Posts

Showing posts from April, 2022

നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ കൂടും; ബസ് ചാര്‍ജ് മിനിമം 10 രൂപ

Image
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും.  സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ്/ സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി/ ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.   ലോ ഫ്‌ളോര്‍ നോണ്‍ എയര്‍ കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ.സി സ്ലീപ്പര്‍ സ...

സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനാളില്ല

Image
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെതിരായ ബൂസ്റ്റർ ഡോസ്  സ്വീകരിക്കാനാളില്ല. ആദ്യ രണ്ട് ഡോസ് എടുത്തവരിൽ ചുരുക്കം ചിലർ മാത്രമാണ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ബോധവത്ക്കരണം കുറഞ്ഞതും ഇതിന്  കാരണമായി.കേരളത്തിൽ ഒന്നാംഡോസ് 100 ശതമാനം പേരും രണ്ടാം ഡോസ് 88 ശതമാനം പേരുമാണ് സ്വീകരിച്ചത്. എന്നാൽ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ ഈ വേഗതയില്ല. അറുപത് വയസ്സ് കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് എടുത്തത് 39 ശതമാനം പേർ മാത്രമാണ്.45 മുതൽ 59 വയസ്സ് വരെയുള്ളവരിൽ വെറും ഒരു ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.ആരോഗ്യ പ്രവർത്തകരും മൂന്നാം ഡോസിൽ പിന്നോട്ടാണ്. ആകെ ബൂസ്റ്ററെടുത്തത് 48 ശതമാനം പേർ. സംസ്ഥാനത്ത് 2.42 കോടി ജനം രണ്ടാം ഡോസ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും 14 ലക്ഷം പേരാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബൂസ്റ്റർ ഡോസ് എടുത്തത്. ആരോഗ്യ വകുപ്പ് വേണ്ടത്ര ബോധവത്കരണം നൽകാത്തതാണ് ആളുകൾ വാക്‌സിനെടുക്കാൻ മടി കാണിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരുടെ വിമർശനം. നാലാം തരംഗത്തിനുള്ള സാധ്യത മുന്നിൽ കാണുമ്പോഴും വാക്സിനെടുപ്പിക്കാൻ ആരോഗ്യവകുപ്പിന് പഴയ ആവേശമില്ല.

ശമ്പള പ്രതിസന്ധി; ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി സഹായം വേണം, സഹായം അഭ്യർത്ഥിച്ച് കെഎസ്ആർടിസി

Image
തിരുവനന്തപുരം : ശമ്പള പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും സർക്കാരിനെ സമീപിച്ച് കെഎസ്ആർടിസി (KSRTC). ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആർടിസി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിച്ചെല്ലാമെന്ന് ചൈന

Image
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിച്ചെല്ലാമെന്ന് ചൈന. മാര്‍ച്ച് 22ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. പഠനം പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ചൈനീസ് എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ മെയ് 8ന് മുന്‍പായി നല്‍കണമെന്നാണ് നിര്‍ദേശം. ഏദേശം 23000 വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്ന് എത്തി എന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ചൈനയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒത്തുനോക്കിയ ശേഷമാകും പഠനം തുടരാന്‍ അനുമതി നല്‍കുക. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ചൈന വ്യക്തമാക്കി. പഠനം പാതിവഴിയില്‍ നിലച്ചുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ചൈന വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിവര ശേഖരണം തങ്ങള്‍ ...

കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായി. സ്ഥലംമാറ്റപ്പെട്ട ഇടത് സര്‍വീസ് സംഘടന നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും

Image
തിരുവനന്തപുരം : കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായി. സ്ഥലംമാറ്റപ്പെട്ട ഇടത് സര്‍വീസ് സംഘടന നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. അതു വരെ പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.എറണാകുളത്തു വച്ചാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സര്‍വീസ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മെയ് അഞ്ചിനുള്ളില്‍ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചര്‍ച്ച നടത്തും. ചെയര്‍മാന്‍ ബി.അശോകും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനു തമ്മില്‍ നിലന്നിരുന്ന ത‍ര്‍ക്കം എല്‍.ഡി.എഫിനും തലവേദനയായിരുന്നു. സമരം ദിവസങ്ങള്‍ നീണ്ടുപോയിട്ടും ഇടപ്പെട്ടില്ലെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രിക്ക് സിപിഎം, സിഐ.ടി.യു നേതാക്കളില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നു. പലതവണ ചര്‍ച്ച നടന്നിട്ടും ചെയര്‍മാനോ സമരക്കാരോ വിട്ടു വീഴ്ചക്കും തയ്യാറായില്ല. അവസാനവട്ട ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ പിറ്റേ ദിവസം അസോസിയേഷന്‍ പ്രസിഡന്...

രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധർ

Image
  തിരുവനന്തപുരം : രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതൽ പ്രതിരോധം നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച് കോവീഷീൽഡ് നിർമാതാക്കൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു.രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശവുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തുന്നത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒൻപത് മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ നടത്തിയ പഠനം ഉന്നയിച്ചാണ് വിദഗ്ധർ ഈ നിലപാട് സ്വീകരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചാ പ്രതിരോധം ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.സമാന ആവശ്യം ഉന്നയിച്ച് വാക്സിൻ നിർമാണ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ടും ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ നിലവിൽ ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.ജനുവരി പത്തിനാണ്  രാജ്യത്ത് ബൂസ്...

ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്

Image
തിരുവനന്തപുരം : പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ക്ലീനറില്ലാത്ത ടാങ്കറുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടുന്ന നിരവധി സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കണ്ണൂരില്‍ ഭക്ഷ്യവിഷബാധ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Image
കണ്ണൂര്‍ : ജില്ലയുടെ ചില ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങളും സ്‌കൂള്‍, ഹോസ്റ്റല്‍ അധികൃതരും വിദ്യാര്‍ ത്ഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹോട്ടല്‍ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലും സ്‌കൂളിലും ഹോസ്റ്റലിലുമുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധയേല്‍ക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്ബോഴും സൂക്ഷിച്ചു വെക്കുമ്ബോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി മാറ്റുന്നതും അണുബാധയിലേക്ക് വഴിയൊരുക്കുന്നതും. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്ബോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് പത്തിന് തുടങ്ങും.

Image
കൊട്ടിയൂര്‍ : കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മെയ് പത്തിന് തുടക്കമാവും. ഒരു മാസം നീളുന്ന കൊട്ടിയൂര്‍ ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍: മെയ് 10 നീരെഴുന്നള്ളത്ത്, മെയ് 15 നെയ്യാട്ടം, മെയ് 16 ഭണ്ഡാരം എഴുന്നള്ളത്ത്, മെയ് 21 തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, മെയ് 22 അഷ്ടമി ആരാധന, ഇളനീരാട്ടം, മെയ് 26 രേവതി ആരാധന, മെയ് 31 രോഹിണി ആരാധന, ജൂണ്‍ രണ്ട് തിരുവാതിര ചതുശ്ശതം, ജൂണ്‍ മൂന്ന് പുണര്‍തം ചതുശ്ശതം, ജൂണ്‍ അഞ്ച് ആയില്യം ചതുശ്ശതം, ജൂണ്‍ ആറ് മകം കലം വരവ്, ജൂണ്‍ ഒമ്ബത് അത്തം ചതുശ്ശതം, വാളാട്ടം, ജൂണ്‍ 10 തൃക്കലശാട്ടം.

തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Image
തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്.ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ തോതില്‍ പൂരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ പൂരപ്രേമികള്‍ നിരാശരായിരുന്നു. കഴിഞ്ഞ വര്‍ഷം ആഷോഘങ്ങളില്ലാതെ പൂരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയിരുന്നത്

ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Image
ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു. ഇന്ധനനികുതി കുറയ്ക്കണമെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കു...

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.

Image
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും.

Image
തിരുവനന്തപുരം : ഒമ്പതാം ക്ലാസില്‍ നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. മെയ് 10നകം സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷിക പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികള്‍ക്കും അവസരം നല്‍കുമെന്നും അധിക‍ൃതർ അറിയിച്ചു.

മാസ്‌ക് നിർബന്ധം; മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രതതുടരുമെന്ന് മന്ത്രി വീണാ ജോർജ്.

Image
 മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രതതുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒരു വലിയ തരംഗം മുന്നിൽക്കാണുന്നില്ലെങ്കിലും ജാഗ്രതതുടരണം. ഭീതിപടർത്തുന്ന സാഹചര്യം എവിടെയും ഇല്ല. വാക്‌സിനേഷൻ ശക്തിപ്പെടുത്തും. മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. ജില്ലകളിലെ സ്ഥിതി വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം. കൊച്ചിയിൽ മാത്രമാണ് ചെറിയതോതിലെങ്കിലും കേസുകൾ വർധിക്കുന്നത്. തിങ്കളാഴ്ച 255 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 പേർ രോഗമുക്തിനേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. ചില സ്വകാര്യലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിതചാർജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. കൂടിയനിരക്കിൽ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂർ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല; സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ.

Image
തൃശൂർ  : കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.മെയ് 10നാണ് തൃശൂർ പൂരം.പരമാവധി തർക്കങ്ങൾ ഒഴിവാക്കി പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകും. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് മന്ത്രിമാരുടെ നേതൃത്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ.കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്...

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല ചര്‍ച്ച ഇന്ന്

Image
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെമെന്‍റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സി.ഐ.ടി.യു യൂണിയനും ഉച്ചക്ക് ഐ.എന്‍.ടി.യു.സി യൂണിയനും വൈകുന്നേരം ബി.എം.എസ് യൂണിയനുമായാണ് ചർച്ച. മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായാണ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം. എല്ലാ കാലത്തും കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ അടുത്ത മാസം 6 മുതൽ അനിശ്ചിതകാല പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല

Image
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്  സാധ്യത. മഴ തുടരുമെങ്കിലും ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. കേരള- കർണ്ണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി

Image
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. 2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം15,079,ആയി.  കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ  സ്കൂളുകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ  മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നിർദേശം നൽകി. തെർമൽ പരിശോധനക്ക് ശേഷമെ കുട്ടികളെയും അധികൃതരെയും സ്കൂളുകളിൽ പ്രവേശിപ്പിക്കൂ.മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ട്. ഒമിക്രോണിൻ്റെ പുതിയ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 

കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി സമയം 12 മണിക്കൂറാക്കണമെന്ന മാനേജ്‌മെൻറ് ആവശ്യം തൊഴിലാളി യൂണിയനുകൾ തള്ളി

Image
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി സമയം 12 മണിക്കൂറാക്കണമെന്ന മാനേജ്‌മെൻറ് ആവശ്യം തൊഴിലാളി യൂണിയനുകൾ തള്ളി. ഇതോടെ സി.എം.ഡി ബിജുപ്രഭാകറുമായി യൂണിയനുകൾ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. എല്ലാ മാസവും ശമ്പളം അഞ്ചാം തീയതിക്ക് നൽകാനാകുമെന്നത് ഉറപ്പിച്ച് പറയാനാകില്ലെന്ന് മാനേജ്‌മെൻറ് ചർച്ചയിൽ വ്യക്തമാക്കി.പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് കഴിഞ്ഞ മാസത്തെ ശമ്പളം കോർപ്പറേഷന് വിതരണം ചെയ്യാനായത്. അടുത്ത മാസം സ്ഥിതി കൂടുതൽ മോശമാകും. വരുമാനം വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് സിഎംഡി ബിജു പ്രഭാകർ പറയുന്നത്. ഡ്യൂട്ടി സമയം വർധിപ്പിച്ച് രാവിലെയും വൈകുന്നേരവും സർവീസ് എണ്ണം കൂട്ടാനാണ് നിർദേശം. തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയെ ശക്തമായി എതിർക്കുകയാണ് യൂണിയനുകൾ.ശമ്പള പ്രതിസന്ധിയിൽ മന്ത്രിതല ചർച്ചയാകാമെന്ന ധാരണയിൽ സിഐടിയു 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് മാറ്റി. പ്രതിപക്ഷ യൂണിയനുകൾ അടുത്ത മാസം ആറിന് നടക്കുന്ന പണിമുടക്കുമായി മുന്നോട്ടു പോകും. ശമ്പള കാര്യത്തിൽ മന്ത്രിതല ചർച്ച പ്രഖ്യാപിക്കുന്നതിന് മുമ്പ തന്നെ മന്ത്രി നയം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സഹായമില്ലാത...

തീവണ്ടി എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ

Image
റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വാതിൽപ്പടിയിൽ യാത്ര ചെയ്താൽ 500 രൂപയും പിഴ ഈടാക്കും. കഴിഞ്ഞ ആഴ്ച പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളേജ് വിദ്യാർഥികൾ ചെങ്കൽപ്പെട്ടിന് സമീപം മരിച്ചിരുന്നു.

യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ്

Image
പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവർന്നെടുത്ത നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ആളുകളുടെ കൈ പൊള്ളിക്കുന്നതാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംഭവിച്ച ടിക്കറ്റ് നിരക്ക് വർദ്ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചവരും നിരവധിയാണ്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് ശരാശരി 7729 രൂപയാണെങ്കിൽ ഈ മാസം 30ന് ഇത് 32,227 രൂപ മുതൽ 40,143 രൂപ വരെയാണ്. മാത്രവുമല്ല തിരിച്ചു പോക്ക് വേറെ എയർലൈനുകളിൽ തരപ്പെടുത്തിയാൽ മാത്രമേ ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കു. ഒരേ എയർലൈനുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ നിരക്ക് ഇതിലും കൂടും. പക്ഷെ അവധി സീസണുകളിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നത് പുതിയ പല്ലവിയല്ല. എല്ലാ ആഘോഷവേളകളിലും ഈ വർദ്ധനവ് പതിവുള്ളതാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്ര വലിയ വർധനവ് സാധാരണക്കാർക്ക് വളരെയ...

5-12 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ ശുപാര്‍ശ

Image
തിരുവനന്തപുരം : അഞ്ച് മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെക്കാൻ അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ. ബയോളജിക്കൽ ഇ വികസിപ്പിച്ച കോർബേവാക്സ് അടിയന്തര ഉപയോഗത്തിനായി കുട്ടികൾക്ക് നൽകാൻ അനുമതി നൽകാമെന്നാണ് ശുപാർശ. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോർബേവാക്സ്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെക്കാൻ അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി പിടിഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ടുചെയ്ത്. അതിനിടെ കോവാക്സിൻ 5 നും 12 നുമിടെ പ്രായമുള്ള കുട്ടികൾക്ക് കുത്തിവെക്കാൻ അനുമതി നൽകുന്നതിന് കൂടുതൽ വിവരങ്ങൾ കൈമാറാൻ ഭാരത് ബയോടെക്കിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിത ഉത്സവമാക്കി നടത്തും

Image
കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തും ഹരിതകേരളമിഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷത്തെ വൈശാഖമഹോത്സവം ഹരിത ഉത്സവമാക്കിമാറ്റാൻ ദേവസ്വം ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഡിസ്പോസബിൾ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തും, ഒഴിവാക്കപെടുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.ജൈവ അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതാത് ദിവസം ശേഖരിക്കും. പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്രപരിസരത്തും സൂചനബോർഡുകൾ സ്ഥാപിക്കും, അജൈവ- ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ഷേത്രപരിസരത്തെ കച്ചവടക്കാരിൽ നിന്നും യൂസർ ഫീ ഈടാക്കും. തുടർന്ന് ലഭിക്കുന്ന മാലിന്യം തരം തിരിച്ചു സൂക്ഷിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യശേഖരണ തരംതിരിവ് പരിശീലനം ഹരിതകേരള മിഷൻ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നൽകും സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും. അക്കരെ ക്ഷേത്രത്തിലേക്ക് ഒരു കാരണവശാലും പ്ലാസ്റ്റിക് കടത്തിവിടില്ല. പഞ്ചായത്ത് വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും. യോഗത്ത...

റെക്കോഡുകൾ തകർത്ത് 700 കോടിയും കടന്ന് കെ.ജി.എഫ്

Image
ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റർ 2. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകർത്താണ് കുതിപ്പ് തുടരുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആർ.ആർ.ആർ ആണ് കെ.ജി.എഫിന് മുൻപ് ഈ വർഷം ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചത്. 1.091.9 കോടിയാണ് ആർആർ ഇതുവരെ നേടിയത്.കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം.സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടൺ, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്...

രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കേസുകള്‍

Image
രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു. കൊവിഡ് കേസുകളിൽ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ദില്ലി വീണ്ടും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്....

കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

Image
തിരുവനന്തപുരം : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്തിനെതിരെയാണ് നടപടി. 48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വൈദുതി ഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാർ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാർ വിശദീകരിക്കുന്നു.അതേസമയം, കെഎസ്ഇബിയിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ അറിയിച്ചു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കും. കെഎസ്ഇബി തീരുമാനമെടുത്ത് അറിയിക്കും. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബ...

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന തീരുമാനം ഇന്ന്

Image
തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച്‌ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപ ആകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിന് കമ്മീഷനെ നിയമിക്കുന്ന വിഷയവും യോഗം ചര്‍ച്ച ചെയ്യും. മിനിമം ഓട്ടോ നിരക്ക് 25 രൂപയില്‍ നിന്നും 30 ആക്കി ഉയര്‍ത്തും. ടാക്സി മിനിമം ചാര്‍ജ് ഇരുന്നൂറ് ആകും എന്നാണ് വിവരം. അതേസമയം, പുതിയ നിരക്ക് വര്‍ധന മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ ആയിരുന്നു നിരക്ക് വര്‍ധന സംബന്ധിച്ച വിഷയത്തി തീരുമാനം എടുത്തത്. ബസ്‌ ചാര്‍ജ് മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് വര്‍ധിപ്പിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ നിരക്കില്‍ വര്‍ധനവ് കൊണ്ടു വരാത്തതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. മിനിമം ചാര്‍ജിന് പുറമെ ഓരോ കിലോമീറ്ററിനും 1 രൂപ വീതം വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവില്‍ വര്‍...

‘കണ്ണൂർ, ബേക്കൽ കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരും’

Image
കണ്ണൂർ : കണ്ണൂർ, ബേക്കൽ കോട്ടകളെ ലോക പൈതൃകപ്പട്ടികയിൽപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ലൂർദ് സ്വാമി പറഞ്ഞു. ലോക പൈതൃകദിനാചരണ ഭാഗമായി കണ്ണൂർ കോട്ടയിൽ നടന്ന പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാവസ്തു ഗവേഷണവകുപ്പിന് കീഴിലുള്ള രണ്ട് കോട്ടകളും ലോക പൈതൃകപ്പട്ടികയിൽ ഇടംകിട്ടാൻ തീർത്തും അർഹമാണ്. ശ്രമം യാഥാർഥ്യമാവുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ ചരിത്രസ്മാരകങ്ങളുടെ ചിത്രങ്ങളാണ് കണ്ണൂർ കോട്ടയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

Image
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇ മെയില്‍ വഴിയാണ് കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയക്കുന്നത്. കൊവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്. കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ; ‘കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് എണ്ണ കൊടുക്കില്ല’

Image
കൊച്ചി : കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലിൽ വാദിക്കുന്നത്. റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു. എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാ‍ർമശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നൽകുന്ന അതേ വില...

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം

Image
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം. ‘അക്ഷര’ ‘അക്ഷയ്’ തുടങ്ങിയ വ്യാജ പേരിൽ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാജന്മാർക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. സർക്കാർ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

സിൽവർ ലൈൻ ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ്; വിശദീകരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

Image
തിരുവനന്തപുരം : സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത് കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളുമായി എൽഡി എഫ് ഇറങ്ങുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പിഐ എം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്.സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കനാമെന്നാണ് സർക്കാർ നിലപാട്. വികസനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. കെ റയിലിന് കേന്ദ സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മ...

വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു സർവീസ് നടത്തുന്ന ഡബിള്‍ ഡക്കര്‍ ബസ് ഇന്ന് മുതല്‍ തിരുവനന്തപുരത്തും ഓടിത്തുടങ്ങും

Image
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകള്‍ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്‌സ് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സര്‍വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ബസ് കേരളത്തില്‍ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മാണം നടത്തുന്നത്. പഴയ ബസുകളാണ് രൂപാന്തരം വരുത്തുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസില്‍ സ്ഥാപി...

കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇന്ന് ശമ്ബളം കൊടുത്തേക്കും

Image
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇന്ന് ശമ്ബളം കൊടുത്തേക്കും.സര്‍ക്കാര്‍ സഹായമായ 30 കോടിയും കെഎസ്‌ആര്‍ടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്ബള വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷന്‍ ചീഫ് ഓഫിസിന് മുന്നില്‍ സത്യാഗ്രഹ സമരം തുടരുകയാണ്. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും.അതേസമയം കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ വൈദുതി ഭവന് മുന്നിലുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്നും തുടരും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പാലക്കാട്ടായതിനാല്‍ ഇന്ന് സമവായ നീക്കം ഉണ്ടാകില്ല. സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. നാളെ വൈദ്യുതി ഭവന്‍ ഉപരോധിക്കും. ഒരു ജീവനക്കാരനെ പോലും അകത്ത് കടക്കാന്‍ അനുവദിക്കില്ല. ചെയര്‍മാന്‍റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നത് വരെ സമരം ത...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും

Image
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീര്‍ഘദൂര സര്‍വീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. ഇന്ന് വൈകിട്ട് 5ന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. മന്ത്രിമാരായ എംവി ​ഗോവിന്ദന്‍, വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. 5.30 മുതല്‍ ബെംഗളൂരുവിലേക്കുളള എസി വോള്‍വോയുടെ 4 സ്ലീപ്പര്‍ സര്‍വീസുകളും 6 നു ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള 6 ബൈപാസ് റൈഡര്‍ സര്‍വീസുകളുമാണ് ആദ്യദിനം നടത്തുക. 12ന് വൈകിട്ട് 5.30ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബെംഗളൂരുവില്‍ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവില്‍ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം ടിക്കറ്റ് തീര്‍ന്നു....

ലോകത്ത് പാചക വാതകത്തിന് വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍; പെട്രോള്‍ വില മൂന്നാമത്

Image
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ആഭ്യന്തര വിപണയില്‍ കറന്‍സികളുടെ മൂല്യം പരിഗണിക്കുമ്ബോഴാണ് രാജ്യത്തെ ഉപഭോക്താവ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക ദ്രവീകൃത വാതകത്തിന് നല്‍കേണ്ടിവരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍, പെട്രോള്‍ ലിറ്ററിന് ലോകത്ത് വില മൂന്നാമതാണെന്നും ഡീസല്‍ വില എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര വിപണിയിയിലെ വിലക്കയറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ ആഭ്യന്തര വിപണയില്‍ ഡോളറുമായി ഉയര്‍ന്ന വിനിമയ നിരക്കുള്ളതാണ് രാജ്യത്ത് ഉയര്‍ന്ന വിലയക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കുറഞ്ഞ ശരാശരി വരുമാനവും രാജ്യത്തെ ഉപഭോക്താവിന് കൂടിയ ഇന്ധന വില നല്‍കേണ്ടി വരാന്‍ കാരണമാവുന്നു. ഏറ്റവും അവസാനമായി വാണിജ്യാവശ...

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ചു; 22 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

Image
ഡൽഹി : രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം. ഇതിൽ നാലെണ്ണം പാക് ചാനലുകളാണ്. വിവരസാങ്കേതിക മന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്. 2021ലെ ഐടി നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ തുടങ്ങി വിവിധ വിഷയങ്ങളിൽ വ്യാജ വാർത്ത പങ്കുവക്കുന്ന യൂട്യൂബ് ചാനലുകൾ വിലക്കിയിരിക്കുന്നു. ഇതിൽ പാകിസ്താനിൽ നിന്ന് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിയന്ത്രിക്കുന്ന ഒരു ചാനലും ഉൾപ്പെടും. ഈ ചാനലുകളിൽ യുക്രൈനിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.”- കേന്ദ്രം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

സാങ്കേതിക തകരാർ; സ്വിഗ്ഗിയും സൊമാറ്റോയും പണിമുടക്കി, ഉടൻ തിരിച്ചുവരുമെന്ന് വിശദീകരണം

Image
കൊച്ചി : രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി.നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു. തകരാര്‍ ഉണ്ടായതായി അംഗീകരിക്കുകയും ഉപഭോക്താക്കളുടെ പരാതിക്ക് സൊമാറ്റോ കെയര്‍ മറുപടി നല്‍കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ സൊമാറ്റോ ക്ഷമ ചോദിക്കുകയും ചെയ്തു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഞങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും ഉടനെ പ്രശ്ങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും സൊമാറ്റോ ട്വിറ്ററില്‍ പ്രതികരിച്ചു.ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തകരാറുകള്‍ പരിഹരിക്കുകയാണ് എന്ന് അറിയിച്ചു. "സാങ്കേതിക പരിമിതികള്‍ നേരിടുന്നതിനാല്‍ നില...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

Image
തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ‍ർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഉന്...