ക്യാമറകളെല്ലാം റെഡി ; ഗതാഗത നിയമ ലംഘകര്‍ക്കുള്ള പണി സെപ്റ്റംബര്‍ മുതല്‍ എത്തും

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനങ്ങള്‍ പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ ആദ്യത്തോടെ ഇവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 225 കോടി രൂപ ചെലവില്‍ 675 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനങ്ങളും അനധികൃത പാര്‍ക്കിംഗും കണ്ടെത്തുന്നതിനുള്ള ക്യാമറകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 726 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകളില്‍ നിന്നുള്ള വിവരമനുസരിച്ച് സെപ്റ്റംബര്‍ മുതല്‍ നിയമലംഘകര്‍ക്ക് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നിയമലംഘനം കണ്ടെത്തിയാല്‍, രണ്ടാം ദിവസം, പിഴ അടയ്ക്കുന്നതിനുള്ള അറിയിപ്പ് വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കും, തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് നല്‍കും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് റോഡരികിലെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കിയത്. ക്യാമറകളുടെ നിയന്ത്രണത്തിനായി കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട...