Posts

Showing posts from November, 2021

15 മിനിറ്റ് അധികസമയം PSC പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ

Image
കണ്ണൂർ  : 2022 ഫെ​ബ്രു​വ​രി 1 ​​മു​ത​ൽ ന​ട​ക്കു​ന്ന പി എ​സ് സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​കെയുള്ള എ​ല്ലാ ഒഎംആ​ർ/​ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും 90 മി​നി​റ്റാ​ക്കാ​നാണ് PSC തീ​രു​മാ​നം. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും. ചോ​ദ്യ​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ൻ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം പ്രസ്താവനകൾ നൽകി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്. ഇത് പ​രീ​ക്ഷ​യു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാൻ തന്നെ സമയം തികയിലിലെന്ന പരാതി ഉയർന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാൻ തീരുമാനിച്ചത്.

പരിയാരം മെഡിക്കല്‍ കോളജിൽ ഡിസംബര്‍ ഒന്നു മുതല്‍ പാര്‍ക്കിങ് ഫീസ്

Image
കണ്ണൂർ  : ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതുപോലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കോംപൗണ്ടിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി തീരുമാനമായി. ഇതനുസരിച്ച് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹങ്ങള്‍ക്കും പാര്‍ക്കിങ് ഫീസ് ബാധകമായിരിക്കും. നാലുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഇരു ചക്രവാഹനങ്ങള്‍ക്ക് 5 രൂപയുമാണ് ഫീസ്. നാലുമണിക്കൂര്‍ നേരത്തേക്ക് കണക്കാക്കിയാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പാര്‍ക്കിങ് ഫീസ് ഇളവു ചെയ്ത മേല്‍ സൂചിപ്പിച്ച വാഹനങ്ങളില്‍ ആയത് തെളിയിക്കുന്ന ഔദ്യോഗിക മുദ്ര പതിച്ചിരിക്കണം. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക ജില്ലാ കലക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിക്ക് കീഴില്‍ അതത് ദിവസം അടക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കുക. മെഡിക്കല്‍ കോ...

കനത്ത മഴ; 10ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്തും കൊല്ലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Image
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ട്.  കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും. കൊല്ലത്ത് ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കനത്ത മഴ അർധരാത്രിയോടെ ശമിച്ചു. രാവിലെ മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് ഉള്ളത്. എം സി റോഡിൽ നിലമേലിൽ രാത്രി കുന്ന് ഇടിഞ്ഞു വീണിരുന്നെങ്കിലും ഇത് നീക്കം ചെയ്തു. നിലമേൽ ടൗണിൽ എം സി റോഡിൽ കയറിയ വെള്ളം പൂ...

ഒമിക്രോൺ ഭീഷണി; കരുതലോടെ ലോക രാഷ്ട്രങ്ങൾ

Image
കൊറോണ വൈറസിന്‌ ഇതുവരെ സംഭവിച്ച ജനിതകമാറ്റങ്ങളിൽ ഏറ്റവും അപകടകരമെന്ന്‌ വിലയിരുത്തപ്പെടുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ലോകരാഷ്‌ട്രങ്ങൾ കരുതലോടെ നീങ്ങുകയാണ്‌. നവംബർ ഒമ്പതിന്‌ ദക്ഷിണാഫ്രിക്കയിൽ ശേഖരിച്ച സാമ്പിളിൽ നടത്തിയ ജനിതക ശ്രേണീകരണത്തിൽ, മുമ്പുള്ള വകഭേദങ്ങളെ അപേക്ഷിച്ച്‌ അമ്പതോളം മാറ്റമാണ്‌ കണ്ടെത്തിയത്‌. 24ന് റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുമ്പോഴേക്കും യുകെ, ജർമനി, ഇസ്രയേൽ, ഇറ്റലി, ചെക്ക്‌ റിപ്പബ്ലിക്‌ തുടങ്ങി ലോകത്തിന്റെ പലഭാഗത്തും സമാന സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അതിവ്യാപനശേഷി തെളിയിക്കപ്പെട്ട ഒമിക്രോണിന്റെ മറ്റ്‌ സവിശേഷതകൾ ജനിതക ശാസ്‌ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. മനുഷ്യകോശത്തിൽ പ്രവേശിക്കാൻ കൂടിയശേഷിയുള്ള പ്രോട്ടീൻഘടകത്തിലാണ്‌ ഏറ്റവുമധികം മാറ്റം ദൃശ്യമായത്‌. അതിവേഗ രോഗപ്പകർച്ചയ്‌ക്കാധാരമിതാണ്‌. രൂപാന്തരം വന്ന വൈറസ്‌ കൂടുതൽ മാരകസ്വാഭാവം ആർജിച്ചിട്ടുണ്ടോയെന്ന്‌ നിരീക്ഷിച്ചുവരികയാണ്‌. എന്നാൽ, രോഗം നേരത്തേ വന്നവരിലും വാക്‌സിൻ എടുത്തവരിലും ഒമിക്രോൺ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളും ഇതേതരത്തിൽ വാക്‌സിനെ അതിജീവി ച്ചിരുന...

ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; മുന്നില്‍ ബിഹാറും ജാർഖണ്ഡും യു.പിയും

Image
ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം.നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്. മേഘാലയ അഞ്ചാം സ്ഥാനത്ത്- 32.67 ശതമാനം.നീതി ആയോഗിന്‍റെ സൂചിക പ്രകാരം കേരളത്തിലാണ് ഏറ്റവു ദാരിദ്ര്യം കുറവ്- 0.71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍.കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നഗർ ഹവേലി (27.36 ശതമാനം), ജമ്മു കശ്മീർ, ലഡാക്ക് (12.58), ദാമൻ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ് ഏറ്റവും ദരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ്- 1.72 ശതമാനം. ലക്ഷദ്വീപ് (1.82...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Image
പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഇസ്രായേൽ, ഹോങ്കോംഗ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ

Image
സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്മസ് അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

സൗജന്യ റേഷൻ 2022 മാർച്ച് വരെ നീട്ടി

Image
കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ നീട്ടി. 5 കിലോഗ്രാം അരി, ഗോതമ്പ് എന്നിവയും മറ്റു ധാന്യങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയാണ് നീട്ടുന്നത്. 80 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് 4 മാസം കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 2.60 ലക്ഷം കോടി രൂപയാണ് ആകെ പദ്ധതിച്ചെലവായി കണക്കാക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍; വനിതകളുടെ രാത്രി നടത്തം ഇന്ന്

Image
സ്ത്രീ​​​ക​​​ള്‍​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് രാ​​​ത്രി സ്ത്രീ​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കും.ഇന്ന് രാത്രി ഒന്‍പതിന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യാണ് രാത്രി നടത്തം. 'പെ​​​ണ്‍​മ​​​യ്ക്കൊ​​​പ്പം ' എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ര്‍​​​ത്തി​​​യാ​​​ണ് പരിപാടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ര്‍​​​വ​​​ഹി​​​ക്കും. വിവിധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ല്‍ മ​​​ഹി​​​ളാ​​​കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു ഉ​​​ള്‍​​​പ്പ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ സ്ത്രീ​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കും.

കേരളോത്സവം; രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

Image
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും നവംബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് മത്സരം. കലാമത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുക. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ്‌ലോഡും ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ www.keralotsavam.com ല്‍ ലഭിക്കും.

കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

Image
27 - മത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വ്യാഴാഴ്ച നടക്കും. രാവിലെ 7 ന് രക്തസാക്ഷി സ്തൂപത്തിൽ കേന്ദ്രകമ്മിറ്റി അംഗം വി കെ സനോജ് പതാക ഉയർത്തും.  പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ സർക്കാർ അംഗീകൃത വാഹനം പൊളിക്കൽ കേന്ദ്രം നോയിഡയിൽ

Image
കാലാവധി അവസാനിച്ച വാഹനങ്ങൾ പൊളിച്ച് പുനരുപയോഗത്തിനായി കൈമാറാനുള്ള രാജ്യത്തെ ആദ്യ സർക്കാർ അംഗീകൃതകേന്ദ്രം ഡൽഹിക്കടുത്ത് നോയിഡ യിൽ തുടങ്ങി മാരുതിയും ടൊയോട്ടയും ചേർന്നുള്ള സംയുക്തസംരംഭം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം, എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക

Image
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതല്‍ കാണുന്നു. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുകയും പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുകയും വേണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യം കലര്‍ന്ന് മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക. മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്...

സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്

Image
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വിഷയത്തിൽ ദക്ഷിണേന്ത്യയിലെ മറ്റ് സഹകരണ വകുപ്പ് മന്ത്രിമാരുമായി കാര്യങ്ങൾ ആലോചിച്ചു മുന്നോട്ടു നീങ്ങുമെന്ന് മന്ത്രി വിഎൻ വാസവൻ കോട്ടയത്ത് പ്രതികരിച്ചു.  സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐ ഇടപെടൽ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. കേരളത്തിൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ്ങ് പ്രവർത്തനം മാത്രമല്ല നടത്തുന്നതെന്നും സഹകരണ ബാങ്കുകൾ കേരളത്തിലെ ജനങ്ങളുടെ അത്താണിയാണെന്നും വിഷയത്തിൽ ആലോചിച്...

വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി

Image
വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് പ്രധാനമായുമുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. ജി.എസ്.ടി. നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണുള്ളത്. ഇതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 'കൂട്ടിയവർ കുറയ്ക്കട്ടെ' എന്ന സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ് കേന്ദ്രസർക്കാരിന്റ...

പി എഫും ആധാറും ബന്ധിപ്പിക്കാൻ സമയം 30 വരെ നീട്ടി

Image
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (യു. എ. എൻ )ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. ഓഗസ്റ്റ് 31 വരെ ആയിരുന്നു പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് നേരത്തെ സമയം അനുവദിച്ചിരുന്നത്.എന്നാൽ, ഇത് കഴിഞ്ഞു രണ്ടര മാസം പിന്നിട്ടപ്പോഴാണ് ഇപ്പോൾ സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. നവംബർ 15 നാണ് ഇതു സംബന്ധിച്ച ഉത്തരവ് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്. ഒ) പുറത്തിറക്കിയത്

സ്കൂളുകളിലും അം​ഗൻവാടികളിലും ഇനി 'വിറ്റമിൻ അരി'

Image
സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും ഇ​നി മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പോ​ഷ​ക ഗു​ണ​ങ്ങൾ വ​ർധി​പ്പി​ച്ച അ​രി (ഫോ​ർ​ട്ടി​ഫൈ​ഡ്). കേ​ന്ദ്ര​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ർട്ടി​ഫൈ​ഡ് അ​രി വി​ത​ര​ണം സം​സ്ഥാ​ന​ത്ത് എ​ഫ്സിഐ ആ​രം​ഭി​ച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനാണ് നടപടി.  ഇ​തി​നു പു​റ​മെ ജ​നു​വ​രി മു​ത​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ർ​ഡ് ഉട​മ​ക​ൾ​ക്കും ഫോ​ർ​ട്ടി​ഫൈ​ഡ് അ​രി​യാ​കും റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ലഭി​ക്കു​ക​യെ​ന്നും എ​ഫ്സിഐ അ​റി​യി​ച്ചു. 2024 ഓ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ വ​ഴി പോ​ഷ​ക ഗു​ണ​ങ്ങ​ൾ വ​ർധി​പ്പി​ച്ച അ​രി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം.  ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ​യി​ൽ ഗ​ർ​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും ഇ​രു​മ്പ്,​ ഫോ​ളി​ക് ആ​സി​ഡ്,​ വി​റ്റാ​മി​ൻ ബി 12 എന്നിവയു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ ചേ​ർ​ത്ത് പോ​ഷ​ക ​സ​മൃ​ദ്ധ​മാ​ക്കി​യ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്....

ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുന്നു; ക്രിപ്‌റ്റോ കറന്‍സിക്കും നികുതി.

Image
രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടികള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത കേന്ദ്ര ബജറ്റിന് മുന്‍പ് ഉണ്ടായേക്കും. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കാന്‍ നിയമം പരിഷ്‌കരിക്കും. ഇതോടെ സ്വര്‍ണം, ഓഹരി എന്നിവയ്ക്ക് സമാനമായ ആസ്തികളായി ക്രിപ്‌റ്റോ കറന്‍സിയെ കണക്കാക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കീഴിലാക്കാനുമാണ് നീക്കം.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പാ​ര്‍ക്കി​ങ് ഫീ ​പി​രി​ക്കു​ന്ന​തി​ന് അ​ദാ​നി​യു​ടെ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍.

Image
തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പാ​ര്‍ക്കി​ങ് ഫീ ​പി​രി​ക്കു​ന്ന​തി​ന് അ​ദാ​നി​യു​ടെ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍.മു​മ്ബ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് 15 മി​നി​റ്റ് സൗ​ജ​ന്യ സ​മ​യ​വും പി​ന്നീ​ട് 85 രൂ​പ​യും ന​ല്‍ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ല്‍, അ​ദാ​നി വി​മാ​ന​ത്താ​വ​ളം എ​റ്റെ​ടു​ത്ത​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ര്‍ക്കി​ങ് ഫീ​യു​ടെ ക​രാ​ര്‍ എം.​എ​സ്.​എ​ഫ് എ​ന്ന ക​മ്ബ​നി​ക്ക് ക​രാ​ര്‍ ന​ല്‍കി. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യോ ഇ​റ​ക്കു​ക​യോ ചെ​യ്ത മി​നി​റ്റു​ക​ള്‍ മാ​ത്രം സൗ​ജ​ന്യം. കൂ​ടു​ത​ല്‍ സ​മ​യം എ​ടു​ത്താ​ല്‍ താ​ക്കീ​ത് ന​ല്‍കും വൈ​കി​യാ​ല്‍ ലോ​ക്ക് ചെ​യ്യും. പി​ന്നീ​ട് 500 രൂ​പ ഫൈ​ന്‍ ന​ല്‍ക​ണം. അ​ല്ലെ​ങ്കി​ല്‍ വാ​ഹ​നം പാ​ര്‍ക്കി​ങ് ബേ​ക്കു​ള്ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം. ഇ​വി​ടെ പാ​ര്‍ക്ക് ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​ദ്യ അ​ര​മ​ണി​ക്കൂ​റി​ന് 30 രൂ​പ​യും അ​ര​മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്കൂ​ര്‍ വ​രെ 100 രൂ​പ​യും ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വ​രെ 140 രൂ​പ​യും പി​ന്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ള്‍...

ഗുണനിലവാരം ഇല്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച്‌ മരുന്നുകള്‍ നിരോധിച്ചു

Image
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു.പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌. നിരോധിച്ച മരുന്നുകള്‍ പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത്‌ വിറ്റമിന്‍ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോള്‍ ആന്‍ഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ്‌ ആന്‍ഡ്‌ മെറ്റ്‌ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്‌വൈഎംബിഇഎന്‍ഡി-- അല്‍ബെന്‍ഡസോള്‍ (എസ്‌ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍ (...

ട്രെയിനുകളിൽ ഭക്ഷണവിതരണം പുനസ്ഥാപിക്കുന്നു

Image
ട്രെയിനുകളിൽ കോവിഡ് കാരണം നിർത്തിവച്ചിരുന്ന ഭക്ഷണവിതരണം പുനസ്ഥാപിക്കാൻ റെയിൽവേ. മെയിൽ, എക്സ്പ്രസ്സ് ട്രെയിനുകളുടെ സ്പെഷ്യൽ ടാഗ് നീക്കാനും സാധാരണ നിരക്കിൽ സർവീസ് നടത്താനും തീരുമാനിച്ച് ദിവസങ്ങൾക്കകമാണ് ഈ നടപടിയും. ഭക്ഷണവിൽപ്പന പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റെയിൽവേ ഐആർസിടിസിക്ക് കത്തയച്ചു

എൽ ഡി ക്ലർക്ക് മുഖ്യപരീക്ഷ ഇന്ന്

Image
വിവിധ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള പിഎസ് സി മുഖ്യ പരീക്ഷ ശനിയാഴ്ച പകൽ 2.30 മുതൽ 4. 15 വരെ നടക്കും. 14 ജില്ലയിൽ ആയി 1014 പരീക്ഷാകേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ആകെ 2,33,627 പേർ പരീക്ഷ എഴുതാൻ സ്ഥിതീകരണം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം.160 കേന്ദ്രങ്ങളിൽ 37,718 പരീക്ഷാർത്ഥികളാണ് പരീക്ഷയെഴുതുക. ഏറ്റവും കുറവ് കാസർഗോഡാണ്, 26 കേന്ദ്രങ്ങളിൽ 6925 പേർ പരീക്ഷയെഴുതും.

ഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതല്‍ ജനറല്‍ കോച്ചുകള്‍

Image
ദക്ഷിണ റെയിലേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ് . ഈ മാസം 25 മുതൽ താഴെ പറയുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ,മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. 25-11-2021 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ (പാലക്കാട്, ,തിരുവനന്തപുരം ഡിവിഷനുകളിൽ) (ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, ജനറൽ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തിൽ) 1-22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ 2-22610-കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ 3-16605- മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്-ആറ് കോച്ചുകൾ 4-16606-നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകൾ 5-16791- തിരുനൽവേലി-പാലക്കാട് ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ 6-16792-പാലക്കാട്-തിരുനൽവേലി ാലരുവി എക്സ്പ്രസ്- നാല് കോച്ചുകൾ 7-16649- മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്...

580 വര്‍ഷത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം.ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്

Image
ഫെബ്രുവരി 18,1440-ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടായത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍. ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്ബോഴാണ് ചന്ദ്രഗ്രഹണം നടക്കുക.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവപ്പായിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്ന് എം.പി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബിപ്രസാദ് ദ്വാരി അറിയിച്ചു. ഇനി ഈ പ്രതിഭാസം സംഭവിക്കുക 2489 ഒക്ടോബര്‍ 9നായിരിക്കും.

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു.

Image
കണ്ണൂർ : കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്നും ലഭിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി ഒക്ടോബര്‍ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസിയില്‍ രൂക്ഷമായ ശമ്പളപരിഷ്‌കരണത്തില്‍ ഇതുവരെയും തീരുമാനമായില്ല. ഈ മാസം ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘനടകള്‍ നടത്തിയ ദ്വിദിന പണിമുടക്കില്‍ ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്.4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.

നിരവധി ജനപ്രിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം

Image
കണ്ണൂർ : താരത്തിന്റെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നുമാണ് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടില്‍ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവന്‍ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

തക്കാളി വില സെഞ്ചുറിയിലേക്ക്

Image
കണ്ണൂർ : തക്കാളിക്ക് ഒറ്റദിവസം കൂടിയത് 27 രൂപ. കഴിഞ്ഞദിവസം വരെ കിലോഗ്രാമിന്‌ 68 രൂപയായിരുന്ന തക്കാളിവില വ്യാഴാഴ്ച 95 രൂപ വരെയെത്തി. മഴ കാരണമുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. പച്ചക്കറി മൊത്തവ്യാപാരം നടക്കുന്ന കണ്ണൂർ മാർക്കറ്റിൽ വ്യാഴാഴ്ച തക്കാളിക്ക് 90 രൂപയാണ്. ബെംഗളൂരുവിൽനിന്നും ഹുൻസൂറിൽനിന്നുമാണ് തക്കാളി കൂടുതലായി ഇവിടെയത്തുന്നത്. കഴിഞ്ഞദിവസം വരെ 66 രൂപയ്ക്കും 70 രൂപയ്ക്കുമായി വിറ്റിരുന്ന നാടൻ തക്കാളിക്കും സാധാരണ തക്കാളിക്കുമെല്ലാം വ്യാഴാഴ്ച മാർക്കറ്റിൽ ഒരേ വിലയാണ്. കഴിഞ്ഞയാഴ്ച വരെ 48 രൂപയ്ക്കായിരുന്നു തക്കാളി വിറ്റിരുന്നത്. ഉള്ളിക്ക് കിലോഗ്രാമിന്‌ 40 രൂപയാണ് വില. മുരിങ്ങയുടെയും കാപ്‌സിക്കത്തിന്റെയും വില ഇരട്ടിയായി. 70 രൂപയുണ്ടായിരുന്ന മുരിങ്ങയുടെ ഇപ്പോഴത്തെ വില 140 ആണ്. കാപ്‌സിക്കത്തിന്റെ വില 80 രൂപയിൽനിന്ന് 160 ആയി. ഒരു കിലോഗ്രാം വെണ്ടയ്ക്കയുടെ വില 50 രൂപയിൽനിന്ന് 90 രൂപവരെയെത്തി.

ശബരിമല ദർശനത്തിന് ഇന്നു മുതൽ സ്പോട് ബുക്കിങ്

Image
ശബരിമല (sabarimala pilgrimage) ദർശനത്തിന് ഇന്നു മുതൽ സ്പോട്ട് ബുക്കിംഗ് (spot booking) സൗകര്യം ഏ‍ർപ്പെടുത്തിയതായി സംസ്ഥാന സ‍ർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെ‍ഞ്ചിലാണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. പത്ത് ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയതായും ഇന്നു മുതൽ മുൻകൂ‍ർ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്ത‍ർക്ക് ഈ സംവിധാനം ഉപയോ​ഗിക്കാമെന്നും സ‍ർക്കാ‍ർ കോടതിയെ അറിയിച്ചു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സ‍ർക്കാർ വ്യക്തമാക്കി. സ‍ർക്കാർ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടുണ്ട്.  ശബരിമലയിൽ (Sabarimala) ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്തരാണ് ഇന്നലെ രാവിലെ മുതൽ ദർശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെർച്വൽ ക്യുവിൽ (virtual q) ഇന്നലെ ബുക്ക് ചെയ്തിരിക്കുന്നത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകൾ ഉയരുകയും ചെയ്യാതിരുന്നാൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പ...

പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Image
കണ്ണൂർ : വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പതിനൊന്ന് വയസ്സുകാരനെയാണ് ബൈക്കിലെത്തിയ ഒരാൾ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന കുട്ടിയോട്‌ ബൈക്കിലെത്തിയ ആൾ ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി. അൽപ്പദൂരം പോയപ്പോൾ കുട്ടി ബൈക്കിൽ നിന്ന്‌ ചാടി രക്ഷപ്പെടുകയായിരുന്നു. വെൺമണലിൽനിന്ന്‌ മുടക്കണ്ടി ഭാഗത്തേക്കുള്ള റോഡിലാണ് സംഭവം. സമീപത്തെ കടയിലെ സി.സി.ടി.വി. ക്യാമറയിൽ കുട്ടിയുമായി കടന്നുപോവുന്ന ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. സി.സി.ടി.വി. അടക്കം പരിശോധിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ മറ്റു ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

കൊവിഡ് കാല വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ കേരളം

Image
കണ്ണൂർ : കൊവിഡ് കാല വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നിൽ കേരളം. സംസ്ഥാനത്ത് 91% കുട്ടികളാണ് ഓൺലൈൻവിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയത്. കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിലായി രിക്കുമ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള സർക്കാർ പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട് പോയിരുന്നത്. കൊവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ കണക്കിലാണ് കേരളം ഒന്നാമത് എത്തിയിരിക്കുന്നത്. 2021 ലെ ആനുവൽ സ്റ്റാറ്റസ് ഓഫ് റിപ്പോർട്ട് (ASER) പ്രകാരം കേരളത്തിൽ 91 % കുട്ടികളാണ് ഓൺലൈൻ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത് (45.5%). കർണാടക -34.1%, തമിഴ്നാട് -27.4% ,ഉത്തർപ്രദേശ് -13.9%, വെസ്റ്റ് ബംഗാൾ -13.3% എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികളെയെല്ലാം ചേര്‍ത്തുപിടിച്ചുകൊണ്ട് ഡിജിറ്റല്‍ ക്ലാസ്സുകള്‍ വഴി കുട്ടികളെ കര്‍മ്മനിരതരാക്കാനും പഠന വഴിയില്‍ നിലനിര്‍ത്താനുമുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനായി പ്രധാനമായും ആശ്രയിച്ചത് വിക്ടേഴ്സ് ചാനലിനെയാണ്. കന്നട, തമിഴ് കുട്ട...

കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Image
കണ്ണൂർ : കരള്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ (KPAC Lalith) ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയുള്ളത്. ചികിത്സാ ചിലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‍സണാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ, കെപിഎസി ലളിതയെ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പിറ്റേദിവസം അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎ‌സി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു ക...

സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷം

Image
കണ്ണൂർ : ചരിത്രം തിരുത്തി കേരളത്തില്‍ തുലാവര്‍ഷ മഴ പെയ്ത് ഇറങ്ങുന്നു.സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതല്‍ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് 2010ലും 1977(809.1 മില്ലിമീറ്റര്‍)ലുമാണ്. തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് സാധാരണ ലഭിക്കാറുള്ളത് 492 മി.മി മഴയാണ്. മഴയുടെ കാര്യത്തില്‍ മറ്റു രണ്ട് റെക്കോര്‍ഡുകള്‍ ഈ വര്‍ഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ മഴ സര്‍വകാല റെക്കോര്‍ഡ് മറികടന്നിരുന്നു.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ

Image
കണ്ണൂർ : കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോള്‍ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയും രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് 15,000 രൂപയും വേതന വര്‍ധനവ് വരുത്തുവാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

Image
കണ്ണൂര്‍ : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് കണ്ണൂരില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മുഴപ്പിലങ്ങാട്ടാണ് താമസം. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ജനനം. പിന്നീട് തലശ്ശേരിയിലെത്തി. എട്ടാം വയസ്സില്‍ പാടിത്തുടങ്ങി. തലശ്ശേരി ജനത സംഗീതസഭയിലൂടെയാണ് ഈ രംഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയില്‍ ഏറെയും. ഹിന്ദു ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്, പ്രത്യേകിച്ച് തമിഴ് മുരുകഭക്തിഗാനങ്ങള്‍. എടി ഉമ്മറിന്റെയും കെ രാഘവന്‍ മാസ്റ്ററുടെയും ഗാനങ്ങളിലൂടെ സിനിമയിലും കൈവച്ചു. കല്യാണി മേനോന്‍, സുജാത എന്നിവര്‍ക്കൊപ്പം പാടി. ഭാര്യ രഹന. മക്കള്‍ സമീര്‍, നിസാം, ഷെറിന്‍, സാറ.

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രിയാക്കി മാറ്റും. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ

Image
മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അനുബന്ധ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പാക്കുക. മികച്ച പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 7.62 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വിഭാഗം, ആശുപത്രി വികസന സൊസൈറ്റി പൊതുമരാമത്ത് വകുപ്പ് എന്നിവരോട് മന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി, 2.5 കോടി രൂപ ചെലവില്‍ മറ്റ് അനുബന്ധ...

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

Image
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം. ഡിസംബര്‍ 26 ന് ആണ് മണ്ഡല പൂജ ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും ഇനിയുള്ള ദിനരാത്രങ്ങളില്‍ ശബരിമല സന്നിധാനം. ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. പിറ്റേന്ന്, വൃശ്ചിക പുലരിയില്‍ ഭക്തര്‍ മല ചവിട്ടി ദര്‍ശനെത്തി തുടങ്ങും. എന്നാല്‍ തുടര്‍ച്ചയായി ശക്തമായി പെയ്യുന്ന കനത്ത മഴ തീര്‍ത്ഥാടന ദിനങ്ങളില്‍ ആശങ്ക നിഴലിച്ചു നില്‍ക്കുകയാണ്. ശബരിമല ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ 3ഡി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷേ ,ആദ്യ ദിനത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവരുടെ എണ്ണം എണ്ണായിരത്തില്‍ താഴെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ആദ്യ ദിവസം എത്തണമെന്നില്ല. അതിനാല്‍ ഏവര്‍ക്കും ദര്‍ശനം സൗകര്യമൊരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നിലവില്‍ പമ്പാ സ്‌നാനവും അനുവദിക്കില്...

6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Image
എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ( അതിശക്ത മഴ ) പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് ( ശക്തമായ മഴ ) ആണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കൾ വരെയും കർണാടക ചൊവ്വ വരെയും മീൻ പിടുത്തത്തിനു പോകരുത്.

ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു

Image
ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള 'സ്പെഷ്യൽ' ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികൾ പോലും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് അയച്ച കത്തിൽ അറിയിച്ചു. ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിർദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്....

പി എസ് സി ഉദ്യോഗാർത്ഥികളുടെ ശ്രെദ്ധക്ക്

Image
  ഇന്ന് വൈകുന്നേരം 6 മണി മുതൽ നാളെ വൈകുന്നേരം 6 മണി വരെ ഡാറ്റാ സെന്ററിൽ അപ്ഡേഷൻ നടക്കുന്നതിനാൽ കേരള പബ്ലിക് സർവ്വിസ് കമ്മീഷന്റെ തുളസി, വകുപ്പ് തല പരീക്ഷ സർവ്വറുകൾ ഈ കാലയളവിൽ ലഭിക്കുന്നതല്ല. നവംബർ 14,15 ദിവസങ്ങളിൽ പി.എസ്.സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ നവംബർ 13 വൈകുന്നേരം 5 മണിക്ക് മുൻപേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.    

പി. ജയരാജൻ ഖാദി ബോർഡ് വൈസ്‌ ചെയർമാനാവും ; പി. ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്

Image
സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കും. കെ.കെ. ലതികയെ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കും. നോർക്ക വൈസ് ചെയർമാൻ ആയിരുന്ന കെ. വരദരാജനെ കെ.എസ്.എഫ്.ഇ. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുതിയ പ്രസിഡന്റ്‌ എത്തും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം. തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തേ നൽകിയിരുന്നു.

പ്രതിപക്ഷ എംഎല്‍എമാർ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്, വേറിട്ട പ്രതിഷേധം ഇന്ധന നികുതിക്കെതിരെ

Image
തിരുവനന്തപുരം : ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. 

പയ്യന്നൂർ നഗരസഭയിലെ സ്കൂളുകളിൽ ഇനി സോളാർ

Image
പയ്യന്നൂർ നഗരസഭാ പരിധിയിലെ സ്കൂളുകളിൽ സോളാർപാനലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. നഗരസഭ 20 ലക്ഷം മുടക്കി അഞ്ച്‌ സ്കൂളുകളിലാണ് സോളാർപാനലുകൾ സ്ഥാപിക്കുന്നത്. എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കണ്ടങ്കാളി ഷേണായിസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. അനെർട്ട് ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് സ്ഥലപരിശോധന നടത്തി. എത്രയും വേഗത്തിൽ പാനൽ സ്ഥാപിച്ച് പ്രവർത്തനസജ്ജമാക്കുമെന്ന് ചെയർപേഴ്‌സൺ കെ.വി. ലളിത അറിയിച്ചു.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്

Image
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഈ മാസം 18 ന് 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. സാമൂഹ്യ-സാസ്‌കാരിക മേഖലയിലുള്ളവരെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു. വനംമന്ത്രിക്ക് മാനവും നാണവുമില്ലേയെന്ന് സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കെ റെയിലില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഹിത പരിശോധന നടത്തണം. ഹിതപരിശോധന നടത്തിയാല്‍ 85 ശതമാനും പേരും എതിര്‍ക്കും. കെ റെയില്‍ ഖജനാവ് കൊള്ളയടിക്കാന്‍ ഉള്ള പദ്ധതിയാണ്. പുന:സംഘടനയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഇക്കാര്യം ഭാരവാഹി യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് കാല്‍ലക്ഷം രൂപ പിഴ ശിക്ഷ

Image
പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് വന്‍ തുക പിഴ. പതിനേഴുകാരന്‍ വാഹനമോടിച്ചതിന് അച്ഛന് കാല്‍ലക്ഷം രൂപയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. കഴിഞ്ഞ മേയ് അഞ്ചിന് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംക്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സാധ്യത മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും

Image
കണ്ണൂർ : ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകൾ 12 രൂപ മിനിമം ചാർജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. 2018-ലാണ് ഇതിനുമുൻപ് ബസ് ചാർജ് ചാർജ് വർധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിച്ചത്. ഡീസൽ വില 95ന് മുകളിൽ എത്തിയ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാർത്ഥികളുടെ കൺസഷനും ആറ് രൂപയാക്കി വർധിപ്പിക്കണമെന്നും അവർ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. എന്നാൽ ഈ വിഷയത്തോട് അന...

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

Image
രാജ്യവ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. ജനങ്ങളെ വലച്ച ഈ നടപടി.   നോട്ട്നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. ഈ ലക്ഷ്യം അമ്പേ പാളിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ക്യാഷ് സർക്കുലേഷൻ 2016 നവംബറിൽ 17.97 ലക്ഷം കോടി ആയിരുന്നു. ഈ ഒക്ടോബർ മാസം ആയപ്പോൾ 29.45 ലക്ഷം കോടിയായി ഉയർന്നു.അസംഘടിത മേഖലയെ തകർത്തു കളയുന്ന നടപടിയായിരുന്നു നോട്ട് നിരോധനം. 52 ശതമാനം ഉണ്ടായിരുന്ന അസംഘടിത മേഖല 15 ശതമാനത്തിലേക്ക് വരെ കൂപ്പുകുത്തി. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിട്ടാണ് പിന്തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനത്തെ വിലയിരുത്താൻ കഴിയുക.

വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും നവംബർ 30 വരെ അവസരം

Image
2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയാകുന്ന എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനാള്ള പുതിയ അപേക്ഷകൾ സ്വീകരിക്കൽ, നിലവിലുള്ള സമ്മതിദായകർക്ക് പട്ടികയിലെ വിവരങ്ങൾ നിയമാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനും പോളിങ്‌ സ്റ്റേഷൻ മാറ്റുന്നതിനും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടികയിൽ പേരില്ലാത്തവർ നിർബന്ധമായും ഇപ്പോൾ അവരുടെ പേരുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും ചെയ്യേണ്ടതാണ്. വോട്ടേഴ്‌സ് ഐഡി കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ (വോട്ടർ രജിസ്ട്രേഷൻ): 1. തിരിച്ചറിയൽ രേഖ (ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവ) 2. അഡ്രസ് തെളിയിക്കാനുള്ള രേഖ (റേഷൻ കാർഡ്, താമസ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, ബാങ്ക്/കിസാൻ/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ആദായനികുതി റിട്ടേൺ ഫയൽ/അസെസ്‌മെന്റ് ഓർഡർ, ഏറ്റവും പുതിയ വാടക കരാർ, ഏറ്റവും പുതിയ വെള്ളം/ ടെലിഫോൺ/ വൈദ്യുതി/ ഗ്യാസ് കണക്ഷൻ ബിൽ, നൽകിയിരിക്കുന്ന വിലാസത്തിൽ അപേക്ഷകന്റെ പേരിൽ ലഭിച്ച തപാൽ വകുപ്പി...

കണ്ണൂരില്‍ നിന്നടക്കം മാഹിയിലെത്തി ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ വൻ തിരക്ക്

Image
മാഹി  : കേന്ദ്ര സര്‍ക്കാരിന് പിന്നാലെ പുതുച്ചേരി സര്‍ക്കാര്‍ വാറ്റ് നികുതി ഗണ്യമായി കുറച്ചതോടെ മാഹിയിലെത്തി ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പെട്രോള്‍ വാറ്റ് നികുതി 21.90 ശതമാനത്തില്‍ നിന്ന് 13.32 ആയും ഡീസല്‍ 16.15 ശതമാനത്തില്‍ നിന്ന് 6.91 ആയുമാണ് പുതുച്ചേരി കുറച്ചത്. ഇതോടെ പെട്രോള്‍ വിലയില്‍ കണ്ണൂരുമായി താരതമ്യപ്പെടുത്തുമ്പോൾ മാഹിയ്ക്ക് 11.91 രൂപയുടേയും ഡീസലിന് 10.74 രൂപയുടേയും കുറവുണ്ട്. അതേസമയം, മാഹി മദ്യം പോലെ പെട്രോളും ഡീസലും അതിര്‍ത്തി കടത്തുന്നതും സജീവമായിട്ടുണ്ട്. വലിയ കന്നാസുകളില്‍ വാങ്ങി ഓട്ടോകളിലും ചെറിയ വാഹനങ്ങളിലുമായാണ് കടത്ത്. മയ്യഴി കടലോരം വഴി ബോട്ടുകളിലും തീരദേശങ്ങളിലേക്ക് കടത്ത് തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.  

പിഎംജികെവൈ സൗജന്യ റേഷന്‍ നിർത്താനൊരുങ്ങി കേന്ദ്രം

Image
കണ്ണൂർ പിഎംജികെവൈ പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സൗജന്യ റേഷൻ വിതരണം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിലവിലുള്ള കാലാവധി അവസാനിക്കുന്ന ഈ മാസം മുപ്പത് കഴിയുന്നതോടെ റേഷൻ വിതരണവും അവസാനിപ്പിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ലഭിച്ചുകൊണ്ടിരുന്ന സൗജന്യ റേഷൻ വിതരണം കേന്ദ്രം അവസാനിപ്പിക്കുമ്പോൾ രാജ്യത്തെ നിരവധി ജനങ്ങൾ പ്രതിസന്ധിയിലാകും. കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായിരുന്നു റേഷൻ വിതരണം നടത്തുവാൻ കാരണം. 2020 മാർച്ച് മാസത്തിലായിരുന്നു സൗജന്യ റേഷൻ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വിതരണം തുടർന്നിങ്ങോട്ട് നീട്ടുകയും ചെയ്തു. ഇപ്പോൾ കോവിഡ് വ്യാപനം വളരെ കുറഞ്ഞതും സാമ്പത്തിക മേഖല മെച്ചപ്പെട്ടതുമാണ് ഈ മാസത്തോടെ റേഷൻ വിതരണം നിർത്തുവാനുള്ള ആലോചനയ്ക്ക് പിന്നിൽ .

ബഹിരാകാശത്ത് ഒരുഗ്രൻ ത്രില്ലർ സിനിമ 2021 ൽ

Image
  അമേരിക്കൻ പ്രൈവറ്റ് സ്പേസ് കമ്പനി ഇലോൺ മസ്കിന്റെ സ്പേസ്-എക്‌സും അമേരിക്കൻ നടനായ ടോം ക്രൂയിസും നാസയുടെ സഹായത്തോടെ 2021 ൽ ഒരുഗ്രൻ ത്രില്ലർ സിനിമ ബഹിരാകാശത്ത്, അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ഷൂട്ട് ചെയ്യാൻ ആലോചിക്കുകയായിരുന്നു. എന്നാൽ അതിനുമുമ്പേ ഈ ആശയം റഷ്യ നടപ്പാക്കിക്കഴിഞ്ഞു. അങ്ങനെ ഇത്തവണത്തെ "ബഹിരാകാശ മത്സരത്തിലും’  ജയം റഷ്യക്കുതന്നെ. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ദിമിത്രി റൊഗോസ്‌‌കിനാണ് ബഹിരാകാശ സിനിമയുടെ പിന്നിലെ പ്രധാന വ്യക്തി. ബഹിരാകാശ രംഗത്ത്‌ റഷ്യയുടെ (സോവിയറ്റ് യൂണിയന്റെ)മുന്നേറ്റം ഒരിക്കൽകൂടി സാക്ഷ്യപ്പെടുത്താനാണ്‌ റോഗോസ്‌കിൻ ശ്രമിക്കുന്നത് . ബഹിരാകാശനിലയത്തിലെ ഇവാനോവ് എന്ന കോസ്മോനോട്ട് ബഹിരാകാശ വാഹനത്തിന്റെ പുറത്ത് പ്രവർത്തിക്കുമ്പോൾ (space walk) ബോധരഹിതനായി  ഒരു എമർജൻസി ഉണ്ടാവുകയും ഒരു ഹൃദയസർജൻ, ഡോക്ടർ ഴെന്യ പെെട്ടന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്ത് അയാളെ രക്ഷപ്പെടുത്തുന്നതുമാണ്‌  ‘വെല്ലുവിളി’  (Challenge) എന്ന സിനിമയുടെ കഥാ തന്തു. ടോം ക്രൂയിസ് പ്ലാൻ ചെയ്യുന്നത്‌ ഒരു ബഹിരാകാശ-യുദ്ധ ത്രില്ലറല്ല, മനുഷ്യ സ്നേഹപരമായ ത്രില്ലറാണ്.