Posts

Showing posts from December, 2021

15-18 പ്രായക്കാർക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ

Image
തിരുവനന്തപുരം : 15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ നാളെ മുതൽ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റ് വഴി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. വാക്സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്.രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയൽ രേഖ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്കൂളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ലകൗമാരക്കാർക്ക് കൊവിഡ് വാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുമെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ എൻ കെ അറോറ പറഞ്ഞിരുന്നു. പ്രായപൂർത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എൻ കെ അറോറ പറഞ്ഞു. കൗമാരക്കാരുടെ വാക്‌സിനേഷൻ നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 15 മുതൽ 18 വയസുവരെ പ്രായമുള്...

ടിപ്പർ ലോറികളുടെ സമയക്രമം മാറ്റി

Image
കണ്ണൂർ : ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം 1988ലെ മോട്ടോർ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് നാല് മണി മുതൽ വൈകിട്ട് ആറ് വരെയും നിരോധിച്ച് പുനഃക്രമീകരിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. നേരത്തെ ഇത് രാവിലെ 8.30 മുതൽ 10 വരെയും ഉച്ച 3.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആയിരുന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കാനായി ഉപയോഗിക്കുന്ന ടിപ്പർ ലോറികൾക്ക് അനുവദിച്ചിരുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരും.

ജനുവരി മൂന്നിന് അംഗൻവാടികൾ തുറക്കില്ല

Image
തിരുവനന്തപുരം : സംസ്ഥാനത്തെ അങ്കണവാടികളിൽ ജനുവരി മൂന്നുമുതൽ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിച്ച് പ്രീസ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തത്കാലം കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്.

പ്ലാസ്റ്റിക്ക് ഫ്രീകണ്ണൂർ ക്യാമ്പയിന് പിന്തുണ ഏറുന്നു

Image
കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ പരിപാടിയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ മുന്നേറുന്നത്. ക്യാമ്പയിനിന്റെ ഭാഗമായുള്ള ബദൽ ഉൽപന്ന പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഡിസംബർ 31 വരെ നടക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്നിന് വൈകിട്ട് പ്ലാസ്റ്റിക്ക് ഫ്രീ പഞ്ചായത്ത്-ശുചിത്വ റാലി സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടാളി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഫ്രീ ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി അഞ്ചിന് പ്ലാസ്റ്റിക് ബദൽ വിളംബര ഘോഷ യാത്രയും തുടർന്ന് ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും സംഘടിപ്പിക്കും. മുഴുവൻ വിദ്യാലയങ്ങളിലും ശുച...

ശബരിമല നട ഇന്ന് തുറക്കും ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍ മകവിളക്ക് ജനുവരി 14 ന്

Image
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതൽ കരിമല വഴി തീർത്ഥാടകരെ കടത്തിവിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.  41 ദിവസം നീണ്ട് നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകരാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മകര വിളക്ക് കണക്കിലെടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രികാല നിയന്ത്രണം ഇന്നുമുതൽ പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

Image
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കടകൾ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകൾ, ഷോപ്പിങ്‌ മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58)അന്തരിച്ചു

Image
കണ്ണൂർ : സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58)അന്തരിച്ചു.ഗാനരചയിതാവും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണൂർ കൈതപ്രം സ്വദേശിയാണ്

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും

Image
ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.  9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം.  ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹരിതകര്‍മ്മസേന ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു.

Image
കണ്ണൂർ : ഹരിതകര്‍മ്മസേനയുടെ സേവനം ഉറപ്പിക്കാനായി ഹെല്‍പ്പ് ലൈന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹരിതകര്‍മ്മസേന ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു. മുൻ വ്യവസായ വകുപ്പ് മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി എം എല്‍എയാണ് പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നിർവഹിച്ചത്. ഇതോടൊപ്പം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്തക്കാള്‍ക്കുള്ള ആനുകൂല്യ വിതരണവും നടന്നു. 15 പേർക്ക് 75000 രൂപ വീതം വിവാഹ ധനസഹായവും 30 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണവും ആണ് ഇതോടൊപ്പം നടന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ ശേഖരണത്തിനായുള്ള ഹരിത കര്‍മ്മ സേന യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രകാശനം ചെയ്തത്. കോര്‍പ്പറേഷന്‍ 04973501001 എന്ന നമ്പറിൽ വിളിച്ചാൽ ഹരിത കർമ്മ സേന അംഗങ്ങളെയും വാർഡ് കൗൺസിലർമാരെ ഉൾപ്പെടെ നേരിട്ട് വിളിച്ചു സംസാരിക്കാൻ കഴിയും. ഇതോടെ കോർപ്പറേഷൻ പരിധിയിലെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവും ആക്കുന്നതിനു സാധിക്കും. മാലിന്യ...

സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍

Image
തിരുവനന്തപുരം : നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ( രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ) ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.  പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. സംസ്ഥാനത്തു 98 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശ...

പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കാൻ ഇനി രണ്ടു രേഖകള്‍ മാത്രം മതി

Image
കണ്ണൂർ : പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നല്‍കേണ്ടത്.  തിരിച്ചറിയല്‍ രേഖകള്‍ ഇവയെല്ലാം തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക് സെക്ടര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്.  നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പക...

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

Image
തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ കൃത്യമായി നടത്തി ഫലം പ്രഖ്യാപിക്കാൻ സർക്കാരിന് സാധിച്ചു. അതേസമയം എസ്എസ്എല്‍സി പരീക്ഷയ്ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗമാണ് ഉള്‍പ്പെടുത്തിയത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്നാണ് നിര്‍ദ്ദേശം.

ഹാന്റക്സിന്റെ പുതിയ ബ്രാന്റ് ഷർട്ട്, 'കമാൻഡോ' ശ്രീ.മോഹൻലാൽ ലോഞ്ച് ചെയ്തു.

Image
60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാന്റക്സിന്റെ ഏറ്റവും പുതിയ ബ്രാന്റ് ആണ് കമാൻഡോ.  ജപ്പാന്‍, തായ്‌വാൻ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളില്‍ തിരുവനന്തപുരത്തെ ഹാന്റെക്സ് ഗാര്‍മെന്റ് യൂണിറ്റിലാണ് കമാന്‍ഡോ കൈത്തറി ഷര്‍ട്ടുകള്‍ രൂപപ്പെടുത്തുന്നത്.  പൂര്‍ണ്ണമായും കൈകൊണ്ട് നെയ്തെടുക്കുന്ന തുണി ഉപയോഗിച്ച്, ഹാന്റക്സിന്റെ വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഷർട്ടുകൾ ഉൽപാദിപ്പിക്കുന്നത്.  പുതു തലമുറ ഉൾപ്പെടെ എല്ലാത്തരം ഉപഭോക്താക്കളെയും ഉദ്ദേശിച്ചുകൊണ്ടാണ് കമാൻഡോ ഷർട്ടുകൾ നിര്‍മ്മിച്ചിട്ടുള്ളത്. അധികം വൈകാതെ പ്രമുഖ ഇ-കോമേഴ്സ് പ്ളാറ്റ്ഫോം ആയ ആമസോൺ വഴിയും ഷർട്ടുകൾ ഓർഡർ ചെയ്യാനുള്ള അവസരമൊരുക്കും. കൈത്തറിയും, ഹാന്റക്സുമായും വര്‍ഷങ്ങളായുള്ള ബന്ധമാണ്  ശ്രീ. മോഹൻലാലിനുള്ളത്. കൈത്തറി മേഖലക്ക് അദ്ദേഹത്തിന്റെ പിന്തുണ ആവോളം ലഭിക്കുന്നുണ്ട്.

സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

Image
കണ്ണൂർ : സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.  സി കൃഷ്‌ണൻനായർ സ്‌മാരക ഹാൾ ഉദ്‌ഘാടനം, ചരിത്ര ശിൽപ അനാഛാദനം, സാമൂഹ്യ ചിത്രശിൽപ അനാഛാദനം, ഗ്രന്ഥാലയം ഉദ്‌ഘാടനം, ഫോട്ടോ അനാഛാദനം, മീഡിയറൂം ഉദ്‌ഘാടനം എന്നിവയും നടന്നു.

പഴശ്ശി കനാലിൽ വീണ്ടും വെള്ളമെത്തും ട്രയൽ റൺ ജനുവരി ആദ്യവാരം

Image
മട്ടന്നൂർ : കാത്തിരിപ്പിനൊടുവിൽ പഴശ്ശി മെയിൻ കനാലിലൂടെ വീണ്ടും വെള്ളമൊഴുകാൻ ഇനി ദിവസങ്ങൾ മാത്രം. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണപ്രവർത്തനങ്ങൾ 95 ശതമാനത്തോളം പൂർത്തിയായി. ജനുവരി ആദ്യവാരം ട്രയൽ റൺ നടത്താൻ ലക്ഷ്യമിട്ടാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സി.ഡി. സാബു പറഞ്ഞു. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

സിപിഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എകെജി മന്ദിരം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Image
കാസർഗോഡ്  : സി പി ഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എകെജി മന്ദിരം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാനഗർ ചാല റോഡിൽ 42 സെൻറ് സ്ഥലത്താണ് 32,000 ചതുരശ്രഅടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ്. പകൽ മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, മന്ത്രി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. വിദ്യാനഗർ ബിസി റോഡിൽ മൂന്നു ദശകത്തോളം ആയി പ്രവർത്തിക്കുന്ന ഓഫീസിന്റെ നിലവിലുള്ള 23 സെൻറ് സ്ഥലം വിറ്റും പാർട്ടി ബ്രാഞ്ചുകൾ മുഖേനയും ആണ് പണ്ട് സമാഹരിച്ചത്മുൻഭാഗം ദേശീയപാതാ വികസനത്തിനായി വിട്ടുകൊടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫീസ് കെട്ടിടം വേണ്ടി വന്നത്.നിലവിലുള്ള 23 സെന്റ സ്ഥലം വിറ്റും പാർട്ടി ബ്രാഞ്ചുകൾ മുഖേനയുമാണ് ഫണ്ട് സമാഹരിച്ചത്.

പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ(90) അന്തരിച്ചു

Image
ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ഇനി ട്രെയിൻ യാത്രക്കും ചെലവേറും

Image
നഷ്ടം മറികടക്കാനും പ്രവർത്തനച്ചെലവ്‌ തിരിച്ചുപിടിക്കാനും റെയിൽവേ യാത്രാ, ചരക്ക്‌ നിരക്കുകൾ ഉയർത്തണമെന്ന് കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റ്‌ ജനറൽ ശുപാർശ. രാജ്യസഭയിൽ നൽകിയ സിഎജി റിപ്പോർട്ടിലാണ് ശുപാർശ. പ്രതിസന്ധിയിൽനിന്ന്‌ കരകയറാന്‍ ഘട്ടംഘട്ടമായി നിരക്ക് ഉയർത്തണമെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന വിലവർധനവിലും, അവശ്യ വസ്തുക്കളുടെ വിലവർധനവിലും നട്ടം തിരിയുന്ന സാധാരണക്കാർക്ക് ട്രെയിൻ ചിലവ് വർധിക്കുന്നത് ഇരുട്ടടിയാകും. 2019–2020ൽ റെയിൽവേയുടെ ഓപ്പറേറ്റിങ് റേഷ്യോ 98.36 ശതമാനമാണെന്ന വസ്‌തുത യഥാർഥ സാമ്പത്തികനില പ്രതിഫലിപ്പിക്കുന്നില്ലെന്നും സിഎജി വാദിക്കുന്നു. പെൻഷൻ ചെലവിന്റെ യഥാർഥ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ ഓപ്പറേറ്റിങ് റേഷ്യൂ 114 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ 100 രൂപ സമ്പാദിക്കാൻ എത്ര രൂപ ചെലവിടേണ്ടി വരുന്നുവെന്നതിന്റെ കണക്കാണ്‌ ഒആർ. ഇത്‌ ഉയരുംതോറും അധികലാഭം ഉണ്ടാകാനുള്ള സാധ്യത കുറയും.   റെയിൽവേയുടെ ആകെ മിച്ചമൂല്യത്തിലും കുറവുണ്ടായി. 2018–-2019ൽ ആകെ മിച്ചമൂല്യം 3,774 കോടിയായിരുന്നെങ്കിൽ 2019–-2020ൽ അത്‌ 1,589 കോടിയായി. കഴിഞ്ഞവർഷം യാത്രാസർവീസ്‌ വഴിയുള്ള മൂലധന...

കണ്ണൂർ ഫെസ്റ്റ് ഇന്ന് തുടങ്ങും

Image
കണ്ണൂർ : കണ്ണൂർ ഫെസ്റ്റ് വ്യാഴം വൈകിട്ട് 5. 30ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ. മേയർ ടി ഒ മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്യും. സിംനാ ദാസിന്റെ ചിത്രപ്രദർശനം ഡോ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്യും.പി ആർ ഡി പാവലിയൻ, ബദൽ ഉൽപ്പന്ന പ്രദർശനം ചിത്രപ്രദർശനം വിവിധ വ്യാപാര വാണിജ്യ സ്റ്റാളുകൾ ഫെസ്റ്റിലുണ്ട്.

സി.എം.പി ഓഫീസ് തിരിച്ചുപിടിക്കും - കെ. സുധാകരൻ

Image
കണ്ണൂർ : അനധികൃത മാർഗത്തിലൂടെ ഐ.ആർ.പി.സി. കൈയടക്കിയ സി.എം.പി. ജില്ലാ കൗൺസിൽ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാൻ സി.എം.പി. പ്രവർത്തകർക്ക് ഐക്യ ജനാധിപത്യമുന്നണി എല്ലാ സഹായവും നൽകുമെന്ന് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരൻ എം പി പറഞ്ഞു. സി എം പി പ്രവർത്തകർ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതും സ്വന്തമായി പാർട്ടി ഓഫീസ് കെട്ടിപ്പടുത്തതും.എല്ലാം പിടിച്ചടക്കി ശീലമുള്ള സി.പി.എം. കൈയൂക്ക് കൊണ്ട് അത് കൈയടക്കി വെക്കാമെന്ന് ധരിക്കേണ്ട - സുധാകരൻ പറഞ്ഞു. സി.എം.പി. ജില്ലാ കൗൺസിൽ ഓഫീസ് കെട്ടിടത്തിൽ നിന്ന് ഐ. ആർ. പി. സി. യെ ഒഴിവാക്കുക, ഭൂനികുതി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം. പി. പ്രവർത്തകർ നടത്തിയ കളക്ട്റേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര എം എൽ എ യും കോൺഗ്രസ്സ്‌ നേതാവുമായ ശ്രീ : P T തോമസ് അന്തരിച്ചുആദരാഞ്ജലികൾ

Image
കൊച്ചി : കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച്‌ രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിന്‍റെ മരണം. അര്‍ബുദരോഗബാധിതനായി പിടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Image
കൊച്ചി : സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ 175 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും

കൊവിഡ് ധനസഹായം: തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ നടത്തും

Image
കണ്ണൂർ : കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പുകൾ. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈൻ യോഗത്തിൽ കളക്ടർ നിർദേശം നൽകി. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളുടെ പോരായ്മകൾ കണ്ടെത്തി, ആവശ്യമായ രേഖകൾ വാങ്ങി അംഗീകരിച്ചുനൽകാൻ തഹസിൽദാർമാർക്ക് കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ നിർദേശം നൽകി. രണ്ടു ദിവസത്തിനകം അർഹരായ മുഴുവൻ പേരുടെയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാണ് കളക്ടറുടെ നിർദേശം. ജില്ലയിൽ കോവിഡ് ധനസഹായത്തിനായി 1189 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 822 പേരുടെ ധനസഹായം അംഗീകരിച്ചു നൽകി. *അപേക്ഷ നൽകേണ്ടത് ഓൺലൈനായി* കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി, മരിച്ച വ്യക്തിയുടെ വിവരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട...

നഗരപരിധിയില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണം സര്‍ക്കാരിനോട് ഹൈക്കോടതി

Image
കൊച്ചി : അന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗരപരിധിയില്‍നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സി.എന്‍.ജി./ എല്‍.എന്‍.ജി. വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. മലനീകരണം തടയാനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും വ്യക്തമാക്കി.  വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.  കെ.എസ്.ആര്...

സംസ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു.റാ​ലി​ക​ള്‍​ക്കും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​നും നി​യ​ന്ത്ര​ണം

Image
തി​രു​വ​ന​ന്ത​പു​രം : ആ​ല​പ്പു​ഴ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു.സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് റാ​ലി​ക​ള്‍​ക്കും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​നു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യു​ള്ള അ​പേ​ക്ഷ​യി​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്‌ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. അ​വ​ധി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ആലപ്പുഴയിൽ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു

Image
സ്‌കൂട്ടറിൽ പോകുകയായിരുന്ന എസ്ഡിപിഐ നേതാവിനെ കാറിടിപ്പിച്ച് വീഴ്‌ത്തിയശേഷം വെട്ടിക്കൊന്നു. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാൻ (38) നാണ് കൊല്ലപ്പെട്ടത്‌. ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു. കൈ -കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. അതേസമയം അക്രമത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന്‌ എസ്‌ഡിപിഐ ആരോപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്‌താവനയിൽ പറഞ്ഞു. ആലപ്പുഴ ഡിവൈഎസ്‌പി എം ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത്‌ ക്യ...

വ​സ്ത്ര​ധാ​ര​ണം വ്യ​ക്തി​ക​ളു​ടെ സ്വാ​ത​ന്ത്ര്യം മ​ന്ത്രി ശി​വ​ൻകു​ട്ടി

Image
ചെ​റു​പു​ഴ : ഏ​ത് വേ​ഷം ധ​രി​ക്ക​ണ​മെ​ന്ന​ത് അ​വ​ര​വ​രു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്ര​ത്യേ​ക വ​സ്ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ര്‍​മിക്കു​ന്ന കോ​ഴി​ച്ചാ​ല്‍ ഗ​വ.ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലിം​ഗ തു​ല്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​മ​ന ചി​ന്ത​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​നി​വാ​ര്യ​മാ​ണ്. ഈ ​മാ​റ്റ​ത്തെ ഉ​ള്‍​ക്കൊ​ണ്ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വ​ര്‍​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ യൂ​ണി​ഫോം പ​രി​ഷ്‌​ക​ര​ണ​ത്തി​ലും സ്വീ​ക​രി​ക്ക​ണം. അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ത്യേ​ക വ​സ്ത്രം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന ചി​ല സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​വി ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്...

നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്

Image
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ് ചെയ്യാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പദ്ധതി ഉടൻ നടപ്പാക്കാൻ UIDAI ഒരുങ്ങുകയാണ്. നവജാത ശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിന് ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി UIDAI ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൗരഭ് ഗാർഗ് അറിയിച്ചു. ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ് കണക്ക്. അവർക്കും അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ് പദ്ധതി. ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം

Image
കണ്ണൂർ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം. മുമ്പ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും അടിയന്തിരമായി പുതുക്കണം. രജിസ്‌ട്രേഷനും പുതുക്കുന്നതിനുമായി lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, 0497-2713656, 8547655703, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708035, 8547655716, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708025, 8547655725, തലശ്ശേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2324180, 8547655731, കൂത്തുപറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2363639, 8547655741, ഇരിട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2494294, 8547655760, തളിപ്പറമ്പ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0460-2200440, 8547655768, പയ്യന്നൂര്‍ അസിസ്റ്...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

Image
തിരുവനന്തപുരം : ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു.നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 ൽ തന്നെ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കും വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്ര തീരുമാനം

Image
സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദ​ഗതി ബിൽ പാർലമെന്റിൽ നടപ്പുസമ്മേളത്തിൽ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോ​ഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ഉദ്ദേശിച്ചാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രായപരിധി ഉയർത്താൻ ബാലവിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദ​ഗതി വരുത്തുക. 1929ൽ പാസാക്കിയ നിയമപ്രകാരം പെൺകുട്ടികൾക്ക് 14 വയസ്സും ആൺകുട്ടികൾക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബിൽ അവതരിപ്പിച്ച ജഡ്ജ് ബിലാസ് ശാരദയുടെ പേരിലായിരുന്നു പിന്നീട് നിയമം അറിയിപ്പെട്ടത്. 1978ൽ ഈ നിയമം ഭേദ​ഗതി ചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സും പുരുഷൻമാരുടേത് 21 വയസ്സുമായി തീരുമാനിക്കുകയായിരുന്നു. 2006ൽ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയിൽ മാറ്റം വന്നിരുന്നില്ല. തുടർന്ന് ഏറെ കാലമായുള്ള ആവശ്യത്തിന്റെ ഭാ​ഗമായാണ് കേന്ദ്രം പുതിയ തീരുമാനത്തിലെത്തുന്നത്. ജ...

മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഇന്ന്

Image
തിരുവനന്തപുരം : 2000 കോടിയോളം രൂപയുടെ നിക്ഷേപവുമായി ആരംഭിക്കുന്ന തിരുവനന്തപുരം ലുലു മാൾ ഇന്ന്  ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് മുതൽക്കൂട്ടാവുന്ന സംരംഭമാകും ഈ മാൾ. ലുലു ഗ്രൂപ്പിൻ്റെ പുതിയ സംരംഭത്തിലൂടെ 10,000 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഉൽപ്പന്നങ്ങളും ലുലു മാളിൽ ലഭ്യമാകും. ലുലു ഗ്രൂപ്പ് അധികൃതരുമായി ഖാദി ബോർഡ് ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.   സംസ്ഥാന സർക്കാരിന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിക്കുന്നതിനൊപ്പം കേരളത്തിലേക്ക് മറ്റ് വ്യവസായങ്ങൾ ആകർഷിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ആകർഷകമാക്കുന്ന ഒരു ഉദാഹരണം കൂടിയാണ് 20 ലക്ഷം സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ മാൾ.

കുന്നത്തൂർപാടി ഉത്സവം 24ന് തുടങ്ങും

Image
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന ഉത്സവം 24ന് ആരംഭിക്കും. പാടിയിൽ പണിയുടെ ഭാഗമായ ദേവസ്ഥാനത്ത് താൽക്കാലിക മടപ്പുരയും സ്ഥാനിക പന്തലുകളും നിർമ്മിച്ചു. 24 ന് രാവിലെ താഴെ പൊടിക്കളത്ത് തന്ത്രി പോർക്കളത്തില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ വിവിധ കർമ്മങ്ങൾ നടക്കും. വൈകിട്ട് ഏഴിന് പാടിയിൽ പ്രവേശിക്കൽ. കലശപൂജയ്ക്കുശേഷം ഉത്സവ ചടങ്ങുകൾ തുടങ്ങും. രാത്രി പത്തര മുതൽ പുതിയ മുത്തപ്പൻ, പുറം കാലമുത്തപ്പൻ, നാടുവാഴാൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. ഉത്സവ ദിനങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടം രാത്രി ഒമ്പതരയ്ക്ക് തിരുവപ്പനയും. താഴെ പൊടിക്കളത്ത് അന്നദാനവും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കോലവും കെട്ടിയാടും. വനമധ്യത്തിലുള്ള ദേവസ്ഥാനത്ത് ദർശനം നടത്താൻ 24 മണിക്കൂറും അവസരമുണ്ട്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ചടങ്ങുകളെന്ന് പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു

കണ്ണൂർ വി സി പുനർനിയമനം ഹൈക്കോടതി ശരിവെച്ചു

Image
കണ്ണൂർ : കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ഹൈക്കോടതി ശരിവെച്ചു

കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടിയ്‌ക്ക് ഹൈക്കോടതിയുടെ സ്റ്റേ

Image
കണ്ണൂർ : കുപ്പിവെള്ള നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുപ്പി വെള്ളത്തെ സര്‍ക്കാര്‍ അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ചത്. എല്ലാ കമ്ബനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്രണം ചെയ്യണം. കൂടുതല്‍ വില ഈടാക്കുന്ന കമ്ബനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കും എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരിനായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് വില ലിറ്ററിനു 13 രൂപയാക്കാന്‍ തീരുമാനിച്ചത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നുമുതല്‍ ഒരേ യൂണിഫോം

Image
കോഴിക്കോട്  : ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നുമുതല്‍ ഒരേ വേഷം ഒരേ യൂണിഫോം .ഉച്ചക്ക് 12ന് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയര്‍ സെക്കന്‍ഡറി സ്കൂളാണിത്. പുതിയ യൂണിഫോമായ പാന്റും ഷര്‍ട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ പിടിഎയുടെയും അധ്യാപകരുടെയും തീരുമാനത്തെ പൂര്‍ണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ് പുതിയ യൂണിഫോമെന്ന് കുട്ടികള്‍ പറയുന്നു.

വിവാഹത്തിനു നൽകുന്ന സമ്മാനം സ്ത്രീധനമായി കണക്കാക്കാനാവില്ല ഹൈക്കോടതി

Image
മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചുനൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിട്ടതിനെതിരേ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ നിരീക്ഷണം. വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിൽ വെച്ചിരിക്കുകയാണെന്നും തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനൽകാൻ ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ ഓഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി. ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ചു പാല്‍ ഒരുദിവസം മാത്രം

Image
പ്രധാനാധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി താത്‌കാലികമായി പുനഃക്രമീകരിച്ചു. സ്കൂൾ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും വരെ മുട്ടയും പാലും ആഴ്ചയിൽ ഒരു ദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടു ദിവസം പാലും (150 മില്ലീ ലിറ്റർ) ഒരു ദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്. സർക്കാർ നൽകുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടു കൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നൽകാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സർക്കാരിനെ അറിയിച്ചിരുന്നു. പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങും വരെ പാലും മുട്ടയും വിതരണം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നിവേദനവും നൽകി. പാചകച്ചെലവ് വർധിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്സവത്തിനും വിവാഹത്തിനും മരണാനന്തര ചടങ്ങിനും കൂടുതൽ ഇളവുമായി സർക്കാർ

Image
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കും. പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേരെ പങ്കെടുപ്പിക്കാനും അനുമതിയായി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങൾക്ക് ഇളവു പ്രഖ്യാപിക്കണമെന്ന് വിവിധ ദേവസ്വങ്ങൾ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ പൊതു ഇടങ്ങളിലാണ് നടക്കുന്നതെങ്കിൽ 300 പേരെ അനുവദിക്കും. ഹാളുകളിലോ മുറികളിലോ ആണെങ്കിൽ 150 പേരെ മാത്രമേ അനുവദിക്കൂ. അതേസമയം, സ്കൂളുകളിൽ പൂര്‍ണസമയം പ്രവര്‍ത്തനം ഉടനുണ്ടാകില്ല. വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ കോവിഡ് വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാക്സിനേഷൻ വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയത്. സംസ്ഥാനത്ത് 97 ശതമാനം പേ...

പെ​ട്രോ​ളി​യ​ത്തി​ൽ ജി​എ​സ്ടി പ​റ്റി​ല്ല ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്രം

Image
പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലെ​ന്ന് കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്‌​ഠേ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വ​ലി​യ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​ണ് പെ​ട്രോ​ളി​യം നി​കു​തി​യെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി...

ലോകത്തിന്‍റെ നെറുകയിൽ ഒരിന്ത്യക്കാരി, ഹർനാസ് സന്ധു വിശ്വസുന്ദരി

Image
വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്‍റെ നെറുകയിൽ ഒരിന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹർനാസ് സന്ധുവാണ് 2021-ലെ വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്‍റെ അഭിമാനമായിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.  21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.  ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.  മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.  ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത്...

തൊഴിൽക്ഷമതയിൽ കേരളം മൂന്നാം സ്ഥാനത്ത്, വനിതകളുടെ ഇഷ്ട തൊഴിലിടങ്ങളില്‍ കൊച്ചിയും

Image
രാജ്യത്ത് മികച്ച തൊഴിൽക്ഷമതയുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളവും. 'ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2022'-ലാണ് യുവാക്കളുടെ തൊഴിൽ ക്ഷമതയിൽ കേരളം മൂന്നാം സ്ഥാനം നേടിയത്. 64.2 ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴിൽക്ഷമത. മഹാരാഷ്ട്രയും (66.1 ശതമാനം) ഉത്തർപ്രദേശുമാണ് (65.2) പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. ബംഗാൾ, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഹരിയാണ എന്നിവയാണ് തൊഴിൽ ക്ഷമതയിൽ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ. 2016 മുതൽ പ്രസിദ്ധീകരിക്കുന്ന സർവേ റിപ്പോർട്ടിൽ ആദ്യമായാണ് കേരളം ഇടംപിടിക്കുന്നത്. യുവാക്കളുടെ തൊഴിൽക്ഷമതയിൽ മുന്നിലുള്ള ആദ്യ മൂന്ന് നഗരങ്ങൾ യഥാക്രമം പുണെയും ലഖ്നൗവും തിരുവനന്തപുരവുമാണ്. നാലാം സ്ഥാനത്ത് കൊൽക്കത്തയും അഞ്ചാം സ്ഥാനത്ത് ബെംഗളൂരുവും ഇടംപിടിച്ചു.വനിതകളുടെ ഇഷ്ട തൊഴിലിടങ്ങളിൽ ബെംഗളൂരു, കൊച്ചി, ഹൈദരബാദ് നഗരങ്ങളാണ് മുന്നിലുള്ള ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അതേസമയം, യുവാക്കൾക്ക് പ്രിയപ്പെട്ട തൊഴിലിടങ്ങളിൽ മുന്നിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളാണ്. രാജ്യത്ത് യുവാക്കളുടെ മൊത്തം തൊഴിൽ ക്ഷമത 48.7 ശതമാനമാണ്. 22-25 പ്രായപരിധിയിൽ വരുന്നവരാ...

സപ്ലൈക്കോ ഓൺലൈൻ വില്പനയുടെയും ഹോം ഡെലിവറിയുടെയും സംസ്ഥാന തല ഉത്ഘാടനം ഇന്ന്

Image
തൃശൂർ  : സംസ്ഥാന സർക്കാർ സപ്ലൈകോയിൽ നടത്തിവരുന്ന നവീകരണത്തിൻ്റെ ഭാഗമായി 500ൽ അധികം സപ്ലൈകോ     സൂപ്പർ മാർക്കറ്റുകളിലൂടെ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓൺലൈൻ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ( ഡിസം. 11 )ഉച്ചക്ക് 12ന് തൃശൂർ കളക്റ്ററേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളിൽ റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും.പി.ബാലചന്ദ്രൻ എം.എൽ.എ, ടി.എൻ.പ്രതാപൻ എം.പി, എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ എം.കെ.വർഗീസ് ആദ്യ ഓർഡർ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, ജില്ലാ കളക്റ്റർ ഹരിത. വി.കുമാർ, ഡിവിഷൻ കൗൺസിലർ സുനിത വിനു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ നേരും. സി.എം.ഡി. അലി അസ്ഗർ പാഷ സ്വാഗതവും ജനറൽ മാനേജർ ടി.പി.സലിം കുമാർ നന്ദിയും പറയും.      തൃശൂരിലെ മൂന്ന് സപ്ലൈകോ വില്പനശാലകളിലാണ് പരീക്ഷണടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിക്കുക. രണ്ടാം ഘട്ടം എല്ലാ കോർപ്പറേഷനുകളിലേയും സൂപ്പർ മാർക്കറ്റുകളിൽ 2022 ജനുവരി ഒന്നിന് ആരംഭിക്ക...

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി

Image
പറശ്ശിനിക്കടവ് : പറശ്ശിനി മുത്തപ്പൻ മടപ്പുര ഊട്ടുപുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി. ഉച്ചയ്ക്കുള്ള അന്നദാനം ഒരാഴ്ച മുൻപാണ് തുടങ്ങിയത്. കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഞായറാഴ്ച ദിവസങ്ങളിലെ അന്നദാനം ഇനിയും തുടങ്ങിയിട്ടില്ല.

അനധികൃത കൊതുകുതിരിയുടെ ഉപയോഗം ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നു

Image
  കണ്ണൂർ : കോവിഡിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുടൂതല്‍ ഗുരുതരമാക്കുന്ന അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച്‌ അപകട സാധ്യതകള്‍ കുറക്കണമെന്ന് ഹോം ഇന്‍സെക്റ്റ് കണ്ട്രോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കൊതുക് നിവാരണ അഗര്‍ബത്തികളുടെ ബഹുഭൂരിഭാഗവും നിയമപരമായ ചട്ടക്കൂടുകള്‍ക്ക് വിരുദ്ധമായും ആരോഗ്യത്തിന് ഹാനികരമായ രീതിയിലും നിര്‍മ്മിക്കപ്പെടുന്നതാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വീടുകളില്‍ സുരക്ഷിതമായ കീടനാശിനികള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയാണ് ഹോം ഇന്‍സെക്റ്റ് കണ്ട്രോള്‍ അസോസിയേഷന്‍. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1,16,991 ഡെങ്കി കേസുകള്‍ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭീഷണികള്‍ വര്‍ധിക്കുകയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കൊതുകുകളെ അകറ്റി ആശങ്ക ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജനങ്ങള്‍ വിലകുറഞ്ഞ കൊതുക് നിവാരണ അഗര്‍ബത്തികള്‍ തേടി പോകുന്നുണ്ട്. ഇവയില്‍ ബഹുഭൂരിഭാഗവും നിയമ വിരുദ്ധമായും ആവശ്യമായ പരിശോധനകള്‍ ഇല്ലാതെയു...

മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Image
കണ്ണൂർ  : താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക്‌ 19-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ്‌ എതിർ സ്ഥാനാർത്ഥിയില്ലാതെ മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്‌. തുടർച്ചയായി രണ്ടാംവട്ടമാണ്‌ മോഹൻലാൽ പ്രസിഡന്‍റാകുന്നത്‌. ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും എതിരില്ല. ജനറൽ സെക്രട്ടറിയായി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യ, ട്രഷററായി സിദ്ദിഖ്‌ എന്നിവരാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. കൂടുതൽപ്പേർ മത്സരിക്കുന്നതിനാൽ വൈസ്‌പ്രസിഡന്‍റ് സ്ഥാനത്തേക്കും 11 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കും. ആശാ ശരത്തും ശ്വേതാ മേനോനുമാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ മാസം 19നാണ് ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടക്കുക.

ആധാര്‍ മേള ഇന്ന് മുതൽ 11 വരെ; പുതിയ ആധാര്‍ എടുക്കാം, തെറ്റ് തിരുത്താം

Image
കണ്ണൂർ :പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു.  *കണ്ണൂര്‍, തളിപ്പറമ്പ എന്നീ ഹെഡ്‌ പോസ്റ്റോഫീസുകളിലും കൂടാളി, കൊളച്ചേരി, തയ്യേനി, മൊട്ടമ്മല്‍, കരുവഞ്ചാല്‍, മലപ്പട്ടം* എന്നിവിടങ്ങളിലും ഡിസംബര്‍ 9 മുതല്‍ 11 വരെയാണ് മേള നടക്കുക.  മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. തപാല്‍ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ജന്‍ സുരക്ഷ സ്‌കീമുകള്‍, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ പോസ്റ്റോഫീസുകളുമായി ബന്ധപ്പെടുക.

ബസ് സമര പ്രഖ്യാപനം; 21 മുതൽ നിരത്തിൽനിന്ന് ബസ് പിൻവലിക്കുമെന്ന് ഉടമകൾ

Image
കണ്ണൂർ : ഈ മാസം 21 മുതൽ ബസുകൾ നിരത്തിൽനിന്നു പിൻവലിക്കുമെന്നു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി. കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. 18ാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വീണ്ടും ബസ് ഉടമകളുടെ തീരുമാനം. നിലവിലുള്ള ഇന്ധന വിലയിൽ ബസുകൾ നിരത്തിൽ ഇറക്കാനാവാത്ത സാഹചര്യമുണ്ട്. നിർത്തിയിട്ടിരുന്ന ബസുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനു സാധിക്കാത്തതും വലിയ അപകട സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകുകയും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ബസിന്റെ ഉപയോക്താക്കളായ യാത്രക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് ഒരു താൽപര്യവുമില്ല. വേറെ നിർവാഹമില്ലാത്തതിനാലാണ് സമരമെന്നു സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. 

ഡോക്ടർമാരുടെ നിൽപ് സമരം ഇന്ന് മുതൽ ചികിത്സകളെ ബാധിക്കാത്ത തരത്തിലാകുമെന്ന് കെജിഎംഒഎ

Image
തിരുവനന്തപുരം  : കെജിഎംഒഎയുടെ (KGMOA) നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം (Doctors strike) തുടങ്ങും. റിസ്ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് പ്രതിഷേധം. ചികിത്സകളെ ബാധിക്കാത്ത തരത്തിലാകും നിൽപ്പ് സമരം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഉള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.ശമ്പള വർധനവിലെ അപാകതകൾക്ക് എതിരെ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും സമരത്തിലാണ്. അതേസമയം, സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ ഇന്നുമുതൽ പ്രഖ്യാപിച്ച ബഹിഷ്കരണ സമരം പിൻവലിച്ചു. ഒ.പി, ഐ.പി അടക്കം എല്ലാ എമർജൻസി ഡ്യൂട്ടികളും ബഹിഷ്കരിച്ചുള്ള സമരം ആണ് പിൻവലിച്ചത്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.    പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ - അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കും എന്ന ഉറപ്പു കിട്ടിയതോടെയാണ് സമരം പിൻവലിച്ചത്. നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെ കഴിഞ്ഞ ഒരാഴ്ചയായി സമരം തുടരുകയാണ്. പ്രവേശനം നീളുന്നത് കാരണമുണ്ടായ ഡോക്ടർമാരുടെ...

ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി

Image
തിരുവനന്തപുരം : ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്‍റെ പൊതുവിവരമായി കാണാൻ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു ആരോഗ്യമന്ത്രിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ ഡോ.പ്രഭുദാസിന്‍റെ ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അട്ടപ്പാടിയിലെ ഫീൽഡ് തല പ്രവർത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു.