വിവാഹ മോചനവും ഇനി ഓൺലൈനായി രജിസ്റ്റർ ചെയ്യാം

വിവാഹം സംബന്ധിച്ച നിയമപരമായ തർ ക്കങ്ങളും ഓൺലൈനായി പരിഹരിക്കും. വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനവും ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ നിയമം വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സമഗ്ര മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്നാണു തദ്ദേശവകുപ്പ് പറയുന്നത്. ഇതിനായുള്ള ചട്ടങ്ങൾ തയാറാക്കാൻ തദ്ദേശവകുപ്പ് സമിതിയെ നിയമിച്ചിട്ടുണ്ട്. വിവാഹം മോചനം നേടിയാൽ അക്കാര്യം ഓൺലൈനായിത്തന്നെ രേഖപ്പെടുത്തും. മുൻ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി. ഗോവിന്ദൻ മുൻകൈയെടുത്താണ് ആദ്യ ആലോചനകൾ തുടങ്ങിയത്. ...