Posts

Showing posts from November, 2024

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

Image
മട്ടന്നൂർ : പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു. തുടർന്ന് രാത്രി 10-ഓടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് തുടങ്ങും

Image
പറശ്ശിനിക്കടവ് : മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും. രാവിലെ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തമ്പ്രാക്കൾ കൊടി ഉയർത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ഉച്ചക്ക് 3-ന് മലയിറക്കൽ ചടങ്ങ് നടക്കുന്നതോട് കൂടി കാഴ്ച വരവ് തുടങ്ങും. തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം നടക്കുക. തുടർന്ന് കോഴിക്കോട്, മറ്റ് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജന സംഘങ്ങളുടെ വർണ്ണശബളമായ കാഴ്ചവരവ്. സന്ധ്യയോടെ മുത്തപ്പൻ വെള്ളാട്ടം തുടങ്ങും. തുടർന്ന് അന്തിവേലക്ക് കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. ശേഷം പഞ്ചവാദ്യസംഘത്തോട് കൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും. 3-ന് പുലർച്ചെ 5.30ന് തിരുവപ്പന ആരംഭിക്കും. 6-ന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും. ഉത്സവത്തോട് അനുബന്ധിച്ച് 5, 6 തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം പ്രശസ്ത കലാകാരന്മാരുടെ കഥകളി നടത്തും. 7-ന് രാത്രി പത്തിന് പത്മശ്രീ രാമചന്ദ്ര പുലവറും സംഘം അവതരിപ്പിക്കുന...

മുഖം മിനുക്കാൻ മാട്ടൂൽ ബീച്ച്

Image
മാട്ടൂൽ : തീരത്തിന്റെ സൗന്ദര്യം നുകരാനും ഉല്ലാസയാത്രയ്ക്കും വഴിയൊരുക്കി മാട്ടൂലിൽ ബീച്ച് ടൂറിസം പദ്ധതി. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനത്തേക്ക്  കുതിക്കുന്ന പദ്ധതികളാണ് മാട്ടൂൽ സെൻട്രലിൽ തയ്യാറാക്കുക. ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം. പെറ്റ് സ്റ്റേഷൻ സമീപത്താണ് ടൂറിസം വികസന  പദ്ധതി നടപ്പാക്കുന്നത്. കടലിനോടുചേർന്ന പ്രദേശത്ത് വാക് വേ, ഇരിപ്പിടം,  സൗന്ദര്യ വിളക്ക്, കഫറ്റീരിയ,  കുട്ടികളുടെ പാർക്ക്, ശുചിമുറി തുടങ്ങിയവ ഒരുക്കും. കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ഡും ബോട്ട്സർവീസും പദ്ധതിയുടെ ഭാഗമായുണ്ട്. കടലിലൂടെ ചൂട്ടാട് ബീച്ച് ഉൾപ്പടെയുള്ള പ്രദേശ ത്തേക്കുള്ള ഉല്ലാസ ബോട്ട് യാത്രയാണ് പ്രധാന ആകർഷണം. പ്രദേശത്തിന്റെ ടൂറിസം  വികസനത്തോടൊപ്പം  നിരവധിപേർക്ക് തൊഴിൽ  ലഭ്യമാക്കുന്നതാകും പദ്ധതി. വിശദ പദ്ധതി സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചു. എം വി ജിൻ എംഎൽഎയാണ് പദ്ധതി വിഭാവനം ചെയ്തത്.

മുത്തപ്പൻ്റെ പേരിൽ വ്യാജ പ്രസാദം. ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേരിലാണ് പറശ്ശിനിക്കടവിൽ പ്രസാദം വിൽക്കുന്നത്

Image
കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദമെന്ന പേരില്‍ ഭക്തര്‍ക്കിടയില്‍ അരവണ പായസം വില്‍പ്പന നടത്തുന്നതിനെതിരെ അറിയിപ്പ്. മടപ്പുരയില്‍ നിന്നും അരവണ പായസം വില്‍പ്പന നടത്തുന്നില്ലെന്നാണ് അറിയിപ്പ്. കൂടാതെ മടപ്പുരയിലെ കോലധാരി വിവിധയിടങ്ങളില്‍ നിന്നും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനെതിരേയും പ്രതികരണമുണ്ട്. മുത്തപ്പന്റെ കോലം ധരിക്കുമ്ബോള്‍ മാത്രമാണ് കോലധാരി ദൈവമാകുന്നത്. മുത്തപ്പന്റെ തിരുമുടി ശിരസ്സില്‍ നിന്ന് അഴിച്ചു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ കോലധാരി വീണ്ടും വെറും മനുഷ്യന്‍ മാത്രമാണ്. മുത്തപ്പന്റെ പ്രതിപുരുഷനായി കാണുന്നത് മടയനെ മാത്രമാണ്. ഭക്തരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും വഞ്ചിതരാകരുതെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള അറിയിപ്പില്‍ പറയുന്നു. *സോഷ്യല്‍ മീഡിയവഴിയുള്ള അറിയിപ്പ് ഇങ്ങനെ,* പറശ്ശിനിക്കടവ് മുത്തപ്പന്റെ ഭക്തര്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും കുറച്ചു ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകന്ന രണ്ട് വിഷയങ്ങളാണ് 'ശ്രീ മുത്തപ്പന്‍ അരവണ പായസം' എന്ന വ്യാജ പ്രസാദവും, മറ്റൊന്ന് പറശ്ശിനിക്കടവിലെ കോലധാരി പല സ്ഥലങ്ങളിലും ...

ആവേശ തുഴയെറിഞ്ഞ് കണ്ണൂര്‍ കയാക്കത്തോണ്‍ ചാമ്ബ്യൻഷിപ്പ്

Image
കണ്ണൂർ : വളപട്ടണം പുഴയുടെ ഓളങ്ങളെ തുഴക്കരുത്തില്‍ കീഴടക്കി 'കണ്ണൂർ കയാക്കത്തോണ്‍ 2024' ദേശീയ കയാക്കിംഗ് ചാമ്ബ്യൻഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ രജീഷ് കുളങ്ങരയും വനിതാ സിംഗിള്‍സില്‍ ഇ.സ്വാലിഹയും ചാമ്ബ്യന്മാരായി. രജീഷ് കുളങ്ങര ഒരു മണിക്കൂർ 25 മിനിറ്റ് 36 സെക്കന്റും ഇ. സ്വാലിഹ ഒരു മണിക്കൂർ 36 മിനിറ്റ് 55 സെക്കന്റും എടുത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ഡബിള്‍സില്‍ ആദർശ് പി. അനില്‍കുമാറും കെ.ആർ കണ്ണനും അടങ്ങിയ ടീം ഒന്നാമതെത്തി. കഴിഞ്ഞ ചാമ്ബ്യൻഷിപ്പിലും ഇവർക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. മിക്സഡ് ഡബിള്‍സില്‍ ഷെയ്ബിൻ, നന്ദന ടീം ജേതാക്കളായി. പുരുഷന്മാരുടെ സിംഗിള്‍സില്‍ തേജസ് രാഘവ് രണ്ടാമതും എൻ.ആർ ആന്റണി മൂന്നാമതുമായി ഫിനിഷ് ചെയ്തു. വനിതകളുടെ സിംഗിള്‍സില്‍ പി. ദില്‍ഷയും വിൻഷ ശരത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചാമ്ബ്യൻഷിപ്പ് പറശ്ശിനിക്കടവില്‍ കെ.വി. സുമേഷ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ...

പഴയങ്ങാടി ചെറുതാഴത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 23 പേർക്ക് പരിക്ക്

Image
പിലാത്തറ : ചെറുതാഴത്ത് കർണ്ണാടക ഹാസൻ സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരി ച്ച മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. കുട്ടികളടക്കം 26 പേർ ബസിൽ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ കണ്ണൂരിന് നാലാം സ്ഥാനം

Image
ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസർബൈജിസ്ഥാനിലെ ബാക്കുവില്‍ നടക്കുകയാണ്. ഉച്ചകോടിക്കിടെ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate Change Performance Index, CCPI) പ്രകാരം ഇന്ത്യ റാങ്കിങ്ങിൽ പിന്നോട്ട് പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. കോപ് 28 സമ്മേളിക്കുമ്പോള്‍ 2024 ലെ സൂചിക പ്രകാരം ഏഴാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഈ വർഷം മൂന്ന് റാങ്ക് താഴ്ന്ന് പത്താം സ്ഥാനത്തെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള ആശങ്കകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതും ഇതേസമയത്ത് തന്നെ. അതേസമയം 2024 നവംബർ 22-ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  പുതിയ റിപ്പോര്‍ട്ടില്‍ ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി കൈവരിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'കഠിനമായ' വിഭാഗത്തില് നിന്ന് 'വളരെ...

തളിപ്പറമ്പ് ചിറവക്കില്‍ സിഗ്നല്‍ 26ന് തെളിയും; ഗതാഗതക്കുരുക്കിന് പരിഹാരം

Image
ചിറവക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം. തളിപ്പറമ്പ് നഗരത്തെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന കുരുക്കഴിക്കാൻ സിഗ്നല്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് അധികൃതർ. ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍ 26ന് രാവിലെ 11 മണിക്ക് നഗരസഭ ചെയർപേഴ്സണ്‍ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. നഗരസഭ ചിറവക്കില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം നീണ്ടുപോയതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ദേശീയപാതയില്‍ നിന്നും തളിപ്പറമ്ബ് -ഇരിട്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബസുകള്‍ നിർത്തി യാത്രക്കാരെ കയറ്റുന്നത് ദേശീയപാതയില്‍ ഉള്‍പ്പെടെ ഗതാഗത തടസത്തിനിടയാക്കിയിരുന്നു. സിഗ്നല്‍ പ്രവർത്തന സജ്ജമാകുന്നതോടെ ഈ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും സിഗ്നല്‍ സമയ ക്രമീകരണം താറുമാറാവുകയും ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്ന് ബസ് സ്റ്റോപ്പ് മാറ്റിയിട്ടുണ്ട്. ദേശീയപാതയോരത്ത് അക്കിപ്പറമ്ബ് സ്‌കൂളിന് സമീപത്തായി സ്‌പോണ്‍സർമാരെ കണ്ടെത്തി ബസ് ഷെല്‍ട്ടർ നിർമ്മിച്ചു. തളിപ്പറമ്ബ് ഭാഗത്തേക്ക് വരുന്ന ബസുകള്‍ നിർത്തുന്ന സ്ഥലത്തും ബസ് ഷെല്‍ട്ടർ നിർമ്മിച്ചിട്ടുണ്ട്. ക്രമീകരണങ...

പുത്തരി മഹോത്സവം നാളെ

Image
കക്കോത്ത് : കക്കുന്നത്ത് ഭഗവതി ക്ഷേത്രം തുലാം പുത്തരി മഹോത്സവം വെള്ളിയാഴ്ച. രാവിലെ പത്തിന് കാവിൽ കയറൽ. തുടർന്ന് പൂജ. കക്കുന്നത്ത് മാതാവ് ഓഡിയോ ആൽബം പ്രകാശനം പകൽ ഒന്നിന്. പുത്തരി അടിയന്തിരം വൈകിട്ട് ആറിന്. തുടർന്ന് പുത്തരി നിവേദ്യവും പന്തിരായിരം ദീപസമർപ്പണവും അന്നദാനവും കലാസന്ധ്യയും. രാത്രി എട്ടിന് കുട്ടികളുടെ ചോറൂൺ.

കാസർഗോഡ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഒരാൾ പിടിയിൽ

Image
റെയിൽവേ ട്രാക്കുകളിൽ കരിങ്കല്ല് കയറ്റി വച്ച് ട്രയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട ആറുകാലികൾ വെസ്റ്റ് വയല ഏഴംകുളം ബേബി വില്ലയിലെ അഖിൽ മാത്യു (21)വിനെയാണ് അറസ്റ്റ് ചെയ്‌തതെന്ന് ആർ പി എഫ് ഇൻസ്പെക്‌ടർ എം അക്‌ബറലി അറിയിച്ചു. ചൊവ്വാഴ്ച‌ പുലർച്ചെയാണ് കളനാട് റെയിൽവേ പാളത്തിൽ ചെറിയ കല്ലുകൾ വച്ചത്. അമൃതസർ- കൊച്ചുവേളി എക്‌സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകൾ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകൾ വച്ചിരുന്നു. പാളത്തിലെകരിങ്കല്ല് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അഖിൽ ജോൺ മാത്യുവാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു സ്ഥലങ്ങളിൽ പാളത്തിൽ കല്ല് കയറ്റി വച്ച് അഖിൽ ജോൺ മാത്യു ട്രയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. പുലർച്ചെ 1.20 ഓടെയാണ് സംഭവം. പ്രേമനൈരാശ്യത്തെ തുടർന്നാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ എട്ടിന് ബേക്കൽ പൂച്ചക്കാട് വച്ച് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ...

സിനിമ നടൻ അല്ല, പുതിയ ലക്ഷ്വറി കാര്‍ വാങ്ങാൻ 14 കോടി പൊടിച്ച കണ്ണൂര്‍ക്കാരന്റെ നില്‍പ്പ് കണ്ടോ? 25 വയസേയുള്ളൂ

Image
ആഡംബര വാഹനങ്ങളോട് ഏറ്റവും ഭ്രമമുള്ളവരാണ് മലയാളികള്‍. കാറുകളെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ അറിയാൻ ശ്രമിക്കുന്നതും ജ്ഞ്യാനമുള്ളതും നമുക്കാണെന്ന് അഹങ്കരിച്ചാലും തെറ്റൊന്നുമില്ല. വലിയ വ്യവസായികളും സിനിമ താരങ്ങളുമെല്ലാം അള്‍ട്രാ ലക്ഷ്വറി കാറുകളെല്ലാം വാങ്ങുന്നത് വായിച്ചറിയാനും ഏറെ താത്പര്യമുള്ളവരാണ് നാം മലയാളികള്‍. പ്രിയതമയുടെ പിറന്നാളിന് 8 കോടി രൂപയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച്‌ വാർത്തകളില്‍ നിറഞ്ഞുനിന്ന ഒരാളാണ് ദുബായ് വ്യവസായിയും കോണ്‍ട്രാക്ടർ സ്ഥാപന മേധാവിയുമായ അംജദ് സിത്താര. ഈ സംഭവം നടന്നിട്ട് വർഷം കുറച്ചായെങ്കിലും ഇപ്പോഴിതാ ഇദ്ദേഹം വീണ്ടും വാർത്തകളില്‍ നിറയുകയാണ്. ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളില്‍ ഒന്ന് സ്വന്തമാക്കിയാണ് കണ്ണൂർക്കാരനായ അംജദ് മലയാളികള്‍ക്ക് അഭിമാനമായിരിക്കുന്നത്. റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്‌ജ് സ്വന്തമാക്കിയ യുവവ്യവസായി ഇപ്പോള്‍ റോള്‍സ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന അത്യാഡംബര കാറാണ് തന്റെ മുറ്റത്തെത്തിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി കലിനന്‍ എസ്‌യുവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്തി എന്ന പദവിയും ...

മെഗാസീരിയല്‍ നിരോധിക്കണം,ഒരുദിവസം ഒരുചാനലില്‍ 2 സീരിയലുകള്‍ മതി;സീരിയലുകള്‍ സെൻസര്‍ചെയ്യാൻ വനിതാകമ്മീഷൻ ശുപാര്‍ശ

Image
മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു.  സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോർട്ട് ആവശ്യപ്പെടുന്നു.  മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷൻ ഇതേക്കുറിച്ച്‌ പഠിച്ചത്. പരമ്ബരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനംപേർ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടു.  അസാന്മാർഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാർഥ്യബോധമുള്ള കഥകള്‍ കുറവാണ്. ഇത്തരത്തിലുള്ള സീരിയല...

മട്ടന്നൂരിൽ ഇന്നോവകാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു

Image
മട്ടന്നൂർ : മട്ടന്നൂർ പഴശിയിൽ ഇന്നോവകാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു.കൂത്തുപറമ്പ് പുറക്കളം സ്വദേശിനി ശ്രീമതിയാണ് മരിച്ചത്.പരിക്കേറ്റ മകനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ ചൊവ്വാഴ്ച യു.ഡി.എഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍

Image
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബർ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹർത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താല്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹർത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനല്‍കുകയായിരുന്നു.  കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്. ഈ കത്തിനുള്ള മറുപടിയിലാണ് കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കിയത്. ദുരന്...

അർധരാത്രി പുതിയതെരുവിൽ വൻ തീപ്പിടുത്തം ; വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു

Image
പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധ രാത്രി കത്തിനശിച്ചു. കാട്ടാമ്പള്ളി റോഡിൽ രാമഗുരു യു.പി സ്കൂളിനു സമീപത്തെ കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയാണ് കത്തി നശിച്ചത്. മേൽക്കൂരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികളും യന്ത്രങ്ങളും ഏറെക്കുറെ കത്തി നശിച്ചു. അർധരാത്രി 12.10ന് ആണു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് അഗ്നിശമനയിൽ വിവരമറിയിച്ചത്. ടൈൽസ് ഗോഡൗണിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നതെന്ന് പരിസരവാസികൾ പറയുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. കണ്ണൂരിൽ നിന്ന് 3 യൂണിറ്റും തളിപ്പറമ്പിൽ നിന്ന് 1 യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥ‌ലത്തെത്തി. പുലർച്ചെ വരെ പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിനു മുൻവശത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ അദ്വൈതം, ആറുട്ടി ജൂസ് ഷോപ്പ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിക്കാതെ നിയന്ത്രിക്കാനായി. നാട്ടുകാരും തീ അണയ്ക്കാൻ രംഗത്തുണ്ടായിരുന്നു. വളപട്ടണം പൊലീസും സ്‌ഥലത്തെത്തി. കണ്ണൂർ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.അജയൻ, അസി.സ്റ്റേഷൻ ഓഫീസർ...

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

Image
കണ്ണൂർ : കണ്ണൂരില്‍ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 14 പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയംപടി എസ്‌ വളവില്‍ നാടക സംഘം സഞ്ചരിച്ച വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, ഇന്നലെ എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് രാത്രിയോടെയാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായു...

പെരുമ്പാമ്പ് റോഡില്‍ ചത്തനിലയില്‍

Image
കണ്ണൂർ : ദേശീയ പാതയില്‍ തളാപ്പില്‍ പെരുമ്പാമ്പിനെ റോഡില്‍ ചത്തനിലയില്‍ കണ്ടെത്തി. തലഭാഗത്ത് ക്ഷതമേറ്റ നിലയില്‍ ചത്ത പെരുമ്പാമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി അജ്ഞാതവാഹനം കയറി ചത്തതാവാമെന്നാണ് സംശയം. ഇന്നലെ രാവിലെ സമീപത്തെ കടയിലുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കോർപറേഷൻ ശുചീകരണ വിഭാഗവും പാന്പ് പിടുത്തക്കാരുമെത്തി പെരുമ്പാമ്പിനെ റോഡില്‍ നിന്ന് മാറ്റി.

ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കും

Image
ചക്കരക്കൽ : കാഞ്ഞിരോട് നിന്നും പാറോത്തുംചാൽ, തലമുണ്ട ചൂള റോഡ് വഴി ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്യുമെന്നും അടുത്ത മാർച്ചോടു കൂടി കമ്മീഷൻ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ചക്കരക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എ സി അബ്ദുൽ നാസർ അറിയിച്ചു. വൈദ്യുതി ബോർഡിന്റെ സമ്മർ 2025 പദ്ധതിയിൽ പെടുത്തി 2,95,85,765 രൂപയുടെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. കാഞ്ഞിരോട് 220 കെ വി സബ് സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ നീളത്തിൽ 11 കെ വിയുടെ രണ്ട് ഭൂഗർഭ കേബിളുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ വൈദ്യുതി വിതരണം കൂടുതൽ തടസ്സരഹിതമാകും. നിലവിൽ ചക്കരക്കൽ സെക്ഷനിലേക്ക് കാഞ്ഞിരോട് നിന്നുള്ള ചൂള, അഞ്ചരക്കണ്ടി, കീഴല്ലൂർ, ഏച്ചൂർ എന്നീ ഫീഡറുകൾ വഴിയാണ് വൈദ്യുതി വിതരണം. മട്ടന്നൂർ എയർപോർട്ട്, പെരളശ്ശേരി, തലവിൽ വരെ ഫീഡ് ചെയ്യുന്നതിനാൽ ഇവയിൽ വൈദ്യുത തടസ്സം കൂടുതലാണ്. വേനൽ ചൂട് ആവർത്തിക്കുകയാണെങ്കിൽ ഈ ഫീഡറുകൾ പോരാതെ വരുമെന്നത് മുൻകൂട്ടി കണ്ടാണ് പുതിയ രണ്ടു ഫീഡറുകൾ അനുവദിച്ചത്.

പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

Image
പയ്യന്നൂർ : പയ്യന്നൂർ പെരുമ്പയിലെ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.  രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്പിൽ ഉണ്ടായ വാക് തർക്കത്തിന് തുടർച്ചയായിരുന്നു പെട്രോൾ പമ്പിലെ കൂട്ടത്തല്ല്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. 

റീല്‍സിനും സ്റ്റാറ്റസിനുമായി തെയ്യക്കാവുകളില്‍ ചെറുപ്പക്കാരുടെ തിരക്ക്,പൊറുതിമുട്ടി കോലക്കാരും സംഘാടകരും

Image
കണ്ണൂർ : തെയ്യക്കാവുകളിലെ വീഡിയോ ചിത്രീകരണം അതിരുവിടുന്നു. മൊബൈല്‍ ഫോണുകളുമായി എത്തുന്നവരെക്കൊണ്ട് ക്ഷേത്ര മുറ്റങ്ങള്‍ നിറയുന്നതോടെ ഭക്തരും സംഘാടകരും കോലക്കാരും വലയുകയാണ്. റീല്‍സിനും സ്റ്റാറ്റസിനും യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനുമൊക്കെയായി ചെറുപ്പക്കാരാണ് കാവുകളില്‍ തിക്കിത്തിരക്കി എത്തുന്നത്. ഇതിനുപുറമെ വിശ്വാസികളായി എത്തുന്നവരും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നുണ്ട്. കഴിഞ്ഞദിവസം തലവിലിലെ ക്ഷേത്രത്തിലെത്തിയത് സംഘാടകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച ജനക്കൂട്ടമാണ്. പുലർച്ചെ നടക്കേണ്ട തെയ്യം ചിത്രീകരിക്കാൻ രാത്രിയില്‍ത്തന്നെ ആളുകളെത്തി. ഇരുചക്രവാഹനങ്ങളും കാറുകളും കിലോമീറ്ററോളം റോഡില്‍ നിറഞ്ഞു. ആദ്യമായാണ് ഈ പ്രദേശത്ത് കളിയാട്ടത്തിന് ഇത്രയും ആളുകള്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ വഴി കിട്ടിയ പ്രചാരണമാണ് ഇതിന് കാരണമായത്. കണ്ണൂരിനുപുറമെ തെക്കൻ ജില്ലകളില്‍നിന്നുപോലും ഓണ്‍ലൈൻ ചാനലുകാരും വ്ലോഗർമാരും എത്തിയതായി സംഘാടകർ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കളിയാട്ടസ്ഥലത്തേക്ക് പ്രവേശിക്കാൻ എളുപ്പമായിരുന്നില്ല. നേർച്ച നേർന്നവർക്ക് ആള്‍ക്കൂട്ടം പിരിഞ്ഞുപോകുന്നതുവരെ കാത്തിരിക്കേണ...

മദ്യലഹരിയില്‍ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ, വാഹനങ്ങളുടെ നീണ്ടനിര; പിടിച്ചിട്ട് ട്രെയിനുകള്‍

Image
കണ്ണൂർ : അടച്ച റെയില്‍വേ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ. സിഗ്നല്‍ കിട്ടാതെ നടാലില്‍ തീവണ്ടികള്‍. നടാല്‍ഗേറ്റില്‍ വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം. കോയമ്ബത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) 20 മിനിട്ടോളം സിഗ്നല്‍ കിട്ടാതെ പിടിച്ചിട്ടു. മംഗളുരു-തിരുവനന്തപുരം മാവേലി എക്സ്പ്രസും അല്പസമയം പിടിച്ചിട്ടു.  ഗേറ്റ്മാൻ സുധീഷ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ പരിശോധനയ്ക്ക് അയച്ചു. ഗേറ്റ്മാനെ മാറ്റി പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ഗേറ്റ് തുറക്കാതെ അടഞ്ഞുകിടന്നത്. ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായി.  ഒരുഭാഗത്തേക്കുള്ള തീവണ്ടി കടന്നുപോയ ശേഷം താക്കോല്‍ ഉപയോഗിച്ച്‌ ഗേറ്റ് തുറക്കാനാവാത്ത ഗേറ്റ് മാന്റെ അസ്വാഭാവിക പ്രവർത്തനം കണ്ട് വാഹന ഡ്രൈവർമാർ ബഹളംവെച്ചു. ഈ സമയം സിഗ്നല്‍ കിട്ടാതെ മറ്റൊരു വണ്ടി ഗേറ്റിന് സമീപം നീർത്തിയിട്ടു. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് എടക്കാട് പോലീസ് സ്ഥലത്തെത്തി. റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റൊരു ഗേറ്റ് മാനെ എത്തിച്ചാണ് ഗേറ്റ് സംവിധാനം നിയന്ത്രിച്ചത്. വിഷയം കണ...

മദ്യപിച്ച് ബഹളം, യാത്രക്കാരനെ സഹയാത്രികർ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്‌

Image
കാഞ്ഞങ്ങാട് : മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ. പുറത്തിറക്കിവിട്ട ദേഷ്യത്തിൽ ട്രെയിനുള്ളിലേക്ക് കല്ലെടുത്തെറിഞ്ഞ് യുവാവ്. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനി എത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ പുറത്തിറങ്ങിയ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു. കല്ലേറിൽ ട്രെയിന് ഉള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റു. കൊല്ലം, ശക്തികുളങ്ങരയിലെ മുരളിഎന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.  അതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഇന്ന് ഉച്ചക്ക് 2...

മാതമംഗലം വെള്ളോറയിൽ പുലി ആടിനെ കടിച്ചു കൊന്നു

Image
കണ്ണൂർ : മാതമംഗലം വെള്ളോറയിൽ ആട്ടിൻകൂട്ടിൽ കയറി പുലി ആടിനെ കടിച്ചു കൊന്നു. മറ്റൊരു ആടിനെ കടിച്ചു പരുക്കേൽപ്പിച്ചു. അറയ്ക്കൽ പാറ ക്ഷേത്രത്തിന് സമീപത്തെ പന്തമ്മാക്കൽ രവീന്ദ്രൻ്റെ വീട്ടിലെ ആടിനെയാണ് പുലി പിടിച്ചത്. ഇന്നു പുലർച്ചെ 2.30 ഓടെയാണ് സംഭവം. ആട്ടിൻകൂട്ടിൽ കയറി രണ്ടെണ്ണത്തെയാണ് പുലി ആക്രമിച്ചത്. പുലിക്ക് കൂട്ടിൽ കയറാൻ എളുപ്പമായി. ചത്ത ആടിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ ആടിന്റെയും കഴുത്തിലാണ് കടിയേറ്റത്. രണ്ട് ആടിനെയും കടിച്ച് എടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതാണെന്ന് കരുതുന്നു. പക്ഷേ ആടുകളെ കെട്ടിയിട്ടിരുന്നതിനാൽ അത് സാധിച്ചില്ല. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ആട്ടിൻകൂടിന് സമീപമെത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു. വീട്ടുകാർ ഭയന്ന് സമീപവാസികൾക്ക് വിവരം നല്കിയതിനെ തുടർന്ന് പ്രദേശത്തെ സ്‌കൂളിൽ നടക്കുന്ന വിദ്യാരംഗം കലാസാഹിത്യ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവർ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പുലർച്ചെ തന്നെ പെരിങ്ങോം പൊലിസും വനം വകുപ്പ് ബീറ്റ് ഓഫിസർമാരും സ്ഥലത്തെത്തി. പുലി ആടിനെ പിടിച്...

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി തുടങ്ങി പൊലീസ്

Image
കണ്ണൂർ : നഗരത്തിലും നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന റൂട്ടുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കണ്ണൂർ ട്രാഫിക് പൊലീസ് കർശന നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മേലെചൊവ്വ ജംക്‌ഷനിൽനിന്ന് മട്ടന്നൂർ ഭാഗത്തേക്കുള്ള റോഡിൽ ജംക്‌ഷനിൽനിന്ന് 60 മീറ്റർ മാറി ട്രാഫിക് പൊലീസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽ ബസുകളെ നിർത്തിക്കാനുള്ള നടപടികൾ ഇന്നലെ രാവിലെ മുതൽ തുടങ്ങി. പൊലീസ് സംഘം മേലെ ചൊവ്വയിൽ ക്യാംപ് ചെയ്താണ് ഗതാഗതം നിയന്ത്രിക്കുന്നത്. റൂട്ടിലൂടെ ഓടുന്ന എല്ലാ ബസുകൾക്കും നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു. സ്ഥലത്ത് ഏർപ്പെടുത്തിയ ഗതാഗതപരിഷ്കാരം അനുസരിക്കാത്ത പക്ഷം 1000 രൂപ ഫൈൻ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.

ഉപദ്രവിച്ചാല്‍ കാക്കകള്‍ 'പ്രതികാരം' ചെയ്യും, അതും 17 വര്‍ഷത്തോളം ഓര്‍ത്ത് വച്ച്‌; പഠനം

Image
പ്രതികാരം മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് പഠനം. കാക്കകളും തങ്ങളെ ഉപദ്രവിച്ചയാളെ ഓര്‍ത്ത് വച്ച്‌ പ്രതികാരം ചെയ്യുമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. അതും തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വര്‍ഷം വരെ ഓര്‍ത്ത് വയ്ക്കാനും പ്രതികാരം ചെയ്യാനും ശ്രമിക്കുമെന്നാണ് പഠനം പറയുന്നത്. വാഷിംഗ്ടണ്‍ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോണ്‍ മാർസ്‍ലഫ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍. 2006 -ലാണ് കാക്കകള്‍ പ്രതികാരം ചെയ്യുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം തുടക്കമിടുന്നത്. പരീക്ഷണത്തിനായി അദ്ദേഹം ഒരു പിശാചിന്‍റെ മുഖംമൂടി ധരിക്കുകയും ഏഴ് കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് ഇവയെ തിരിച്ചറിയുന്നതിനായി അദ്ദേഹം അവയുടെ ചിറകുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പരിക്കുകളൊന്നുമില്ലാതെ സ്വതന്ത്രമാക്കി. എന്നാല്‍, പിന്നീട് ആ ഏഴ് കാക്കകളും തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്ബസിലേക്ക് മാസ്കും ധരിച്ച്‌ പ്രൊഫസർ ജോണ്‍ മാർസ്‍ലഫ് എത്തിയോ അപ്പോഴൊക്കെ കാക്കകള്‍ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു. ഇത്തരം ആക്രമണങ്ങളില്‍ അവ ഏഴെണ്ണം മാത്രമായിരുന്നില്ല എന്നതാണ് പ്രൊഫസറെ അത്ഭുതപ...