Posts

Showing posts from January, 2022

ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി

Image
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുക. ബജറ്റ് സമ്മേളനംഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ച നടക്കണമെന്നും തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് ചര്‍ച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അതാത് സംസ്ഥാനങ്ങളില്‍ നടക്കട്ടേയെന്നാണ് മോദിയുടെ നിലപാട്.  പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുക. 2021-2022 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി ഇരുസഭകളിലും വയ്ക്കും.  കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ രാജ്യസഭ രാവിലെയും ലോക്‌സഭ വൈകിട്ടും ചേരുന്ന വിധത്തിലാണ് ഒരുക്കങ്ങള്‍. ഒരു സഭയിലെ അംഗങ്ങള്‍ രണ്ടു സഭകളിലും ഗ്യാലറിയിലും ആയിട്ടാവും ഇരിക്കുക. പിടി ത...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ ദിവസം വെട്ടിചുരുക്കി.

Image
മട്ടന്നൂര്‍ : കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിവിധ ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ ദിവസം ചുരുക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് ഉടനീളം 20 ശതമാനം സര്‍വീസുകള്‍ ചുരുക്കിയതിന്റെ ഭാഗമായി ഇന്‍ഡിഗോ കണ്ണൂരില്‍ നിന്നുള്ള നാലുസര്‍വീസുകള്‍ ചുരുക്കിയിരുന്നു. പാസഞ്ചര്‍ ട്രാഫിക് കൂടുന്നതിന് അനുസരിച്ച്‌ വീണ്ടും പ്രതിദിന സര്‍വീസായി ഉയര്‍ത്തുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, ഗോവ, ചെന്നൈ, ഹൈദരാബാദ് എന്നീ ടൗണുകളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണു ഇപ്പോള്‍ ദിവസം കുറച്ചത്.

ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിൻ്റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Image
കണ്ണൂർ : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക്. രണ്ട് ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കിലേയ്ക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി ഗതാഗത മന്ത്രിയുമായി നവംബറില്‍ ചര്‍ച്ച ചെയ്‌തെങ്കിലും രണ്ട് മാസം കഴിഞ്ഞും നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേയ്ക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിൻ്റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നും ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

കള്ളടാക്സിയെന്ന് തോന്നിയാൽ ചിത്രമെടുത്ത് മോട്ടോർ വാഹനവകുപ്പിന്റെ നമ്പരിലേക്ക് അയയ്ക്കാം ഉടൻ പിടിവീഴും. ഓരോ ജില്ലയ്ക്കും പ്രത്യേക വാട്സാപ്പ് നമ്പർ; കണ്ണൂർ-9188961013

Image
ഏതെങ്കിലും ഒരു ഓട്ടത്തിനായി കാത്തു കിടക്കുന്ന ടാക്സി ഡ്രൈവറുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാണ് കള്ളടാക്സികൾ തലങ്ങും വിലങ്ങും ഓടുന്നത്. റെന്റ എ കാർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇത്തരം വാഹനങ്ങൾ സർക്കാരിനും ടാക്സി ഉടമകൾക്കും ഡ്രൈവർമാർക്കും വരുത്തി വയ്ക്കുന്ന സാമ്പത്തിക നഷ്ടം ചില്ലറയല്ല. തൊഴിലാളി യൂണിയനുകൾ നിരവധി സമരങ്ങൾ കള്ള ടാക്സികൾക്കെതിരേ നടത്തി. ഒരു പ്രയോജനവുമുണ്ടായില്ലെന്ന് മാത്രമല്ല, ഇത്തരം വാഹനങ്ങൾ പെരുകി. വാഹനങ്ങളുടെ മാസത്തവണ നികുതിയും അടയ്ക്കാൻ കഴിയാത്ത വണ്ണം കടക്കെണിയിലായി ഉടമകളും ഡ്രൈവർമാരും. ഒടുക്കം ആറന്മുളയിലെ ടാക്സി ഡ്രൈവറായ ഇടശേരിമല പ്രണവത്തിൽ മനേഷ് നായർ കള്ളടാക്സികൾക്കെതിരായ പോരാട്ടം നയിച്ച് രംഗത്തിറങ്ങി. ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിൽ കള്ളടാക്സികൾക്ക് പിടിവീണു തുടങ്ങി. മോട്ടോർ വാഹന വകുപ്പ് മനേഷിന്റെ നിർദ്ദേശം പ്രാവർത്തിമാക്കിയതോടെ പല സ്ഥലങ്ങളിലും കള്ളടാക്സികൾക്ക് വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി. സംസ്ഥാനത്ത് കള്ളടാക്സികൾ വർധച്ചതോടെ ശരിക്കും വലഞ്ഞത് ടാക്സി ഡ്രൈവർമാരാണ്. പലർക്കും ഓട്ടമില്ലാത്ത അവസ്ഥ. നാട്ടുകാർക്ക് പ്രിയം സ്വകാര്യവാഹനങ്ങളിലുള്ള യാത്ര. ഇത്തരത്തിൽ ക...

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ നിയന്ത്രണം

Image
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും . ടെസ്റ്റ് പോസിറ്റി നിരക്ക് അമ്ബത് ശതമാനത്തിനടുത്താണ്.അതേസമയം നാളെ സംസ്ഥാനത്ത് സമ്ബൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും. അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഒരാഴ്ചത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തല്‍. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയില്‍ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുമ്ബോള്‍ രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞു. ഈ കണക്കുകള്‍ അടുത്ത മാസത്തോടെ മൂന്നാം തരംഗം അവസാനിക്കുമെന്ന സൂചന നല്‍കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് രോഗികളിലധികവും. സി കാറ്റഗറി നിയന്ത്രണങ്ങള്‍ തുടരുന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും അനുവദിക്കില്ല. പ്രതിര...

നിയമപോരാട്ടത്തിനൊരുങ്ങി മമ്പറം ദിവാകരൻ

Image
കണ്ണൂർ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മമ്പറം ദിവാകരൻ. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ. സുധാകരന്‍റെ തീരുമാനം ചോദ്യം ചെയ്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെയാണ് ദിവാകരൻ സമീപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണഘടനയുടെ 27 ബി വകുപ്പിലെ ഉപവകുപ്പ് 2 പ്രകാരം അംഗത്വം ഉളള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അധ്യക്ഷന് പുറത്താക്കണമെങ്കില്‍ അതിന് പാര്‍ട്ടി എക്സിക്യൂട്ടീവിന്‍റെ അംഗീകാരം വേണം. ഒരു മാസത്തിനുളളില്‍ പുറത്താക്കിയ തീരുമാനം എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ത്ത് അംഗീകരിക്കണം എന്നാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ തന്നെ പുറത്താക്കിയ തീരുമാനം പുറത്ത് വരുന്നതിന് മുൻപായി പാര്‍ട്ടി എക്സിക്യൂട്ടീവ് കൂടിയിട്ടില്ല.  പാര്‍ട്ടി ഭരണഘടനയുടെ അച്ചടക്ക നടപടികളെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 5 പ്രകാരം പുറത്താക്കുന്നതിന് മുന്‍പ് വിശദീകരണ നോട്ടീസ് തനിക്ക് നല്‍കേണ്ടിയിരുന്നു. എന്നാല്‍ അതും ഉണ്ടായില്ലെന്നും ദിവാകരൻ പറഞ്ഞു.

പ്ലസ്‌ ടു പ്രാക്ടിക്കൽ പരീക്ഷ തിയറിക്കുശേഷം ; 8 മുതൽ 12 വരെ ഓൺലൈൻ ക്ലാസ്‌

Image
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തുമെന്നും പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചെന്ന് ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ലാസുകൾ കൂടുതൽ ലഭ്യമാക്കാനായി പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ തിയറിക്കു ശേഷമാക്കാൻ തീരുമാനിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള പ്ലസ് ടു പരീക്ഷ അവസാനിച്ചശേഷമാകും പ്രാക്ടിക്കൽ. പ്ലസ് വൺ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ 31 മുതൽ ഫെബ്രുവരി നാലു വരെ നടത്തും. കോവിഡ് ബാധിച്ചവർക്ക് പ്രത്യേക പരീക്ഷാഹാളൊരുക്കും. ഓൺലൈൻ ക്ലാസുകളിലെ ഹാജർ അധ്യാപകർ രേഖപ്പെടുത്തണം. അധ്യാപകരും അനധ്യാപകരും എല്ലാ ദിവസവും സ്കൂളിലെത്തണം. സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തിയാൽ നടപടിയെടുക്കും. 10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയ്ക്ക് ആശങ്കപ്പെടേണ്ട. സ്കൂൾതലത്തിൽ തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം. ഫോക്കസ് ഏരിയയിൽനിന്നും പുറത്തുനിന്നും ചോദ്യങ്ങളെന്ന തീരുമാനത്തിൽ മാറ്റമില്ല. 8 മുതൽ 12 വരെ ഓൺലൈൻ ക്ലാസ് ഒന്നുമുതൽ 12വരെ ക്ലാസുകൾക്ക് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് സംവിധാനം ശ...

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ 14.8 ശതമാനം കോവിഡ് പോസിറ്റീവ്

Image
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ച 2980 പേരിൽ 440 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ആകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ 14.8 ശതമാനം പേർ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ, ജനുവരി ഒന്ന് മുതൽ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വർധനവ്. അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കിൽ ജനുവരി 27 വ്യാഴാഴ്ച അത് 110 പേരാണ്-134 ശതമാനം വർധനവ്.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണം; പൊതുപരിപാടികള്‍ പാടില്ല,തിയറ്റര്‍ അടയ്ക്കും

Image
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ 'സി' കാറ്റഗറിയിലയതോയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽകുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ.മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ്...

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും: 69 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുപറക്കല്‍

Image
എയര്‍ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികള്‍ പൂര്‍ത്തിയായത്. 69 വര്‍ഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത് ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ 1932ലാണ് എയര്‍ ഇന്ത്യയുടെ തുടക്കം.1953ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജെ.ആര്‍.ഡി ടാറ്റയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.1977ല്‍ ജനത സര്‍ക്കാരാണ് ടാറ്റയെ എയര്‍ ഇന്ത്യയില്‍ നിന്നും നീക്കിയത്.വിദേശ സര്‍വീസ് എയര്‍ ഇന്ത്യയെന്ന പേരിലും അഭ്യന്തര സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നപേരിലുമാണ് സര്‍വീസ് നടത്തിയിരുന്നത്. 2007ല്‍ യു പി എ സര്‍ക്കാരാണ് ലയിപ്പിച്ചു ഒറ്റകമ്ബനിയാക്കിയത്. 67,000 കോടിക്ക് 111 പുതിയ വിമാനങ്ങള്‍ വാങ്ങിയതും പുതിയ ബജറ്റ് എയര്‍ ലൈന്‍സുകള്‍ ഇന്ത്യന്‍ ആകാശം കീഴടക്കിയതും എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും നേടിയതോടൊപ്പം ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ അന്‍പത...

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വില്‍പ്പനയ്‌ക്കെതിരേ കര്‍ശന നടപടി

Image
കണ്ണൂർ : ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന ഔഷധ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് വ്യാപനം, വയനാട്ടിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

Image
വയനാട് : കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും.  ഉത്തരവിന് ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം. ടൂറിസം സെന്ററുകളില്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരും ഫീല്‍ഡ് പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തും. *ടൂറിസം കേന്ദ്രത്തിന്റെ പേരും അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണവും*  മുത്തങ്ങ വന്യജീവി സങ്കേതം (150) ചെമ്പ്ര പീക്ക് (200), സൂചിപ്പാറ (500), തോല്‍പ്പെട്ടി വന്യജീവി സങ്കേതം(150), മീന്‍മുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ്- ഫോറസ്റ്റ് (400).കര്‍ളാട് തടാകം (500), കുറുവ- ഡി.ടി.പി.സി (400), പൂക്കോട് (3500), അമ്പലവയല്‍ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കല്‍ ഗുഹ (1000), പഴശ്ശി പാര്‍ക്ക് ...

കേരളത്തിൽനിന്നുള്ള ചരക്ക്‌വാഹനങ്ങൾ കർണാടക തടഞ്ഞു

Image
മൂലഹള്ളയിൽ കർണാടക ചെക്ക്‌പോസ്റ്റ് അധികൃതർ കേരളത്തിൽനിന്നുള്ള ചരക്കുവാഹനങ്ങൾ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താലാണ് ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വാഹനങ്ങൾ തടഞ്ഞത്. ഇതോടെ കേരളത്തിലേക്കുള്ള കർണാടകയുടെ ചരക്കുവാഹനങ്ങൾ തടയാൻ ലോറി ജീവനക്കാർ റോഡിൽ കുത്തിയിരുന്നു. രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ പരിശോധനയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോയത്. വൈകീട്ട് നാലുമണിയോടെ പുതിയ നോഡൽ ഓഫീസർ ചെക്ക് പോസ്റ്റിൽ എത്തിയതോടെ കർണാടകയിലേക്ക് പോകുന്ന ചരക്കുവാഹന ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞാണ് അതിർത്തിയിൽ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് തടഞ്ഞിട്ട ലോറിയിലെ ജീവനക്കാർ കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങളും ദേശീയപാതയിൽ കുത്തിയിരുന്നു തടഞ്ഞു. കർണാടകയിലേക്ക് പോകുന്ന ചരക്കു ലോറിജീവനക്കാർക്ക്‌ 15 ദിവസത്തിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ. പരിശോധന മതിയെന്നാണ് കർണാടക അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ 15 ദിവസ കാലാവധി...

കോവിഡിന്റെ മറവിൽ വിമാനക്കമ്പനികൾ പ്രവാസികളെ പലവഴികളിൽ പിഴിയുന്നുവെന്ന് പരാതി

Image
കണ്ണൂർ : കോവിഡിന്റെ മറവിൽ വിമാനക്കമ്പനികൾ പ്രവാസികളെ പലവഴികളിൽ പിഴിയുന്നുവെന്ന് പരാതി. അവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകുന്നവരാണ് ഇതോടെ കടുത്ത ആശങ്കയിലായത്. യാത്രയ്ക്കു മുൻപ് നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനോ തുക തിരികെ നൽകാനോ ചില എയർലൈൻ കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം. ഇതോടെ പതിനായിരങ്ങളാണ് നഷ്ടം വരുന്നത്. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് നൽകേണ്ടത്. സൗദിയിൽ അഞ്ചു ദിവസവും ഖത്തറിൽ രണ്ടു ദിവസവുമാണ് നിർബന്ധിത ക്വാറന്റീൻ. 48 മണിക്കൂർ മുൻപ് നടത്തുന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ യാത്ര മുടങ്ങും. ഈ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാനോ തുക തിരികെക്കൊടുക്കാനോ ചില വിമാനക്കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം. *കൃത്യതയില്ലാത്ത പരിശോധന ഫലം* വിമാനത്താവളത്തിലെ കോവിഡ് പരിശോധനയാണ് യുഎഇ യാത്രക്കാരെ വലയ്ക്കുന്നത്. പരിശോധനയ്ക്ക് കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്ക് മാത്രമല്ല, കൃത്യതയില്ലാത്ത പരിശോധനാ ഫലവും വിനയാകുന്നതായി ഉദാഹര...

ആലപ്പുഴ സിപിഐ(എം) ജില്ലാ സമ്മേളനം മാറ്റിവച്ചു

Image
ആലപ്പുഴ : ഈ മാസം 28 29 30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.

കോവിൻ: ഒറ്റ നമ്പറിൽ ഇനി 6 പേർക്ക് റജിസ്റ്റർ ചെയ്യാം

Image
കണ്ണൂർ : ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ഇനി 6 പേർക്ക് റജിസ്റ്റർ ചെയ്യാം. നിലവിൽ 4 പേർക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്. കോവിനിൽ ലോഗിൻ ചെയ്ത് ‘Raise an issue’ എന്നതിനു താഴെയുള്ള ‘Transfer a member to new mobile number’ ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. *വാക്സീൻ നില തിരുത്താം* വാക്സീൻ സ്വീകരിക്കാതെ സാങ്കേതികപ്രശ്നം മൂലം വാക്സീൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് തിരുത്താൻ അവസരം. വാക്സിനേഷൻ കേന്ദ്രങ്ങൾ ഡേറ്റ എൻട്രി നടത്തിയപ്പോൾ പറ്റിയ പിശകു മൂലം വാക്സീൻ ലഭിക്കാത്ത പലർക്കും വാക്സീൻ എടുത്തതായി സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതുമൂലം ഇവർക്ക് വാക്സീൻ ലഭിക്കാത്ത സ്ഥിതിയുണ്ടായി. കോവിൻ പോർട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്ന ‘Revoke Vaccination Status’ എന്ന ഓപ്ഷൻ ഉപയോഗിച്ച് തെറ്റായി രേഖപ്പെടുത്തിയ വാക്സീൻ നില തിരുത്താം. ഒരു ഡോസ് വാക്സീൻ പോലും ലഭിച്ചിട്ടില്ലെങ്കിൽ അക്കാര്യവും, ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കിൽ അക്കാര്യവും വ്യക്തമാ...

വിമാനയാത്രയില്‍ ഇനി കൈയില്‍ ഒറ്റ ബാ​ഗ് മാത്രം

Image
ആഭ്യന്തര വിമാനങ്ങളിൽ യാത്രികർക്ക് കൈയില്‍ കരുതാവുന്ന ബാ​ഗിന്റെ എണ്ണം ഒന്നായി കുറച്ചു. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിർദേശം വിമാന കമ്പനികൾക്ക് നൽകി. നിലവില്‍ മൂന്നു ബാ​ഗുവരെ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു. സുരക്ഷാപരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലേഡീസ് ബാഗ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ അനുവദിക്കരുതെന്നാണ് നിർദേശം. നിയന്ത്രണങ്ങളെക്കുറിച്ച് യാത്രികരെ അറിയിക്കാൻ ടിക്കറ്റുകളിലും ബോർഡിങ് പാസുകളിലും ഇത് ഉൾപ്പെടുത്താനും നിര്‍ദേശിച്ചു

വിഎസ് അച്യുതാനന്ദന് കൊവിഡ്; വിദ​ഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Image
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചു.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ അന്നദാനം, ചായ വിതരണം എന്നിവയ്ക്ക് നിയന്ത്രണം

Image
കണ്ണൂർ : കോവിഡ് -19 വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മടപ്പുരയിലെ അന്നദാനം, ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന തുടങ്ങാൻ നടപടി

Image
തലശ്ശേരി : തലശ്ശേരി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് ആർ.ടി.പി.സി.ആർ. പരിശോധന പുനരാരംഭിക്കാൻ നഗരസഭാ കോവിഡ് സുരക്ഷാ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും. സ്കൂൾ കുട്ടികൾക്ക് ആശുപത്രിയിൽ നൽകുന്ന വാക്സിനേഷന് പുറമെ അതത് സ്കൂളുകളിൽ വാക്സിനേഷൻ നൽകുന്ന സംവിധാനം ഉടൻ തുടങ്ങും. രോഗലക്ഷണമുള്ളവർ ക്വാറന്റീനിൽ പോകണമെന്ന് യോഗം അഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗവും പോലീസും പരിശോധന നടത്തും. കോവിഡ് മാനദണ്ഡം ലംഘിച്ചാൽ പിഴചുമത്തും. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർ സർക്കാർ നിർദേശപ്രകാരമുള്ള ക്വാറന്റീൻ പാലിക്കണം. വാർഡുതല കോവിഡ് ജാഗ്രതാസമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി അധ്യക്ഷതവഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ. ഡോ. വി.എസ്.ജിതിൻ, നഗരസഭാ ആരോഗ്യസമിതി ചെയർ പേഴ്‌സൺ ടി.കെ.സാഹിറ, നഗരസഭാ സിക്രട്ടറി ആർ.പ്രദീപ്‌കുമാർ, ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ശബരിമല നട ഇന്ന് അടയ്ക്കും

Image
ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. ഇന്ന് പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും. പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കയാത്ര . കുംഭമാസ പൂജകള്‍ക്കായി ഇനി ഫെബ്രുവരി 12നാണ് നട തുറക്കുക.13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക. 17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്‌ക്കും.

ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ

Image
പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു. കാല്‍മുട്ടിലെ പരിക്ക് ശരിക്കും അലട്ടുന്നുണ്ട്. പ്രായാമായി വരികയാണ്. ശരീരത്തിന് അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട്. മൂന്ന് വയസുള്ള മകനെയും കൊണ്ടുള്ള നിരന്ത്ര യാത്രകളും ബുദ്ധിമുട്ടായി വരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സീസണൊടുവില്‍ വിരമിക്കുകയാണ്. അതിലപ്പുറം പോകാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നു. ടെന്നീസ് ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഈ സീസണ്‍ കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്. കോര്‍ട്ടിലേക...

3 മാസത്തിനിടെ കൊവിഡ് ബാധിച്ചവർക്ക് ക്വാറന്റീന്‍ വേണ്ട

Image
വീട്ടില്‍ കൊവിഡ്-19 ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് ക്വാറന്റീന്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍.കൊവിഡ്-19 ബാധിതര്‍ റൂം ക്വാറന്റൈനില്‍ കഴിയുകയാണെങ്കില്‍ മാത്രമേ ഇത്തരമൊരു ഇളവുള്ളൂ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ചവര്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തിലാണ് ജോലി ചെയ്യേണ്ടത്. ഓഫീസുകളിലും വീടുകളിലും പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണം. സമ്ബര്‍ക്കത്തിലുള്ളവര്‍ ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. പോസിറ്റീവായാല്‍ ആ ദിവസം മുതല്‍ ഏഴ് ദിവസം കൂടി ക്വാറന്റീനില്‍ ഇരിക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ വിവരം സമീപത്തെ ആശാവര്‍ക്കര്‍മാരെ അറിയിക്കണം.

ജില്ലയിൽ 5 സ്കുളുകളിൽ ഇന്ന് വാക്സിനേഷൻ

Image
കണ്ണുർ : ജില്ലയിലെ കൗമാരക്കാർക്ക് സ്കുളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന നടപടി ഇന്ന് തുടങ്ങും, ആദ്യദിനം അഞ്ച് സ്കുളുകളിലാണ് 15 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് , തായിനേരി എസ്എബിടിഎം സ്കുൾ, വെള്ളുർ ഹൈസ്കുൾ, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം, മട്ടന്നൂർ ഹൈസ്കുൾ എന്നിവിടങ്ങളിലാണ് വാക്സിൻ വിതരണം ബുധനാഴ്ച ചെറിയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് ദിവസമായതിനാലാണ് കുറച്ച് സ്കുളിൽ മാത്രം വാക്സിനേഷൻ ഒരുക്കിയത്, വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെ കണക്ക് സ്കുളുകൾ നൽകുന്ന മുറയ്ക്ക് കുടുതൽ സ്കുളുകളിൽ ക്യാമ്പ് നടത്താനാണ് ആര്യോഗ്യവകുപ്പിൻ്റെ തിരുമാനം

മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
തിരുവനന്തപുരം  : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ ജോസ് കെ മാണി എം പിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. രോഗ ബാധിതനായതിനാല്‍ പൊതു പരിപാടികളെല്ലാം ഒഴിവാക്കേണ്ടി വന്നിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മരണാനന്തര ...

12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് മാർച്ച് മുതൽ വാക്‌സിൻ

Image
തിരുവനന്തപുരം : കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്‌സിൻ നൽകാൻ ആലോചനയുണ്ട്.ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളിൽ ആദ്യം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തീകരിക്കാനും പദ്ധതിയുണ്ട്.സ്‌കൂൾ, കോളജ് തുടങ്ങി, ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പോകുന്നതിനാൽ കൊമാരക്കാരുടെ വാക്‌സിനേഷൻ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. 15-17 വയസിലുള്ള കുട്ടികൾക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാകും കുത്തിവയ്ക്കുക.

കണ്ണൂരിൽ കർശന പോലീസ് സുരക്ഷയ്ക്ക് നിർദേശം

Image
കണ്ണൂർ : കണ്ണൂരിലും പരിസരങ്ങളിലും കർശന പോലീസ് സുരക്ഷയ്ക്ക് നിർദേശം. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെതാണ് നിർദേശം. സി.പി.എം., കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ ഏർപ്പാടാക്കും. ഓഫീസുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. മുഴുവൻ സേനാംഗങ്ങളോടും അവധി റദ്ദാക്കി തിരിച്ചെത്തണം. പട്രോളിങ്ങും പരിശോധനകളും വർധിപ്പിക്കണം. പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയില്ലില്ലാത്ത പോലീസുകാർ രാത്രി സ്റ്റേഷൻപരിധി വിട്ടുപോകാൻ പാടില്ല. ലീവുള്ളവർ, ഡ്യൂട്ടി റെസ്റ്റ് ഉൾപ്പെടെയുള്ളവർ ഡ്യൂട്ടിക്ക് ഹാജരാകണം. ചില സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. അപരിചിതരെ ചോദ്യം ചെയ്യണമെന്നും വാഹനപരിശോധന നടത്തണമെന്നും കമ്മിഷണറുടെ നിർദേശത്തിലുണ്ട്.

കെ.എസ്.ആര്‍.ടി.സി ബസ് എത്തുന്നതിന് 10 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം

Image
കോഴിക്കോട് : ദീർഘദൂര ബസുകള്‍ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവുമായി കെ.എസ്.ആര്‍.ടി സി. ബസ് ഓരോ സ്റ്റേഷനിലും എത്തുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ ഈ സേവനം ലഭ്യമാണ്. നിലവില്‍ ബസ് യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പേ മാത്രമേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ലഭ്യമാകൂ. പുതിയ സംവിധാനത്തിന്റെ ഭാഗമായി ബസുകളില്‍ ജി.പി.എസ്. ട്രാക്കിങ് ഒരുക്കും. ആന്‍ഡ്രോയിഡ് സംവിധാനത്തിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇ.വി.എം.) വഴിയാകും ഈ സേവനം യാത്രകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുക. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ശ്രമം. യാത്രക്കാര്‍ക്ക് ലിങ്ക് ടിക്കറ്റും ദീര്‍ഘദൂരയാത്രകള്‍ക്ക് ഒറ്റ ബസില്‍ റിസര്‍വേഷന്‍ ലഭ്യമായില്ലെങ്കില്‍ രണ്ട് കണക്ഷന്‍ ബസുകളിലായി യാത്രചെയ്യാന്‍ സാധിക്കുന്നതാണ് ലിങ്ക് ടിക്കറ്റ് സംവിധാനം. തൃശ്ശൂര്‍, എറണാകുളം ബസ്സ്റ്റേഷനുകളാകും പ്രധാന കണക്ടിങ് പോയന്റുകള്‍. ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാരന് അയാളുടെ ആദ്യയാത്ര കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷംമാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ടിക്കറ്റിലെ രണ്ടു സീറ്റ...

മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ

Image
കൊച്ചി : നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത്. ചിത്രീകരണം നിര്‍ത്തിവച്ചു. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ.

ബസ് നിരക്കു വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന.

Image
തിരുവനന്തപുരം : ഗതാഗതവകുപ്പിന്റെ ശുപാര്‍ശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റര്‍ ദൂരത്തിനു മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണു ശുപാര്‍ശ. തുടര്‍ന്നുള്ള ദൂരത്തില്‍ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ത്ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ത്ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണു നിര്‍ദ്ദേശം. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്കു സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കുംവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Image
തിരുവനന്തപുരം  : സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന് 10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.‘വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിന...

വയനാട്ടിലേക്ക് ഉല്ലാസയാത്രാ സർവീസുമായി കെഎസ്ആർടിസി

Image
  കണ്ണൂർ : ജനുവരി 23 മുതൽ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സർവീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന വിധമാണ് സർവീസ്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിൻറ് എന്നിവയാണ് സന്ദർശിക്കുക. നാല് നേരത്തെ ഭക്ഷണം, പ്രവേശന ഫീസ് എന്നിവയുൾപ്പെടെ 1,000 രൂപയാണ് ചാർജ്. ഫോൺ: 9526863675, 9744852870, 9496131288, 9744262555, 9048298740.

സംസ്ഥാനത്ത് സ്കൂളുകൾ അടയ്‌ക്കും

Image
കണ്ണൂർ : സംസ്ഥാനത്ത് സ്കൂളുകൾ അടക്കും. ഒന്നു മുതൽ ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും. 21 മുതലാണ് സ്കൂളുകൾ അടയ്ക്കുക.

സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്; മാടായിപാറയില്‍ അതിരടയാളകല്ലുകള്‍ വീണ്ടും പിഴുതുമാറ്റി

Image
കണ്ണൂര്‍ : മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മാടായിപ്പാറയില്‍ നേരത്തെയും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലൂകളാണ് പിഴുതു കളഞ്ഞത്. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെ...

ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

Image
ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ ശബരിമലയിൽ മകരവിളക്ക് ഇന്ന്. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും. തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. സംക്രമവേളയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടത്തിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നിഅയ്യപ്പൻ എത്തിച്ച നെയ്‌ത്തേങ്ങകൾ ശ്രീകോവിലിൽ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.

സാങ്കേതികത്തകരാർ: കണ്ണൂർ- കുവൈത്ത് വിമാനം തിരിച്ചിറക്കി

Image
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതികത്തകരാറിനെ തു ടർന്ന് തിരിച്ചിറക്കി. ബുധനാഴ്ച വൈകുന്നേരം നാലിന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പറന്നുയർന്ന് 45 മിനിറ്റിനു ശേഷം തിരിച്ചിറക്കിയത്.176 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം രാത്രി എട്ടോടെയാണ് വിമാനം പുറപ്പെട്ടത്.

കണ്ണൂരിൽ ഇന്നലെ രാത്രി എട്ടിന് ശേഷം വൻ ഗതാഗതക്കുരുക്ക്

Image
കണ്ണൂർ : നഗര ദേശീയപാതയിൽ ഇന്നലെ രാത്രി 8ന് ശേഷം വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. തലശ്ശേരി ഭാഗത്തേക്കു മരം കയറ്റിപ്പോയ ലോറിയുടെ ടയർ കണ്ണോത്തുംചാലിൽ വച്ചു പൊട്ടിയതാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. ലോറിയിലെ അമിത ലോഡ് കാരണം റോഡിൽ നിന്നും മാറ്റാൻ വൈകി. ഇതുവരെയും താണ മുതൽ താഴെചൊവ്വ വരെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കൂടുതൽ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.

ധർണയ്ക്കിടെ മുൻ മന്ത്രി നീലലോഹിത ദാസ് കുഴഞ്ഞുവീണു

Image
തിരുവനന്തപുരം : മിസലേനിയസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണയെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെ മുന്‍ മന്ത്രി നീലലോഹിത ദാസ് കുഴഞ്ഞുവീണു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മിസലേനിയസ് സഹകണ സംഘടനകളുടെ ക്ലാസിഫിക്കേഷന്‍ പരിഷ്കരിക്കുക, ശ്രീറാം കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമുണ്ടാക്കുക, വനിതാ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മിസലേനിയസ് കോ - ഓപ്പറേറ്റീവ് സോസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചത്. ഡിപിഐ ജംഗ്ഷനില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ കെ ആന്‍സലന്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.

മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍; തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത്

Image
ശബരിമല : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍.തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ശബരിമല സന്നിധാനം പമ്ബ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിടുണ്ട്., മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും.മകരവിളക്ക് ദിവസം പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍...

കെ. സുധാകരന്റെ ജീവന് ഭീഷണിയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്: അതീവ സുരക്ഷ ഏർപ്പെടുത്തി

Image
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സുധാകരന് നിലവില്‍ രണ്ടു ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനത്തിന്റെ നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തി. സുധാകരന്റെ വീട്ടിലേക്കു സിപിഎം മാര്‍ച്ച്‌ നടത്തിയ സാഹചര്യത്തില്‍ വീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആക്രമണ സാധ്യത കണക്കിലെടുത്തു പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രമുഖ നേതാക്കളുടെ സുരക്ഷാ സംവിധാനവും വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശമുണ്ട്.

സർക്കാർ അപ്പീൽ തള്ളി; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

Image
കണ്ണൂർ : കുപ്പിവെള്ളത്തിൻ്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിൻ്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്.

ധീരജിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി കണ്ണൂർ തളിപ്പറമ്പ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും.

Image
തളിപ്പറമ്പ്    : ധീരജിന്റെ മൃതദേഹം രാവിലെ പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ചെറുത്തോണിയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വെയ്ക്കും. തുടർന്ന്‌ വിലാപയാത്രയായി കണ്ണൂർ തളിപറമ്പ്‌ പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും. ഇടുക്കി അശോക കവല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്‌, കൊയിലാണ്ടി, വടകര, തലശ്രേി, കണ്ണൂർ, തളിപ്പറമ്പ്‌ എന്നിവിടങ്ങളിലുടെ കടന്നാണ്‌ വിലാപയാത്ര വീട്ടിലെത്തുക.

രക്‌തസാക്ഷി ധീരജിന്‌ വീടിനോട്‌ ചേർന്ന്‌ അന്ത്യവിശ്രമം

Image
കണ്ണൂർ : യൂത്ത് കോൺഗ്രസ്സുകാർ അരുംകൊല ചെയ്‌ത എസ്‌ എഫ്‌ ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിയുമായ ധീരജിന് വീടിനോട് ചേർന്ന് അന്ത്യ വിശ്രമം ഒരുക്കും . ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐ എം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും.

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാം, സൗകര്യങ്ങളൊരുങ്ങുന്നു

Image
ശബരിമല : സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും.  സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേ‍ർക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നത്. കാട് വെട്ടിതെളിച്ച് പർണ്ണശാലകൾ കെട്ടാൻ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരക്കേഡുകൾ സ്ഥാപിക്കും. ശൗചാലയങ്ങൾ അധികമായി ഒരുക്കും. ഫയർഫോഴ്സ്, ആരോ​ഗ്യവിഭാ​ഗം, എൻഡിആർഎഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും.  പുല്ലുമേട്, പമ്പ ഹിൽ വ്യൂ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പണികൾ പത്താം തീയതി പൂർത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും ഫയ‍ർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരെ കൂട്ടും തിരക്ക് കാരണം.പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത്തുടങ്ങി. തീർത്ഥാടകർ മാസ്...

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍

Image
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍.എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധനകര്‍ശനമാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളില്‍ 70 ശതമാനത്തലധികം ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ്.ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന കൂടുതല്‍ പേരുടെ റാണ്ടം പരിശോധന നടത്തും. ഇതില്‍ നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇന്നലെ 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ കേസുകള്...

ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഊന്നൽ നൽകി എൽഐസി; നടപ്പു സാമ്പത്തികവർഷം 43 ശതമാനം പ്രീമിയം വരുമാനം ഡിജിറ്റലിൽ

Image
ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഊന്നൽ നൽകി മുന്നേറാനുള്ള എൽ.ഐ.സി.യുടെ ശ്രമം വിജയത്തിലേക്ക്. നടപ്പു സാമ്പത്തിക വർഷം ഇതുവരെയുള്ള പ്രീമിയം വരുമാനത്തിൽ 43% ഡിജിറ്റൽ ഇടപാടിലൂടെയെന്ന് കമ്പനി അറിയിച്ചു. 2019 സാമ്പത്തിക വർഷം ഇത് 26 ശതമാനമായിരുന്നു. സാങ്കേതികവിദ്യകൾ ഒരുക്കുന്നതിലും ഡിജിറ്റലൈസേഷൻ നടപടികൾക്കുമായി 2019 സാമ്പത്തിക വർഷം മുതൽ ഇതുവരെ 5,655 കോടി രൂപയാണ് എൽ.ഐ.സി. ചെലവിട്ടത്. ഏജൻറ് മാർക്കും ഉപഭോക്താക്കൾക്കും പോർട്ടൽ വഴിയും ആപ്പുകൾ വഴിയും കൂടുതൽ സൗകര്യം ഒരുക്കാനും ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നു.

ഏഴോത്ത് പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശനം

Image
പഴയങ്ങാടി : ഏഴോം പഞ്ചായത്ത് കുടുംബശ്രീ പഴയങ്ങാടിയിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി. എം വിജിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങും

Image
കണ്ണൂർ : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. വെള്ളി സബ്ജൂനിയർ ശനി സീനിയർ ഞായർ ജൂനിയർ മത്സരങ്ങളാണ് നടക്കുക. വെള്ളി രാവിലെ 10 ന് മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 5 ന് സമാപനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത് ; മകരവിളക്കിന് കൂടുതൽ പൊലീസ്

Image
ശബരിമല : സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്.മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്.സന്നിധാനത്ത് മകരവിളക്കിന് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ർശനം നടത്തുന്നത്. ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേർത്താണിത്. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് ഉൾപ്പടെ സജീകരിക്കാൻ തുടങ്ങി. പരമാവധി തീർത്ഥാടകരെ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി സന്നിധാനത്ത് ഇപ്പോൾ 440 പൊലീസുകാരാണ് ജോലി ചെയ്യുന്നത്. സാധാരണ 1200 പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് എണ്ണം കുറച്ചത്. എന്നാൽ പേട്ട തുള്ളൽ കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങും. മകരവിളക്ക് വരെ തീർത്ഥാടകർ സന്നിധാനത്ത് തുടരാനും സാധ്യതയുണ്ട്. മകരജ്യോതി ദ‍ർശിക്കാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വിന്യസിക്കും

ഹൃദയാലയ ഇനി കാര്‍ഡിയോളജി വിഭാഗം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്ക്

Image
പരിയാരം : ഹൃദയചികിത്സയ്ക്ക് പേരുകേട്ട പരിയാരം സഹകരണ ഹൃദയാലയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജി എന്നാക്കുന്നു.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നേരത്തെ വന്‍തുക ഫീസ് ഈടാക്കിയിരുന്ന സഹകരണ ഹൃദയാലയയില്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമാനമായ നിരക്ക് മാത്രമാണുള്ളത്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് പരിപൂര്‍ണമായും സൗജന്യചികിത്സയാണ് ലഭിക്കുന്നത്.'എട്ടു മണി മുതല്‍ മൂന്നു മണി വരെ ആറു ഡോക്ടര്‍മാരുടെ സേവനവും ഒ.പിയില്‍ ലഭ്യമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയതിനു ശേഷം നേരത്തെയുണ്ടായിരുന്ന 250 രൂപ ഫീസ് നിരക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച്‌ 18 മുതലാണ് പരിയാരം സഹകരണാശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തത് പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷം സഹകരണ മാനേജ്‌മെന്റിനു കീഴിലുണ്ടായിരുന്ന ഓരോ വിഭാഗവും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റി. ഏറ്റവും ഒടുവിലാണ് ഹൃദയാലയയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സംവിധാനത്തിലേക്ക് മാറാന്‍ തുടങ്ങിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജിയെന്ന പേരിലാണ് ഹൃദയാലയ ഇപ...