Posts

Showing posts from May, 2024

ഡൂപ്ലിക്കേറ്റ് ആര്‍.സിക്ക് പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

Image
കണ്ണൂർ : വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവ്. ആര്‍.സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതി. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം മാറ്റി

Image
സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അങ്കണവാടി പ്രവേശനോത്സവം മാറ്റി. പുതുക്കിയ തീയതി പിന്നീട്.

കനത്ത മഴയിൽ ബൈപ്പാസിൽ വെള്ളക്കെട്ട് ; ഗതാഗതം തടസ്സപ്പെട്ടു

Image
കണ്ണൂർ : ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പെയ്ത ശക്തമായ മഴയിലാണ് ബൈപ്പാസിലെ കൊളശേരി ടോള്‍ ബൂത്തിന് സമീപം കണ്ണൂർ ഭാഗത്ത് വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്നത്. ഇവിടെ മൂന്ന‌ടിയിലേറെ ഉയരത്തില്‍ വെള്ളം കെട്ടിക്കിടന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കടന്നുപോകാൻ കഴിയാതെ നിർത്തിയിടുകയായിരുന്നു. മഴ വെള്ളം പെട്ടെന്ന് വാർന്നു പോകാനുള്ള സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളക്കെട്ട് ഒഴിവായി ഗതാഗതം പൂർണമായ തോതില്‍ സാധ്യമായത്. നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് ആരോപണമുണ്ട്.  ബൈപ്പാസില്‍ നിന്നുള്ള വെള്ളം നിലവില്‍ സർവീസ് റോഡിലേക്കാണ് പൈപ്പ് വഴി ഒഴുക്കി വിടുന്നത്. ഇതു കാരണം ബൈപാസിന്‍റെ ഇരുവശങ്ങളിലുള്ള സർവീസ് റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.

പിഎസ് സി പ്രൊഫൈൽ: ജൂലൈ മുതൽ ഒടിപി സംവിധാനം

Image
പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒടിപി സംവിധാനവും. ജൂലൈ ഒന്നുമുതലാണ് ഇത് നിലവിൽ വരിക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഇതിനായി ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം. ആറുമാസം കൂടുമ്പോൾ നിലവിലുള്ള പാസ്‌വേഡ് പുതുക്കണമെന്നും പിഎസ്‌സി അറിയിച്ചു. നിലവിൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകിയാണ് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഒടിപി സംവിധാനം നിലവിൽ വരുന്നതോടെ ലോഗിൻ  കൂടുതൽ എളുപ്പമാകും.

കൊട്ടിയൂരിൽ തിരുവോണം ആരാധനയും ഇളന്നീർവെപ്പും നാളെ

Image
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളന്നീർവെപ്പും ബുധനാഴ്ച നടക്കും. ഇളന്നീർവെപ്പിനായി ഇളന്നീർക്കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക. കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. തിരുവോണം ആരാധനമുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. രാത്രിയാണ് ഇളന്നീർവെപ്പ്. വ്യാഴാഴ്ചയാണ് ഇളന്നീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും അന്ന് നടക്കും. തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്. പലതവണ തിരുവഞ്ചിറ നിറഞ്ഞുകവിഞ്ഞു. പുലർച്ചെ മുതൽ തന്നെ ദർശനത്തിനായി ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ഭക്തർക്കായി അന്നദാനവും കുടിവെളളവും ഉൾപ്പെടെയുളള സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ കുടുംബസമേതം അക്കരെ കൊട...

കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിലേക്ക് ഗതാഗത ക്ലേശം; സ്വകാര്യ ബസ്സുകൾ മെയി 30 മുതൽ പണിമുടക്കും

Image
കണ്ണൂർ : ദേശീയപാത നിർമാണം പൂർത്തിയായാല്‍ കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടില്‍ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നടാല്‍ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ 30 മുതല്‍ കണ്ണൂർ-തോട്ടട-നടാല്‍ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി ഉള്‍പ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 10നു ബസ് ഉടമകളും തൊഴിലാളികളും പ്രദേശവാസികളും ഒകെ യുപി സ്കൂളിന് സമീപം ദേശീയപാത ഉപരോധിക്കും. പുതിയ ദേശീയപാത നിർമാണത്തിന്റെ ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച്‌ തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകള്‍ നടാല്‍ റെയില്‍വേ ഗേറ്റ് കടന്ന് ചാല അമ്ബലം സ്റ്റേപ്പിലെത്തി അവിടെ നിന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകാൻ 7 കിലോ മീറ്റർ അധികം സഞ്ചരിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറഞ്ഞു....

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചി വില; വില വർധിപ്പിച്ച് ഹോട്ടലുകളും

Image
സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു. കനത്ത ചൂടിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറുകിട ഫാമുകളിൽ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വൻകിട ഫാമുകളിൽ നിന്ന് കൂടിയ വിലക്ക് കോഴിയെത്തിച്ചാണ് വില്പന നടത്തുന്നത്. ബീഫിന്‍റെ വിലയും കുത്തനെ ഉയർന്നു. തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്‍റെ വില 460 ന് അടുപ്പിച്ചെത്തി.  വിലകുത്തനെ കയറിയതോടെ മത്സ്യത്തിലേക്ക് തിരിയുകയാണ് പലരും. എന്നാല്‍ വീട്ടില്‍ മത്സ്യം വാങ്ങി പ്രശ്നം പരിഹരിക്കാമെങ്കിലും നാട് വിട്ട് താമസിച്ച്, ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം മലബാറിലും ചിക്കനും ബീഫിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. കോഴിയിറച്ചിക്ക് ഒരാഴ്ചക്കിടെ 40 രൂപ കൂടി. പോത്തിറച്ചിക്ക് 80 രൂപ വരെയാണ് കൂടിയത്. എല്ലില്ലാത്ത പോത്തിറച്ചി ലഭിക്കാൻ 400 രൂപ കൊടുക്കണം. നേരത്തെ 320 രൂപയായിരുന്നു. കൂടിയത് 80 രൂപ. എല്ലില്ലാ...

കണ്ണൂരില്‍ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു.

Image
കണ്ണൂര്‍ : പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. മലിന ജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ മലിന ജലം ഒഴുക്കുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റോഡില്‍ വച്ച് അജയകുമാറിനെ ദേവദാസും മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാന്‍ ശ്രമിച്ച പ്രവീണ്‍ കുമാര്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പൊലീസ് ദേവ...

രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

Image
രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്ബതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിന്റെ ഗേറ്റ് തുറന്ന് മുന്നില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു. അതുവഴി ബൈക്കില്‍ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗൂഗിള്‍ മാപ്പ് നോക്കിയാണോ യാത്രകള്‍? അപകടങ്ങളില്‍ ചാടും മുന്‍പ് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Image
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച്‌ കേരളാ പൊലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുമ്ബോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളില്‍ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. പൊലീസിന്റെ അറിയിപ്പ് ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നതായ വാര്‍ത്തകള്‍. അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ സഞ്ചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ 1. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരി...

കണ്ണൂർ കാൾടെക്സ് സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാലു ദിവസം ; ഇന്ന് പരിഹരിക്കുമെന്ന് അധികൃതർ

Image
കണ്ണൂർ : കാള്‍ടെക്സ് ഗാന്ധി സർക്കിളിലെ സിഗ്നല്‍ സംവിധാനം തകരാറിലായിട്ട് നാലുദിവസം. പോലീസുകാരെ നിർത്തിയാണ് ഇത്ര ദിവസം ട്രാഫിക് കണ്‍ട്രോള്‍ ചെയ്യുന്നത്. എന്നിട്ടും ചില സമയങ്ങളില്‍ തിരക്കേറുകയാണ്. നഗരത്തിലെ പ്രധാന തിരക്കുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഗാന്ധിസർക്കിള്‍.  സിഗ്നല്‍ ഇല്ലാത്തതു കൊണ്ട് തന്നെ വേഗത്തിലെത്താനുള്ള ശ്രമത്തില്‍ വലിയ വാഹനങ്ങള്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സിഗ്നല്‍ ഉള്ളപ്പോള്‍ ചുവപ്പ് സിഗ്നല്‍ വരുമ്ബോള്‍ സീബ്രാ ക്രോസിംഗിലൂടെ എളുപ്പത്തില്‍ റോഡ് മുറിച്ച്‌ കടക്കാനാകുമെന്നും ഇത് തകരാറ് ആയതോടെ റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകള്‍ നോക്കി നിക്കേണ്ട സ്ഥിതിയാണെന്ന് ഇതിലെ യാത്ര ചെയ്യുന്നവർ പറയുന്നു. ഗാന്ധി സർക്കിളിലേയും താണയിലേയും സിഗ്നല്‍ സംവിധാനം ഒരുക്കിയത് കെല്‍ട്രോണ്‍ ആണ്. അറ്റകുറ്റപ്പണി നടത്തേണ്ടതും അവരാണ്. ജനുവരി 31 ഓടെ കെല്‍ട്രോണുമായുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. സിഗ്നലിന്‍റെ ഇൻവെട്ടറും തകരാറായിരുന്നു. കോർപറേഷൻ ഇടപെട്ട് ഫണ്ട് ലഭ്യമാക്കി ഇൻവെട്ടർ തകരാർ പരിഹരിച്ച്‌ സിഗ്നല്‍ പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടുണ്ട്. ഇന്ന് വൈകുന്നേര...

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Image
ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ, യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക, https://ssup.uidai.gov.in/ssup/ ലോഗിന്‍ ചെയ്ത ശേഷം 12 അക്ക ആധാര്‍ നമ്പറും കാപ്ച കോഡും നല്‍കുക send otp ല്‍ ക്ലിക്ക് ചെയ്യുക, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക സര്‍വീസ് ടാബിന് കീഴിലുള്ള അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ സെലക്ട് ചെയ്യുക ‘Proceed to Update Aadhaar’ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക. കാര്‍ഡില്‍ മാറ്റേണ്ട വിവരങ്ങള്‍ തെരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യുക, ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാണ് മാറ്റം വരുത്തേണ്ടത്.

ഉത്പാദനം കുറഞ്ഞു, വില കുതിക്കുന്നു; പച്ചക്കറിവില മേലേക്ക്

Image
നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ എല്ലാ പച്ചക്കറികൾക്കും വില വർധിച്ചു. 80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും. സവാളയ്ക്ക് മാത്രമാണ് അൽപം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികൾക്കും വില ഇരട്ടിയോളമായി. തമിഴ്‌നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവിൽ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്‌നാട്ടിൽ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയിൽനിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയിൽ ശരാശരി 600 രൂപയ്ക്ക് മുകളിൽ ചെലവുണ്ട് ഇപ്പോൾ.

കണ്ണൂര്‍ പോലീസ് മൈതാനത്തില്‍ ലോകനിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയും ഒരുങ്ങുന്നു

Image
കണ്ണൂർ : ലോകനിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയുള്ള ഫുട്ബോള്‍ മൈതാനവുമായി കണ്ണൂർ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ട് പുത്തൻ മെയ്ക്ക് ഓവറിലേക്ക് ഇതിൻ്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ട്രാക്കൊരുക്കാനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. മാസങ്ങള്‍ക്കുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിന്തറ്റിക്ക് ട്രാക്കിനകത്തുള്ള സ്ഥലത്താണ് ഫുട്ബോള്‍ മൈതാനമൊരുക്കുക. കേരള പൊലിസ് സ്പോർട്സ് ആൻഡ് യൂത്ത് വെല്‍ഫെയർ സൊസെറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. 400 മീറ്ററില്‍ എട്ട് ലൈൻ ട്രാക്കാണ് ഇവിടെ ഒരുങ്ങുന്നത്. 7.57 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ലോങ് ജംപ് ,ട്രിപ്പിള്‍ ജംപ് പിറ്റുകളും മൈതാനത്തുണ്ടാകും. കേരള പൊലിസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല പൊലിസ് മൈതാനത്ത് ഇൻഡോർ കോർട്ട് പണിയാനും പദ്ധതിയുണ്ട്. ഇതിനായി 1.42 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലിസിൻ്റെ പരിശീലനത്തിനും കായിക മേളകള്‍ക്കും മാത്രമല്ല നിലവില്‍ പൊലിസ് പരേഡ് ഗ്രൗണ്ട് ഉപയോഗിക്കുന്നത്. സംസ്ഥാന സ്കൂള്‍ കായിക മേളകളടക്കം സ്കൂള...

സ്‌കൂളുകളിലെ ലഹരി ഉപയോഗം; കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ

Image
സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്‌പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണം. ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും ആരംഭിക്കും. ജൂൺ മാസം മുഴവൻ എല്ലാ ദിവസവും പട്രോളിംഗ് ഉണ്ടായിരിക്കും. സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും. സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും. സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ.

'അവൻ എത്തി..... ഖുറേഷി എബ്രഹാം' ; പിറന്നാൾ ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് മോഹൻലാൽ

Image
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മോഹൻലാല്‍. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'എമ്ബുരാൻ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്ന 'ഖുറേഷി എബ്രഹാം' എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ എമ്ബുരാന്റെ അപ്ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക് ധാരികളായ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ ഖുറേഷിയുടെ വരവാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. എമ്ബുരാന്റെ ആദ്യഭാഗമായ ലൂസിഫർ ബോക്സോഫീസ് റെക്കോഡുകള്‍ തീർത്തതിനാല്‍തന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷ ആരാധകർ നല്‍കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മ...

കണ്ണൂരിലെത്തിയാല്‍ കാണാന്‍ മറക്കരുത് നായനാര്‍ മ്യൂസിയം; എഐ നിര്‍മിതിബുദ്ധിയിലൂടെ ജനനായകനുമായി സംവദിക്കാം

Image
കണ്ണൂര്‍ : കണ്ണൂരിലെത്തിയാല്‍ നായനാര്‍ മ്യൂസിയം കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് പയ്യാമ്ബലത്തെ നായനാര്‍ അകാഡമി. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ച സ്റ്റുഡിയോയില്‍ നിന്നും ജനപ്രിയ നേതാവും 11 വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയുമായിരുന്ന നായനാരുടെ കടൗടിനോട് ചോദിച്ചാല്‍ എന്തിനും മിനുടുകള്‍ക്കുള്ളില്‍ തനത് ശൈലിയിലുള്ള ഉത്തരം ലഭിക്കും. ജീവിതത്തെയും സമരങ്ങളെയും ഭരണത്തിനെയും എഴുത്തിനെയും കുറിച്ച്‌ ചോദിച്ചാല്‍ അദ്ദേഹത്തിന്റെ അതേ ഭാഷയിലും നര്‍മം വിതറുന്ന ശൈലിയിലും ചോദ്യകര്‍ത്താവിന് ഉത്തരം കിട്ടുമെന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രമായിരുന്ന ഇ കെ നായനാരോട് ജീവിതത്തില്‍ ഒരിക്കല്‍ പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് അവസരമൊരുക്കുന്ന നൂതന ഇന്‍സ്റ്റലേഷനാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഹോളോ ലെന്‍സ് പ്രൊജക്ഷനിലൂടെ നായനാരുമായി തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വഴി നേരിട്ട് സംവദിക്കാവുന്ന രൂപത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മരണത്തിനപ്പുറം വീണ്ടും മലയാളികള്‍ക്ക് മുന്‍പില്...

അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്: പരാതിക്കാരി ശോഭ വിശ്വനാഥ്: 'കപ്പ് കിട്ടാത്തതിലെ ദേഷ്യം, വിരോധം

Image
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് കേസെടുത്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഐടി ആക്‌ട് പ്രകാരം അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മേയ് 23 ന് ചോദ്യം ചെയ്യലിനായി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ രാവിലെ 11 മണിക്ക് ഹാജരാകണം എന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ശോഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഖില്‍ രംഗത്തെത്തി. ശോഭക്ക് തന്നോട് പകയാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ ഈ പോസ്റ്റ്‌ ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പോലീസിന്റെ നോട്ടീസ് ആണ്… പരാതിക്കാരി ശോഭ വിശ്വനാഥ്… അന്വോഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല… ഒരു സ്ത്രീ പരാതി കൊടുത്താല്‍ crpc section 153പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്...

പുതിയതെരുവില്‍ അപകടം പതിവായി; റോഡാണ് വില്ലൻ

Image
കണ്ണൂർ : പുതിയതെരുവില്‍ റോഡിലെ അപാകതകള്‍ കാരണം യാത്രക്കാരുടെ ജീവൻ പൊലിയുമ്ബോഴും അധികൃതർക്ക് മൗനം. നാളുകളായി ഇവിടെ അപകടം തുടർക്കഥയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പത്തോളം അപകടങ്ങളുണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രി പുതിയതെരു ധനരാജ് തീയേറ്ററിന് സമീപം ലോറി കയറി സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യമുണ്ടായി. വളപട്ടണം തങ്ങള്‍ വയലില്‍ താമസിക്കുന്ന അസനാപാത്ത് ഹൗസില്‍ സഫ്വാൻ എന്ന 24 കാരനാണ് മരിച്ചത്. റോഡ് ടാറിംഗിലെ അപാകത കാരണം സ്‌കൂട്ടർ തെന്നിവീഴുകയായിരുന്നു. പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് യുവാവ് മരിച്ചത്. കണ്ണൂർ തളാപ്പ് മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളിലാണ് റോഡില്‍ സമാനസംഭവമുള്ളതെന്ന പരാതി നേരത്തെ മുതലുണ്ട്. റോഡിന്റെ അരികുകളില്‍ ടാറിംഗ് ഉയർന്ന് നില്‍ക്കുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാവിലെയും അതേസ്ഥലത്ത് വീണ്ടും അപകടം നടന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് റോഡില്‍നിന്ന് തെന്നിവീണ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പുതിയതെരു ദേശീയപാതയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. വിദ്യാർത്ഥികളും പ്രായമായവരടക്കം നൂറുകണക്കിനാളുകള്‍ കാല്‍നടയായും കടന്നുപോ...

അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്

Image
മുഴപ്പിലങ്ങാട് : ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച്‌ പുതുമോടിയില്‍. നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് പാകിയ കടല്‍ സുരക്ഷഭിത്തികളും ഇൻ്റർലോക് ചെയ്ത നടപ്പാതകളും സന്ദർശകരുടെ ഇരിപ്പിടങ്ങളുമൊക്കെ പൂർണമായി എടുത്തുകളഞ്ഞ് പുതിയ രൂപത്തിലും ഭാവത്തിലും അതിനൂതന രീതിയില്‍ ബീച്ചിനെ മനോഹരമാക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുകയാണ്.  ആധുനികവും ശാസ്ത്രീയവുമായ വികസനമാണ് ഇവിടെ നടക്കുന്നത്. ബീച്ചിനോട് ചേർന്ന് ഒരുമീറ്ററോളം ഉയരത്തില്‍ പ്ലാറ്റ്ഫോം നിർമിച്ചത് സഞ്ചാരികള്‍ക്ക് ബീച്ചിന്‍റെ സൗന്ദര്യം നല്ല പോലെ ആസ്വദിക്കാനാവുന്ന രീതിയിലാണ്.  ഡ്രൈവ് ഇൻ ബീച്ച്‌ തുടങ്ങുന്ന എടക്കാടുനിന്ന് ആരംഭിച്ച്‌ ഒരു കി.മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലും തീരത്തുനിന്ന് ഒരു മീറ്ററോളം ഉയരത്തിലുമാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി ഭാഗങ്ങളുടെ പ്രവൃത്തിയും നടക്കുകയാണ്.  തീരത്തുനിന്ന് ആഴത്തിലുള്ള കുഴിയെടുത്ത് പൈലിങ് നടത്തി അതിന് മുകളില്‍ സ്ലാബ് പണിതാണ് പ്ലാറ്റ്ഫോം നിർമിച്ചത്. പ്ലാറ്റ് ഫോമില്‍നിന്ന് ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യവുമുണ്ട്....

നഗര സൗന്ദര്യവത്കരണം: മാതൃകയായി മട്ടന്നൂര്‍

Image
മട്ടന്നൂർ : നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വെർട്ടിക്കല്‍ ഗാർഡനിലെ ചെടികള്‍ ഉണങ്ങി നശിച്ചതോടെ പകരം ചെടികള്‍ വച്ചുപിടിപ്പിച്ച്‌ ജെസിഐ പഴശിയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും മാതൃകയായി. മട്ടന്നൂർ നഗരവും പരിസരവും സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായാണ് മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തില്‍ ബസ്‌സ്റ്റാൻഡിലും പരിസരങ്ങളിലും വെർട്ടിക്കല്‍ ഗാർഡൻ സ്ഥാപിച്ചത്.  ബസ് സ്റ്റാൻഡിന് മുൻ വശവും ഇരിട്ടി റോഡ് ജംഗ്ഷനിലുമാണ് വലിയ ഗാർഡൻ ഒരുക്കിയത്. കഠിനമായ വേനല്‍ ചൂട് കാരണം ചെടികള്‍ ഉണങ്ങി നശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജെസിഐ പഴശിയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും ചേർന്നു ഗാർഡനിലെ ഉണങ്ങിയ ചെടികള്‍ നീക്കം ചെയ്ത് പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചത്.  ഇന്നലെ രാവിലെ പ്രതികൂലമായ കാലാവസ്ഥ ആയിരുന്നിട്ടും 700 ഓളം ചെടികള്‍ നട്ടുപിടിപ്പിക്കാൻ സാധിച്ചതായി ജെസിഐ പഴശി ഭാരവാഹികള്‍ പറഞ്ഞു. ജെസിഐ പഴശി പ്രസിഡന്‍റ് ദിലീപ് കൊതേരി, രഞ്ജിത്ത് കുമാർ, വിശാഖ് കെ. നമ്ബൂതിരി, കെ.എൻ. നിസാമുദ്ദീൻ, കെ. ലിബിൻ ഗോപാല്‍, അമല്‍ മണി, പി. അഫ്സല്‍, മുഹമ്മദ് ...

ആദ്യമായി 55,000 കടന്ന് സ്വർണ്ണവില ഒറ്റയടിക്ക് കൂടിയത് 400 രൂപ

Image
റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച്‌ 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു. 54,720 രൂപയായി ഉയര്‍ന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.

വൈദ്യുതിബിൽ ഭൂരിഭാഗവും ഓൺലൈനിലൂടെ കേരളത്തിൽ 67 ശതമാനവും സ്‌മാർട്ട്

Image
ക്യൂ നിൽക്കാതെയും കെഎസ്ഇ ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത് ഓൺലൈനിലൂടെ സ്‌മാർട്ടായി ബിൽ അടയ്ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച ലക്ഷം ഉപയോക്താക്കളിൽ ലക്ഷം പേരും വിവിധ ലൈൻ സംവിധാനങ്ങൾ ഉപയോ ഗപ്പെടുത്തിയാണ് പണം അടച്ചത്. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഓൺലൈൻ പെയ്മെൻ്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ് ഓൺ ലൈനിലൂടെ വൈദ്യുതി ബിൽ അടച്ചവരുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഓൺലൈൻ പെയ്മെന്റിനെ ആശ്രയിച്ചത് ഇടുക്കി പീരുമേട് ഇലക്ട്രിക്കൽ സെക്ഷനിലാണ്- 87.9 ശതമാനം. നഗരങ്ങളിൽ എറണാകുളം ഇടപ്പള്ളി- 84.73 ശതമാനം, പാലാരിവട്ടം- 83.26 ശതമാനം സെക്‌ഷ നുകളാണ് മുമ്പിൽ. കോഴിക്കോട് പന്തീരങ്കാവ് സെക്‌ഷനിൽ 84.87 ശതമാനം പേരും മൂന്നാർ ചിത്തിരപുരം സെക്ഷനിൽ 83.72 ശതമാനം പേരും ഓൺലൈനിലൂടെ ബിൽ അടച്ചു. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺ ലോഡ് ചെയ്യാനാകുന്ന കെസ്ഇബി ബോർഡിൻ്റെ ഔദ്യോഗിക ആപ് വഴിയും ഗൂഗിൾ പേ,ഫോൺ ഉൾപ്പെടെയുള്ള സ്വകാര്യ ആപ് വഴിയും വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമുണ്ട്. വിവിധ ബാങ്കുകളുടെ ആപ്പുകളും നിരവധി പേർ ഉപയോഗപ്പെടുത്തുന്നു. 2023 ജൂലൈ മുതൽ ഓരോ ബില...

ഇന്റർലോക്ക് പാകൽ; ഗതാഗതക്കുരുക്കിൽ കണ്ണൂർ നഗരം

Image
കണ്ണൂർ : താവക്കര ആശിർവാദ് - പൊലീസ് ക്ലബ് റോഡിൽ ഇൻ്റർലോക്ക് പ്രവൃത്തി നടക്കുന്നതിനെത്തുടർ ന്ന് ഏർപ്പെടുത്തിയ നിയന്ത്രണ ത്തെത്തുടർന്ന് കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക്. ശനി രാവിലെ മുതലുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. നഗരത്തിലെ തിരക്കേറിയ കാൽടെക്സ്, തെക്കീബസാർ, പഴയ ബസ് സ്റ്റാൻഡ്, റെയിൽ വേ സ്റ്റേഷൻ റോഡ്, താവക്കര പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ഏറെനേരം ഗതാഗതം താറുമാറായി. ട്രെയിൻ യാത്രക്കാർ, ആശുപത്രിയിലേത്തേണ്ടവർ, ഓഫീസ് ജീവനക്കാർ തുടങ്ങി നിരവധി പേർ കുരുക്കിൽ കുടുങ്ങി. ഗതാഗതം നിയന്ത്രിക്കാനെത്തിയ പൊലീസും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. തലശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങളുടെ വൻ നിര മേലേചൊവ്വ വരെയും തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ നിര തളാപ്പ്വരെയും നീണ്ടു. ട്രാഫിക്ക് പൊലീസും കണ്ണൂർ ടൗൺ പൊലീസും ഏറെ നേരം ഗതാതം നിയന്ത്രിച്ചെങ്കിലും പല ഭാഗങ്ങളിലും പകൽ സമയങ്ങളിൽ ഗതാഗതക്കുരുക്കു ണ്ടായി.

ഇടവിട്ടുള്ള മഴ; ഡെങ്കി-എലിപ്പനി ജാഗ്രതവേണം

Image
കണ്ണൂർ : ഇടവിട്ട് മഴപെയ്യുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ, വീടുകൾക്ക് അകത്തുള്ള മണി പ്ലാൻ്റ് തുടങ്ങിയ ഇൻഡോർ ചെടികൾ, ഫ്രിഡിൻ്റെ ട്രേ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിടുന്നത്.  അതിനാൽ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴയ്ക്ക് ശേഷം നീക്കംചെയ്യണം. ഇത്തരത്തിലുള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ഡ്രൈഡേ ആചരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഓഫീസ്, കടകൾ മറ്റു സ്ഥാപനങ്ങൾ ശനിയാഴ്ച, വീടുകളിൽ ഞായറാഴ്ച എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.  കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിയുടെ മൂത്രം കലർന്നാണ് എലിപ്പനി പടരുന്നത്. ആയതിനാൽ കാലിൽ മുറിവ്, വിണ്ടുകീറിയ കാൽപ്പാദങ്ങൾ എന്നിവ ഉള്ളവർ കെട്ടിക്കിടക്കുന്ന മലിന ജലവുമായി നേരിട്ട് സമ്പർക്കമില്ലെന്ന് ഉറപ്പാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദ...

അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണം

Image
മയ്യിൽ : പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ അപകടകരമായി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതി യിൽ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ചുമാറ്റുകയൊ വെട്ടി ഒതുക്കുകയോ ചെയ്യണം. മരങ്ങൾ മുറിക്കാത്തതിനാൽ ഉണ്ടാകുന്ന നഷ്ങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദിയാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

'ആരും അറിയണ്ട !’ ‘സീൻ’ ആക്കാതെ ഇനി ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾ കാണാം

Image
സാധാരണഗതിയിൽ നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ നമ്മൾ കണ്ടോ ഇല്ലേ എന്ന് അയക്കുന്നവർക്ക് അറിയാൻ കഴിയും. നമ്മൾ മെസ്സേജ് കണ്ടാൽ മെസ്സേജിന് താഴെയായി ‘സീൻ’ എന്ന് ഇൻസ്റ്റാഗ്രാം എഴുതിക്കാണിക്കാറുണ്ട്. എന്നാൽ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ നിങ്ങളുടെ ഡിഎമ്മിൽ ഏതെങ്കിലും സ്കാം മെസ്സേജുകൾ വരികയോ ചെയ്താൽ അത് നിങ്ങൾക്ക് അവർ അറിയാതെ തന്നെ കാണാൻ ചില വഴികളുണ്ട്. ഡി എമുകളെല്ലാം ലോഡ് ആയ ശേഷം മൊബൈൽ ഡാറ്റയും വൈഫൈയും ഓഫ് ആക്കി ആ ഡി എം ഓപ്പൺ ചെയ്താൽ അയക്കുന്നവർക്ക് ‘സീൻ’ എന്ന് കാണിക്കില്ല. എന്നാൽ പിന്നീട് നെറ്റ് ഓൺ ആക്കുന്ന സമയത്ത് അത് അറിയാൻ സാധിക്കും. ഇതൊരു താത്കാലിക വഴി മാത്രമാണ്. മറ്റൊരു വഴി റീഡ് റെസീപ്റ്റ് ഓഫ് ആക്കി ഇടുക എന്നതാണ്. ചാറ്റ് തുറന്ന് പ്രൊഫൈലിൽ പോയ ശേഷം പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിൽ നിങ്ങൾക്ക് റീഡ് റെസീപ്റ്റ് ഓഫ് ആക്കുക എന്ന ഓപ്ഷൻ കാണാം. മറ്റൊരു മാർഗം മെസ്സേജ് അയക്കുന്നയാളെ റെസ്ട്രിക്ട് ചെയ്യുക എന്നതാണ്. ഈ ഫീച്ചർ അയക്കുന്നയാൾ അറിയാതെ ഡി എം വായിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ്. ഒരാളെ നമ്മൾ ഇൻസ്റ്റാഗ്രാമിൽ റെസ്റ്റിറക്ട് ചെയ്തിട്ടുണ്ടെങ്കിൽ പിന...

പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്‍പ്പെടെ 41 മരുന്നുകളുടെ വില കുറച്ചു.

Image
കണ്ണൂർ : പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവക്കുള്ള മരുന്നുകള്‍, ആൻ്റാസിഡുകൾ, അണുബാധകൾ, അലർജികൾ എന്നിവയ്ക്കുള്ള മരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുടെ വില കുറച്ചതായി ഫാർമസ്യൂട്ടിക്കൽ, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാർക്കും സ്റ്റോക്കിസ്റ്റുകൾക്കും ഉടൻ പ്രാബല്യത്തിൽ എത്തിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻപിപിഎയുടെ 143-ാം യോഗത്തിലാണ് അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് പോലുള്ള മരുന്നുകളുടെ വില ഒരു ടാബ്‌ലെറ്റിന് 30 രൂപയിൽ ന...

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്നിലെ കേരള മാതൃക; കുടുംബശ്രീയ്ക്ക് ഇന്ന് 26 വയസ്.

Image
കണ്ണൂർ : സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളം വെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ വഴിയൊരുക്കി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികമാണിന്ന്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വന്‍ വിജയമായി. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്ന് 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. ഇത്തരം മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. ഇതിനു മുകളില്‍ എഡിഎസ്, സിഡിഎസ് എന്നെ മേല്‍ഘടകങ്ങളുമുണ്ട്. കേ...

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അഭിജിത്തിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

പയ്യന്നൂരിൽ സിഡിഎമ്മിൽ കള്ളനോട്ടുകൾ

Image
പയ്യന്നൂർ : പയ്യന്നൂരിൽ സിഡിഎമ്മിൽ നിക്ഷേപിച്ച 500 രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സിഡിഎമ്മിൽ നിന്നാണ് രണ്ട് അഞ്ഞൂറിന്റെ കള്ളനോട്ടുകൾ അധികൃതർക്ക് ലഭിച്ചത്. ബുധൻ വൈകിട്ടായിരുന്നു സംഭവം. പണം നിക്ഷേപിച്ചവർ കൂട്ടത്തിൽ കള്ളനോട്ടും നിക്ഷേപിക്കുകയാ യിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിൽ അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ കണ്ടോത്തെ എം എ ഷിജു (36) ടൗൺ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പ്പോഴാണ് പെരിങ്ങോം സ്വദേശി നിയായ ഡ്രൈവങ് സ്കൂൾ ഇൻ സ്ട്രക്ടറായ പാടിയോട്ടുച്ചാൽ ഏച്ചിലാംപാറയിലെ പി ശോഭ (45)യും കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. പയ്യന്നൂരിൽ ബാങ്ക് അധികൃതർക്ക്ലഭിച്ച നോട്ടുകൾ കണ്ണൂരിൽ കണ്ടെത്തിയ അഞ്ഞൂറിന്റെ കള്ളനോട്ട് സീരിയൽ നമ്പറിൽ പ്പെട്ടവയായിരുന്നു. കള്ളനോട്ടുകൾ ബാങ്ക് അധികൃതർ ടൗൺ പൊലീസിന് കൈമാറി. 

പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ

Image
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് വ്യാഴംമുതൽ ഓൺ ലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂ ടെയാണ് പ്രവേശനം. ഹയർ സെക്കൻഡറിയിലേക്ക് https:// hscap.kerala.gov.in വെബ്സൈറ്റിലൂടെയും വൊക്കേഷണൽ ഹയർ സെക്കൻഡറിയി ലേക്ക് www.admission.dge.kerala. gov.in, www.vhseporta I.kerala.gov.in വെബ്സൈറ്റി ലൂടെയും 25 വരെ അപേക്ഷിക്കാം.ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒരു അപേക്ഷ മതിയാകും. പത്താം ക്ലാസ് മാർക്കും വെയ്‌റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതുംചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടി സ്ഥാനത്തിലാണ് പ്രവേശനം. ആദ്യ അലോട്ട്മെൻ്റിൽ ഇഷ്ട സ്കൂളും കോംബിനേഷനും കിട്ടിയ വർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്ഥിരം പ്രവേശനം നേടാം. തൃപ്‌തരല്ലാത്തവർക്ക് രേഖകൾ സ്കൂളിൽ ഏൽപ്പിച്ച് ഫീ സടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. അലോട്ട്മെൻ്റ് കിട്ടിയവർ നിശ്ചിത സമയത്തിനകം ചേരാതിരുന്നാൽ പ്രവേശനം നഷ്ടപ്പെടും. പ്രവേശന ഷെഡ്യൂൾ 🔸ട്രയൽ അലോട്ട്മെന്റ്: മേയ് 29 . 🔸ആദ്യ അലോട്ട്മെന്റ്: ജൂൺ 5 🔸രണ്ടാം അലോട്ട്മെന്റ്: ജൂൺ 12 . 🔸മൂന്നാം അലോട്ട്മെന്റ്: ജൂൺ 19

ഡ്രൈവിങ് സ്കൂളുകൾ സമരം പിൻവലിച്ചു; ടെസ്റ്റ് നടത്താനുള്ള വാഹനത്തിന്റെ പഴക്കം 18 വർഷമാക്കി, ലേണേഴ്സ് കാലാവധി നീട്ടും

Image
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകൾ നടത്തി വന്ന സമരം പിൻവലിച്ചു. സമരം പിൻവലിച്ചതായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ അറിയിച്ചു. ഡ്രൈവിങ് സ്കൂൾ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ടെസ്റ്റ് പരിഷ്കരിക്കാനുള്ള സർക്കുലർ പിൻവലിക്കില്ല. എന്നാൽ സർക്കുലറിൽ വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസൻസ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും. ഓരോ ആർടിഒ ഓഫീസിലും എത്ര പെൻഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച് കൂടുതൽ ഉദ്യോ​ഗസ്ഥരെ  നിയോ​ഗിക്കും. ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വർഷത്തിൽ നിന്നും 18 വർഷമാക്കി ഉയർത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോ​ഗിക്കാം. ടെസ്റ്റിന് എം 80 വാഹനം ഉപയോ​ഗിക്കാനാവില്ല. ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി ആറു മാസം കഴിയുമ്പോൾ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നൽകി എക്സ്റ്റെൻഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവ...

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച് കെഎസ്ആർടിസി, ബസിൽ ലഘുഭക്ഷണം നൽകും, പ്രൊപ്പോസൽ ക്ഷണിച്ചു

Image
ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു.  പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ- ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കണമെന്നാണ് നിർദേശം. ഓരോ പ്രൊപ്പോസലും "ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം - കെഎസ്...

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത് ഐസിഎംആര്‍ മുന്നറിയിപ്പ്

Image
ചായയും കാപ്പിയും അമിതമായി കുടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ഐസിഎംആര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.ഡയറ്ററി ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍സ് എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ 148 പേജുള്ള റിപ്പോര്‍ട്ടിലാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നു, കാരണം അവയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ആമാശയത്തിലെ ഇരുമ്പുമായി ടാനിനുകള്‍ ബന്ധിപ്പിക്കുന്നു. ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് തടയുന്നു. ഇരുമ്പിന്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതിടയാക്കുമെന്നുമാണ് മുന്നറിയിപ്പ്.കാപ്പി അമിതമായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നിരുന്നാലും കട്ടന്‍ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, വയറ്റിലെ ക്യാന്‍സര്‍ തു...

കാവിന്മൂലയിൽ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Image
അഞ്ചരക്കണ്ടി : കാവിന്മൂലയിൽ ഹിന്ദുസ്താന്‍ പെട്രോളിയം ഗ്യാസ് സിലിന്‍ഡര്‍ വീട്ടില്‍ നിന്ന് പൊട്ടിത്തെറിച്ചു. തല നാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. കാവിന്‍മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവില്‍ പീടികയിലെ ആതിരാ നിവാസില്‍ ദേവദാസിന്റെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചക്കരക്കല്‍ പൊലീസ്, ഫയര്‍ ഫോഴ്സിന്റെ കണ്ണൂര്‍ യൂനിറ്റ് എന്നിവര്‍ സ്ഥലം പരിശോധിച്ചു.

കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണ്‍ വില കൂടും

Image
കണ്ണൂര്‍ : ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണിന് 5 രൂപയുടെ വില വര്‍ദ്ധന. നിലവിലുള്ള 55 എന്നത് 60 ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും. താങ്ങാനാവാത്ത വിലക്കയറ്റം കാരണം വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കോഫി ഹൗസ് അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തിലേറെയായി 55 രൂപക്കാണ് കോഫി ഹൗസില്‍ ഊണ് ലഭിക്കുന്നത്.

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വ്യാപക കോപ്പിയടി; 112 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി.

Image
കണ്ണൂർ : ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. കോപ്പിയടിയില്‍ പിടികൂടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. ( cheating-in-higher-secondary-examination ) കോപ്പിയടിച്ച വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

ഗുരുവായൂരിൽ ദർശനത്തിന് നിയന്ത്രണം

Image
ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷൽ ദർശനത്തിന് ഈ മാസം പതിനെട്ട് മുതൽ ജൂൺ ആറുവരെ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സ്പെഷ്യൽ ദർശനമില്ല. ക്യൂനിൽക്കുന്നവർക്കും നെയ് വിളക്ക് വഴിപാടുകാർക്കം മാത്രമായിരിക്കും ദർശനം. ക്ഷേത്രത്തിലെ വൻ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയത്.

പെരളശ്ശേരി - കീഴത്തൂർ പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നു; പെരളശ്ശേരി - വേങ്ങാട് പഞ്ചായത്തുകൾ തമ്മിൽ അകലം കുറയും

Image
ധർമ്മടം : ഒരു നാടിൻ്റെ സ്വപ്നസാഫല്യമായി പെരളശേരി - കീഴത്തൂർ പാലം നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. അരനൂറ്റാണ്ടിലേറെക്കാലമായി പെരളശേരി - വേങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് പാലം പണിയുകയെന്നത്. കീഴത്തൂരില്‍ നിന്നും പെരളശേരി ടൗണിന് സമീപത്തെ പള്ള്യത്താണ് പാലം എത്തിച്ചേരുന്നത്. ഇതിൻ്റെ തൂണുകളുടെയും പാലത്തിൻ്റെയും കോണ്‍ക്രീറ്റ് പണികള്‍ പുരോഗമിച്ചു വരികയാണ്. വലിയ വാഹനങ്ങള്‍ക്ക് പോകാൻ കഴിയുന്ന പാലമാണിത്. കണ്ണൂർ - കൂത്തുപറമ്ബ് റോഡില്‍ നിന്ന് നിലവില്‍ ഇവിടേക്ക് റോഡുണ്ട്. ഇതു വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി ആളുകളില്‍ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്. ഇതിലൂടെയാണ് നിർദ്ദിഷ്ട എ.കെ.ജി മ്യൂസിയത്തിലേക്കുള്ള വഴി കീഴത്തൂർ ഭാഗത്ത് അപ്രോച്ച്‌ റോഡിൻ്റെ നിർമ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി ആളുകളുടെ സമ്മതപത്രം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്. പിന്നീട് ഇവിടെ ജില്ലാ പഞ്ചായ...

വീട്ടിലെ വൈദ്യുതി ഉപയോഗം വർദ്ധിച്ചാൽ ഇനി എ ഐ പറയും; പുതിയ പദ്ധതി കൊണ്ടുവന്ന് വൈദ്യുതി വകുപ്പ്

Image
വീടുകളിലടക്കം വൈദ്യുതി ഉപയോഗം വർധിക്കുമ്ബോള്‍ അത് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിന്റെ സഹായത്തിലൂടെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി. വൈദ്യുതി ലോഡില്‍ ചരിത്രത്തിലാദ്യമായി ഏപ്രില്‍-മെയ് മാസത്തില്‍ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വൈദ്യുതിവകുപ്പ് പുതിയ നീക്കവുമായി വന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില എഐ എജൻസികളുമായും വൈദ്യുതിവകുപ്പ് ചർച്ചചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. മെയ് മാസം ആദ്യത്തെ ആഴ്ചയില്‍ 5797 മെഗാവാട്ടാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതിയെത്തിക്കാൻ 4200 മെഗാവാട്ടാണ് ലൈൻ ശേഷി . കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്നത് 1600 മെഗാവാട്ട് വൈദ്യുതി ആണ്. ആകെ 5800 മെഗാവാട്ടാണ്. ഇതിനുമുകളില്‍ രേഖപ്പെടുത്തിയാല്‍ ലോഡ് ഷെഡ്ഡിങ് മാത്രമാണ് പ്രതിവിധിയുള്ളത്. ഇത് ആവർത്തിക്കാതിരിക്കാനാണ് എഐ ബോധവത്കരണം കൊണ്ട് വൈദ്യുതിവകുപ്പ് ലക്ഷ്യമാക്കുന്നത്. മുംബൈയില്‍ ദി ബൃഹൻ മുംബ...

രണ്ടുരൂപ ഡോക്ടര്‍ സേവനം നിര്‍ത്തി; ഇനി വിശ്രമജീവിതത്തിലേക്ക്

Image
കണ്ണൂര്‍ : 'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല'. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്. ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാര്‍ പറയുന്നത്. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടര്‍ രൈരു ഗോപാല്‍ പരിശോധന നിര്‍ത്തി. 18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലി പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്...

തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

Image
തളിപ്പറമ്പ് : അമിതവേഗതയില്‍ ബൈക്ക് നിയന്ത്രിക്കാനാവാത്തതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ.എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോകുകയായിരുന്നു. റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ നിന്ന് കഴുകിമാറ്റിയത്. തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ മരിച്ച ചെറുകുന്ന് സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്. കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ്(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരൻ

Image
തലശ്ശേരി : പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ചയ്ക്ക് ശേഷമുണ്ടാകും.  വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വിട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.  കേട്ടാൽ വിറങ്ങലിക്കുന്ന ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിൽ നടന്നത്. Lpപാനൂ‍ർ വള്ള്യായിലെ വീട്ടിൽ ആൺ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരു...

നൂറിന്റെ നിറവിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ

കണ്ണൂർ : പരീക്ഷയ്ക്ക് ഇരുത്തി മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച്‌ കണ്ണൂർ ജില്ലയില്‍ ഒന്നാംസ്ഥാനത്തെത്തിയ വിദ്യാലയമായിരിക്കുകയാണ് കടമ്ബൂർ ഹയർ സെക്കൻഡറി സ്കൂള്‍. 1218 കുട്ടികളെയാണ് പരീക്ഷയ്ക്ക്ഇരുത്തിയത്. മാനേജ്മെന്‍റിന്‍റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിദ്യാർഥികളുടെ പഠനത്തെ നിരന്തരം വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിച്ചതിന്‍റെ അനന്തരഫലമാണ് ഈ വിജയം. ഡിജിറ്റല്‍ ബോർഡിന്‍റെ സാങ്കേതിക വിദ്യയെ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ് റൂമുകളും രാത്രികാല പഠന പരിശീലനവും വിജയത്തിന്‍റെ മാറ്റുകൂട്ടി.