുമ്ബ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

പുതിയതെരുവിലെ ഗതാഗതക്കുരുക്ക്: ആലോചനയോഗം ചേർന്നു

Image
കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.  കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.  ഗതാഗത പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയായി. ജനുവരി 28ന് കലക്ടറേറ്റിൽ ചേരുന്ന ജില്ലാ ഗതാഗത കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.  ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർടിഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു  ചിറക്കൽ പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, എ.എസ്.പി ട്രെയിനി) ബി കാർത്തിക് , വളപട്ടണം എസ്.എച്ച്.ഒ ടി.പി സുമേഷ്, ബസ് തൊഴിലാളി പ്രതിനിധികൾ, ബസ് ഓപ്പ...

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികള്‍ക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

Image
മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍ പണം വേണമെന്ന മദ്യകമ്ബനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരും.  പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്ബനികളുടെ 341 ബ്രാൻ്റുകള്‍ക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച്‌ കൊണ്ടുള്ള തീരുമാനം വരുന്നത്. സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ബവ്കോയും മദ്യക്കമ്ബനികളും തമ്മിലുള്ള 'റേറ്റ് കോണ്‍ട്രാക്‌ട്' അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്ബനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളില്‍ വില കൂട്ടി നല്‍കും. കമ്ബനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തി...

വെന്തുരുകി കണ്ണൂര്‍ ; സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ താപനില കണ്ണൂര്‍ വിമാനത്താവളത്തില്‍

Image
മട്ടന്നൂർ : ജനുവരി മാസത്തില്‍ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടില്‍ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ കോട്ടയവുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തില്‍ 36 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. രേഖപെടുത്തിയത്. കോട്ടയത്താകട്ടെ 36. സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന.

നിങ്ങളുടെ നാട്ടില്‍ മയില്‍ എത്തിയോ? സന്തോഷിക്കേണ്ട, സംഭവിക്കാൻ പോകുന്നത് അറിഞ്ഞാല്‍ ഞെട്ടും

Image
നമ്മുടെ ദേശീയ പക്ഷിയാണ് മയില്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണിത്. കോഴികളും ടർക്കികളുമൊക്കെ ഉള്‍പ്പെടുന്ന ജവമശെമിശറമല കുടുംബത്തിലെ അംഗമാണ് മയില്‍. അതില്‍ പെട്ട 'പാവോ' ജനുസില്‍ ആണ് മയിലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1988 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ മയിലിന്റെ എണ്ണത്തില്‍ 150 ശതമാനമാണ് വർധനയുണ്ടായത്. കേരളത്തില്‍ ഒരുകാലത്ത് അപൂർവമായി മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന് എണ്ണത്തില്‍ പെരുകി. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ കൊണ്ടാണ് കേരളത്തില്‍ മയിലുകളുടെ എണ്ണത്തില്‍ ഇത്രയധികം വർധനയുണ്ടാകുന്നത്. മയിലുകളുടെ എണ്ണപ്പെരുക്കം കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങളിലൊന്നായാണ് വിദഗ്ധർ കാണുന്നത്. വരാനിരിക്കുന്ന വരണ്ട കാലാവസ്ഥയുടെ മുന്നറിയിപ്പ് കൂടിയാണ് മയിലുകള്‍. മയിലുകളുടെ എണ്ണം വർദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ആയിരുന്നു മയിലുകള്‍ കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വയനാട്ടിലെ വയല്‍ പ്രദേശങ്ങളില്‍ പോലും മയിലുകള്‍ കൂട്ടത്തോടെ എത്തുകയാണ്. വ...

മോര്‍ച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കണ്ണൂര്‍ സ്വദേശി രോഗത്തില്‍ നിന്ന് മോചിതനായി; ഉടൻ ആശുപത്രി വിടും

Image
കണ്ണൂർ : മോർച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്ബ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ ജാഗ്രതയില്‍ രക്ഷപ്പെട്ടത്. എ.കെ.ജി ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന പവിത്രനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഡിസ്ചാർജാകാൻ കഴിയുമായിരുന്നുവെങ്കിലും പനി ബാധിച്ചതിനാല്‍ ഒരു ദിവസം കൂടി ചികിത്സയില്‍ തുടരാൻ ഡോക്ടർ പൂർണിമാറാവൂ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ 13 നാണ് മംഗ്ളൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രനെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് വാങ്ങിയാണ് സംസ്കാര ചടങ്ങുകള്‍ ഒരുക്കുന്നതിനിടെയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ അന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ ജയന...

ഇന്ന് ദുരന്തനിവാരണ സൈറൺ മുഴങ്ങും

Image
കണ്ണൂർ : കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേ ജ്മെന്റ് സിസ്റ്റം പദ്ധതിയുടെ  ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ ചൊവ്വ വൈകിട്ട് അഞ്ചിന് മുഴങ്ങും. സൈക്ലോൺ ഷെൽട്ടർ, പൊന്ന്യം സ്രാമ്പി, പൊന്ന്യം വെസ്റ്റ്, ഗവ. എച്ച്എ സ്എസ് തിരുവങ്ങാട്, ഗവ. സിറ്റി എച്ച് എസ്‌എസ് തയ്യിൽ, പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റൽ നടുവിൽ, ഗവ. എച്ച്എസ്എസ് ആറളം ഫാം, ഗവ. എച്ച്എസ്എസ് പെരിങ്ങോം എന്നിവിടങ്ങളിലാണ് സൈറൺ സ്ഥാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ; ഷാരോൺ കേസിൽ കേരളം കാത്തിരുന്ന വിധി

Image
ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ മാറി. നിലവിൽ ഒരു വനിതാ കുറ്റവാളി മാത്രമാണ് വധശിക്ഷ കാത്ത് സംസ്ഥാനത്ത് ജയിലിൽ കഴിയുന്നത്. വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന വയോധികയെ മോഷണത്തിനായി കൊന്ന് ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതി റഫീഖ ബീവി. ഈ പട്ടികയിലേക്കാണ് ഗ്രീഷ്മ കൂടി ചേരുന്നത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് ഈ രണ്ടു കേസുകളിലും വിധി പറഞ്ഞത് എന്നതും ശ്രദ്ധേയമായി. 11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഷാരോൺ മരണത്തോട് മല്ലിട്ടുവെന്ന് വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതി പറഞ്ഞു. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹക്കുന്ന ഒരാളെയും വിശ്വസിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഷാരോണിന്റെ ഭാഗത്ത് നിന്ന് മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്ര...

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു

Image
ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പ് ചേരൻ വീട്ടിൽ മധുസൂദനന് (68) ആണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണ് സംഭവം. കീ പാഡുള്ള മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന് ഷർട്ട് കത്തി. വെള്ളമൊഴിച്ചു തീ അണച്ചു. തുടർന്ന് കൂട്ടുമുഖം സി എച്ച് സിയിൽ ചികിത്സ തേടി.

അരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ല'; വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Image
കണ്ണൂര്‍ : തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംമ്‌സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചതെന്ന് അഷ്‌റഫിന്റെ കുടുംബം ആരോപിക്കുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച...

കുറുനരി ആക്രമണം: കർഷകന് പരിക്ക്

Image
മയ്യിൽ : കുറുനരിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. നിരവധി വളർത്തു മൃഗങ്ങൾക്ക് കടിയേൽക്കുകയും ചെയ്തു.  കടൂർ ഒറവയലിലെ മന്നിയോടത്ത് പുരുഷോത്തമന്റെ (65) കൈക്കാണ്‌ പരിക്കേറ്റത്. ഇദ്ദേഹത്തെ മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വയലിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് കടിയേറ്റത്. സമീപപ്രദേശത്തെ പി ഉല്ലാസൻ, ഇളയടത്ത് രാജീവൻ എന്നിവരുടെ വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.

പൂക്കളുടെ മഹോത്സവം വരവായി കണ്ണൂർ പുഷ്പോത്സവം ജനുവരി 16ന് തുടങ്ങും

Image
കണ്ണൂർ : കാനന്നൂർ ഡി സ്ട്രിക്റ്റ് ആഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ജനുവരി 16ന് തുടങ്ങും. വ്യാഴാഴ്ച്ച വൈകിട്ട് ആറിന് കണ്ണൂർ പൊലീസ് മൈതാനിയിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കലക്ടർ അരുൺ കെ വിജയൻ അദ്ധ്യക്ഷനാകും. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ. കെ.കെ രത്നകുമാരി എന്നിവർ മുഖ്യാതിഥിയാകും. സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു, അഗസ്റ്റിർ തോമസ് എന്നിവരെ അനുമോദിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൊണ്ടുവന്ന 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്പോത്സവത്തിൽ ഏറ്റവും ആകർഷണീയമായ ഘടകമാണ്. ഇത്തവണ രണ്ടു ലക്ഷം ആളുകളെ പ്രതീ ക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കണ്ണാടിക്കൂട്ടിലുള്ള ജലത്തിൽ കൃത്രിമമായി നിർമ്മിക്കുന്ന അക്വാസ്കേപ്പിങ് എന്നിവ ഒരുക്കും. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, ഫിഷറീസ്, വനം വകുപ്പ് എന്നിവയുടെ പവലിയ നുകളും പുഷ്പോത്സവ നഗരിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സൗകര്യാർത്ഥം രുചികരമായ വിഭവങ്ങൾ ലഭിക്കുന്നതിന് പ്രത്...

മകരജ്യോതി ദർശനവും തിരിച്ചിറങ്ങലും സുരക്ഷിതമാക്കണമെന്ന് പൊലീസ്; ഭക്തർ നിർദേശങ്ങൾ കർശനമായി പാലിക്കണം

Image
മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗ നിർദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ്/സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13, 14 തീയതികളിൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  14ന് രാവിലെ 10 മണിവരെ മാത്രമേ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളൂ. ഉച്ചക്ക് 12 മണിവരെ മാത്രമേ പമ്പയിൽനിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ). പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകുന്നേരം 5.30 മണിക്കുശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.  സ്റ്റൗ, വലിയ പാത്രങ്ങൾ ഗ്യാസ് കുറ്റി എന്നിവയുമായി ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. മരത്തിന്റെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്നോ, വാട്ടർ ടാങ്കുകളുടെ മുകളിൽ കയറിനിന്നോ മകരജ്യോതി ദർശനം അനുവദിക്കില്ല. ദേവസ്വം അന...

സ്വർണാഭരണ നിർമാണ ശാലയിൽ തീപ്പിടിത്തം

Image
കണ്ണൂർ : നഗരമധ്യത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണശാലയിൽ തീപ്പിടിത്തമുണ്ടായി. ബെല്ലാർഡ് റോഡിലെ കല്യാണി കോംപ്ലക്സിലുള്ള മൗസിം ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു തീപ്പിടിത്തം. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയിരുന്നു. നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപ്പിടിത്തമുണ്ടായത് ജീവനക്കാർ അറിഞ്ഞത്.  മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു മുറി പൂർണമായി കത്തി നശിച്ചു. ഇതിൽ ഉണ്ടായിരുന്ന വാതക സിലിൻഡർ പൊട്ടിത്തെറിച്ചു. ഉടൻ വിവരമറിയിച്ചെത്തിയ അഗ്നിരക്ഷാ സേന പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന ആർ.പ്രസേന്ദ്രന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

കൂത്തുപറമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു

Image
കൂത്തുപറമ്പ് : കൂത്തുപറമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ഇരുവാഹനങ്ങളും തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചൂടിലും കണ്ണൂർ മുന്നിൽ

Image
കണ്ണൂർ : തുടർച്ചയായ മൂന്ന് ദിവസം (ഡിസംബർ 30, 31, ജനുവരി ഒന്ന്) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 31-ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. ഇതാദ്യമായല്ല കണ്ണൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ച മഴയേക്കാൾ കൂടുതൽ ലഭിച്ച ജില്ലയിൽ തന്നെയാണ് ചൂടിൻ്റെ കാര്യത്തിലും സംഭവിക്കുന്നത്.  ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ, വേനൽ കാലത്തിനായി ഇപ്പോഴേ കരുതിയിരിക്കണം.

പെരളശേരിയിൽ ഹാപ്പിനസ് ഫെസ്റ്റിന് വർണാഭമായ തുടക്കം

Image
  പെരളശ്ശേരി  : നാടിനും നാട്ടുകാർക്കും സന്തോഷമെന്ന സന്ദേശവുമായി പെരളശേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഒപ്പം' ഹാപ്പിനസ് ഫെസ്റ്റിന് വർണാഭമായ തുടക്കം. കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനംചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ, കെ കെ സുഗതൻ, എം ശൈലജ, പി കെ ബാലകൃഷ്ണൻ, കെ സി ജൂന തുടങ്ങിയവർ സംസാരിച്ചു. ആദ്യദിവസം കുഞ്ഞരങ്ങ് അങ്കണവാടി കുട്ടികളുടെ കലോത്സവം അരങ്ങേറി. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക ളിൽനിന്നുമായി 270 കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 ന് സ്നേഹോത്സവമെന്ന പേരിൽ നടക്കുന്ന വയോജന കലോത്സവം അഴിക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയോജന കലാ മത്സരങ്ങളും വിവിധപരി പാടികളും നടക്കും. തുടർന്ന് ഹിതൈഷ്ണി ബിനീഷ് നയിക്കുന്ന ഗാനമേളയും പെൺമ കലാട്രൂപ്പ് അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 11ന് ഹാപ്പിനസ് ഫെസ്റ്റ് സമാപിക്കും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ പങ്കെടുക്കും.

തലശ്ശേരി റെയില്‍വേ ഗേറ്റില്‍ ഇനി ഇലക്‌ട്രിക് ലിഫ്റ്റിംഗ് സംവിധാനവും

Image
തലശ്ശേരി : ട്രെയിന്‍ കടന്നു പോവുമ്പോള്‍ ഗേറ്റ് കീപ്പര്‍ താക്കോല്‍ ഇട്ട് ആയാസപ്പെട്ട് ഗേറ്റ് അടക്കുന്ന സംവിധാനം മാറി കഴിഞ്ഞു. അങ്ങനെ തലശ്ശേരി രണ്ടാം റെയില്‍വേ ഗേറ്റിലും ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയര്‍ സംവിധാനം നടപ്പാക്കി കഴിഞ്ഞു.  ഗേറ്റിനടുത്ത് കാബിനും ഗേറ്റ് കീപ്പറും ഉണ്ടാകും. ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്റരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഗേറ്റ് കീപ്പര്‍ കാബിനിലെ ബൂം ലോക്ക് പ്രവര്‍ത്തിപ്പിക്കും. സ്വിച്ചിട്ടാല്‍ തത്സമയം മുതല്‍ അലാറം മുഴക്കി ഗേറ്റ് താഴാന്‍ തുടങ്ങും. പത്ത് സെക്കൻ്റിനകം ഗേറ്റടയും. വണ്ടികള്‍ കടന്നു പോയാല്‍ മാത്രമേ ഗേറ്റ് ഉയരുകയുള്ളൂ. അതും ഓട്ടമാറ്റിക് വൈദ്യുതി സ്വിച്ചിനാല്‍ നിയന്ത്രണത്തില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിലയിടങ്ങളില്‍ ഇലക്ട്രിക്കല്‍ ഗേറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായിരുന്നില്ല.  അതേ സമയം പഴയ കാലത്തെ വലിച്ചടക്കുന്ന ഗേറ്റ് മുതല്‍ റെയില്‍ വേയിലെ ഓരോ മാറ്റങ്ങളും ആകാംഷയോടെയാണ് പൊതു ജനങ്ങള്‍ കാണുന്നത്.  ഓട്ടോമാറ്റിക് സംവിധാനത്തിന് ഏതെങ്കിലും സാഹചര്യത്തില്‍ തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനവും ഉണ്ട്. നിലവ...

യുവാവ് കുത്തേറ്റ് മരിച്ചു

Image
മട്ടന്നൂർ : നടുവനാട് നിടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കന്യാകുമാരി സ്വദേശി ജസ്റ്റിൻ (38) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി രാജ ദുരെയെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ജസ്റ്റിനും രാജ ദുരൈയും നിടിയാഞ്ഞിരത്തെ രാജ ദുരൈയുടെ വാടക വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിന് ഇടയിലാണ് ജസ്റ്റിന് കുത്തേൽക്കുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്. രാജയുടെ കുടുംബവും ഇവിടെയുണ്ട്.

പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം ഉത്സവം നാളെ കൊടിയേറും

Image
കൂടാളി : പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം വാർഷികോത്സവം ആറിന്‌ കൊടിയേറും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. തിങ്കളാഴ്ച വൈകിട്ട് വിളംബര ഘോഷയാത്ര കുംഭം മഹാദേവ ക്ഷേത്രം, കക്കിക്കരി വയൽ മുത്തപ്പൻ ക്ഷേത്രം, കുംഭം ബസാർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന, താന്ത്രിക കർമങ്ങൾ. ഭക്തി ഗാനമേള ഏഴ് മണിക്ക് നടക്കും. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ നാരായണീയ പാരായണം, 10-ന് ചാക്യാർകൂത്ത്, വൈകിട്ട് ആചാര്യ വരണം, തുടർന്ന് കൊടിയേറ്റം, വാദ്യഘോഷം, കേളി. രാത്രി ഒൻപതിന് തായമ്പക. ബുധനാഴ്ച രാവിലെ 10-ന് ഭജന, ആധ്യാത്മിക പഠനക്ലാസ്, രാത്രി തിടമ്പ് നൃത്തം. വ്യാഴാഴ്ച ഏഴിന് തിടമ്പ് നൃത്തം. വെള്ളിയാഴ്ച രാവിലെ വിവിധ പൂജകൾ, രാവിലെ 10-ന് ഉത്സവ ബലി. രാത്രി പഞ്ചവാദ്യം മേളം, തിടമ്പ് നൃത്തം. ശനിയാഴ്ച രാവിലെ 10-ന് ഓട്ടൻ തുള്ളൽ. 12-ന്‌ രാവിലെ ആറാട്ടോടെ ഉത്സവം സമാപിക്കും. 14-ന് പൂവത്തൂരമ്മക്ക് മകരപ്പൊങ്കാല.

കണ്ണൂരിന് അഴകേകി നഗര സൗന്ദര്യവൽക്കരണം ; പദ്ധതിയുടെ ടെൻഡറിന് കൗൺസിൽ അംഗീകാരം നൽകി

Image
കണ്ണൂർ : സ്വ‌പ്ന പദ്ധതിയായ നഗര സൗന്ദര്യവൽക്കരണം കോർപറേഷൻ ഉടൻ നടപ്പാക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ ടെൻഡറിന് ഇന്നലെ ചേർന്ന കൗൺസിൽ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ ഗാന്ധി സർക്കിൾ-പഴയ ബസ് സ്റ്റാൻഡ് റോഡ്, പ്ലാസ റോഡ് എന്നിവ മനോഹരമാക്കും. കണ്ണുർ നഗരത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിതെന്നും കൃത്യമായി മോണിറ്ററിങ് ചെയ്യുന്ന തിനു ഡിപിആർ തയാറാക്കിയ ഏജൻസിക്കു കൂടി ചുമതല നൽകാൻ കൗൺസിൽ തീരുമാനിച്ച തായും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. അതിനിടെ, കിഫ്ബി പദ്ധതിയിൽ നിർമാണം തുടങ്ങിയ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പൂർത്തീകരണം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും സ്ട്രക്ചറൽ പ്രവൃത്തിക്ക് ശേഷം ഇന്റീരിയർ വർക്കിന് കോർപറേഷൻ തുക നൽകാമെന്ന് കിഫ്ബിയെ അറിയിച്ചെങ്കിലും ഏറ്റെടുത്ത് നടനിർത്തേണ്ട പൈപ്പ് കണക്ഷൻ ഒന്നും തന്നെയില്ലെന്നു കണ്ടത്തിയതിനാലാണു നടപടി. പൈപ്പ് കണക്ഷന്റെ പേരിൽ ഭീമമായ തുകയാണ് കോർപറേഷൻ അടയ്ക്കേണ്ടി വരുന്നത്. കോർപറേഷൻ അമൃത് പദ്ധതിയിൽ പൈപ്പ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. ജലഅതോറിറ്റിക്ക് ഇതു സംബന്ധിച്ച് കത്ത് നൽകും. പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എൻജിന...

കോടമഞ്ഞിൽ കുളിച്ച് മലനിരകൾ: സന്ദർശക തിരക്കിൽ ഒടുവള്ളി

Image
പ്രഭാതങ്ങൾക്ക് കുളിര് നൽകി കോടമഞ്ഞും തണുപ്പും. മലയോരത്തെ ഉയരം കൂടിയ മലനിരകളായ പൈതൽ മലയിലും പാലക്കയത്തും കരാമരം തട്ടിലുമെല്ലാം ഇക്കുറി നല്ല തണുപ്പുണ്ട്. സൂര്യോദയ സമയത്ത് കുടക് മലനിരകളിൽ നിന്ന് കോടമഞ്ഞ് നൂൽ പോൽ ഇറങ്ങുന്നത് മനോഹരമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത് നേരിൽ കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ട്. രാവിലെ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. ഏഴരക്കുണ്ട് കാണാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലാണ് വലിയ വർധന. ഒടുവള്ളി ഹാജി വളവിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അതിരാവിലെ എത്തുന്നത് നൂറ് കണക്കിന് ആളുകളാണ്. ഇവിടെ നിന്നാൽ പൈതൽ മലയും കുടക് മലനിരകളും തൊട്ടടുത്തെന്ന പോലെ കാണാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

ഇരിട്ടി കീഴൂരിൽ ബാറ്ററി ഷോറൂം കത്തി നശിച്ചു

Image
ഇരിട്ടി കീഴൂരിൽ വിൻസെന്റ് നെടുങ്ങാട് കുന്നലിന്റെ ഉടമസ്ഥതയിലുള്ള എക്‌സൈഡ് ബാറ്ററി ഷോറൂം ഇന്ന്‌ പുലർച്ചെയോടെയാണ് അഗ്നിക്കിരയായത്. വിവരമറിഞ്ഞു ഉടനെത്തിയ ഇരിട്ടി ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഇരിട്ടി ഫയർ ഫോഴ്സ് നിലയത്തിൽ നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ. മെഹറൂഫ് ൻ്റെ നേതൃത്വത്തിൽ FRO (D) പി എച്ച് നൗഷാദ് . & FRO ജെസ്റ്റിൻ ജെയിംസ് അനീഷ് ആർ HG മാരായ ശ്രീജിത്ത് മ്പെന്നി സേവിയർ രാധാകൃഷ്ണൻ എന്നിവരാണ് സ്ഥലത്ത് എത്തി തീ പൂർണ്ണമായി അണച്ചത്.